അന്റാര്‍ക്ടിക്കയില്‍ നിന്നും ഒരു വലിയ മഞ്ഞ് കട്ട കൂടി പൊട്ടി പോന്നു

പടിഞ്ഞാറെ അന്റാര്‍ക്ടിക്കയിലെ Pine Island Glacier ആണ് പ്രശ്ന സ്ഥലം. 225 ചതുരശ്ര മൈല്‍ വലിപ്പമുള്ള ഒരു വലിയ മഞ്ഞുകട്ട 2015 ജൂലൈയില്‍ അവിടെ നിന്ന് പൊട്ടി പോന്നു. മാന്‍ഹാറ്റന്‍ നഗരത്തേക്കാള്‍ 10 മടങ്ങ് വലിപ്പമാണ് അതിനുണ്ടായിരുന്നത്. അതിന് ശേഷം 2016 നവംബറില്‍ ശാസ്ത്രജ്ഞര്‍ മഞ്ഞ് പാളിയില്‍ പൊട്ടലുകള്‍ കണ്ടെത്തിയിരുന്നു. ഈ ജനുവരിയില്‍ മറ്റൊരു മഞ്ഞ് കട്ട അവിടെ നിന്ന് പൊട്ടി കടലിലേക്ക് പോന്നു. 1990കള്‍ക്ക് ശേഷം Pine Island Glacier, 1°F അധികം ചൂടായിട്ടുണ്ട്. അത് … Continue reading അന്റാര്‍ക്ടിക്കയില്‍ നിന്നും ഒരു വലിയ മഞ്ഞ് കട്ട കൂടി പൊട്ടി പോന്നു

പടിഞ്ഞാറെ അന്റാര്‍ക്ടിക്കയിലെ ത്വെയ്റ്റെസ് ഹിമാനിക്ക് താഴെ മറഞ്ഞിരിക്കുന്ന തടാകം

ലോകത്തിലെ ഏറ്റവും വേഗത്തില്‍ നീങ്ങിക്കൊണ്ടിരിക്കുന്ന ഹിമാനിയാണ് ത്വെയ്റ്റെസ് ഹിമാനി(Thwaites Glacier). തടഞ്ഞ് നിര്‍ത്താന്‍ പറ്റാത്ത വിധം അത് കടലിലേക്ക് നീങ്ങുന്നു. ചൂടുകൂടിയ സമുദ്രജലം അതിന്റെ താഴ്‌വശത്ത് അടിക്കുന്നതാണ് കാരണം. ത്വെയ്റ്റെസ് ഹിമാനിക്ക് താഴെ പെട്ടെന്ന് ജലം വേഗം വാര്‍ന്നുപോകുന്നതെന്തുകൊണ്ടെന്ന് കണ്ടെത്താന്‍ University of Washington ലേയും University of Edinburgh ലേയും ഗവേഷകര്‍ European Space Agencyയുടെ CryoSat-2 നെ ഉപയോഗിച്ച് വിവരങ്ങള്‍ ശേഖരിച്ചു. ജൂണ്‍ 2013 മുതല്‍ ജനുവരി 2014 വരെ പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന നാല് … Continue reading പടിഞ്ഞാറെ അന്റാര്‍ക്ടിക്കയിലെ ത്വെയ്റ്റെസ് ഹിമാനിക്ക് താഴെ മറഞ്ഞിരിക്കുന്ന തടാകം

ഭൂമിയില്‍ ഇനി 30 വഖിറ്റ്വകള്‍ മാത്രമേ അവശേഷിക്കുന്നുള്ളു

International Committee for the Recovery of the Vaquita (CIRVA) ന്റെ പുതിയ റിപ്പോര്‍ട്ട് പ്രകാരം കാലിഫോര്‍ണിയ ഉള്‍ക്കടലില്‍ ഇനി 30 വഖിറ്റ്വകള്‍ മാത്രമേ അവശേഷിക്കുന്നുള്ളു. 2015 - 2016 കാലത്ത് ശേഷിച്ച 49% വഖിറ്റ്വകള്‍ ഇല്ലാതെയായി. പ്രതിവര്‍ഷം ശരാശരി 39% എന്ന തോതിലായിരുന്നു 2011 - 2016 കാലത്ത് നശിച്ചുകൊണ്ടിരുന്നത്. അതായത് അഞ്ച് വര്‍ഷക്കാലം അവയുടെ എണ്ണം 90% കുറഞ്ഞു. — സ്രോതസ്സ് news.mongabay.com

റഷ്യന്‍ ആര്‍ക്ടിക്കിലെ കരിപ്പെടി സ്രോതസ്സ്

Proceedings of the National Academy of Sciences ല്‍ വന്ന പുതിയ ഒരു പഠനപ്രകാരം റഷ്യന്‍ ആര്‍ക്ടിക്കിലെ കരിപ്പെടി(Black carbon, soot) സ്രോതസ്സിന്റെ 35% വരുന്നത് വീടുകള്‍ ചൂടാക്കുന്നതില്‍ നിന്നുമാണ്. 38% ഗതാഗതത്തില്‍ നിന്നും open fires, വൈദ്യുത നിലയങ്ങള്‍, gas flaring എന്നവ 12%, 9%, 6% എന്നീ തോതിലാണ്. മുമ്പ് യൂറോപ്യന്‍ ആര്‍ക്ടിക്കില്‍ നടത്തിയ പഠനവുമായി ചേര്‍ന്ന് പോകുന്നതാണ് ഈ വിവരങ്ങള്‍. എന്നാല്‍ സൈബീരിയയില്‍ മുമ്പത്തെ കണ്ടെത്തലുകളില്‍ നിന്ന് വിഭിന്നമായ വിവരങ്ങളാണ് ഇപ്പോള്‍ … Continue reading റഷ്യന്‍ ആര്‍ക്ടിക്കിലെ കരിപ്പെടി സ്രോതസ്സ്

