ആയിരക്കണക്കിന് പ്രവര്‍ത്തര്‍ ലണ്ടനിലെ റോഡുകള്‍ ഉപരോധിച്ച് ആഗോളതപനത്തിനെതിരായ നടപടികള്‍ എടുക്കാന്‍ ആവശ്യപ്പെട്ടു

Marble Arch, Oxford Circus, Waterloo Bridge എന്നിവ തടഞ്ഞ് ആയിരക്കണക്കിന് പരിസ്ഥിതി പ്രവര്‍ത്തര്‍ ലണ്ടന്‍ നഗര കേന്ദ്രത്തിന്റെ ഭാഗങ്ങള്‍ സ്തംഭിപ്പിച്ചു. കാലാവസ്ഥാ മാറ്റത്തെ തരണം ചെയ്യാന്‍ സര്‍ക്കാര്‍ വേണ്ട നടപടികള്‍ എടുക്കണം എന്ന് അവര്‍ ആവശ്യപ്പെടുന്നു. പാട്ട് പാടിക്കൊണ്ടും മുദ്രാവാക്യം വിളിച്ചുകൊണ്ടും നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ തടിച്ചുകൂടി പ്രവര്‍ത്തകര്‍ “There is no Planet B”, “Extinction is Forever” തുടങ്ങിയ ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. റോഡ് തടയല്‍ രാത്രി വരെ തുടര്‍ന്നു. സമരം ഒരാഴ്ച … Continue reading ആയിരക്കണക്കിന് പ്രവര്‍ത്തര്‍ ലണ്ടനിലെ റോഡുകള്‍ ഉപരോധിച്ച് ആഗോളതപനത്തിനെതിരായ നടപടികള്‍ എടുക്കാന്‍ ആവശ്യപ്പെട്ടു

പ്ലാസ്റ്റിക്കിന്റെ കാര്‍ബണ്‍ കാല്‍പ്പാട്

പ്ലാസ്റ്റിക്കുകള്‍ക്ക് വളരേറെ കാര്‍ബണ്‍ തീവൃത കൂടിയ ജീവിതചക്രമാണുള്ളത്. പെട്രോളിയത്തില്‍ നിന്നാണ് പ്ലസ്റ്റിക് resins പ്രധാനമായും വരുന്നത്. അതിന് ഖനനവും distillation ഉം വേണം. പിന്നീട് resins നെ ഉല്‍പ്പന്നങ്ങളായി മാറ്റുന്നു. കമ്പോളത്തിലേക്ക് കൊണ്ടുപോകുന്നു. ഈ പ്രക്രിയകളെല്ലാം നേരിട്ടോ അല്ലാതെയോ അതിന് വേണ്ട ഊര്‍ജ്ജത്തിന്റെ കണക്കിലോ ഹരിതഗ്രഹവാതകങ്ങള്‍ പുറത്തുവിടുന്നു. നാം ഉപേക്ഷിച്ച് കഴിഞ്ഞും പ്ലാസ്റ്റിക്കിന്റെ കാര്‍ബണ്‍ കാല്‍പ്പാട് തുടരുന്നു. Dumping, incinerating, recycling, composting(ചില പ്ലാസ്റ്റിക്കുകള്‍) ഇതെല്ലാം കാര്‍ബണ്‍ ഡൈ ഓക്സൈഡ് പുറത്തുവിടുന്നു. 2015 ല്‍ പ്ലാസ്റ്റിക്ക് കാരണമായ … Continue reading പ്ലാസ്റ്റിക്കിന്റെ കാര്‍ബണ്‍ കാല്‍പ്പാട്

