വിഭാഗം: സ്ത്രീ
സ്ത്രീകളെ ചൂഷണം ചെയ്യുന്നത് ലോകം മൊത്തം വ്യാപകമാണ്
Suzanne Jay, Taina Bien-Aime, Chris Hedges On Contact 004
ആദിവാസി, ഗ്രാമീണ സ്ത്രീകളുടെ സ്വത്തവകാശം സംരക്ഷിക്കുന്നതില്‍ ഇന്‍ഡ്യ പരാജയപ്പെട്ടു
ആദിവാസി, ഗ്രാമീണ സ്ത്രീകള്‍ക്ക് സ്വത്ത് ഉടമകളാകാനും അത് കൈകാര്യം ചെയ്യുന്നതിനും വേണ്ട നിയമപരമായ സംരക്ഷണം ഇന്‍ഡ്യ ഉള്‍പ്പടെയുള്ള 29 ദരിദ്ര രാജ്യങ്ങളില്‍ ഇല്ല എന്ന് Rights and Resources Initiative (RRI) ന്റെ പുതിയ റിപ്പോര്‍ട്ട് പറയുന്നു. വികസ്വരരാജ്യങ്ങളിലെ മൊത്തം വനത്തിന്റെ 3/4 ഉം ഈ രാജ്യങ്ങളിലാണ്. ഇവിടുത്തെ 80 നിയമ ചട്ടകൂടുകള്‍ ഈ പഠനം പരിശോധിക്കുകയുണ്ടായി. UN Convention on the Elimination of All Forms of Discrimination against Women (CEDAW) മായി … Continue reading ആദിവാസി, ഗ്രാമീണ സ്ത്രീകളുടെ സ്വത്തവകാശം സംരക്ഷിക്കുന്നതില്‍ ഇന്‍ഡ്യ പരാജയപ്പെട്ടു
2017 ലും സ്ത്രീകള്‍ അടിമകളാണ് എന്ന് വണ്ടിയോടിച്ചതിന് ജയിലില്‍ പോയ സൌദിയിലെ സാമൂഹ്യപ്രവര്‍ത്തക പറയുന്നു
സ്ത്രീകള്‍ വാഹനമോടിക്കരുത് എന്ന നിയമം ലംഘിച്ചതിനാല്‍ 9 ദിവസം ജയില്‍ ശിക്ഷ അനുഭവിച്ച Manal Al-Sharif അവരുടെ ദുരിതങ്ങള്‍ പുറത്തുപറഞ്ഞു. ഇക്കാലത്തും സ്ത്രീകളെ അടിമകളായാണ് കണക്കാക്കുന്നത്. സ്ത്രീകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് നേടാമെങ്കിലും, അവരെ രാജ്യത്ത് “നിയമപരമായി ശിശുക്കള്‍(minors)” ആയി കണക്കാക്കുന്നതിനാല്‍ അവര്‍ക്ക് വാഹനമോടിക്കാനാവില്ല. പ്രായം 20കളിലായ Ms Al-Sharif ഒരു കമ്പ്യൂട്ടര്‍ security engineer ആണ്. അവരാണ് സൌദിയിലെ ആദ്യത്തെ വനിതാ IT security consultant. Saudi Aramco യില്‍ ഒരു ദശാബ്ദമായി അവര്‍ ജോലി ചെയ്തിരുന്നു. … Continue reading 2017 ലും സ്ത്രീകള്‍ അടിമകളാണ് എന്ന് വണ്ടിയോടിച്ചതിന് ജയിലില്‍ പോയ സൌദിയിലെ സാമൂഹ്യപ്രവര്‍ത്തക പറയുന്നു
പട്ടിണിയെ മറികടക്കാന്‍ പെണ്‍കുട്ടികള്‍ ലൈംഗികവൃത്തിക്ക് നിര്‍ബന്ധിതരാവുന്നു
ആഹാരം വാങ്ങാനുള്ള പണത്തിന് പകരമായി വടക്കെ കെനിയയിലെ Turkana County യില്‍ സ്ത്രീകളും പെണ്‍കുട്ടികളും ചൂഷണം ചെയ്യുന്നു എന്ന് International Rescue Committee പറഞ്ഞു. ആ പ്രദേശത്തെ വരള്‍ച്ച കാരണമുണ്ടായ ക്ഷാമം നേരത്തെയുള്ള നിര്‍ബന്ധിത വിവാഹം, സ്ത്രീകളോടുള്ള അതിക്രമം, വ്യവഹാര ലൈംഗികവൃത്തി(transactional sex) എന്നിവയില്‍ വര്‍ദ്ധനവുണ്ടാക്കി. 26 ലക്ഷം ആളുകള്‍ ഭക്ഷ്യ സുരക്ഷിതത്വം ഇല്ലാത്തവരാണ്. ആഹാരത്തിന്റെ വില, ജലം കിട്ടുന്ന സ്ഥലത്തെ തര്‍ക്കങ്ങള്‍, കന്നുകാലികളുടെ നഷ്ടം, പോഷകാഹാരക്കുറവ്, പകര്‍ച്ചവ്യാധികള്‍ എന്നിവ 5 മടങ്ങ് വര്‍ദ്ധിച്ചിരിക്കുന്നു. വരള്‍ച്ച കാരണം … Continue reading പട്ടിണിയെ മറികടക്കാന്‍ പെണ്‍കുട്ടികള്‍ ലൈംഗികവൃത്തിക്ക് നിര്‍ബന്ധിതരാവുന്നു
ദരിദ്രരായ സ്ത്രീകളുടെ ശരീരം
Prostitution is neither sex or work its a violence against women. On Contact 004 Suzanne Jay, co-founder of Asian Women Coalition Ending Prostitution Taina Bien-Aime, Executive Director of the Coalition Against Trafficking in Women Chris Hedges
