മലിനീകരണത്തിന്റെ പേരില്‍ മൊണ്‍സാന്റോക്കെതിരെ കേസുകൊടുക്കുന്ന ആദ്യത്തെ സംസ്ഥാനമായി വാഷിങ്ടണ്‍

മലിനീകരണത്തിന്റെ കാര്യത്തില്‍ മൊണ്‍സാന്റോക്കെതിരെ കേസ് കൊടുത്ത വാഷിങ്ടണ്‍ സംസ്ഥാനത്തിന്റെ അധികാരികള്‍ ദശലക്ഷമോ, ശതകോടിയോ ഡോളര്‍ കാര്‍ഷിക ഭീമന്‍ മൊണ്‍സാന്റോയില്‍ നിന്ന് പ്രതീക്ഷിക്കുകയാണ്. 1979 ല്‍ നിരോധിച്ച PCBs,polychlorinated biphenyls, എന്ന വ്യാവസായി വിഷ രാസവസ്തു സംസ്ഥാനത്തെ 600 സ്ഥലത്തെ മലിനപ്പെടുത്തുകയുണ്ടായി. 1935 മുതല്‍ 1979 ല്‍ നിരോധിക്കുന്നത് വരെ കമ്പനി ഈ രാസവസ്തു ഉപയോഗിച്ചു. പെയിന്റ്, ശീതീകാരികള്‍, sealants, hydraulic fluids തുടങ്ങിയവയില്‍ PCB ഉണ്ട്. — സ്രോതസ്സ് telesurtv.net

Standing Rock ല്‍ നിന്നും 241 കിലോമീറ്റര്‍ അകലെ പൈപ്പ് ലൈന്‍ പൊട്ടി 6 ലക്ഷം ലിറ്റര്‍ ക്രൂഡോയില്‍ ചോര്‍ന്നു

ആദിവാസികളായ ജലസംരക്ഷകര്‍ Dakota Access Pipeline ന് എതിരെ സമരം ചെയ്യുന്ന സ്ഥലത്ത് നിന്ന് രണ്ടര മണിക്കൂര്‍ അകലെ ആ പൈപ്പ് ലൈനില്‍ നിന്ന് 643,000 ലിറ്റര്‍ ക്രൂഡോയില്‍ Little Missouri River ലേക്ക് ചോര്‍ന്നു. നിരീക്ഷിക്കാനുള്ള ഉപകരണങ്ങള്‍ ഈ ചോര്‍ച്ച കണ്ടെത്തിയില്ല. ഡിസംബര്‍ 5 ന് ഒരു പ്രാദേശിക നിവാസി ആണ് Belfield ന് അടുത്ത് ചോര്‍ച്ച കണ്ടെത്തുന്നത്. അതുവരെ വരെ എത്ര ദിവസമായി എണ്ണ ചോര്‍ന്നു എന്ന് അറിയില്ല. — സ്രോതസ്സ് commondreams.org

വായൂ മലിനീകരണം കുറക്കാന്‍ മൂന്നാം ദിവസവും പാരീസില്‍ പൊതു ഗതാഗതം സൌജന്യമാക്കി

പാരീസില്‍ അധികൃതര്‍ പൊതുഗതാഗതം മൂന്നാം ദിവസവും സൌജന്യമാക്കി. ശീതകാലത്തെ ഏറ്റവും മോശം വായൂ മലിനീകരണം കാരണമാണിത്. ദശാബ്ദങ്ങളില്‍ ആദ്യമായാണ് ഇങ്ങനെ ഒരു കാര്യം സംഭവിക്കുന്നത്. മലിനീകരണം നിയന്ത്രിക്കാന്‍ കാറുകള്‍ ഓടിക്കുന്നതിനെ സര്‍ക്കാര്‍ നിരോധിച്ചിരിക്കുകയാണ്. — സ്രോതസ്സ് democracynow.org എന്തിന് നിരോധിക്കുന്നു.... വെറുതെ ഓടിച്ചോണ്ടിരിക്കൂ... നമുക്ക് മാസ്ക് വില്‍ക്കാമല്ലോ... ഫോസിലിന്ധങ്ങള്‍ വാങ്ങുന്നത് നിര്‍ത്തൂ.

