പാട്ടു പാടാനും ഇനി പണം കൊടുക്കണം

ഡിജിറ്റല്‍, ഇന്റര്‍നെറ്റ്‌ യുഗത്തിനനുസരണമായി 1957-ലെ പകര്‍പ്പവകാശനിയമം ഡല്‍ഹിയിലെ അമേരിക്കന്‍ പാവ ഗവണ്‍മന്റ് ഭേദഗതി ചെയ്യുതു. ഇതൊരു തുടക്കമാണ്. കൂടുതല്‍ അമേരിക്കന്‍ വിനോദ കമ്പനികള്‍ ഇന്‍ഡ്യയിലെ വിപുലമായ മാര്‍ക്കറ്റിലേക്ക് വരുന്നതോടെ അമേരിക്കയിലെ തീവൃമായ പകര്‍പ്പവകാശ, പേറ്റന്റ് നിയമങ്ങള്‍ താമസിയാതെ പടിപടിയായി ഇവിടെ നടപ്പാക്കും. ഇത് ജനങ്ങളുടെ സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നു കയറ്റമാണ്. ആഹാരം പോലെ അവശ്യമായ ഒന്നല്ല വിനോദം. സ്വന്തം രാജ്യത്തെ കര്‍ഷകര്‍ ആത്മഹത്യ ചെയ്യുമ്പോള്‍, "നിങ്ങള്‍ പ്രൊഡക്റ്റിവിറ്റി കൂട്ടി ആസിയാനുമായി മത്സരിക്കൂ", എന്നു പറയുന്ന സര്‍ക്കാരാണ് ഡിജിറ്റല്‍, ഇന്റര്‍നെറ്റ്‌ … Continue reading പാട്ടു പാടാനും ഇനി പണം കൊടുക്കണം →

ആഗോളതാപനം @ ദൃഷ്ടിദോഷം

http://dpk-drishtidosham.blogspot.com/2009/11/blog-post_15.html നന്ദി പ്രദീപ് പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചെഴുതിയതിന്. അമേരിക്കയേക്കുറിച്ചുള്ള പരാമര്‍ശങ്ങളില്‍ ചില അവ്യക്തതകളുണ്ട്. ആരും മനപ്പൂര്‍‌വ്വമല്ല അമേരിക്കയേ വിമര്‍ശിക്കുന്നത്. (രാഷ്ട്രീയക്കാര്‍ക്ക് വേറെ ഉദ്ദേശം കാണും.) ലോകത്തെ മൊത്തം ജനസംഖ്യയുടെ 5% മാത്രം ആളുകളാണ് അമേരിക്കയിലുള്ളത്. എന്നാല്‍ ഇവര്‍ ഉപയോഗിക്കിന്നത് ലോകത്തെ മൊത്തം വിഭവങ്ങുടെ 20%ല്‍ അധികമാണ്. രണ്ട് കുഴപ്പങ്ങളാണ് ഇതുമൂലം. ഒന്ന് ഇത് വലിയ പരിസ്ഥിതി നാശം ഉണ്ടാക്കുന്നു. രണ്ട് മറ്റുള്ളവരേയും അത്തരത്തിലുള്ള ജീവിത രീതി പിന്‍തുടരാന്‍ പ്രേരിപ്പിക്കുന്നു. അങ്ങനെ ചെയ്യാന്‍ കഴിയാത്തവരെ മോശക്കാരായി കാണുന്നു. 5 ഭൂമികളുണ്ടെങ്കിലെ … Continue reading ആഗോളതാപനം @ ദൃഷ്ടിദോഷം →

