കാലിഫോർണിയയുടെ മേലെയുണ്ടായ ‘അന്തരീക്ഷത്തിലെ നദി’ ചക്രവാത ബോംബായി

കാലിഫോർണിയയിലെ പുതുവർഷം തുടങ്ങിയത് കൊടുംകാറ്റോടു കൂടിയാണ്. ജനുവരി 5 ന് അവിടെ ഒരു ‘അന്തരീക്ഷത്തിലെ നദി’ കാരണം രണ്ട് മരണങ്ങൾ സംഭവിക്കുകയും 1.63 ലക്ഷം ആളുകൾക്ക് വൈദ്യുതി നഷ്ടമാകുകയും ചെയ്തു. അന്തരീക്ഷത്തിലെ നദി എന്നത് ആകാശത്ത് നദി പോലെ കോളുണ്ടാകുന്നതാണ്. അത് വലിയ അളവിൽ മഴ പെയ്യുന്നതിനും വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും കാരണമാകുന്നു. 1990കളിൽ ഗവേഷകർ കൊടുത്ത പേരാണ് അത്. മിസിസിപ്പി നദിയിലെ വെള്ളത്തിന്റെ 15 മടങ്ങ് വെള്ളം ഇത്തരം ആകാശ നദികളിലുണ്ടാകും. വരൾച്ച ബാധിച്ച ഈ സംസ്ഥാനത്ത് … Continue reading കാലിഫോർണിയയുടെ മേലെയുണ്ടായ ‘അന്തരീക്ഷത്തിലെ നദി’ ചക്രവാത ബോംബായി

കിഴക്കൻ ആഫ്രിക്കയിലെ വരൾച്ചയിൽ ഓരോ 36 സെക്കന്റിലും ഒരു മനുഷ്യൻ മരിക്കുന്നു

കിഴക്കൻ ആഫ്രിക്കയിലെ ഒരു വർഷമായിട്ടുള്ള വരൾച്ചയിൽ ഓരോ 36 സെക്കന്റിലും ഒരു മനുഷ്യൻ മരിക്കുന്നു എന്ന് Oxfam റിപ്പോർട്ട് ചെയ്യുന്നു. സോമാലിയ, എത്യോപ്യ, കെനിയ എന്നിവിടങ്ങളിലെ സ്ഥിതി വേഗം വഷളായിക്കൊണ്ടിരിക്കുകയാണ്. ഓർമ്മയിലെ ഏറ്റവും മോശം പട്ടിണി പ്രശ്നമാണ് സോമാലിയയിൽ. 2011 ലെ ക്ഷാമത്തേക്കാൾ തീവൃമായ പട്ടിണിയാണ് അവിടെ. 2.5 ലക്ഷത്തിലധികം ആളുകൾ മരിച്ചു. സോമാലിയയിലെ ആറിൽ ഒരാൾ തീവൃ പട്ടിണി അനുഭവിക്കുന്നു. 60 ലക്ഷം കുട്ടികൾ തീവൃ പോഷകാഹാരക്കുറവ് അനുഭവിക്കുന്നു. അവർ മൂലമല്ലാതെ ഉണ്ടായ കാലാവസ്ഥാ മാറ്റത്താലാണ് … Continue reading കിഴക്കൻ ആഫ്രിക്കയിലെ വരൾച്ചയിൽ ഓരോ 36 സെക്കന്റിലും ഒരു മനുഷ്യൻ മരിക്കുന്നു

തിരിച്ചടി ചക്രം കാലാവസ്ഥാ മാറ്റ പ്രവർത്തനങ്ങളെ കൂടുതൽ അടിയന്തിരമാക്കുന്നു

amplifying feedback loops എന്ന് അറിയപ്പെടുന്ന 26 ആഗോള തപന accelerators നെ ഗവേഷകർ തിരിച്ചറിഞ്ഞു. അവയെ കാലാവസ്ഥാ ശാസ്ത്രജ്ഞർ കാലാവസ്ഥാ മാതൃകകളിൽ ഉൾപ്പെടുത്തിയിട്ടുണ്ടായിരുന്നില്ല. കാലാവസ്ഥാ പ്രശ്നത്തോട് പ്രതികരിക്കേണ്ടതിന്റെ ആവശ്യകതയുടെ അടിയന്തിരാവസ്ഥ വർദ്ധിപ്പിക്കുന്ന കാര്യമാണിത്. ചൂടാകുന്ന ഭൂമിയിലെ ഏറ്റവും ഗൗരവകരമായ പ്രത്യാഘാതങ്ങളെ തടയാൻ നയനിർമ്മാതാക്കൾക്ക് ഒരു മാർഗ്ഗ രേഖ ഇത് നൽകും. One Earth എന്ന ജേണലിലാണ് ഈ ഗവേഷണം പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്. — സ്രോതസ്സ് Oregon State University | Feb 17, 2023