സൂഷ്മ പ്ലാസ്റ്റിക്കുകള്‍ വായുവിലൂടെ പടരുന്നു

പ്ലാസ്റ്റിക് മലിനീകരണത്തിന്റെ മറ്റൊരു വഴിയായ അന്തരീക്ഷത്തിലൂടുള്ള വ്യാപനം ഭൂമിയില്‍ മൊത്തം സംഭവിക്കുന്നു. ഒറ്റപ്പെട്ട വിദൂര പ്രദേശങ്ങളില്‍ പോലും. Nature Geoscience ല്‍ വന്ന പുതിയ പഠനം ആണ് അന്തരീക്ഷത്തിലൂടെ പ്ലാസ്റ്റിക്ക് എങ്ങനെ പരക്കുന്നു എന്നതിന്റെ അപൂര്‍വ്വം ചില പഠനങ്ങളിലൊന്ന്. പ്ലാസ്റ്റിക് വസ്തുക്കള്‍ (കുപ്പികള്‍, ബാഗുകള്‍ തുടങ്ങിയവ) പരിസ്ഥിതിയില്‍ നശിച്ചുകൊണ്ടിരിക്കുമ്പോള്‍ അതിസൂഷ്മ പ്ലാസ്റ്റിക് കണികകള്‍ ഉണ്ടാകുന്നു. അവ ഒരു നെല്‍മണിയുടെ വലിപ്പം മുതല്‍ വൈറസിന്റെ വലിപ്പം വരെ പല വലിപ്പത്തിലുണ്ടാകും. അതില്‍ പോളിമറുകളുടെ സങ്കീര്‍ണ്ണമായ വകഭേദങ്ങളും കൂടെ ചേര്‍ത്ത … Continue reading സൂഷ്മ പ്ലാസ്റ്റിക്കുകള്‍ വായുവിലൂടെ പടരുന്നു

നിങ്ങളുടെ വീട് തകര്‍ന്ന് വീഴുമ്പോള്‍

Greta Thunberg urges MEPs to ‘panic like the house is on fire’ My name is Greta Thunberg. I am 16 years old. I come from Sweden and I want you to panic. I want you to act as if the house was on fire. I have said those words before. And a lot of people … Continue reading നിങ്ങളുടെ വീട് തകര്‍ന്ന് വീഴുമ്പോള്‍

പ്രിവിലേജുകാരുടെ പരിസ്ഥിതി വ്യാകുലതകള്‍

സവർണ്ണജാതികളിലെ ജനനം, സ്ഥിരവരുമാനമുള്ള ജോലി, പൂർവ്വികാർജിതസമ്പത്ത്, ഇവയൊക്കെ പ്രിവിലേജുകളിൽ ചിലതാണ്. നമ്മുടെ സമൂഹം മുതലാളിത്തം എന്ന സംവിധാനത്താല്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ സമൂഹത്തിലെ ഒരു ന്യൂനപക്ഷത്തിന് മാത്രമാണ് ഇത്തരം പ്രിവിലേജുകള്‍ ലഭ്യമാകുന്നത്. അത് ലഭ്യമാകുന്ന ആളുകള്‍ സാധാരണ അങ്ങനെയൊന്നുണ്ടെന്ന് ഭാവിക്കില്ല. കാരണം 99% പേര്‍ക്ക് അത് കിട്ടുന്നില്ല എന്ന യാഥാര്‍ത്ഥ്യം അപ്പോള്‍ അംഗീകരിക്കേണ്ടിവരും. ആ മനസാക്ഷിക്കുത്ത് ഒഴുവാക്കാനായി അങ്ങനെയൊന്ന് ഇല്ലന്ന് തന്നെ ഭാവിക്കും. ലോകം മൊത്തം സാമ്രാജ്യം വികസിപ്പിച്ച ബ്രിട്ടീഷുകാരെ സംബന്ധിച്ചടത്തോളം ആ സ്ഥലമെല്ലാം ആള്‍ താമസില്ലാത്ത പാഴ് ഭൂമിയാണെന്നും, … Continue reading പ്രിവിലേജുകാരുടെ പരിസ്ഥിതി വ്യാകുലതകള്‍

വയറ്റില്‍ നിറയെ പ്ലാസ്റ്റിക്കുമായി മറ്റൊരു തിമിംഗലം കൂടി ചത്ത് അടിഞ്ഞു, അത് ഗര്‍ഭിണിയായിരുന്നു

രണ്ടാഴ്ചക്കകം ഇത് രണ്ടാമത്തെ പ്രാവശ്യമാണ് വയറ്റില്‍ നിറയെ പ്ലാസ്റ്റിക്കുമായി തിമിംഗലം ചത്ത് അടിയുന്നത് എന്ന് വന്യജീവി ഉദ്യോഗസ്ഥര്‍ പറയുന്നു. ഇറ്റലിയിലെ Sardinia തീരത്ത് കണ്ടെത്തിയ ചത്ത തിമിംഗലത്തിന്റെ വയറ്റില്‍ 22 കിലോ പ്ലാസ്റ്റിക്ക് ചവറുകളുണ്ടായിരുന്നു. കൂടാതെ ചത്ത ഒരു ഗര്‍ഭസ്ഥകുട്ടി (fetus) ഉം അതിന്റെ ഉള്ളില്‍ ഉണ്ടായിരുന്നു. ചവറുകളില്‍ ബാഗുകള്‍, മീന്‍പിടുത്ത വലകള്‍, ട്യൂബുകള്‍, ഒരു ബാഗ് വാഷിങ്മിഷീന്‍ ദ്രാവകം തുടങ്ങിയവ അടങ്ങിയിരിക്കുന്നു. മാര്‍ച്ച് 16 ന് ഫിലിപ്പീന്‍സില്‍ ഇതുപോലൊന്ന് കണ്ടിരുന്നു. അന്ന് കണ്ട ചത്ത തിമിംഗലത്തിന്റെയുള്ളില്‍ … Continue reading വയറ്റില്‍ നിറയെ പ്ലാസ്റ്റിക്കുമായി മറ്റൊരു തിമിംഗലം കൂടി ചത്ത് അടിഞ്ഞു, അത് ഗര്‍ഭിണിയായിരുന്നു

