ആമസോൺ പാക്കറ്റുകളെ പ്ലാസ്റ്റിക് വിമുക്തമാക്കൂ

ആമസോണിന് അവരുടെ പ്ലാസ്റ്റിക് പ്രശ്നം പരിഹരിക്കാൻ കഴിയും എന്ന് വ്യക്തമാണ്. എന്നിട്ടും നമ്മുടെ സമുദ്രങ്ങളിലും ഭൂമിയിലും പ്ലാസ്റ്റിക് മലിനീകരണം കൊണ്ടുണ്ടാകുന്ന വലിയ വിലയെ കണക്കാക്കാതെ അവർ അങ്ങനെ ചെയ്യുമെന്ന് കമ്പനി വ്യാപകമായി ഉറപ്പ് നൽകുന്നില്ല. ഉപഭോക്താക്കളുടേയും ഓഹരിഉടമകളുടേയും വാക്ക് ആമസോൺ കേൾക്കണം. അവർ തങ്ങളുടെ പ്ലാസ്റ്റിക് പാക്കറ്റ് ഉപയോഗം കുറക്കുമെന്ന് കമ്പനി വ്യാപകമായി ഉറപ്പ് നൽകണം. തങ്ങളുടെ വെബ് സൈറ്റിലൂടെ വിൽക്കുന്ന എല്ലാ ഉൽപ്പന്നങ്ങളുടേയും പ്ലാസ്റ്റിക് പാക്കറ്റ് കാൽപ്പാട് പ്രസിദ്ധപ്പെടുത്തണം. തങ്ങൾ വിൽക്കുന്ന എല്ലാ ഉൽപ്പന്നങ്ങളുടേയും അതിന്റെ … Continue reading ആമസോൺ പാക്കറ്റുകളെ പ്ലാസ്റ്റിക് വിമുക്തമാക്കൂ

മൂന്ന് വർഷമായി തുട‍ർച്ചയായിട്ട് സമുദ്രങ്ങൾ താപ റിക്കോഡുകൾ ഭേദിക്കുന്നു

ലോകത്തെ സമുദ്രങ്ങൾ 2021 ൽ ഏറ്റവും ഉയ‍ർന്ന താപനിലയിലെത്തി. മൂന്ന് വർഷങ്ങളായി അത് സംഭവിച്ചുകൊണ്ടിരിക്കുകയാണ്. മനുഷ്യൻ കാരണമായ കാലാവസ്ഥാ മാറ്റത്തിന്റെ ഫലമായാണത് എന്ന് ശാസ്ത്രജ്ഞർ കഴിഞ്ഞ ദിവസം പറഞ്ഞു. Advances in Atmospheric Sciences എന്ന ജേണലിലാണ് ഈ റിപ്പോർട്ട് വന്നത്. വർദ്ധിച്ച് വരുന്ന ഹരിതഗൃഹ ഉദ്‍വമനം കാരണം അന്തരീക്ഷത്തിൽ താപം കേന്ദ്രീകരിക്കപ്പെടുകയും അതിന്റെ ഒരു ഭാഗം സമുദ്രം ആഗിരണം ചെയ്യുകയും ചെയ്യുന്നു. 14 zettajoules വെച്ച് 2020 ലെ റിക്കോഡാണ് ഇപ്പോൾ ഭേദിക്കപ്പെട്ടിരിക്കുന്നത്. ലോകത്തെ മൊത്തം … Continue reading മൂന്ന് വർഷമായി തുട‍ർച്ചയായിട്ട് സമുദ്രങ്ങൾ താപ റിക്കോഡുകൾ ഭേദിക്കുന്നു