റിക്കോഡ് എണ്ണം ഫോസിലിന്ധന സ്വാധീനിക്കലുകാരാണ് COP28 ൽ

കുറഞ്ഞത് 2456 ഫോസിലിന്ധന സ്വാധീനിക്കലുകാർക്കാണ് ദുബായിലെ COP28 സമ്മേളനത്തിൽ പ്രവേശനം ലഭിച്ചത്. ലോകത്തെ ഏറ്റവും വലിയ മലിനീകരണക്കാരുടെ പ്രതിനിധികൾ അഭൂതപൂർവ്വമായ സാന്നിദ്ധ്യമാണ് അത് കാണിക്കുന്നത് എന്ന് Kick Big Polluters Out (KBPO) സംഘടന നടത്തിയ വിശകലനത്തിൽ പറയുന്നു. ആഗോള താപനിലയും ഹരിതഗൃഹ വാതക ഉദ്‍വമനവും റിക്കോഡുകൾ തകർക്കുന്ന വർഷത്തിൽ, ക്യരാഷ്ട്ര സഭയുടെ സമ്മേളനത്തിൽ ഫോസിലിന്ധന സ്വാധീനിക്കലുകാരുടെ എണ്ണത്തിലെ പൊട്ടിത്തെറിയാണുണ്ടായിരിക്കുന്നത്. കഴിഞ്ഞ വർഷം അനുമതി കൊടുത്തതിന്റെ നാലിരട്ടി കൂടുതൽ പ്രവേശനം അനുവദിച്ചു. ഫോസിലിന്ധനവും അതിന്റെ ഒഴുവാക്കലും മുഖ്യവിഷയം … Continue reading റിക്കോഡ് എണ്ണം ഫോസിലിന്ധന സ്വാധീനിക്കലുകാരാണ് COP28 ൽ

കാലാവസ്ഥാമാറ്റത്തെ രൂക്ഷമാക്കിയ ഉദ്‍വമനത്തിൽ നിന്ന് ലാഭം കൊയ്ത പണക്കാർക്ക് നികുതി ചുമത്തണം

അമേരിക്കയുടെ പ്രസിഡന്റ് ബൈഡനും അപ്പോഴത്തെ G20 തലവൻമാരും ഐക്യരാഷ്ട്രസഭ കാലാവസ്ഥ സമ്മേളനത്തിന് Sharm el-Sheikh ൽ എത്തിയ സമയത്താണ് Oxfam ന്റെ പുതിയ വിശകലനം പുറത്തുവന്നത്. ലോകത്തെ ഏറ്റവും സമ്പന്നരായ 125 ശതകോടീശ്വരൻമാരുടെ നിക്ഷേപം കാരണം 30 ലക്ഷം ടൺ കാർബൺ ഉദ്‍വമനം ഉണ്ടാകുന്നു. ശരാശരി വ്യക്തിയിൽ നിന്നുള്ളതിനേക്കാൾ പത്ത് ലക്ഷം മടങ്ങാണിത്. വികസ്വരരാജ്യങ്ങൾക്ക് അടിയന്തിരമായി ആവശ്യമായ കാലാവസ്ഥാ ധനസഹായം കിട്ടാനായി ആ സമ്പനരിൽ നികുതി ചുമത്തണമെന്ന് “Carbon Billionaires” എന്ന റിപ്പോർട്ട് ആവശ്യപ്പെടുന്നു. — സ്രോതസ്സ് … Continue reading കാലാവസ്ഥാമാറ്റത്തെ രൂക്ഷമാക്കിയ ഉദ്‍വമനത്തിൽ നിന്ന് ലാഭം കൊയ്ത പണക്കാർക്ക് നികുതി ചുമത്തണം