60% ആള്‍ക്കുരങ്ങുകളും ഉന്‍മൂലനത്തിലേക്ക് നീങ്ങുന്നു

ഗോറില്ല, ചിമ്പാന്‍സി, ഒറാങ്ഉട്ടാന്‍ തുടങ്ങിയ ആള്‍ക്കുരങ്ങുകള്‍ ഉന്‍മൂലനത്തിലേക്ക് നീങ്ങുന്നു. അവയെ ആ ഒരു അവസ്ഥയിലെത്തിക്കുന്നതില്‍ മനുഷ്യന് വലിയ പങ്കുണ്ട്. പുതിയ പഠന പ്രകാരം 60% ആള്‍ക്കുരങ്ങുകളും -- drills, gibbons, lemurs, tarsiers, bush babies, spider monkeys തുടങ്ങിയെല്ലാം -- ഉന്‍മൂലനം ചെയ്യപ്പെടാന്‍ പോകുകയാണ്. തെക്കെ അമേരിക്ക, ഏഷ്യ, ആഫ്രിക്ക, മഡഗാസ്കര്‍ തുടങ്ങിയ രാജ്യങ്ങളിലെ 90% പ്രദേശങ്ങളിലെ ആള്‍ക്കുരങ്ങുകളുടെ ഭീഷണി, സ്ഥിതി, സംരക്ഷണം എന്നിവയെക്കുറിച്ചുള്ള പഠനത്തിലാണ് ഈ വിവരം വ്യക്തമായത്. — സ്രോതസ്സ് news.mongabay.com

ആദിവാസി പരിസ്ഥിതി നേതാവായ Isidro Baldenegro López കൊലചെയ്യപ്പെട്ടു

Goldman Environmental Prize നേടിയ Isidro Baldenegro López മെക്സിക്കോയില്‍ കൊലചെയ്യപ്പെട്ടു. ആദിവാസി നേതാവ് ദീര്‍ഘകാലമായി Sierra Madre മലകളിലെ നിയമവിരുദ്ധമായ മരം വെട്ടലിനെതിരേയും വനനശീകരണത്തിനെതിരേയും പ്രതിഷേധ സമരങ്ങള്‍ക്ക് നേതൃത്വം കൊടുക്കുകയായിരുന്നു. ഒരു ദശാബ്ദത്തിന് മുമ്പ്, തങ്ങളുടെ കുടുംബത്തിന്റെ പാരമ്പ്യരമായ സ്ഥലത്ത് നടക്കുന്ന നിയമവിരുദ്ധ മരം വെട്ടലിനെതിരെ വലിയ ജനകീയ പ്രക്ഷോഭം നയിച്ച അദ്ദേഹത്തിന്റെ അച്ഛനും കൊലചെയ്യപ്പെടുകയായിരുന്നു. — സ്രോതസ്സ് democracynow.org

കാലാവസ്ഥാമാറ്റം സംബന്ധിച്ച വെബ് പേജുകള്‍ നീക്കം ചെയ്യാന്‍ ട്രമ്പ് സര്‍ക്കാര്‍ EPA ക്ക് ഉത്തരവ് കൊടുത്തു

തങ്ങളുടെ വെബ് സൈറ്റുകളില്‍ നിന്ന് കാലാവസ്ഥാമാറ്റം സംബന്ധിച്ച വെബ് പേജുകള്‍ നീക്കം ചെയ്യാന്‍ ട്രമ്പ് സര്‍ക്കാര്‍ EPA ക്ക് ഉത്തരവ് കൊടുത്തു. EPA യുടെ പേര് പുറത്ത് പറയാന്‍ താല്‍പ്പര്യപ്പെടാത്ത രണ്ട് ഉദ്യോഗസ്ഥരാണ് ഈ വിവരം പുറത്ത് പറഞ്ഞത്. ഈ സര്‍ക്കാര്‍ അതിന്റെ വകുപ്പുകളില്‍ അടിസ്ഥാന ശാസ്ത്ര വിരുദ്ധത പ്രോത്സാഹിപ്പിക്കും എന്ന ഭയം വര്‍ദ്ധിപ്പിക്കുയാണ് ഈ നീക്കം ചെയ്യുന്നത്. “ആ വെബ് സൈറ്റ് ഇല്ലാതെയാകുകയാണെങ്കില്‍ കാലാവസ്ഥാ മാറ്റത്തെക്കുറിച്ചുള്ള ഞങ്ങളുടെ വര്‍ഷങ്ങളായുള്ള പ്രവര്‍ത്തികളാണ് ഇല്ലാതെയാകുന്നത്,” എന്ന് ഒരു ഉദ്യോഗസ്ഥന്‍ … Continue reading കാലാവസ്ഥാമാറ്റം സംബന്ധിച്ച വെബ് പേജുകള്‍ നീക്കം ചെയ്യാന്‍ ട്രമ്പ് സര്‍ക്കാര്‍ EPA ക്ക് ഉത്തരവ് കൊടുത്തു