മണ്ണിന്റെ pH നെക്കുറിച്ചുള്ള ലോക മാപ്പ്

pH എന്നത് അമ്ലതയുടേയോ ക്ഷാരതയുടേയോ അളവാണ്. കാലാവസ്ഥ മണ്ണിന്റെ രാസഘടനയെ ബാധിക്കുന്നതായി കുറേ വര്‍ഷങ്ങളായി ശാസ്ത്രജ്ഞര്‍ക്കറിയാം. വരണ്ട കാലാവസ്ഥയില്‍ മണ്ണ് ക്ഷാരതയുള്ളതാവും. ഈര്‍പ്പമുള്ള കാലാവസ്ഥയില്‍ അത് അമ്ല സ്വഭാവവും കാണിക്കും. ലോകത്ത് മനുഷ്യന്‍ കൃഷിക്കായി ആശ്രയിക്കുന്ന പ്രദേശങ്ങള്‍ വരണ്ടതിനും ഈര്‍പ്പമുള്ളതുമായ കാലാവസ്ഥയുടെ ഇടയില്‍ നില്‍ക്കുന്നു. മണ്ണിന്റെ pH കാലാവസ്ഥയുമായി ശക്തമായി ബന്ധിപ്പെട്ടിരിക്കുന്നു. UC Santa Barbara ലെ ഗവേഷകര്‍ നടത്തിയ പഠനപ്രകാരം ഇതിനുണ്ടാകുന്ന മാറ്റം പെട്ടെന്നാകും. Nature മാസികയില്‍ ആ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. — സ്രോതസ്സ് news.ucsb.edu

കാലാവസ്ഥാ മാറ്റം വിശ്വസിക്കാന്‍ പറ്റാത്ത അഭയാര്‍ത്ഥി പ്രശ്നമുണ്ടാക്കുമെന്ന് സൈന്യം

ചിന്തിക്കാന്‍ പോലും പറ്റാത്ത അഭയാര്‍ത്ഥി പ്രശ്നം കാലാവസ്ഥാ മാറ്റം കാരണമുണ്ടാകും എന്ന് മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ പറഞ്ഞു. 21 ആം നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രശ്നം ആഗോളതപനമായിരിക്കും. ഭീമമായ അഭയാര്‍ത്ഥി പ്രവാഹം ഒരു സാധാരണ സംഭവമായി മാറും. ആഗോളതപനത്തിനെതിരെ സൈനിക നേതാക്കള്‍ വളരെ കാലമായി മുന്നറീപ്പ് നല്‍കുന്നുണ്ട്. അതിന്റെ ശക്തി ഇരട്ടിക്കുകയും അതിനാല്‍ ലോകം മൊത്തം ആഭയാര്‍ത്ഥികളും conflictsഉം കാരണമുള്ള സുരക്ഷാ ഭീഷണി വര്‍ദ്ധിക്കുകയും ചെയ്യും. ഉടന്‍ പരിഹാരം കണ്ടെത്തണമെന്ന് അവര്‍ മുന്നറീപ്പ് നല്‍കുന്നു. — സ്രോതസ്സ് … Continue reading കാലാവസ്ഥാ മാറ്റം വിശ്വസിക്കാന്‍ പറ്റാത്ത അഭയാര്‍ത്ഥി പ്രശ്നമുണ്ടാക്കുമെന്ന് സൈന്യം