ഐക്യരാഷ്ട്ര സഭയുടെ കാലാവസ്ഥാ സമ്മേളനം വമ്പൻ എണ്ണ ഏറ്റെടുത്തു

മുമ്പത്തേതിനേക്കാൾ കുറവ് കാലാവസ്ഥാ പ്രവർത്തകരേ ഈ സമ്മേളനത്തിൽ കാണുന്നുള്ളു. കാരണം കുറവ് പരിസ്ഥിതി പ്രവർത്തകർക്കേ പ്രവേശന പാസ് ലഭിക്കുന്നുള്ളു. എന്നിട്ടും ഏറ്റവും വലിയ കാലാവസ്ഥാ സമ്മേളനമാണ് ഇത്. ഏറ്റവും കൂടുതൽ എണ്ണ, ഫോസിലിന്ധന സ്വാധീനിക്കലുകാരെ ഇവിടെ കാണാം. HARJEET SINGH സംസാരിക്കുന്നു: ഫോസിലിന്ധന സ്വാധീനിക്കലുകാർ കാലാവസ്ഥ ചർച്ചകളെ ഏറ്റെടുക്കുന്നത് ആഴത്തിലുള്ള പ്രശ്നമാണ്. UAE ആണ് അടുത്ത കാലാവസ്ഥാ സമ്മേളനം നടത്തുന്നതെന്ന് പ്രഖ്യാപിച്ച ഒന്നാം ദിവസം മുതൽ ഞങ്ങൾ അത് ഉന്നയിക്കുന്നുണ്ട്. ഇവിടെ ഒരു എണ്ണ ഉദ്യോഗസ്ഥനാണ് ചർച്ചകൾ … Continue reading ഐക്യരാഷ്ട്ര സഭയുടെ കാലാവസ്ഥാ സമ്മേളനം വമ്പൻ എണ്ണ ഏറ്റെടുത്തു

അന്റാർക്ടിക്കയിലെ മഞ്ഞ് ജനുവരിയിൽ ഏറ്റവും കുറഞ്ഞ നിലയിലെത്തി

കടലിലെ മഞ്ഞുരുകുന്നത് ആഗോളതപനത്തെ വേഗത്തിലാക്കുമെന്ന് ശാസ്ത്രജ്ഞർ മുന്നറീപ്പ് തരുന്നതിനിടക്ക് അന്റാർക്ടിക്കയിലെ കടലിലെ മഞ്ഞ് ജനുവരിയിൽ ഏറ്റവും കുറഞ്ഞ നിലയിലായിരുന്നു എന്ന് രേഖപ്പെടുത്തി. ഉപഗ്രഹ ചിത്രങ്ങളുടെ വിശകലനത്തിൽ നിന്ന് കടലിലെ മഞ്ഞ് പാളി കഴിഞ്ഞ മാസം 31% കുറവായിരുന്നു എന്ന് യൂറോപ്യൻ യൂണിയന്റെ Copernicus Climate Change Service (C3S) പറഞ്ഞു. മുമ്പ് ഏറ്റവും കുറവ് രേഖപ്പെടുത്തിയ 2017 നെക്കാളും കുറവായിരുന്നു ഇത്. ഭൂമിയുടെ മറ്റേവശത്ത് ആർക്ടിക് മഞ്ഞ് ശരാശരിയേക്കാൾ 4% കുറവായിരുന്നു. 600-square-mile വലിപ്പമുള്ള മഞ്ഞ്കട്ട അന്റാർക്ടിക്കയുടെ … Continue reading അന്റാർക്ടിക്കയിലെ മഞ്ഞ് ജനുവരിയിൽ ഏറ്റവും കുറഞ്ഞ നിലയിലെത്തി

വായൂ മലിനീകരണം കുറഞ്ഞാൽ വിളകളുടെ ഉത്പാദനം കൂടും

സാധാരണ കാർഷിക ഉത്പാദനം കൂടാനായി എന്തെങ്കിലും കൂട്ടിച്ചേർക്കുകയാണ് പതിവ്. ഉദാഹരണത്തിന്, വളം, വെള്ളം. എന്നാൽ ഒരു പ്രത്യേക കാര്യം -- സാധാരണ വായൂ മാലിന്യം -- നീക്കം ചെയ്താൽ വിളകളുടെ ഉത്പാദനത്തിൽ നാടകീയമായ വർദ്ധനവ് ഉണ്ടാകും എന്ന് Stanford University നയിച്ച, ഉപഗ്രഹ ചിത്രങ്ങളുപയോഗിച്ച് നടത്തിയ ഒരു പഠനം കാണിക്കുന്നു. ജൂണിലെ Science Advances ൽ ആണ് ഈ പ്രബന്ധം പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്. കാറിന്റേയും ഫാക്റ്ററികളുടേയും പുകക്കുഴലിൽ നിന്ന് വരുന്ന നൈട്രസ് ഓക്സൈഡുകൾ എങ്ങനെയാണ് വിളകളുടെ ഉത്പാദനക്ഷമതയെ ബാധിക്കുന്നത് … Continue reading വായൂ മലിനീകരണം കുറഞ്ഞാൽ വിളകളുടെ ഉത്പാദനം കൂടും