BP യുടെ എണ്ണ ചോര്‍ച്ച പ്രകൃതി വിഭവങ്ങളില്‍ $1720 കോടി ഡോളറിന്റെ നഷ്ടമുണ്ടാക്കി

2010 BP Deepwater Horizon എണ്ണ ചോര്‍ച്ച മെക്സിക്കന്‍ ഉള്‍ക്കടലിലെ പ്രകൃതി വിഭവങ്ങള്‍ക്ക് $1720 കോടി ഡോളറിന്റെ നഷ്ടമുണ്ടാക്കി എന്ന് ഒരു കൂട്ടം ശാസ്ത്രജ്ഞര്‍ ആറ് വര്‍ഷത്തെ പഠനത്തില്‍ നിന്ന് കണ്ടെത്തി. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ എണ്ണ ചോര്‍ച്ചയായിരുന്നു അത്. പ്രകൃതി വിഭവങ്ങളുടെ നാശനഷ്ടത്തിന്റെ സാമ്പത്തിക മൂല്യത്തെ വിശകലനം ചെയ്യുന്ന ആദ്യത്തെ പഠനമാണ് ഇത്. 50.7 കോടി ലിറ്റര്‍ എണ്ണയാണ് അന്ന് കടലില്‍ ചോര്‍ന്നത്. — സ്രോതസ്സ് vtnews.vt.edu

സൌന്ദര്യ വര്‍ദ്ധന പ്ലാസ്റ്റിക് സര്‍ജ്ജറിക്ക് $1600 കോടി ഡോളര്‍ ചിലവാക്കി

American Society of Plastic Surgeons (ASPS) പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം 2016 ല്‍ അമേരിക്കക്കാര്‍ പ്ലാസ്റ്റിക് സര്‍ജ്ജറിക്കായി $1600 കോടി ഡോളറിലധികം ചിലവാക്കി എന്ന് പറയുന്നു. പുതിയ റിപ്പോര്‍ട്ട് അമേരിക്കയുടെ ദേശീയ സര്‍ജ്ജറിചിലവിന്റെ റിക്കോഡാണ് ഭേദിച്ചിരിക്കുന്നത്. — സ്രോതസ്സ് plasticsurgery.org

സിറിയയിലെ $2.6 കോടി ഡോളര്‍ വില വരുന്ന പുരാതന നിധികള്‍ അമേരിക്കയിലേക്ക് കടത്തി

2011 ല്‍ സിറിയയില്‍ യുദ്ധം തുടങ്ങിയതിന് ശേഷം $2.6 കോടി ഡോളര്‍ വില വരുന്ന പുരാവസ്തുക്കള്‍ അമേരിക്കയിലേക്ക് കടത്തി എന്ന് Live Science പറയുന്നു. US Census Bureau യില്‍ നിന്നുള്ള രേഖകള്‍ ശേഖരിച്ചാണ് ഈ വിവരം കണ്ടെത്തിയത്. പേരില്ലാത്ത വസ്തുക്കളും, കാലം നിശ്ഛയിച്ചിട്ടില്ലാത്ത "100 വര്‍ഷത്തിലധികം പഴയത്" എന്ന് രേഖപ്പെടുത്തിയതുമായ ധാരാളം പുരാവസ്തുക്കള്‍ ഈ കൂട്ടത്തിലുണ്ട്. നിയമ വിരുദ്ധമായാണോ ഇവ കടത്തിയത് എന്നോ വീണ്ടും വിറ്റ് ലാഭം നേടിയോ എന്ന കാര്യവും ഈ രേഖകളില്‍ വ്യക്തമല്ല. … Continue reading സിറിയയിലെ $2.6 കോടി ഡോളര്‍ വില വരുന്ന പുരാതന നിധികള്‍ അമേരിക്കയിലേക്ക് കടത്തി

വൈദ്യുതി ചിലവ് ലാഭിക്കാനായി കെന്‍ടക്കി കല്‍ക്കരി മ്യൂസിയം സോളാര്‍ പാനലുകള്‍ സ്ഥാപിച്ചു

