കാലാവസ്ഥാ മാറ്റ ബോധവര്‍ക്കരണത്തനായി അമേരിക്കയില്‍ കാല്‍നടയാത്ര നടത്തിയ മനുഷ്യന്‍ നൂറാം ദിവസം മരിച്ചു

ധനശേഖരണത്തിനും കാലാവസ്ഥാമാറ്റ ബോധവര്‍ക്കരണത്തിനും അമേരിക്കയുടെ കുറുകെ നഗ്നപാദനായി കാല്‍നടയാത്ര നടത്തിയ Mark James Baumer യാത്രയുടെ നൂറാം ദിവസം ഫ്ലോറിഡയിലെ U.S. Hwy 90 യില്‍ വെച്ച് SUV കാര്‍ ഇടിച്ച് മരിച്ചു. ഇത് അദ്ദേഹത്തിന്റെ രണ്ടാമത്തെ യാത്രയായിരുന്നു. 2010 ല്‍ ആയിരുന്നു ആദ്യമായി അദ്ദേഹം അമേരിക്കമുഴുവന്‍ യാത്ര നടത്തിയത്. അന്ന് അദ്ദേഹം ഷൂ ധരിച്ചിരുന്നു. യാത്രയിലൂടെ ശേഖരിക്കുന്ന പണം FANG Collective എന്ന സംഘടനക്ക് ദാനം ചെയ്യാനായിരുന്നു അദ്ദേഹത്തിന്റെ പരിപാടി. പ്രകൃതിവാതക ഫ്രാക്കിങ്ങിന് എതിരെ പ്രവര്‍ത്തിക്കുന്ന … Continue reading കാലാവസ്ഥാ മാറ്റ ബോധവര്‍ക്കരണത്തനായി അമേരിക്കയില്‍ കാല്‍നടയാത്ര നടത്തിയ മനുഷ്യന്‍ നൂറാം ദിവസം മരിച്ചു

അടുത്തടുത്ത മൂന്ന് വര്‍ഷങ്ങളായി ഭൂമി താപനില റിക്കോഡുകള്‍ സ്ഥാപിക്കുന്നു

മാറുന്ന ഭൂമി മറ്റൊരു നാഴികക്കല്ല് സ്ഥാപിച്ചിരിക്കുന്നു എന്ന് ശാസ്ത്രജ്ഞര്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ രേഖപ്പെടുത്തിയ താപനിലകളില്‍ ഏറ്റവും കൂടിയ താപനില 2016 ല്‍ രേഖപ്പെടുത്തി എന്നതാണ് ആ കാര്യം. കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയ താപനിലയെ ഭേദിച്ചാണ് 2016 ല്‍ റിക്കോഡ് താപനിലയുണ്ടായത്. അത് 2014 ല്‍ രേഖപ്പെടുത്തിയ അതുവരെയുള്ള ഏറ്റവും കൂടിയ താപനില റിക്കോഡിനെ മറികടന്നതായിരുന്നു. അതായത് കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി സ്ഥിരമായി താപനിലാ റിക്കോഡുകള്‍ പൊളിച്ചെഴുതുകയാണ് ഭൂമി. — സ്രോതസ്സ് nytimes.com

ഏറ്റവും അധികം വായൂ മലിനീകരണമുണ്ടാക്കുന്ന 22 പേരെ കണ്ടെത്തി

2014 ല്‍ അമേരിക്കയിലെ മൊത്തം വായൂമലിനീകരണത്തിന്റെ മൂന്നിലൊന്ന് ചെയ്യത് 20,000 കമ്പനികളിലെ വെറും 100 സ്ഥാപനങ്ങള്‍ ആണ്. വാതകങ്ങള്‍ പുറത്തുവിടുന്ന 7,000 സ്ഥാപനങ്ങളിലെ വേറെ ഒരു 100 സ്ഥാപനങ്ങള്‍ ഹരിതഗൃഹവാതകങ്ങളുടെ മൂന്നിലൊന്ന് പുറത്തുവിട്ടു. Center for Public Integrity നടത്തിയ അന്വേഷണത്തില്‍ ഈ സ്ഥപനങ്ങളിലെ 22 എണ്ണത്തിന്റെ പട്ടിക ചുവടെ കൊടുക്കുന്നു. മിക്കവയും കല്‍ക്കരി നിലയങ്ങളാണ്, ചിലവക്ക് വളരേറെ വലിപ്പമുള്ളതിനാല്‍ ഉയര്‍ന്ന റാങ്കാണ് നല്‍കിയിരിക്കുന്നത്. — സ്രോതസ്സ് scientificamerican.com

തേനീച്ചകളെ വംശനാശഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയില്‍

Endangered Species Act പ്രകാരം U.S. Fish and Wildlife Service ആണ് ഈ പ്രഖ്യാപനം നടത്തിയത്. അമേരിക്കയിലെ 28 സംസ്ഥാനങ്ങളില്‍ യഥേഷ്ടം കണ്ടിരുന്ന bumble തേനീച്ചകള്‍ 1990കള്‍ക്ക് ശേഷം എണ്ണത്തില്‍ വലിയ കുറവ് കാണിച്ചു. ഇന്ന് 13 സംസ്ഥാനങ്ങളിലെ അവയെ കാണുന്നുള്ളു. ആവാസവ്യവസ്ഥയിലെ നാശം, രോഗങ്ങള്‍, പരാദങ്ങള്‍, തേനീച്ചയെ നേരിട്ടോ അല്ലാതെയോ കൊല്ലാനുള്ള കീടനാശിനികളുടെ ഉപയോഗം, കാലാവസ്ഥാ മാറ്റം തുടങ്ങിയവയാണ് അവയുടെ എണ്ണം കുറയാന്‍ കാരണം. — സ്രോതസ്സ് fws.gov

