http://anitha-adukkala.blogspot.com/2010/03/blog-post.html ഉണ്ണിത്താന് സംഭവം എന്തുകൊണ്ട് ഇത്രശക്തമായി എന്ന് ചോദിച്ചാല്‍ അതിന് കാരണം കപടസദാചാരം, etc... ഒന്നുമല്ല. ആ സംഭവം നടക്കുന്നതിന് തൊട്ടു മുമ്പുള്ള ദിവസങ്ങളില്‍ ഉണ്ണിത്താന് നടത്തിയ മഞ്ഞ പ്രസംഗങ്ങളും അവയുടെ ചാനല്‍ സംപ്രേക്ഷണങ്ങളുമായിരുന്നു. ഇന്‍ഡ്യയിലെ ഒരു പ്രമുഖ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ഏറ്റവും മുകളിലുള്ള ആളുകളെക്കുറിച്ച് നടത്തിയ അസഭ്യ വര്‍ഷങ്ങളായിരുന്നു അതിലുണ്ടായിരുന്നത്. കേരളത്തിലെ ഒരു സ്ത്രീ ജന്മത്തിനും മാഡത്തിനും സകറിയക്കും ഒന്നും സ്ത്രീത്വം അവമാനിക്കപ്പെടുന്നതായി തോന്നിയില്ല. പക്ഷേ ആ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തര്‍ക്ക് അങ്ങനെ അത് വിട്ടുകളയാനാവില്ലല്ലോ. … Continue reading സ്ത്രീ പ്രശ്നം
വിഭാഗം: Jagadees
സാമ്പത്തിക മാന്ദ്യത്തെ അതിജീവിച്ച ഇന്‍ഡ്യ
അടുത്ത കാലത്തായി അധികം പ്രചാരമുള്ള ഒരു വാര്‍ത്തയാണിത്. ഇന്‍ഡ്യ സാമ്പത്തിക മാന്ദ്യത്തെ അതിജീവിച്ചെന്നുളത്. വിദേശ സമ്പന്ന രാജ്യങ്ങളും ഇന്‍ഡ്യയേയും, പ്രത്യേകിച്ച് ധനകാര്യ മന്ത്രിയേയും പ്രശംസിച്ചുകൊണ്ടിരിക്കുന്നു. വമ്പന്‍ രാജ്യങ്ങളെ തറപറ്റിച്ച ഈ സാമ്പത്തിക മാന്ദ്യം നമ്മള് പുല്ലു പോലെ കൈകാര്യം ചെയ്തത് കണ്ടില്ലേ. അമ്പടാ, ഞങ്ങളെ സമ്മതിക്കണം അല്ലേ. പക്ഷേ ഒരു സംശയം. ഇത്രയൊക്കെ സാമ്പത്തിക വിശാരദന്മാരായ ഈ 'ഞങ്ങള്‍ക്ക്' എന്തുകൊണ്ട് വിലക്കയറ്റം തടയാനാവുന്നില്ല. പണപ്പെരുപ്പം തടയാനാവുന്നില്ല. പണപ്പെരുപ്പം രണ്ട് അക്കം വരെ എത്തി. പിന്നെ അത് താന്ന് … Continue reading സാമ്പത്തിക മാന്ദ്യത്തെ അതിജീവിച്ച ഇന്‍ഡ്യ
ശരീരം വിറ്റ് ജീവിക്കുന്നവര്‍ @ ചിത്രകാരന്
http://chithrakarans.blogspot.com/2010/02/blog-post_26.html സാധാരണ ശരീരം വിറ്റ് ജീവിക്കുന്നവരെ വേശ്യകള്‍ എന്നാണ് വിളിക്കുന്നത്. ഒരു വേശ്യക്ക് ഒരു സമയം ഒരു സ്ഥലത്തേ വേശ്യാവൃത്തി നടത്താന്‍ കഴിയൂ. എന്നാല്‍ ഈ സിനിമാതാരങ്ങള്‍ അങ്ങനെയല്ല. റിക്കോര്‍ഡിങ്ങ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ അവര്‍ക്ക് ഒരേ സമയം പല സ്ഥലങ്ങളില്‍ വേശ്യാവൃത്തി നടത്താന്‍ കഴിയും. അതുകൊണ്ട് ഇവരെ മഹാവേശ്യകള് എന്ന് വിളിക്കാം. പണത്തിന്റെ അഹങ്കാരവും ഹുങ്കുമാണ് ഇവര്‍ക്ക്. അഴീക്കോട് പറഞ്ഞതുപോലെ സ്വന്തമായി ഒരു വാചകം പോലുമെഴുതാതെ, ആരോ എഴുതിയ വാചകം ഉരുവിട്ട് പുനരവതരിപ്പിക്കുന്ന ഇവര്‍ എന്ത് … Continue reading ശരീരം വിറ്റ് ജീവിക്കുന്നവര്‍ @ ചിത്രകാരന്
ഒരു നാലുവരി പാത കേരളത്തിന് നെടുകെ വരുന്നതറിഞ്ഞില്ലേ?
