Salfit ന് പടിഞ്ഞാറുള്ള Deir Ballut നഗരത്തിന്റെ ഒലിവ് തോട്ടം യഹൂദ കൈയ്യേറ്റക്കാര്‍ തീവെച്ചു എന്ന് പാലസ്തീന്‍ വാര്‍ത്ത ഏജന്‍സിയായ WAFA പറഞ്ഞു. നഗരത്തിന്റെ കിഴക്ക് ഭാഗത്തുള്ള 50 ഒലിവ് മരങ്ങള്‍ക്കാണ് കൈയ്യേറ്റക്കാര്‍ തീവെച്ചത് എന്ന് WAFAയോട് നഗരത്തിന്റെ മേയര്‍ Yahya Mustafa ആണ് പറഞ്ഞത്. Salfit നഗരത്തില്‍ നിന്ന് 15 കിലോമീറ്റര്‍ പടിഞ്ഞാറുള്ള Deir Ballut ലെ ജനസംഖ്യ 4,100 ഉം 11,900 dunams സ്ഥലവും ഉണ്ട്. ധാരാളം പുരാവസ്തു സ്ഥലങ്ങള്‍ ഉള്ളതാണ് ഈ സ്ഥലം. … Continue reading കൈയ്യേറിയ പടിഞ്ഞാറെക്കരയില്‍ യഹൂദ കൈയ്യേറ്റക്കാര്‍ ഒലിവ് മരങ്ങള്‍ക്ക് തീവെച്ചു
വിഭാഗം: ഇസ്രായേല്‍ നാസി
സയണിസം ഒരു വംശീയ, കോളനിവാഴ്ചാ, വര്‍ണ്ണവെറിയന്‍ പ്രസ്ഥാനം ആണ്
ഇസ്രായേല്‍ എന്നത് വംശീയ, കോളനിവാഴ്ചാ, വര്‍ണ്ണവെറിയന്‍ രാജ്യമാണെന്നും ഉള്‍പ്പടെ, ഇസ്രായേലിനേയും സയണിസത്തേയും വിമര്‍ശനപരമായാണ് അമേരിക്കയിലെ നാലിലൊന്ന് യഹൂദരും കരുതുന്നത്. അതിനേക്കാളേറെ 31% പേര്‍ Rashida Tlaib ഉം Ilhan Omar ഉം വോട്ടു ചെയ്തു. ഇസ്രായേല്‍ ലോബി ഈ രണ്ട് ജനപ്രതിനിധികള്‍ക്കും എതിരെ യഹൂദവിരേധി എന്നുള്‍പ്പടെയുള്ള ശക്തമായ പ്രചാരവേല നടത്തിയിട്ടും ആണ് ഇങ്ങനെ സംഭവിച്ചിരിക്കുന്നത്. ഇടതുപക്ഷം യഹൂദവിരുദ്ധരാണ് എന്ന് ഇസ്രായേല്‍ ലോബി സംഘങ്ങളുടെ ആരോപണം ഉണ്ടായിട്ടും അമേരിക്കയിലെ യഹൂദര്‍ അത് അംഗീകരിക്കുന്നില്ല. വലതുപക്ഷമാണ് യഹൂദവിരുദ്ധര്‍ എന്നാണ് 51% … Continue reading സയണിസം ഒരു വംശീയ, കോളനിവാഴ്ചാ, വര്‍ണ്ണവെറിയന്‍ പ്രസ്ഥാനം ആണ്
ഗാസ തീരത്തെ മീന്‍പിടുത്തം ഇസ്രായേല്‍ അധികാരികള്‍ നിരോധിച്ചു
സുരക്ഷാ കാരണത്തിന്റെ പേരില്‍ ഗാസ തീരത്തെ മീന്‍പിടുത്തം ഇസ്രായേല്‍ കൈയ്യേറ്റ സേന കഴിഞ്ഞ ദിവസം പൂര്‍ണ്ണമായും നിരോധിച്ചു. ഗാസയിലെ മല്‍സ്യബന്ധന പ്രദേശം പൂര്‍ണ്ണമായും അടച്ചുപൂട്ടാനായുള്ള സുരക്ഷാ അധികാരികളുടെ നിര്‍ദ്ദേശത്തെ ഇസ്രായേല്‍ പ്രതിരോധ മന്ത്രി Benny Gantz അംഗീകരിച്ചു എന്ന് Israeli Coordinator of Government Activities in the Territories (COGAT) പ്രസ്ഥാവനയില്‍ അറിയിച്ചു. ഗാസയില്‍ നിന്ന് Sderotയിലെ കൈയ്യേറ്റ പ്രദേശത്തേക്ക് റോക്കറ്റുകളും ബലൂണുകളും വിക്ഷേപിച്ചതിനാലാണ് ഇത്. ഇസ്രായേല്‍ ഗാസ അടക്കുന്നതും “മീന്‍പിടുത്തക്കാരെ ഉപദ്രവിക്കുന്നതും ഗാസയുടെ മല്‍സ്യബന്ധ … Continue reading ഗാസ തീരത്തെ മീന്‍പിടുത്തം ഇസ്രായേല്‍ അധികാരികള്‍ നിരോധിച്ചു
