ബ്രസീലിലെ മൂന്ന് വലിയ ബീഫ് ഉത്പാദകരുടെ ഓഹരി ഉടമയാണ് Morgan Stanley. രാജ്യത്തെ രണ്ടാമത്തെ ഇറച്ചി ഉത്പാദകരായ Marfrig ന്റെ 3.4% ഓഹരിയും, മൂന്നാമരായ Minerva ന്റെ 4.94% ഓഹരിയും ഇവരുടെ ഉടമസ്ഥതയിലാണ്. ഈ രണ്ട് കമ്പനികളുടെ suppliers നിയമവിരുദ്ധമായ വനനശീകരണവുമായി ബന്ധപ്പെട്ട ആളുകളാണ്. Repórter Brasil ന് കിട്ടിയ രേഖകള്‍ പ്രകാരം ആമസോണില്‍ ഏറ്റവും കൂടുതല്‍ വനനശീകരണം നടത്തുന്നവരില്‍ നിന്നാണ് Marfrig കന്നുകാലികളെ വാങ്ങുന്നത്. — സ്രോതസ്സ് news.mongabay.com | 16 Sep 2020
വിഭാഗം: പരിസ്ഥിതി
പടിഞ്ഞാറെ തീരത്ത് ദശലക്ഷക്കണക്കിന് ഏക്കര്‍ തീയിലമര്‍ന്നു, സൂര്യനെ മറച്ചു
കാലിഫോര്‍ണിയയില്‍ Bay Areaയിലേയും വടക്കന്‍ കാലിഫോര്‍ണിയയിലേയും ആളുകള്‍ ബുധനാഴ്ച ഉറക്കമുണര്‍ന്നത് ഇരുണ്ട ഓറഞ്ച് നിറമുള്ള ആകാശം കണ്ടുകൊണ്ടാണ്. കാലാവസ്ഥാ മാറ്റത്തിന്റെ ശക്തിയാലുള്ള കാട്ടുതീ ആ പ്രദേശങ്ങളില്‍ പടരുന്നതിനാല്‍ ആകാശം മുഴുവന്‍ പുകയാല്‍ മൂടി. കട്ടിയുള്ള പുക സൂര്യനെ മറച്ചു. പ്രവചനത്തേക്കാള്‍ താപനില വളരെ താഴെ പോയി. ആണവ ശൈത്യം എന്ന് വിളിക്കാവുന്ന അവസ്ഥയായിരുന്നു എന്ന് meteorologists പറഞ്ഞു. West Coast ല്‍ തീപിടുത്ത സീസണ്‍ തുടങ്ങിയതോടെ ഇതിനകം 7 പേരാണ് മരിച്ചത്. വലിയ ഒഴിപ്പിക്കലാണ് നടത്തിയത്. കാലിഫോര്‍ണിയയില്‍ … Continue reading പടിഞ്ഞാറെ തീരത്ത് ദശലക്ഷക്കണക്കിന് ഏക്കര്‍ തീയിലമര്‍ന്നു, സൂര്യനെ മറച്ചു
ലോകത്തിലെ ഏറ്റവും ചെറിയ ഡോള്‍ഫിനുകള്‍ പെട്ടെന്ന് തന്നെ ഉല്‍മൂലനം ചെയ്യപ്പെടും
സംരക്ഷണ നടപടികളെടുത്തില്ലെങ്കില്‍ അടുത്ത 15 വര്‍ഷങ്ങളില്‍ ലോകത്തിലെ ഏറ്റവും ചെറിയ ഡോള്‍ഫിനുകള്‍ ഉല്‍മൂലനം ചെയ്യപ്പെടും എന്ന് പുതിയ പഠനം പറയുന്നു. Hector's ഡോള്‍ഫിന്റെ സഹ സ്പീഷീസായ ന്യൂ സിലാന്റിലെ Maui ഡോള്‍ഫിനുകള്‍ വെറും 50 മാത്രമേ ഇന്ന് ലോകത്തുള്ളു. അമേരിക്കയിലെ സാന്‍ഡിയാഗോവിലുള്ള International Whaling Commission (IWC) ആണ് പഠനം നടത്തിയത്. 50 എണ്ണത്തില്‍ 10 - 12 എണ്ണം മാത്രമാണ് പെണ്‍ ഡോള്‍ഫിനുകള്‍. 1970കള്‍ക്ക് ശേഷമുള്ള മല്‍സ്യബന്ധനം കാരണമാണ് ഇവയുടെ എണ്ണത്തിന്റെ 97% ഉം കുറഞ്ഞത്. … Continue reading ലോകത്തിലെ ഏറ്റവും ചെറിയ ഡോള്‍ഫിനുകള്‍ പെട്ടെന്ന് തന്നെ ഉല്‍മൂലനം ചെയ്യപ്പെടും
പ്ലാസ്റ്റിക് വ്യവസായം
David Harvey Anti-Capitalist Chronicles Aug 01, 2019
ഇന്‍ഡ്യന്‍ കഴുകന്മാരുടെ സ്ഥിതി എന്ത്?