ബീജിങ്ങില്‍ പരിസ്ഥിതി പോലീസ്

പരിസ്ഥിതി കുറ്റകൃത്യങ്ങള്‍ ഇല്ലാതാക്കാനായി ബീജിങ്ങില്‍ ഒരു പുതിയ പോലീസ് സേനയെ രൂപീകരിച്ചു. പുകമഞ്ഞിന്റെ(smog) വ്യാപനം തടയാനുള്ള പുതിയ നീക്കമാണിത്. ഈ ആഴ്ച തുടങ്ങിയ ധാരാളം പരിപാടികളിലൊന്ന് മാത്രമാണ് പരിസ്ഥിതി പോലീസ്. 2017 ല്‍ കല്‍ക്കരിയുടെ ഉപയോഗം 30% കുറക്കുക, ഏറ്റവും അധികം മലിനീകരണം നടത്തുന്ന 500 ഫാക്റ്ററികള്‍ അടച്ചുപൂട്ടുക, 2,500 എണ്ണത്തെ പരിഷ്കരിക്കുക, മൂന്ന് ലക്ഷം പഴയ വാഹനങ്ങള്‍ നീക്കം ചെയ്യുക തുടങ്ങിയവയാണ് മറ്റ് പ്രവര്‍ത്തനങ്ങള്‍. — സ്രോതസ്സ് csmonitor.com

മലിനീകരണത്തിന്റെ പേരില്‍ മൊണ്‍സാന്റോക്കെതിരെ കേസുകൊടുക്കുന്ന ആദ്യത്തെ സംസ്ഥാനമായി വാഷിങ്ടണ്‍

മലിനീകരണത്തിന്റെ കാര്യത്തില്‍ മൊണ്‍സാന്റോക്കെതിരെ കേസ് കൊടുത്ത വാഷിങ്ടണ്‍ സംസ്ഥാനത്തിന്റെ അധികാരികള്‍ ദശലക്ഷമോ, ശതകോടിയോ ഡോളര്‍ കാര്‍ഷിക ഭീമന്‍ മൊണ്‍സാന്റോയില്‍ നിന്ന് പ്രതീക്ഷിക്കുകയാണ്. 1979 ല്‍ നിരോധിച്ച PCBs,polychlorinated biphenyls, എന്ന വ്യാവസായി വിഷ രാസവസ്തു സംസ്ഥാനത്തെ 600 സ്ഥലത്തെ മലിനപ്പെടുത്തുകയുണ്ടായി. 1935 മുതല്‍ 1979 ല്‍ നിരോധിക്കുന്നത് വരെ കമ്പനി ഈ രാസവസ്തു ഉപയോഗിച്ചു. പെയിന്റ്, ശീതീകാരികള്‍, sealants, hydraulic fluids തുടങ്ങിയവയില്‍ PCB ഉണ്ട്. — സ്രോതസ്സ് telesurtv.net

Standing Rock ല്‍ നിന്നും 241 കിലോമീറ്റര്‍ അകലെ പൈപ്പ് ലൈന്‍ പൊട്ടി 6 ലക്ഷം ലിറ്റര്‍ ക്രൂഡോയില്‍ ചോര്‍ന്നു

ആദിവാസികളായ ജലസംരക്ഷകര്‍ Dakota Access Pipeline ന് എതിരെ സമരം ചെയ്യുന്ന സ്ഥലത്ത് നിന്ന് രണ്ടര മണിക്കൂര്‍ അകലെ ആ പൈപ്പ് ലൈനില്‍ നിന്ന് 643,000 ലിറ്റര്‍ ക്രൂഡോയില്‍ Little Missouri River ലേക്ക് ചോര്‍ന്നു. നിരീക്ഷിക്കാനുള്ള ഉപകരണങ്ങള്‍ ഈ ചോര്‍ച്ച കണ്ടെത്തിയില്ല. ഡിസംബര്‍ 5 ന് ഒരു പ്രാദേശിക നിവാസി ആണ് Belfield ന് അടുത്ത് ചോര്‍ച്ച കണ്ടെത്തുന്നത്. അതുവരെ വരെ എത്ര ദിവസമായി എണ്ണ ചോര്‍ന്നു എന്ന് അറിയില്ല. — സ്രോതസ്സ് commondreams.org

വായൂ മലിനീകരണം കുറക്കാന്‍ മൂന്നാം ദിവസവും പാരീസില്‍ പൊതു ഗതാഗതം സൌജന്യമാക്കി

പാരീസില്‍ അധികൃതര്‍ പൊതുഗതാഗതം മൂന്നാം ദിവസവും സൌജന്യമാക്കി. ശീതകാലത്തെ ഏറ്റവും മോശം വായൂ മലിനീകരണം കാരണമാണിത്. ദശാബ്ദങ്ങളില്‍ ആദ്യമായാണ് ഇങ്ങനെ ഒരു കാര്യം സംഭവിക്കുന്നത്. മലിനീകരണം നിയന്ത്രിക്കാന്‍ കാറുകള്‍ ഓടിക്കുന്നതിനെ സര്‍ക്കാര്‍ നിരോധിച്ചിരിക്കുകയാണ്. — സ്രോതസ്സ് democracynow.org എന്തിന് നിരോധിക്കുന്നു.... വെറുതെ ഓടിച്ചോണ്ടിരിക്കൂ... നമുക്ക് മാസ്ക് വില്‍ക്കാമല്ലോ... ഫോസിലിന്ധങ്ങള്‍ വാങ്ങുന്നത് നിര്‍ത്തൂ.