സ്വയം പ്രഖ്യാപിത യഹൂദ രാഷ്ട്രം നവ നാസികളെ ആയുധമണിയിക്കുന്നു
Max Blumenthal
അഴിമതിയും കൊറോണവൈറസ് കൈകാര്യം ചെയ്ത രീതിയും കാരണം നെതന്യാഹുവിനെതിരെ വലിയ പ്രതിഷേധം
ബഞ്ചമിന്‍ നെതന്യാഹുവിന്റെ വീടിന് മുമ്പിലെ ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ തെരുവുകളിലിറങ്ങി പ്രധാന മന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഏറ്റവും വലിയ പ്രതിഷേധ പ്രകടനം നടത്തി. ശനിയാഴ്ച രാത്രിയിലും ഞാറാഴ്ച രാവിലേയും നേതാവിന്റെ ഔദ്യോഗിക വസതിയുള്ള ജറുസലേമിലും പ്രതിഷേധം നടന്നു. ടെല്‍ അവീവിനടുത്തെ അദ്ദേഹത്തിന്റെ ബീച്ച് ഹൌസിന് മുമ്പിലും രാജ്യത്തെ പല പ്രധാനപ്പെട്ട സ്ഥലങ്ങളിലും പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. — സ്രോതസ്സ് theguardian.com | Oliver Holmes | 2 Aug 2020
പ്രതിവര്‍ഷം 2,000 ല്‍ അധികം പാലസ്തീന്‍ Bedouin വീടുകള്‍ ഇസ്രായേല്‍ തകര്‍ക്കുന്നു
ജൂണ്‍ 2020 ന് പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ട് പ്രകാരം Naqab പ്രദേശത്ത് മാത്രം 2017, 2018, 2019 വര്‍ഷങ്ങളില്‍ ഇസ്രായേലിലെ പാലസ്തീന്‍ പൌരന്‍മാരുടെ 2,000 ല്‍ അധികം വീടുകള്‍ പ്രതിവര്‍ഷം തകര്‍ത്തു. ഇസ്രായേലിലെ സന്നദ്ധ സംഘടനയായ “The Negev Coexistence Forum for Civil Equality” ആണ് ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. ചരിത്രം പാലസ്തീന്റെ തെക്കന്‍ പകുതി വരുന്ന പ്രദേശമാണ് Naqab. അതൊരു മരുഭൂമിയാണെങ്കിലും ഫലപുഷ്ടമായ മരുഭൂമിയാണ്. Naqab ലെ ആദിമനിവാസികളായ ആളുകള്‍, പാലസ്തീന്‍ Bedouin, പാതി … Continue reading പ്രതിവര്‍ഷം 2,000 ല്‍ അധികം പാലസ്തീന്‍ Bedouin വീടുകള്‍ ഇസ്രായേല്‍ തകര്‍ക്കുന്നു
എല്ലാ യഹൂദര്‍ക്കും സ്വാഗതം, പക്ഷേ എല്ലവരും അല്ല
Ariel Gold Code Pink
ജോര്‍ദാന്‍ താഴ്വരയിലെ 60 ല്‍ അധികം കന്നുകാലികളെ യഹൂദ കുടിയേറ്റക്കാര്‍ വിഷം കൊടുത്തു കൊന്നു