ലോകം മൊത്തമുള്ള പ്രാണി സ്പീഷീസുകള്‍ ഉന്‍മൂലനത്തിലേക്ക് പൊയ്കൊണ്ടിരിക്കുന്നു

പ്രാണികളുടെ ജൈവവൈവിദ്ധ്യം ലോകം മൊത്തം ഭീഷണിയെ നേരിടുന്നു. ലോകം മൊത്തമുള്ള പ്രാണികളുടെ നാശത്തിന്റെ 73 ചരിത്രപരമായ റിപ്പോര്‍ട്ടുകളുടെ വിശകലനമാണ് ഞങ്ങളിവിടെ കൊടുത്തിരിക്കുന്നത്. അതിനെ നയിക്കുന്ന ശക്തികളേയും വ്യവസ്ഥാപിതമായി വിശകലനം ചെയ്തിരിക്കുന്നു. അടുത്ത രണ്ട് ദശാബ്ദങ്ങള്‍ക്കകം ലോകത്തെ പ്രാണി സ്പീഷീസുകളില്‍ 40% ഉന്‍മൂലനം ചെയ്യപ്പെടും. സ്പീഷീസുകളുടെ കുറവിന് കാരണമായിരിക്കുന്നത്: i) ആവാസവ്യവസ്ഥയുടെ നാശം വലിയ കൃഷിയില്‍ നിന്ന് നഗരവല്‍ക്കരണത്തിലേക്കുള്ള മാറ്റം, ii) മലിനീകരണം, കൃത്രിമ കീടനാശിനികളും വളങ്ങളും കൊണ്ടുണ്ടാവുന്നത്, iii) ജീവശാസ്ത്രപരമായ ഘടകങ്ങള്‍, രോഗാണുക്കളും മറ്റ് കടന്നുകയറ്റക്കാരായ സ്പീഷീസുകളും, … Continue reading ലോകം മൊത്തമുള്ള പ്രാണി സ്പീഷീസുകള്‍ ഉന്‍മൂലനത്തിലേക്ക് പൊയ്കൊണ്ടിരിക്കുന്നു

അംബരചുംബികളായ കെട്ടിടങ്ങള്‍ കാരണം കോടിക്കണക്കിന് പക്ഷികള്‍ ചാകുന്നു

കെട്ടിടങ്ങളുടെ പുറത്തുള്ള ഗ്ലാസില്‍ ഇടിച്ച് പ്രതിവര്‍ഷം 10 കോടി മുതല്‍ 100 കോടി വരെ പക്ഷികള്‍ ചാകുന്നു എന്ന് ഗവേഷകര്‍ കണക്കാക്കുന്നു. അമേരിക്കയില്‍ മറ്റേതു നഗരത്തേക്കാളും ചിക്കാഗോയിലാണ് ഏറ്റവും അധികം പക്ഷികള്‍ ഇങ്ങനെ ചാകുന്നത്. തെക്ക്, മദ്ധ്യ അമേരിക്കയില്‍ നിന്ന് ക്യാനഡയിലേക്ക് വസന്തകാലത്തും ശരല്‍ക്കാലത്തും 50 ലക്ഷം പക്ഷികള്‍ ചിക്കാഗോയിലൂടെ ദേശാടനം നടത്തുന്നുണ്ട്. വടക്കും തെക്കും നിന്നും ദേശാടനം നടത്തുന്ന പക്ഷികള്‍ കടന്ന് പോകുന്ന മാന്‍ഹാറ്റനാണ് പക്ഷിമരണത്തില്‍ രണ്ടാം സ്ഥാനം. കെട്ടിടങ്ങളില്‍ കൂട്ടിയിടിച്ച് 90,000 - 200,000 … Continue reading അംബരചുംബികളായ കെട്ടിടങ്ങള്‍ കാരണം കോടിക്കണക്കിന് പക്ഷികള്‍ ചാകുന്നു