NH ലെ തിരക്ക് കുറഞ്ഞ് കിട്ടുമല്ലോ. വളരെ നല്ലകാര്യം. ചേര്‍ത്തല-അരൂര്‍ നാലുവരി പാത പോലെ NH മൊത്തം നാലുവരിയായല്‍ തിരക്കും അപകടവും കുറക്കാം. എന്നാല്‍ ഈ നല്ലകാര്യത്തോടൊപ്പം ഇതിന് ചില കാണാച്ചരടുകളുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം. എന്താണവ. ഇത് സ്വകാര്യമേഖലയുടെ റോഡാണ്. ഇതുവരെ NH സര്‍ക്കാരാണ് നടത്തിക്കൊണ്ടു പോന്നിരുന്നത്. എന്നാല്‍ ഇനിയിപ്പം അത് സ്വകാര്യമേഖലക്ക് വിട്ടുകൊടുക്കുകയാണ്. BOT എന്ന Build-Operate-Transfer എന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനികളാവും ഇത് നിര്‍മ്മിക്കുന്നത്. സ്വകാര്യമേഖലയെന്നാല്‍ ലാഭത്തിന്റെ മേഖലയാണ്. എങ്ങനെയാണവര്‍ ലാഭമുണ്ടാക്കുന്നത്? ചുങ്കം(ടോള്‍) … Continue reading ഒരു നാലുവരി പാത കേരളത്തിന് നെടുകെ വരുന്നതറിഞ്ഞില്ലേ?
ആത്മീയ ഗുണ്ടായിസം: ആള് ദൈവങ്ങളും അവരുടെ ഗുണ്ടകളും
ആദ്ധ്യാത്മിക വാദികള്‍ ചെയ്യുന്ന പ്രവര്‍ത്തികള്‍ അത്യന്തം അത്മീയത നിറഞ്ഞതാണല്ലോ. യഥാര്‍ത്ഥത്തില്‍ അവര്‍ സാധാരണക്കാര്‍ ചെയ്യുന്ന അതേ പരിപാടികള്‍ തന്നെയാണ് ചെയ്യുന്നത്. എന്നാല്‍ ആ പ്രവര്‍ത്തികള്‍ ആദ്ധ്യാത്മിക വാദികള്‍ ചെയ്യുന്നതിനാല്‍ അതിന് ഒരു ദിവ്യത്വം ഉണ്ട്. അത്തരത്തിലുള്ള ഒരു ആത്മീയ ഗുണ്ടായിസം ചുവടെ കൊടുക്കുന്നു. ഇരിട്ടി: മാതാ അമൃതാനന്ദമയിയെയും ഹൈന്ദവാരാധനാലയങ്ങളെയും ആക്ഷേപിച്ച് ക്ലാസെടുത്തെന്ന് ആരോപിച്ച് ഇരിട്ടി എം.ജി കോളേജ് അധ്യാപകന് പ്രമോദ് വെള്ളച്ചാലിനെ ഒരുസംഘം ആക്രമിച്ചു. ഇംഗ്ലീഷ് വിഭാഗം അധ്യാപകനായ പ്രമോദ് വെള്ളച്ചാലിനെ വെള്ളിയാഴ്ച രാവിലെ പത്തരയോടെ കോളേജ് … Continue reading ആത്മീയ ഗുണ്ടായിസം: ആള് ദൈവങ്ങളും അവരുടെ ഗുണ്ടകളും
പണത്തെ പിന്തുടര്‍ന്ന മാക്രി