കലമാസൂ നദിയിലെ ടാര്‍ മണ്ണ് ചോര്‍ച്ചക്ക് $7.5 കോടി ഡോളര്‍ പിഴ അടക്കാമെന്ന് Enbridge സമ്മതിച്ചു
2010 ലെ പൈപ്പ് ലൈന്‍ പൊട്ടി അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കരയിലെ എണ്ണ ചോര്‍ച്ചക്ക് കാരണമായ ക്യാനഡയിലെ എണ്ണക്കമ്പനിയായ Enbridge $7.5 കോടി ഡോളര്‍ പിഴ അടക്കാമെന്ന് സമ്മതിച്ചു. Michigan സംസ്ഥാനവുമായാണ് Enbridge ഈ കരാറിലെത്തിയത്. ക്യാനഡയില്‍ നിന്നുള്ള 3 കോടി ലിറ്റര്‍ ടാര്‍ മണ്ണ് ക്രൂഡോയിലാണ് നദിയിലേക്ക് ഒഴുകിയത്. ഈ കരാര്‍ പ്രകാരം എണ്ണ കമ്പനി Kalamazoo നദിയുടെ ആരോഗ്യം മെച്ചപ്പെടുത്താനായി $3 കോടി ഡോളര്‍ 300 ഏക്കര്‍ ചതുപ്പുസ്ഥലം പുനഃസ്ഥാപിക്കാനും നിര്‍മ്മിക്കാനും ചിലവാക്കും. … Continue reading കലമാസൂ നദിയിലെ ടാര്‍ മണ്ണ് ചോര്‍ച്ചക്ക് $7.5 കോടി ഡോളര്‍ പിഴ അടക്കാമെന്ന് Enbridge സമ്മതിച്ചു
എണ്ണ ചോര്‍ച്ച ഒത്തുതീര്‍പ്പില്‍ $1870 കോടി ഡോളര്‍ പിഴ BP അടക്കണം
അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും മോശമായ തീരക്കടല്‍ എണ്ണചോര്‍ച്ചയായ 2010 ലെ Deepwater Horizon പൊട്ടിത്തെറിയുടെ ഫലമായുണ്ടായ എല്ലാ സര്‍ക്കാര്‍ കേസുകളിലും $1870 കോടി ഡോളര്‍ പിഴ BP അടച്ചുകൊണ്ട് ഒത്തുതീര്‍പ്പായി. ഫെഡറല്‍ സര്‍ക്കാരിനും Alabama, Florida, Louisiana, Mississippi, Texas തുടങ്ങിയ സംസ്ഥാന സര്‍ക്കാരുകള്‍ക്കും തീരദേശത്തെ 400 ല്‍ അധികം സാമൂഹ്യ സ്ഥാപനങ്ങള്‍ക്കും ഉണ്ടായ നഷ്ടങ്ങള്‍ ഈ ഒത്തുതീര്‍പ്പ് പരിഹരിക്കും. Clean Water Act പ്രകാരം $550 കോടി ഡോളര്‍ സിവില്‍ പിഴ, തീരപ്രദേശത്തിന്റെ പരിസ്ഥിതി നാശത്തിന് … Continue reading എണ്ണ ചോര്‍ച്ച ഒത്തുതീര്‍പ്പില്‍ $1870 കോടി ഡോളര്‍ പിഴ BP അടക്കണം
