Media Matters നടത്തിയ ഒരു പഠന പ്രകാരം 2016ല്‍ വൈകുന്നേരത്തേയും ഞായറാഴ്ചകളിലേയും വാര്‍ത്താപരിപാടികളില്‍ ABC, CBS, NBC, Fox ചാനലുകള്‍ വെറും ആറ് മിനിട്ടാണ് കാലാവസ്ഥാ മാറ്റത്തെക്കുറിച്ച് സംസാരിക്കാനായി ചിലവാക്കിയത്. 2015 നെ അപേക്ഷിച്ച് 66% കുറവ് വിവരണം(coverage). പ്രധാനപ്പെട്ട കാലാവസ്ഥാ സംഭവങ്ങളില്ലാത്തതിനാല്‍ വാര്‍ത്ത കൊടുത്തില്ല എന്ന് ചാനലുകള്‍ക്ക് പറയാനാവില്ല. Hurricane Matthew, Great Barrier Reef ലെ സാവകാശമുള്ള മരണം, റിക്കോഡ് തകര്‍ക്കുന്ന ചൂട്, പാരീസ് കാലാവസ്ഥാ ചര്‍ച്ചയുടെ ഔദ്യോഗിക തുടക്കം, തുടങ്ങി ധാരാളം സംഭവങ്ങള്‍ … Continue reading കഴിഞ്ഞ വര്‍ഷം പ്രധാന ടിവി നെറ്റ്‌വര്‍ക്കുകള്‍ വെറും 50 മിനിട്ട് സമയമാണ് കാലാവസ്ഥാ മാറ്റത്തെക്കുറിച്ച് പ്രതിപാദിച്ചത്
വിഭാഗം: പരിസ്ഥിതി
ആര്‍ക്ടിക്കില്‍ ഭൂമിക്കടിയിലെ 7,000 വാതക കുമിളകള്‍ പൊട്ടാന്‍ തയ്യാറായി നില്‍ക്കുന്നു
സൈബീരിയയിലെ ആര്‍ക്ടിക് ഭാഗങ്ങളില്‍ വാതകം നിറഞ്ഞ 7,000 ത്തോളം കുമിളകള്‍ പൊട്ടാന്‍ തയ്യാറായി നില്‍ക്കുന്നു എന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തി. ഭൂമിയിലെ പര്യവേഷണത്തില്‍ നിന്നും ഉപഗ്രഹ നിരീക്ഷണത്തില്‍ നിന്നുമാണ് ഈ വിവരം കണ്ടെത്തിയത് എന്ന് TASS റിപ്പോര്‍ട്ട് ചെയ്യുന്നു. മുമ്പ് പൊട്ടിയ ഇത്തരം കുമിളകളാലുണ്ടായ വലിയ കുഴികള്‍ ഈ പ്രദേശങ്ങള്‍ കാണാം. കാലാവസ്ഥാ മാറ്റം കാരണം ഉറഞ്ഞ മണ്ണിലെ(permafrost) ഉറഞ്ഞ മീഥേന്‍ വാതകമായി മാറി പൊട്ടുന്നതാണ് ഇതിന് കാരണം. — സ്രോതസ്സ് siberiantimes.com
ഇറച്ചി വ്യവസായം നടത്തുന്ന മലിനീകരണം
Days of Revolt 037 Kip Andersen, Keegan Kuhn, Chris Hedges
കാലാവസ്ഥ ചൂടാകുന്നതിനനുസരിച്ച് പ്രതീക്ഷച്ചതിനേക്കാള്‍ കൂടുതല്‍ കാര്‍ബണ്‍ മണ്ണില്‍ നിന്ന് പുറത്തുവരും
Department of Energy യുടെ Lawrence Berkeley National Laboratory (Berkeley Lab) നടത്തിയ പഠനം അനുസരിച്ച് കാലാവസ്ഥ ചൂടാകുന്നതിനനുസരിച്ച് പ്രതീക്ഷച്ചതിനേക്കാള്‍ കൂടുതല്‍ CO2 മണ്ണില്‍ നിന്ന് പുറത്തുവരും എന്ന് കണ്ടെത്തി. ഫീല്‍ഡ് പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ വിവരം കണ്ടെത്തിയത്. മണ്ണില്‍ കുടുങ്ങിയിരിക്കുന്ന ജൈവ കാര്‍ബണിന് മണ്‍ പാളികള്‍ ചൂടാകുന്നതിനനുസരിച്ച് എന്ത് സംഭവിക്കുന്നു എന്ന് അവര്‍ പരിശോധിച്ചു. മൂന്ന് പരീക്ഷണ സ്ഥലത്തെ മേല്‍ മണ്‍ പാളിയും ആഴത്തിലുള്ള മണ്‍ പാളിയും ചൂടാകാത്ത മണ്ണിനെക്കാള്‍ 34% - 37% … Continue reading കാലാവസ്ഥ ചൂടാകുന്നതിനനുസരിച്ച് പ്രതീക്ഷച്ചതിനേക്കാള്‍ കൂടുതല്‍ കാര്‍ബണ്‍ മണ്ണില്‍ നിന്ന് പുറത്തുവരും