ആണവകേന്ദ്രങ്ങളില്‍ അതിജാഗ്രത

"ഭീകരാക്രമണം ഉണ്ടാവുമെന്ന സൂചനയെത്തുടര്‍ന്ന് രാജ്യത്തെ മുഴുവന്‍ ആണവനിലയങ്ങളോടും മുംബൈ ഭാഭാ ആറ്റമിക് റിസര്‍ച്ച് സെന്റര്‍ (ബാര്‍ക്) ഉള്‍പ്പെടെയുള്ള ആണവ ഗവേഷണ കേന്ദ്രങ്ങളോടും അതിജാഗ്രത പുലര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കി." -  mathrubhumi മാഷേ വല്ല കാര്യമുണ്ടോ ഈ വയ്യാവേലി തലയിലേറ്റിയിട്ട്? വെള്ളം ചുടാക്കാന്‍ വേറൊരു വഴിയുമില്ലേ ഈ മരത്തലയന്‍മാര്‍ക്ക്. ഇനി കാവലിന് വേറെ ആളേ നിര്‍ത്തിക്കോ? പക്ഷെ ആ ചിലവ് ആരുവഹിക്കും. പൊതുജനം കഴുത. താങ്കള്‍ നികുതി കൃത്ത്യമായി അടക്കുന്നുണ്ടല്ലോ? ആണവനിലയം – വെള്ളം ചൂടാക്കാനുള്ള* അപഹാസ്യവും, … Continue reading ആണവകേന്ദ്രങ്ങളില്‍ അതിജാഗ്രത →

സങ്കുചിത ചിന്ത വളര്‍ത്തുന്ന മാധ്യമങ്ങള്‍

ISRO യുടെ ചെയര്‍മാനായി ഡോ. കെ. രാധാകൃഷ്ണന്‍ ചുമതലയേറ്റു എന്ന വാര്‍ത്ത കണ്ടിരുന്നു. ISRO ഇന്‍ഡ്യയുടെ ബഹിരാകാശ ഗവേഷണ സ്ഥാപനമാണ്. സ്വാഭാവികമായും ഇന്‍ഡ്യക്കാര്‍ അവിടെ ജോലിചെയ്യും. അതില്‍ നമ്മുടെ നാട്ടില്‍നിന്ന് ഒരാള്‍ അതിന്റെ തലപ്പത്തെത്തുന്നത് അയാള്‍ മലയാളി ആയതുകൊണ്ടല്ല. അദ്ദേഹത്തിന്റെ കഴിവ് കൊണ്ടാണവിടെ എത്തിയത്. ആ വാര്‍ത്ത പ്രസിദ്ധീകരിക്കുമ്പോള്‍ ISRO യെ കുറിച്ചും, ഡോ. കെ. രാധാകൃഷ്ണനെ കുറിച്ചും അദ്ദേഹത്തിന്റെ ഗവേഷണങ്ങളെ കുറിച്ചും അദ്ദേഹം പറഞ്ഞ കാര്യങ്ങളേക്കുറിച്ചും പറയുന്നത് നല്ലതാണ്. എന്നാല്‍ അദ്ദേഹം മലയാളിയാണ് എന്നും, ISRO … Continue reading സങ്കുചിത ചിന്ത വളര്‍ത്തുന്ന മാധ്യമങ്ങള്‍ →

റോക്കറ്റ് ശാസ്ത്രം@ചിത്രകാരന്‍

http://chithrakarans.blogspot.com/2009/10/blog-post_26.html ശാസ്തജ്ഞന്‍മാര്‍ എന്നു പറയുന്നതിനു പകരം "ശാസ്തജ്ഞ തൊഴിലാളികള്‍" എന്നു വിളിക്കുന്നതായിരിക്കും കൂടുതല്‍ ശരി. കൂടുതല്‍ പേരും സാങ്കേതിക വിദഗ്ധര്‍ മാത്രം. കലാം ഉള്‍പ്പടെ. എന്നാലും പത്രങ്ങള്‍ അവരെ ശാസ്ത്രജ്ഞരെന്നാണ് വിളിക്കുക. 14 വയസുകാരി കള്ളിയേയും ശാസ്ത്രജ്ഞ എന്ന് വിളിക്കാമെങ്കില്‍ ഇതുമാകാം. അവരാരും തന്നെ ശാസ്ത്രാഭിമുഖ്യമുള്ളതുകൊണ്ട് ശാസ്തജ്ഞന്‍മാരായതല്ല. സമൂഹത്തില്‍ ഉന്നത സ്ഥാനം കിട്ടുന്ന ഒരു തൊഴിലെന്നതുകൊണ്ട് മാത്രമാണ് അവര്‍ ഇത് തെരഞ്ഞെടുത്തത്. അവരുടെ ദുര്‍ബലവും ഇടുങ്ങിയതുമായ മനസുകള്‍ക്ക് സമൂഹത്തിലെ ഉയര്‍ന്ന aspiration നിലനിര്‍ത്തി നിലനില്‍ക്കണമെങ്കില്‍ ദൈവവും, ജ്യോതിഷവുമൊക്കെ … Continue reading റോക്കറ്റ് ശാസ്ത്രം@ചിത്രകാരന്‍ →