CO2 ഉദ്വമനവും കാലാവസ്ഥാ മാറ്റവും
David Harvey Anti-Capitalist Chronicles July 18, 2019
മെയ്ഫ്ലവര്‍ എണ്ണ ചോര്‍ച്ച കേസ് അവസാനിപ്പിക്കാന്‍ എക്സോണ്‍ $50 ലക്ഷം ഡോളര്‍ അടക്കും
2013 ല്‍ Arkansasലെ ഒരു പൈപ്പ് ലൈന്‍ പൊട്ടി 5 ലക്ഷം ലിറ്റര്‍ എണ്ണ ചോര്‍ന്നതിന്റെ കേസ് ഏകദേശം $50 ലക്ഷം ഡോളര്‍ അടക്കാമെന്ന് ExxonMobil സമ്മതിച്ചതോടെ അവസാനിപ്പിച്ചു എന്ന് Environmental Protection agency പ്രസ്ഥാവനയില്‍ പറഞ്ഞു. 2013 മാര്‍ച്ചില്‍ Pegasus Pipeline പൊട്ടിയത് വഴി ശുദ്ധ ജല നിയമം ExxonMobil ലംഘിച്ചു എന്ന് ഫെഡറല്‍ സര്‍ക്കാരും Arkansas സംസ്ഥാന സര്‍ക്കാരും കൊടുത്ത കേസില്‍ ആരോപിച്ചിരുന്നു. ക്യാനഡയിലെ ടാര്‍ മണ്ണില്‍ നിന്നുള്ള 5 ലക്ഷം ലിറ്റര്‍ ക്രൂഡോയില്‍ … Continue reading മെയ്ഫ്ലവര്‍ എണ്ണ ചോര്‍ച്ച കേസ് അവസാനിപ്പിക്കാന്‍ എക്സോണ്‍ $50 ലക്ഷം ഡോളര്‍ അടക്കും
ഉഷ്ണമേഖല വികസിക്കുകയാണ്, കാലാവസ്ഥാമാറ്റമാണ് പ്രധാന കുറ്റവാളി
ഭൂമിയുടെ മദ്ധ്യ ഭാഗത്തുള്ള ഉഷ്ണമേഖല ഒരു ചൂടുള്ള, ഈര്‍പ്പമുള്ള ഒരു ബല്‍റ്റ് പോലെയാണ്. വര്‍ഷം മുഴുവനും ഭൂമിയുടെ ഈ ഭാഗത്താണ് സൂര്യനില്‍ നിന്ന് നേരിട്ടുള്ള ചൂട് ലഭിക്കുന്നത്. ഉയര്‍ന്ന ശരാശരി താപനിലയും പേമാരിയും ഈ സ്ഥലത്തിന്റെ പ്രത്യേകതയാണ്. ഉഷ്ണമേഖലയുടെ ഈര്‍പ്പമുള്ള അന്തര്‍ഭാഗത്തിന് വിരുദ്ധമായി അതിന്റെ അരികുകള്‍ ചൂടുള്ളതും മഴയില്ലാത്തതിനാല്‍ വരണ്ടതും ആണ്. കഴിഞ്ഞ 15 വര്‍ഷങ്ങളായി ഈ arid bands മെഡിറ്ററേനിയന്‍, തെക്കന്‍ ആസ്ട്രേലിയ, തെക്കന്‍ കാലിഫോര്‍ണിയ പോലെ ധൃവങ്ങളുടെ ദിശയില്‍ വികസിക്കുകയാണ് എന്ന് ശാസ്ത്രജ്ഞര്‍ ശ്രദ്ധിച്ചു. … Continue reading ഉഷ്ണമേഖല വികസിക്കുകയാണ്, കാലാവസ്ഥാമാറ്റമാണ് പ്രധാന കുറ്റവാളി