വായൂ മലിനീകരണം കാരണമുണ്ടാകുന്ന നേരത്തെയുള്ള ജനനത്തിന്റെ വാര്‍ഷിക ചിലവ് $433 കോടി ഡോളറാണ്
അമേരിക്കയില്‍ വായൂ മലിനീകരണം കാരണം നേരത്തെയുണ്ടാകുന്ന 16,000 ജനനത്തിന്റെ വാര്‍ഷിക സാമ്പത്തിക ചിലവ് $433 കോടി ഡോളറില്‍ എത്തി എന്ന് NYU Langone Medical Center ലെ ശാസ്ത്രജ്ഞര്‍ പറയുന്നു. $76 കോടി ഡോളര്‍ ദീര്‍ഘ കാലത്തെ ആശുപത്രി താമസത്തിനും മരുന്നിനും, നേരത്തെയുണ്ടാകുന്ന ജനനത്തിന്റെ ശാരീരികമായും മാനസികവുമായുമുണ്ടാകുന്ന disabilities ന്റെ സാമ്പത്തിക ഉത്പാദന നഷ്ടം $357 കോടി ഡോളറും വരും. മാര്‍ച്ച് 29 ന്റെ Environmental Health Perspectives ല്‍ ഈ പഠന റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തി. അമേരിക്കയില്‍ … Continue reading വായൂ മലിനീകരണം കാരണമുണ്ടാകുന്ന നേരത്തെയുള്ള ജനനത്തിന്റെ വാര്‍ഷിക ചിലവ് $433 കോടി ഡോളറാണ്
നൂറുകണക്കിന് തദ്ദേശീയ തേനീച്ചാ സ്പീഷീസുകള്‍ ഉന്‍മൂലനം നേരിടുന്നു
വടക്കേ അമേരിക്കയിലേയും ഹവായിയിലേയും 4,000 തദ്ദേശീയ തേനീച്ചാ സ്പീഷീസുകളെക്കുറിച്ച് നടത്തിയ പഠനത്തില്‍, പകുതിയിലധികം സ്പീഷീസുകളുടേയും എണ്ണം കുറഞ്ഞതായി Center for Biological Diversity കണ്ടെത്തി. നാലിലൊന്ന് സ്പീഷീസുകളും ഉന്‍മൂലനം ചെയ്യപ്പെടുമെന്ന ഭീഷണിയിലാണ്. ആവാസവ്യവസ്ഥാ നാശം, കൂടിവരുന്ന കീടനാശിനി ഉപയോഗം ഉള്‍പ്പടെ വളരെ ഗൌരവകരമായ ഭീഷണികളാല്‍ വലിയ പ്രശ്നങ്ങള്‍ നേരിടുന്നവയാണ് 700 ല്‍ അധികം തേനീച്ച സ്പീഷീസുകള്‍ എന്നാണ് Pollinators in Peril: A systematic status review of North American and Hawaiian native bees … Continue reading നൂറുകണക്കിന് തദ്ദേശീയ തേനീച്ചാ സ്പീഷീസുകള്‍ ഉന്‍മൂലനം നേരിടുന്നു
കരിപ്പൊടി മലിനീകരണം ആന്റിബയോട്ടിക്കുകളുടെ ഫലപ്രാപ്തി കുറക്കുന്നു
ശ്വാസനാളവുമായി ബന്ധപ്പെട്ട ബാക്റ്റീരയളില്‍ കരിപ്പുകയുടെ സ്വാധീനത്തെക്കുറിച്ച് University of Leicester ലെ ഗവേഷകര്‍ ഒരു പഠന നടത്തി. അതില്‍ ശ്വാസകോശവുമായി ബന്ധമുള്ള അണുബാധക്ക് വായൂ മലിനീകരണവുമായി നേരിട്ട് ബന്ധമുണ്ടെന്ന് അവര്‍ക്ക് കണ്ടെത്താനായി. അത് ആന്റിബയോട്ടിക് ചികില്‍സയെ ബാധിക്കുന്നു. Environmental Microbiology എന്ന ജേണലില്‍ അവരുടെ പ്രബന്ധം പ്രസിദ്ധീകരിച്ചു. കരിപ്പുകയുടെ പ്രധാന സ്രോതസ്സുകള്‍ ഡീസല്‍ പോലുള്ള ഫോസില്‍ ഇന്ധനങ്ങള്‍ കത്തിക്കുന്നത്, ജൈവ ഇന്ധനങ്ങള്‍ കത്തിക്കുന്നതുമാണ്. — സ്രോതസ്സ് alphagalileo.org
ക്യാനഡയില്‍ വന്‍തോതില്‍ ഉറഞ്ഞമണ്ണ് പൊട്ടിത്തകരുന്നു
വടക്കന്‍ ക്യാനഡയിലെ ആര്‍ക്ടിക് ഉറഞ്ഞമണ്ണ് (permafrost) വന്‍തോതില്‍ തകര്‍ന്ന് കാര്‍ബണ്‍ സമ്പന്നമായ ചെളി തോടുകളിലേക്കും നദികളേക്കും ഒഴുകുന്നു. അവിടെ 5 ലക്ഷം ചതുരശ്ര മൈല്‍ പ്രദേശത്ത് സംഭവിക്കുന്ന ഈ തകര്‍ച്ച 52,000 ചതുരശ്ര മൈല്‍ സ്ഥലത്തെ ബാധിച്ചിട്ടുണ്ട്. Northwest Territories Geological Survey യുടെ പഠന പ്രകാരം ഉറഞ്ഞമണ്ണ് പൊട്ടിത്തകരുന്നതിന്റെ തോത് വര്‍ദ്ധിക്കുകയാണ്. അതുമൂലമുണ്ടാകുന്ന മണ്ണൊലിപ്പ് നദികളേയും തടാകങ്ങളേയും ബാധിക്കുന്നു. അവയിലെ ജീവികള്‍ക്ക് ശ്വാസംമുട്ടുന്നു. ആര്‍ക്ടിക് സമുദ്രത്തിലാണ് ഇത് അവസാനം എത്തിച്ചേരുക. 10,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് സംഭവിച്ച … Continue reading ക്യാനഡയില്‍ വന്‍തോതില്‍ ഉറഞ്ഞമണ്ണ് പൊട്ടിത്തകരുന്നു
ജലവൈദ്യുതി വളര്‍ച്ച കാലാവസ്ഥാമാറ്റത്തെ കൂടുതലാക്കും
പുതിയ ജലവൈദ്യുത പദ്ധതികളെ ഹരിതഗ്രഹവാതകം പുറത്തുവിടുന്നില്ല എന്ന ഊഹത്തോടെ കരുതാന്‍ തുടങ്ങിയിട്ട് ധാരാളം വര്‍ഷങ്ങളായി. ലോകം മൊത്തം ഇന്ന് 847 വലിയ പദ്ധതികളും (100 MWല്‍ കൂടുതലുള്ളവ) 2,853 ചെറിയ പദ്ധതികളും (1 MW ല്‍ കൂടുതലുള്ളവ) ആണ് പണിയാനായി പദ്ധതിയിട്ടിരിക്കുന്നത്. എന്നാല്‍ പുതിയ പഠന പ്രകാരം അണക്കെട്ടിന്റെ ഫലമായുണ്ടാകുന്ന ജലസംഭരണി ഹരിതഗ്രഹവാതകങ്ങളുടെ വലിയ സ്രോതസ്സാണെന്ന് പറയുന്നു. ആറ് രാജ്യങ്ങളിലെ 267 ജലസംഭരണികളില്‍ നിന്നുള്ള carbon dioxide (CO2), methane (CH4), nitrous oxide (N2O) നെക്കുറിച്ച് … Continue reading ജലവൈദ്യുതി വളര്‍ച്ച കാലാവസ്ഥാമാറ്റത്തെ കൂടുതലാക്കും
ഉയരുന്ന താപനില ആഴക്കടലില്‍ പട്ടിണിയും ഉന്‍മൂലനവുമുണ്ടാക്കും
ഭൂമിയിലെ ഏറ്റവും വലിയ ജൈവവ്യവസ്ഥയായ ആഴക്കടല്‍ അടിത്തട്ട് ഭാവിയില്‍ പട്ടിണിയും ഉന്‍മൂലനവും അനുഭവിക്കുമെന്ന് ലോകത്തിലെ 20 പ്രമുഖ സമുദ്രശാസ്ത്ര ഗവേഷണ സംഘങ്ങള്‍ മുന്നറീപ്പ് നല്‍കുന്നു. ഉയരുന്ന താപനില സമുദ്രത്തിന്റെ അമ്ലവല്‍ക്കരണം വര്‍ദ്ധിപ്പിക്കുകയും ഓക്സിജന്‍ കുറവുള്ള പ്രദേശങ്ങളുടെ വ്യാപ്തി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. അത് ഉപരിതലത്തില്‍ നിന്നും 200 - 6,000 മീറ്റര്‍ ആഴത്തിലുള്ള സമുദ്രത്തിലെ ജൈവവവ്യവസ്ഥയെ തകര്‍ക്കും. ഈ ജൈവവ്യവസ്ഥക്ക് സമൂഹവുമായുള്ള ബന്ധം എല്ലാവര്‍ക്കും അറിയാവുന്നതാണെങ്കിലും ഭൂമിയിലെ പരിസ്ഥിതിക്ക് അതുണ്ടാക്കുന്ന ആഘാതത്തെക്കുറിച്ച് വേണ്ടത്ര പരിഗണന കൊടുക്കുന്നില്ല. Foundation Total … Continue reading ഉയരുന്ന താപനില ആഴക്കടലില്‍ പട്ടിണിയും ഉന്‍മൂലനവുമുണ്ടാക്കും