ചിലവ് ചുരുക്കല്‍ നടപടിയുടെ ഭാഗമായി കെന്‍ടക്കി കല്‍ക്കരി മ്യൂസിയം (Kentucky Coal Museum) സൌരോര്‍ജ്ജത്തിലേക്ക് നീങ്ങുന്നു എന്ന് Associated Press പറഞ്ഞു. 80 സോളാര്‍ പാനലുകളാണ് മ്യൂസിയം സ്ഥാപിച്ചത്. അത് അവരുടെ വാര്‍ഷിക വൈദ്യുതി ചിലവില്‍ $8,000 ഡോളര്‍ കുറക്കാം. ഇപ്പോള്‍ അവര്‍ പ്രതിമാസം $2,100 ഡോളറാണ് വൈദ്യുതിക്ക് ചിലവാക്കുന്നത്. Southeastern Kentucky Community and Technical College ന്റെ ഉടമസ്ഥതയിലുള്ളതാണ് Kentucky Coal Museum. അവര്‍ തന്നെയാണ് സോളാര്‍ പാനലുകള്‍ സ്ഥാപിക്കാനുള്ള പണവും മുടക്കുന്നത്. — … Continue reading വൈദ്യുതി ചിലവ് ലാഭിക്കാനായി കെന്‍ടക്കി കല്‍ക്കരി മ്യൂസിയം സോളാര്‍ പാനലുകള്‍ സ്ഥാപിച്ചു

ഹാക്കര്‍മാര്‍ ലോക ബാങ്ക് ഇടപാടുകളെ നിരീക്ഷിക്കാനുള്ള NSA യുടെ പ്രോഗ്രാമുകളെ പുറത്തുവിട്ടു

SWIFT interbank messaging സംവിധാനത്തില്‍ കടന്നുകയറി ലാറ്റിന്‍ അമേരിക്കയിലേയും മദ്ധ്യപൂര്‍വ്വേഷ്യയിലും ചില ബാങ്കുകളിലെ പണത്തിന്റെ ഒഴുക്കിനെ അമേരിക്കയുടെ National Security Agency പരിശോധിച്ചു എന്ന് സൂചിപ്പിക്കുന്ന കാര്യമാണ് ഹാക്കര്‍ സംഘം പുറത്തുവിട്ട രേഖകളും ഫയലുകളും കാണിക്കുന്നതെന്ന് സൈബര്‍ സുരക്ഷാ വിദഗ്ദ്ധര്‍ പറയുന്നു. The Shadow Brokers എന്ന സംഘമാണ് ഈ രേഖകളും ഫയലുകളും പുറത്തുവിട്ടത്. ചില രേഖകളില്‍ NSA യുടെ സീലുമുണ്ട്. മൈക്രോസോഫ്റ്റ് വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റത്തെ ആക്രമിക്കാനുള്ള NSAയുടെ പ്രോഗ്രാമുകളും ഇതിനൊപ്പം ഹാക്കര്‍മാര്‍ പുറത്തുവിട്ടിട്ടുണ്ട്. അതില്‍ … Continue reading ഹാക്കര്‍മാര്‍ ലോക ബാങ്ക് ഇടപാടുകളെ നിരീക്ഷിക്കാനുള്ള NSA യുടെ പ്രോഗ്രാമുകളെ പുറത്തുവിട്ടു

മിസൈല്‍ ആക്രമണത്തിന് ശേഷം പ്രസിഡന്റ് ട്രമ്പിന് ലാഭമുണ്ടാക്കിക്കൊണ്ട് റേത്തിയോണ്‍ ഓഹരികള്‍ ഉയര്‍ന്നു