പഴശ്ശിരാജയുടെ സ്വാതന്ത്ര്യ സമരം

വെള്ളകാരുടെ മേല്‍ക്കോയ്മ അംഗീകരിക്കാതെ അവരോട് യുദ്ധം ചെയ്ത് വീര മൃത്യു വരിച്ച രാജാനായിരുന്നു പഴശ്ശിരാജ. അദ്ദേഹം ജീവിച്ചിരുന്നത് 18 ാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിലാണ്. ആ കാലഘട്ടത്തേ ഉള്‍പ്പെടുത്താതെ പഴശ്ശിരാജയെ മഹാനായ സ്വാതന്ത്ര്യ സമര സേനാനി ആയോ, അമ്മാവനോടുള്ള അസൂയ മൂത്ത് സ്വയം നശിച്ച രാജാവായോ ആയി കാണുന്നത് തെറ്റാണെന്നതാണ് എന്റെ അഭിപ്രായം. ഫ്യൂഡലിസത്തിന്റെ കാലഘട്ടമായിരുന്നു അത്. ചാതുര്‍ വര്‍ണ്യത്തിലടിസ്ഥാനമായ സാമൂഹ്യ വ്യവസ്ഥ ഒരു യന്ത്രം പോലെ നൂറ്റാണ്ടുകളായി (ആധുനിക ചാതുര്‍ വര്‍ണ്യം ഇപ്പോഴും) പ്രവര്‍ത്തിച്ചുകൊണ്ടിരുന്നു. ഓരോ … Continue reading പഴശ്ശിരാജയുടെ സ്വാതന്ത്ര്യ സമരം →

സൃഷ്ടിയും പരിണാമവും അമേരിക്കയില്‍ @ ഐറിസ്

http://being-iris.blogspot.com/2009/09/blog-post.html അമേരിക്ക free country എന്നോക്കെ പറയുന്നത് ഒരു പുകമറയല്ലേ. യഥാര്‍ത്ഥത്തില്‍ എന്തോക്കെ അവിടെ നടക്കുന്നുവെന്ന് വാര്‍ത്തയാകുന്നില്ലെന്നുമാത്രം. അഥവാ വാര്‍ത്തയായാലും ആളുകള്‍ക്ക് അത് ശ്രദ്ധിക്കാന്‍ താല്‍പ്പര്യവുമില്ല. അറിവിനോട് പ്രത്യേകിച്ചൊരു മമതയില്ല. ഇന്‍ഡ്യ ഇപ്പോഴും ബ്രിട്ടീഷുകാരാണോ ഭരിക്കുന്നതെന്ന് ചോദിക്കുന്ന ആളുകളല്ലേ! (ഒരു സുഹൃത്തിനോട് അമേരിക്കക്കാരന്‍ ചോദിച്ചതാണ്. നമ്മള്‍ എല്ലാം തികഞ്ഞവരെന്ന് ഇതിനര്‍ത്ഥമില്ല.) ആളുകള്‍ എന്ത് ചിന്തിക്കണമെന്ന് കോര്‍പ്പറേറ്റുകള്‍ മാധ്യമങ്ങളിലൂടെ പറഞ്ഞുകൊടുക്കും. ആ പ്രചരണയജ്ഞത്തില്‍ നിന്ന് രക്ഷപെടാന്‍ കഴിഞ്ഞരുടെ എണ്ണം വളരെ കുറവാണ്. ആളുകള്‍ പള്ളില്‍ പോകാത്തത് യുക്തി ചിന്ത … Continue reading സൃഷ്ടിയും പരിണാമവും അമേരിക്കയില്‍ @ ഐറിസ് →