Jerichoക്ക് അടുത്തുള്ള al-Auja ലെ തീവൃവാദികളായ യഹൂദ കുടിയേറ്റക്കാര്‍ വിഷം കൊടുത്ത് ജോര്‍ദാന്‍ താഴ്വരയിലെ 60 ല്‍ അധികം കന്നുകാലികളെ കൊന്നു എന്ന് പാലസ്തീന്‍ വാര്‍ത്ത ഏജന്‍സി WAFA പറയുന്നു. കന്നുകാലികള്‍ മേഞ്ഞിരുന്ന പുല്‍മേടുകളില്‍ കുടിയേറ്റക്കാര്‍ വിഷം തളിച്ചു എന്ന് കന്നുകാലികളുടെ ഉടമസ്ഥന്‍ ആരോപിച്ചു. പടിഞ്ഞാറെക്കരയില്‍ കുടിയേറ്റക്കാര്‍ പാലസ്തീന്‍കാര്‍ക്കും അവരുടെ വസ്തുക്കള്‍ക്കും എതിരെ നടത്തുന്ന അക്രമത്തിന് ഇസ്രായേല്‍ അധികാരികള്‍ കേസെടുക്കാറില്ല. അന്തര്‍ദേശീയ നിയമത്തിന് വിരുദ്ധമായി കൈയ്യേറിയ കിഴക്കെ ജറുസലേമിലും പടിഞ്ഞാറെക്കരയിലും 5-6 ലക്ഷം യഹൂദര്‍ മാത്രം താമസിക്കുന്ന … Continue reading ജോര്‍ദാന്‍ താഴ്വരയിലെ 60 ല്‍ അധികം കന്നുകാലികളെ യഹൂദ കുടിയേറ്റക്കാര്‍ വിഷം കൊടുത്തു കൊന്നു
അമേരിക്കയുടെ സൈനിക സഹായം വര്‍ദ്ധിപ്പിച്ച് $450 കോടി ഡോളറാക്കാന്‍ ഇസ്രായേല്‍ ആവശ്യപ്പെട്ടു
ഒരു ശക്തനായ ഇറാന്‍ ആ പ്രദേശത്തിന്റെ സ്ഥിരതക്ക് ഭീഷണിയാണെന്ന് ഇസ്രായേല്‍ വാദിക്കുന്നു. അമേരിക്കയുടെ സൈനിക സഹായം അടുത്ത പത്ത് വര്‍ഷത്തേക്ക് പ്രതിവര്‍ഷം $450 കോടി ഡോളറായി വര്‍ദ്ധിപ്പിക്കാന്‍ ഇസ്രായേല്‍ ആവശ്യപ്പെട്ടു എന്ന് New York Times റിപ്പോര്‍ട്ട് ചെയ്തു. ഇറാന്‍ ആണവക്കരാറിന്റെ ചര്‍ച്ച തുടങ്ങുന്നതിന് മുമ്പ് തന്നെയാണിത് പറയുന്നത്. ഇപ്പോള്‍ ഇസ്രായേലിന് അമേരിക്കയില്‍ നിന്ന് $300 കോടി ഡോളര്‍ സൈനിക സഹായമാണ് കിട്ടുന്നത്. 2015 സത്യത്തില്‍ ഇത് വിഢികളാക്കുന്നത് അമേരിക്കന്‍ പൌരന്‍മാരേയാണ്. അവരുടെ നികുതിപ്പണം ഇസ്രായേലിന് കൊടുത്ത് … Continue reading അമേരിക്കയുടെ സൈനിക സഹായം വര്‍ദ്ധിപ്പിച്ച് $450 കോടി ഡോളറാക്കാന്‍ ഇസ്രായേല്‍ ആവശ്യപ്പെട്ടു
ബസ്സിലെ വിവേചന പദ്ധതി ഇസ്രായേല്‍ റദ്ദാക്കി
പടിഞ്ഞാറെക്കരയിലെ പാലസ്തീന്‍കാര്‍ ഇസ്രേയലുകാരോടൊപ്പം ഒരേ ബസില്‍ യാത്ര ചെയ്യുന്നത് തടയുന്ന ഒരു ഉത്തരവ് ഇസ്രായേല്‍ റദ്ദാക്കി. എല്ലാ ദിവസവും ഇസ്രായേലിലേക്ക് ജോലിക്ക് വരുകയും തിരിച്ച് വീട്ടില്‍ പോകുകയും ചെയ്യുന്ന നൂറുകണക്കിന് പാലസ്തീന്‍കാര്‍ക്കെതിരെ കൊണ്ടുവന്ന ഒരു വിവേചന നിയമം ആയിരുന്നു അത്. ഇസ്രായേലികളായ കുടിയേറ്റക്കാരും ആവശ്യ പ്രകാരമാണ് പ്രതിരോധ വകുപ്പ് അത്തരം ഒരു pilot പദ്ധതിയായി മൂന്ന് മാസത്തേക്ക് നടപ്പാക്കിയത്. എന്നാല്‍ വലിയ പ്രതിഷേധത്തെത്തുടര്‍ന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി Benjamin Netanyahu അത് റദ്ദാക്കി. 2015