പങ്കാളിയുടെ അക്രമത്തെക്കുറിച്ച് തുറന്ന് പറഞ്ഞതിന് 3 വര്‍ഷം ജയില്‍ ശിക്ഷ
കറുത്ത വംശജയായ മൂന്ന് കുട്ടികളുടെ അമ്മയായ Marissa Alexander നെ 20 വര്‍ഷത്തെ ജയില്‍ ശിക്ഷക്കായിരുന്നു വിധിച്ചത്. 2010 ല്‍ അക്രമണകാരിയായ ഭര്‍ത്താവിന് മുന്നറീപ്പായി ഭിത്തിയിലേക്ക് വെടിവെച്ചതാണ് അവരുടെ കുറ്റം. Trayvon Martin എന്ന കറുത്തവനായ കൌമാരക്കാര വെള്ളക്കാരനായ George Zimmerman വെടിവെച്ച് കൊന്ന കേസില്‍ Zimmerman ന് അനുകൂല വിധി നേടുന്നതില്‍ വിജയകരമായി സഹായിച്ച ഫ്ലോറിഡയിലെ "stand your ground" നിയമം Marissa Alexander ഉം പ്രതിരോധത്തിന് ഉപയോഗിച്ചു. എന്നാല്‍ മാര്‍ച്ച് 2012 Alexander ഉടെ … Continue reading പങ്കാളിയുടെ അക്രമത്തെക്കുറിച്ച് തുറന്ന് പറഞ്ഞതിന് 3 വര്‍ഷം ജയില്‍ ശിക്ഷ
ലൈംഗിക ആക്രമണ ആരോപണം കാരണം ബില്‍ ഓ’റെയ്‌ലിയെ ഫോക്സ് ന്യൂസ് പുറത്താക്കി
ദീര്‍ഘകാലത്തെ Fox News താരമായിരുന്ന Bill O’Reilly പുറത്തായി. ആറിലധികം സ്ത്രീകളാണ് ഇദ്ദേഹത്തിനെതിരെ ലൈംഗികാക്രമണ ആരോപണങ്ങളുമായി മുന്നോട്ട് വന്നത്. അദ്ദേഹത്തിന്റെ പുറത്ത് പോക്ക് ദീര്‍ഘകാലത്തെ Fox News CEO ആയിരുന്ന Roger Ailes ന്റെ പുറത്ത് പോക്ക് പോലെയായിരിക്കുന്നു. കഴിഞ്ഞ വര്‍ഷം 20 ല്‍ അധികം സ്ത്രീകളാണ് Ailes ന് എതിരെ ലൈംഗികാക്രമണ ആരോപണങ്ങളുമായി വന്നത്. 50 ല്‍ അധികം പരസ്യക്കാര്‍ "The O’Reilly Factor" എന്ന പരിപാടി ബഹിഷ്കരിച്ചു. $1.3 കോടി ഡോളര്‍ കൊടുത്താണ് Fox … Continue reading ലൈംഗിക ആക്രമണ ആരോപണം കാരണം ബില്‍ ഓ’റെയ്‌ലിയെ ഫോക്സ് ന്യൂസ് പുറത്താക്കി
സൌന്ദര്യ വര്‍ദ്ധന പ്ലാസ്റ്റിക് സര്‍ജ്ജറിക്ക് $1600 കോടി ഡോളര്‍ ചിലവാക്കി
American Society of Plastic Surgeons (ASPS) പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം 2016 ല്‍ അമേരിക്കക്കാര്‍ പ്ലാസ്റ്റിക് സര്‍ജ്ജറിക്കായി $1600 കോടി ഡോളറിലധികം ചിലവാക്കി എന്ന് പറയുന്നു. പുതിയ റിപ്പോര്‍ട്ട് അമേരിക്കയുടെ ദേശീയ സര്‍ജ്ജറിചിലവിന്റെ റിക്കോഡാണ് ഭേദിച്ചിരിക്കുന്നത്. — സ്രോതസ്സ് plasticsurgery.org
അമേരിക്കയിലെ ആദ്യത്തെ കറുത്ത മുസ്ലീം വനിത ജഡ്ജി മരിച്ച നിലയില്‍
ഷൈല അബ്ഡസ് സലാം(Sheila Abdus-Salaam) അമേരിക്കയുടെ ചരിത്രത്തിലെ ആദ്യത്തെ കറുത്ത മുസ്ലീം വനിത ജഡ്ജി ആയിരുന്നു. ന്യൂയോര്‍ക്കിലെ ഹഡ്സണ്‍ നദിയില്‍ അവരുടെ ശവശരീരം കാണപ്പെട്ടു. ഒരു ദിവസം മുമ്പേ അവരെ കാണാനില്ല എന്ന പരാജി അവരുടെ ഭര്‍ത്താവ് കൊടുത്തതാണ്. ഹാര്‍ലമിലെ(Harlem) അവരുടെ വീടിനടുത്ത് നദിയില്‍ അവരുടെ ശരീരം കണ്ടു എന്ന് പോലീസ് അറിച്ചു. തൊഴിലാളി വര്‍ഗ്ഗ മാതാപിതാക്കളുടെ മകളായി വാഷിങ്ടണ്‍ ഡിസിയില്‍ ജനിച്ച സ്കൂളില്‍ വെച്ച് പൌരാവകാശ വക്കീലായിരുന്ന Frankie Muse Freeman ന്റെ പ്രസംഗം കേട്ട് … Continue reading അമേരിക്കയിലെ ആദ്യത്തെ കറുത്ത മുസ്ലീം വനിത ജഡ്ജി മരിച്ച നിലയില്‍