പരിണാമ സിദ്ധാന്തവും സാംസ്കാരിക മാറ്റങ്ങളും

ഇത്ര വൈവിദ്ധ്യമുള്ള ജീവജാലങ്ങള്‍ എങ്ങനെ ഉണ്ടായി എന്നതിനുള്ള ഉത്തരമാണ് ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം. ആ സിദ്ധാന്തത്തിന് സാമൂഹികമായോ മാനുഷികമായോ ആയ സ്ഥാപനങ്ങളുടെ പ്രവര്‍ത്തന നിയമങ്ങളുമായി ഒരു ബന്ധവുമില്ല. എന്നാല്‍ ഡാര്‍വിന്റെ പരിണാമ സിദ്ധാന്തത്തെ ചിലര്‍ നമ്മുടെ സാമൂഹികവും സാങ്കേതികവുമായ ചരിത്രങ്ങളെ വിശദീകരിക്കാന്‍ ഉപയോഗിക്കാറുണ്ട്. അതിന്റെ ഉദാഹരണത്തിന് പരിണാമം എന്ന വാക്ക് മാറ്റങ്ങള്‍ക്ക് പകരം ഉപയോഗിക്കുന്നത്. സാമൂഹ്യ പരിണാമം, സാംസ്കാരിക പരിണാമം, കാറിന്റെ പരിണാമം, സിനിമയുടെ പരിണാമം തുടങ്ങി പലതും. ഇവിടെ പരിണാമം എന്നതിനെ ബോധപൂര്‍‌വ്വം മനുഷ്യന്‍ നടത്തുന്ന … Continue reading പരിണാമ സിദ്ധാന്തവും സാംസ്കാരിക മാറ്റങ്ങളും →

ഇന്‍ഡ്യയുടെ സ്വാതന്ത്ര്യം

http://njaanmanoj.blogspot.com/2009/08/blog-post.html അഹിംസയിലൂടെ ജനാധിപത്യപരമായി നടത്താത്ത സമരം ഗുണ്ടായിസമാണ്. കാരണം ശാശ്വതമായ ശരികള്‍ എന്നൊന്നില്ല. മനുഷ്യന് കൂടുതല്‍ അറിവ് വരുമ്പോള്‍ പഴയതിനേക്കാള്‍ കൂടുതല്‍ ശരിയായ പുതിയ ശരികള്‍ ഉണ്ടാകും. അതുകൊണ്ട് ഏതെങ്കിലുമൊരാശയത്തിന്റെ പേരില്‍ ആരെയെങ്കിലും കൊല്ലുന്നത് തെറ്റാണ്. ജനാധിപത്യപരമായി പടിപടിയായുണ്ടാക്കാവുന്ന മാറ്റങ്ങളെ വിജയിക്കുകയുള്ളു. എന്നാല്‍ അത്തരം സമരങ്ങള്‍ക്ക് അതിന്റെ ആത്മാവ് നിലനിര്‍ത്താണമെങ്കില്‍ മാത്രമേ അതിന് ജീവിക്കാനാവൂ. എന്തിനെതിരെ സമരം ചെയ്തുവോ അത് പുതിയ വേഷത്തിലും ഭാവത്തിലും എത്തുമ്പോള്‍ എതിര്‍ക്കാനാവതെ പനിയുടെ രോഗാണുവിനെ നശിപ്പിക്കാവാത്ത ശ്വേത രക്താണുവിനെ പോലെ പരാജപ്പെടുന്നു. … Continue reading ഇന്‍ഡ്യയുടെ സ്വാതന്ത്ര്യം →

ഒരു പ്രതികരണം (സ്വകാര്യം)

http://maramaakri.blogspot.com/2009/08/blog-post.html അധികാരികള്‍ നിര്‍മ്മിക്കുന്ന അയഥാര്‍ത്ഥ ലോകത്തെ സ്വപ്നങ്ങളില്‍ സ്വത്വം നഷ്ടപ്പെടാതെ സമയത്തോടുള്ള ഉത്തരവാദിത്തത്തോടെ ജീവിതത്തില്‍ പതറാതെ മുന്നോട്ട് പോകാന്‍ കഴിഞ്ഞാല്‍ അത് വിജയമാണ്.