ആമസോണിന്റെ വലുതം അതിവേഗം വർദ്ധിക്കുന്നതുമായ പ്ലാസ്റ്റിക് മലിനീകരണ പ്രശ്നം

e-commerce packaging ഡാറ്റ Oceana വിശകലനം ചെയ്തു. 2020 ൽ ആമസോൺ 27.2 കോടി കിലോഗ്രാം പ്ലാസ്റ്റിക് കവർ ചവർ ഉത്പാദിപ്പിച്ചു എന്ന് അതിൽ അവർ കണ്ടെത്തി. Oceana യുടെ 2019 ലെ കണക്കായ 21.1 കോടി കിലോഗ്രാമിനേക്കാൾ 29% കൂടുതലാണിത്. ആമസോൺ പൊതിയാനായി ഉപയോഗിക്കുന്ന വായൂ കയറ്റിയ പ്ലാസ്റ്റിക് തലയിണകൾ മാത്രം ഭൂമിയെ 600 പ്രാവശ്യം ചുറ്റാൻ വേണ്ടത്ര വലിപ്പമുണ്ട്. — സ്രോതസ്സ് oceana.org [പല കാരണങ്ങളാലും ആമസോണിനെ ബഹിഷ്കരിക്കുക. പ്രാദേശിക ഉല്‍പ്പന്നങ്ങൾ വാങ്ങുക.]

വര്‍ദ്ധിച്ച് വരുന്ന രാസ മലിനീകരണം നിര്‍ണ്ണായകമായ ‘ഭൌമ പരിധി’ മറികടക്കുന്നു

ഭൂമിയിലുണ്ടാകുന്ന രാസ മലിനീകരണത്തിന്റെ നില 'ഭൌമ പരിധി' മറികടന്നിരിക്കുകയാണ്. അത് ഭൂമിയിലെ എല്ലാ ജീവനും പിന്‍തുണയാകുന്ന ജൈവ വ്യവസ്ഥകള്‍ക്ക് ഭീഷണിയാകുന്നു. അടുത്ത ദശാബ്ദങ്ങളില്‍ അതിവേഗം വര്‍ദ്ധിച്ച് വരുന്ന മനുഷ്യ നിര്‍മ്മിതമായ വസ്തുക്കളുടെ ഉത്പാദനത്തെക്കുറിച്ചുള്ള പുതിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. 3.5 ലക്ഷം പ്ലാസ്റ്റിക്കുകള്‍, കീടനാശിനികള്‍, വ്യാവസായിക രാസവസ്തുക്കള്‍, മറ്റ് രാസവസ്തുക്കള്‍ തുടങ്ങിയവയുടെ നില Stockholm Resilience Center (SRC) ലെ ഗവേഷകര്‍ പരിശോധിച്ചു. എല്ലാ വര്‍ഷവും ഇത്തരം ധാരാളം വസ്തുക്കള്‍ മനുഷ്യന്റെ പ്രവര്‍ത്തിയാല്‍ പുറത്തുവിടുന്നു. അവയുടെ ഉത്പാദനം, … Continue reading വര്‍ദ്ധിച്ച് വരുന്ന രാസ മലിനീകരണം നിര്‍ണ്ണായകമായ ‘ഭൌമ പരിധി’ മറികടക്കുന്നു

അന്റാര്‍ക്ടിക് സന്ദര്‍ശകര്‍ ലോകത്തെ ഏറ്റവും വലിയ ശേഷിക്കുന്ന വന്യതക്ക് ഭീഷണിയാണ്

അന്റാര്‍ക്ടിക്കയിലെ മഞ്ഞിന് മുകളില്‍ നിര്‍മ്മിച്ച 10,000ft ന്റെ വലിയ റണ്‍വേയില്‍ ആദ്യത്തെ Airbus A340 ഇറങ്ങി. 380 യാത്രക്കാരെ വഹിക്കാന്‍ കഴിയുന്ന വിമാനം ടൂറിസ്റ്റുകളെ ഉദ്ദേശിച്ച് രൂപകല്‍പ്പന ചെയ്തതാണ്. എന്നാല്‍ വര്‍ദ്ധിച്ച് വരുന്ന സന്ദര്‍ശകരുടെ എണ്ണം അന്റാര്‍ക്ടിക്കയിലെ ഈ ദുര്‍ബല പരിസ്ഥിതിക്ക് ഭീഷണിയുണ്ടാക്കുന്നു. യാത്രക്കാര്‍ അറിയാതെ അവരുടെ വസ്ത്രങ്ങളിലും ഉപകരണങ്ങളിലുമായി കൊണ്ടുവരുന്ന വിദേശ വിത്തുകളും, spores, സൂഷ്മജീവികളും പോലുള്ള invasive സ്പീഷീസുകള്‍ വ്യാപിക്കാന്‍ തുടങ്ങിയിരിക്കുന്നു. പ്രത്യേകിച്ചും aggressive invader ല്‍ ഒന്നായ ലോകത്തിന്റെ പല സ്ഥലങ്ങളിലുമുള്ള annual … Continue reading അന്റാര്‍ക്ടിക് സന്ദര്‍ശകര്‍ ലോകത്തെ ഏറ്റവും വലിയ ശേഷിക്കുന്ന വന്യതക്ക് ഭീഷണിയാണ്