മിസൈല്‍ ആക്രമണത്തിന് ശേഷം സൈനിക കരാറുകാരായ റേത്തിയോണിന്റെ (Raytheon) ഓഹരിവില വന്‍തോതിലുയര്‍ന്നു. കമ്പനിയുടെ 59 ടോമഹാക്ക് (Tomahawk) മിസൈലുകളാണ് ഉപയോഗിച്ചത്. അതിന് ഓരോന്നിനും $14 ലക്ഷം ഡോളര്‍ വിലയുണ്ട്. വില ഉയര്‍ന്നതിന് ശേഷം റേത്തിയോണിന്റെ കമ്പോള വിലയില്‍ $100 കോടി ഡോളറിന്റെ വര്‍ദ്ധനവുണ്ടായി. പ്രസിഡന്റ് ട്രമ്പ് റേത്തിയോണില്‍ നിക്ഷേപം നടത്തിയ വ്യക്തിയാണ്. അതായത് ഈ വര്‍ദ്ധനവ് അദ്ദേഹത്തിന് ലാഭമുണ്ടാക്കി. — സ്രോതസ്സ് democracynow.org

കാലാവസ്ഥാ നിയന്ത്രണങ്ങളൊഴുവാക്കാന്‍ ഫോസിലിന്ധന വ്യവസായം പ്രതിവര്‍ഷം $11.5 കോടി ഡോളര്‍ ചിലവാക്കുന്നു

ലോകം മൊത്തം കാലാവസ്ഥാമാറ്റത്തെ നേരിടാനുള്ള നയങ്ങള്‍ രൂപീകരിക്കാതിരിക്കാന്‍ ExxonMobil, Royal Dutch Shell, മൂന്ന് എണ്ണ വ്യാപാര സംഘങ്ങള്‍ എന്നിവര്‍ $11.5 കോടി ഡോളറിനടുത്ത് തുക പ്രതിവര്‍ഷം ചിലവാക്കുന്നു എന്ന് Influence Map പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. കോര്‍പ്പറേറ്റുകള്‍ എങ്ങനെ രാഷ്ട്രീയ നയങ്ങളെ സ്വാധീനിക്കുന്നു എന്ന് പഠിക്കുന്ന സംഘമാണ് ഇത്. ഏറ്റവും അധികം ചിലവാക്കുന്നത് American Petroleum Institute ആണ്. പിന്നില്‍ ExxonMobilഉം Shellഉം Western States Petroleum Associationഉം Australian Petroleum Production & Exploration … Continue reading കാലാവസ്ഥാ നിയന്ത്രണങ്ങളൊഴുവാക്കാന്‍ ഫോസിലിന്ധന വ്യവസായം പ്രതിവര്‍ഷം $11.5 കോടി ഡോളര്‍ ചിലവാക്കുന്നു

പവനോര്‍ജ്ജം വിലയുടെ കാര്യത്തില്‍ കല്‍ക്കരിയുമായി നേരിട്ട് മല്‍സരിക്കാന്‍ ശക്തമായി

കഴിഞ്ഞ ആഴ്ച ഒരു multi-state പവനോര്‍ജ്ജ പദ്ധതി Xcel Energy പ്രഖ്യാപിച്ചു. അമേരിക്കയിലെ ഏറ്റവും വലിയ കാറ്റാടി നിലയമാകും അത്. 7 സംസ്ഥാനങ്ങളില്‍ വ്യാപിച്ച് കിടക്കുന്ന ആ പ്രോജക്റ്റ് $350-440 കോടി ഡോളറിന് 3280 MW ഉത്പാദിപ്പിക്കും. അത് വഴി 30 വര്‍ഷം കൊണ്ട് Midwest ലെ ഉപഭോക്താക്കള്‍ക്ക് $790 കോടി ലാഭം കിട്ടും. പുനരുത്പാദിതോര്‍ജ്ജത്തിന്റെ പാരിസ്ഥിതിക ഗുണത്തിന് പുറമേ, അത് ചിലവ് കുറഞ്ഞതുമാണ്. പവനോര്‍ജ്ജത്തിന്റെ കുറയുന്ന വില 56 GW കല്‍ക്കരി നിയങ്ങള്‍ക്ക് ഭീഷണിയായിരിക്കുകയാണെന്ന് Moody’s … Continue reading പവനോര്‍ജ്ജം വിലയുടെ കാര്യത്തില്‍ കല്‍ക്കരിയുമായി നേരിട്ട് മല്‍സരിക്കാന്‍ ശക്തമായി