ഇന്‍ഡ്യയുടെ വലിപ്പത്തിലുള്ള ധൃവ മഞ്ഞ് ഉയര്‍ന്ന താപനില കാരണം അപ്രത്യക്ഷമായി

ഉയര്‍ന്ന താപനില കാരണം ഈ വര്‍ഷം അന്റാര്‍ക്ടിക്കയിലേയും ആര്‍ക്ടിക്കിലേയും കടല്‍ മഞ്ഞ് ഏറ്റവും കുറഞ്ഞ നിലയിലെത്തി എന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ പറയുന്നു. ആര്‍ക്ടിക്കിലെ ചില പ്രദേശങ്ങളില്‍ താപനില സാധാരണ നവംബറില്‍ കാണുന്നതിനേക്കാള്‍ 20 ഡിഗ്രി കൂടുതല്‍ ആണ് രേഖപ്പെടുത്തിയത്. "അവിടെ എന്തോ ഭ്രാന്തന്‍ കാര്യം നടക്കുന്നു" എന്ന് കൊളറാഡോയിലെ U.S. National Snow and Ice Data Center (NSIDC) ന്റെ ഡയറക്റ്ററായ Mark Serreze പറഞ്ഞു. ലോകം മൊത്തം ഏറ്റവും താപനിലയുണ്ടായ വര്‍ഷമാണ് ഇത്. 1981-2010 … Continue reading ഇന്‍ഡ്യയുടെ വലിപ്പത്തിലുള്ള ധൃവ മഞ്ഞ് ഉയര്‍ന്ന താപനില കാരണം അപ്രത്യക്ഷമായി

വിമുക്തഭടന്‍മാരും, ആദിവാസി നേതാക്കളും പൈപ്പ് ലൈന്‍ പ്രതിഷേധത്തില്‍ പങ്കുകൊണ്ടു

അമേരിക്കന്‍ ആദിവാസി പ്രദേശത്ത് കൂടി പോകുന്ന ശതകോടി ഡോളറിന്റെ പൈപ്പ് ലൈനെതിരെ അമേരിക്കന്‍ സൈന്യത്തിലെ വിമുക്തഭടന്‍മാരും ആദിവാസി നേതാക്കളും തങ്ങളുടെ പ്രതിഷേധം അറിയിച്ചു. നിര്‍മ്മാണം നടക്കുന്ന സ്ഥലത്ത് 3,500 ഓളം സൈനികരാണ് പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തത്. Veterans Stand for Standing Rock എന്ന സംഘത്തിന്റെ അംഗങ്ങള്‍ പോലീസിന് മുമ്പില്‍ ഒരു മനുഷ്യ മതില്‍ തീര്‍ത്തു. Standing Rock Sioux Reservation ലെ ഒരു തടാകത്തിന് അരികില്‍ Dakota Access Pipeline ന്റെ വഴിയിലാണ് അവര്‍ അത് … Continue reading വിമുക്തഭടന്‍മാരും, ആദിവാസി നേതാക്കളും പൈപ്പ് ലൈന്‍ പ്രതിഷേധത്തില്‍ പങ്കുകൊണ്ടു

രണ്ട് ടാര്‍ മണ്ണ് എണ്ണ പൈപ്പ് ലൈനിന് പ്രധാനമന്ത്രി ട്രൂഡോ അംഗീകാരം കൊടുത്തു

ക്യാനഡയില്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രോഡോ രണ്ട് ടാര്‍ മണ്ണ് എണ്ണ പൈപ്പ് ലൈനിന് അംഗീകാരം കൊടുത്തു. Kinder Morgan ന്റെ $500 കോടി ഡോളര്‍ ചിലവ് വരുന്ന Trans Mountain പൈപ്പ് ലൈന്‍, $750 കോടി ഡോളറിന്റെ Enbridge Line 3. വാന്‍കൂവറിലെ തുറമുഖത്തേക്ക് Trans Mountain പൈപ്പ് ലൈന്‍ അല്‍ബര്‍ട്ടയില്‍ നിന്നുള്ള ടാര്‍ മണ്ണ് എണ്ണ കൊണ്ടുപോകും. അല്‍ബര്‍ട്ട ടാര്‍ മണ്ണ് എണ്ണ അമേരിക്കയിലെ വിസ്കോണ്‍സിനിലെ Superior ലേക്ക് ടാര്‍ മണ്ണ് എണ്ണ കൊണ്ടുപോകാനാണ് Enbridge … Continue reading രണ്ട് ടാര്‍ മണ്ണ് എണ്ണ പൈപ്പ് ലൈനിന് പ്രധാനമന്ത്രി ട്രൂഡോ അംഗീകാരം കൊടുത്തു