ആമസോണിലെ ഖനനത്തിനെതിരെ ആദിവാസി സമൂഹത്തിന് ചരിത്രപരമായ വിജയം

ദശാബ്ദങ്ങളായുള്ള സ്ഥിരമായ മലിനീകരണത്തിനും വമ്പൻ എണ്ണയുമായുള്ള യുദ്ധത്തിനും ശേഷം ഇക്വഡോറിലെ ജനങ്ങൾ ആമസോണിലെ ഒരു സംരക്ഷിത പ്രദേശത്തെ ഖനനത്തിനെതിരായി ജനഹിത പരിശോധനയിൽ വോട്ട് ചെയ്തു. ആമസോണിലെ Yasuni National Park ലെ Block 43 ൽ എണ്ണ പര്യവേഷണം നിർത്താനായി ഇക്വഡോറുകാർ വൻതോതിൽ വോട്ട് ചെയ്തു. മറ്റ് മനുഷ്യരുമായി ബന്ധമില്ലാത്ത Tagaeri, Taromenani ഗോത്രങ്ങൾ താമസിക്കുന്ന പത്ത് ലക്ഷം ഹെക്റ്റർ വനഭൂമിയാണത്. ലോകത്തിലെ ഏറ്റവും ജൈവ വൈവിദ്ധ്യമുള്ള പ്രദേശങ്ങളിലൊന്നാണ് ഇത്. ഈ തീരുമാനത്തിന്റെ ഫലമായി 70 കോടി … Continue reading ആമസോണിലെ ഖനനത്തിനെതിരെ ആദിവാസി സമൂഹത്തിന് ചരിത്രപരമായ വിജയം

സുരക്ഷിതത്വ സംവിധാനം

https://www.youtube.com/watch?v=YrkE_VaMD4k Honest Government Ad The Juice Media Sh!t-Lite climate policy | with Adam Bandt https://www.youtube.com/watch?v=Titf-M0kBSw

ആഴത്തിൽ നിന്നും പുതിയ വൈറസ് പുറത്തുവന്നു

8,900 മീറ്റർ ആഴത്തിൽ നിന്നുമെടുത്ത അവശിഷ്ടങ്ങളിൽ നിന്ന് ഒരു പുതിയ വൈറസിനെ വേർതിരിച്ചെടുത്തു എന്ന് ഗവേഷകരുടെ ഒരു അന്തർദേശീയ സംഘം ഈ ആഴ്ച Microbiology Spectrum ൽ റിപ്പോർട്ട് ചെയ്തു. ഈ വൈറസ് ഒരു bacteriophage ആണ്. അതായത് ബാക്റ്റീരിയകളെ ബാധിക്കുന്ന, ബാക്റ്റീരിയക്കകത്ത് ഇരട്ടിക്കുന്നത്. bacteriophage പ്രകൃതിയിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്നു എന്ന് കരുതുന്നു. Halomonas ഫൈലത്തിലെ ബാക്റ്റീരിയകളെയാണ് പുതിയതായി കണ്ടെത്തിയ phage ബാധിക്കുന്നത്. ആഴക്കടലിലും hydrothermal vents ഉം ഉള്ള അവശിഷ്ടങ്ങളിലാണ് ആ ബാക്റ്റീരിയകൾ കാണപ്പെടുന്നത്. … Continue reading ആഴത്തിൽ നിന്നും പുതിയ വൈറസ് പുറത്തുവന്നു