http://maramaakri.blogspot.com/2010/02/blog-post_11.html പണത്തെ പിന്തുടരൂ. അത്ഭുതകരമായ കാര്യങ്ങള്‍ കാണാം. ഇത് ആദ്യ ഭാഗമാണ്. ഇനി രണ്ട് ഭാഗങ്ങള്‍ വേറെയുണ്ട്. ചൈനയിലെ ചാളകളില്‍ ഉത്പ്പന്നങ്ങള്‍ ഉണ്ടാകുന്നു. പക്ഷേ ആ ഉത്പ്പന്നങ്ങള്‍ തനിയെ ഉണ്ടാകുന്നതല്ലല്ലോ. അതുണ്ടാക്കാന്‍ വേണ്ട അസംസ്കൃത വസ്തുക്കളും ഊര്‍ജ്ജവും എവിടെ നിന്ന്? ഉപഭോഗം കഴിഞ്ഞ് ഉത്പന്നം വലിച്ചെറിയുന്നതെവിടെ? ഒരു ചെറിയ ക്ലൂ തരട്ടെ. നൈജീരിയ, കോങ്ഗോ, സോമാലിയ. മാക്രി ഇവിടെ ചെയ്ത ഒരുകാര്യമുണ്ട്. പുതിയ തെപ്പുപെട്ടി വാങ്ങുന്നതിന് പകരം ഇപ്പോളുള്ള തേപ്പുപെട്ടി റിപ്പയര്‍ ചെയ്തെടുത്തു എന്നത്. അതിന് മാക്രിക്ക് … Continue reading പണത്തെ പിന്തുടര്‍ന്ന മാക്രി
മനുഷ്യനെ മൃഗമാക്കുന്ന കാറിന്റെ പരസ്യങ്ങള്‍
അടുത്ത കാലത്ത് നമ്മുടെ ചാനലുകളില്‍ പ്രത്യക്ഷപ്പെട്ട രണ്ട് പരസ്യങ്ങളാണ് ഇവ. ൧. പ്രശാന്ത സുന്ദരമായ ഒരു തടാകം. ചുറ്റും സസ്യ ശ്യാമള കോളമായ വൃക്ഷ ലതാദികള്. കിളികള്‍ കളകളാരവം പൊഴിക്കുന്നു. ഒരു മദ്ധ്യവയസ്കന് ഒരു കൈയ്യില്‍ ചൂണ്ടയും മറുകൈയ്യില്‍ ഒരു കസേരയുമായി തടാകത്തിലെ വെള്ളത്തില്‍ ഇറങ്ങുന്നു. അയാള്‍ കസേര വെള്ളത്തില്‍ സ്ഥാപിച്ച ശേഷം അതില്‍ ഇരുന്ന് മീന്‍പിടിക്കാന്‍ തുടങ്ങുന്നു. അടുത്തനിമിഷം ദൂരെ നിന്ന് കൂടി വരുന്ന ശബ്ദത്തോടെയും പൊടി പറത്തിയും എന്തോ പാഞ്ഞ് വരുന്നു. അതി വേഗത്തില്‍ … Continue reading മനുഷ്യനെ മൃഗമാക്കുന്ന കാറിന്റെ പരസ്യങ്ങള്‍
ഹൃദയപൂര്‍വ്വം സാറാജോസഫ് @ ആഗ്നേയ
http://swapnangngal.blogspot.com/2010/01/blog-post_30.html സുഹൃത്തേ ഊര്‍ജ്ജ പ്രതിസന്ധി മാറ്റാനുള്ള സാങ്കേതിക വിദ്യകള്‍ ഇപ്പോള്‍ തന്നെ ലഭ്യമാണ്. അത് ഉപയോഗിക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി ഉണ്ടാക്കുകയാണ് വിഷമം. അതിന് മാധ്യമങ്ങളുടേയും സെലിബ്രിറ്റികളുടേയും ഒക്കെ സഹായം ആവശ്യമിണ്ട്. എന്നാല്‍ ഇന്ന് അവര്‍ വാചാടോപത്തിലും വിവാദങ്ങളുണ്ടാക്കിയും സത്യം ജനങ്ങളില്‍ നിന്ന് മറച്ചുപിടിക്കുകയാണ് ചെയ്യുന്നത്. അതുപോലെ ഊര്‍ജ്ജം മാത്രമല്ല പ്രശ്നമായിട്ടുള്ളത്. പ്രകൃതിയെ പരിധിയില്ലാത്ത അസംസൃത വസ്തുക്കളുടെ ശേഖരമെന്ന രീതിയിലുള്ള ഉപഭോഗ സംസ്കാരത്തിന് പകരം നാം നമ്മുടെ പ്രകൃതിയെക്കുറിച്ചുള്ള കാഴ്ച്ചപ്പാട് മൊത്തില്‍ തിരുത്തി എഴുതണം. ആധുനിക ശാസ്ത്രവും സാങ്കേതിക … Continue reading ഹൃദയപൂര്‍വ്വം സാറാജോസഫ് @ ആഗ്നേയ
കൊലയാളി കാറുകള്‍
15 വയസ്സുള്ള വിദ്യാര്തഥിനിയുടെ കാലിലൂടെ കാര്‍ കയറി. സ്കൂളിലേക്ക് രാവിലെ നടന്ന് പോകുമ്പോളായിരുന്നു കായംകുളം നഗരത്തിലായിരുന്നു സംഭവം. വളവ് തിരിഞ്ഞ് വന്ന കാര്‍ കുട്ടിയെ ഇടിച്ചിട്ട് നിയന്ത്രണം വിട്ട കാര്‍ സമീപത്തെ മതിലില്‍ ഇടിച്ച് നില്ക്കുകയാണുണ്ടായത്. L ബോര്‍ഡ് വെച്ച SUV കാര്‍ അശ്രദ്ധമായി ഓടിച്ചതാണ് അപകടത്തിന് കാരണം. കാല്‍മുട്ടിന് താഴെ പൂര്‍ണ്ണമായി തകര്‍ന്ന് വെറും ഒരു തുണ്ട് തൊലിയില്‍ തൂങ്ങിക്കിടക്കുകയായിരുന്നു കാല്. ഡോക്റ്റര്‍മാര്‍ അവിടം മുറിച്ചുനീക്കി. ഇനി ആ കുട്ടി ജീവിത കാലം മുഴുവന്‍ ഒരു … Continue reading കൊലയാളി കാറുകള്‍
മദ്യവും മാധ്യമങ്ങളും സര്‍ക്കാരും തമ്മിലുള്ള രഹസ്യ ധാരണ
എല്ലാ പ്രാവശ്യത്തേയും പോലെ ഇപ്രാവശ്യവും മാധ്യമങ്ങള്‍ മദ്യവില്‍പ്പനാ നിലവാരവും അതിനോടനുബന്ധിച്ചുള്ള ചര്‍ച്ചാമഹാമഹമവും കെങ്കേമം കൊണ്ടാടി. പതിവുപോലെ എല്ലാം സര്‍ക്കാരിന്റെ കുഴപ്പമാണെന്ന് കണ്ടെത്തുകയും ചെയ്തു. പാവപ്പെട്ട മദ്യപാനികളെ ഉപയോഗിച്ച് സര്‍ക്കാര്‍ കോടികള്‍ നേടുന്നു എന്നാണ് അവരുടെ ആവലാതി. എന്നാല്‍ ഈ കച്ചവടത്തില്‍ സര്‍ക്കാരിന് നഷ്ടമാണെന്നുള്ളതാണ് സത്യം. 2005 ലെ ഒരു കണക്കനുസരിച്ച് അന്ന് മദ്യം വില്ക്കുന്നതില് നിന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് 21,600/-കോടി രൂപ വരുമാനം കിട്ടി. എന്നാല്‍ മദ്യം മൂലം സര്‍ക്കാരുകള്‍ക്കുണ്ടാകുന്ന നഷ്ടം 24,400 കോടി രൂപയാണ്. അന്നത്തെ … Continue reading മദ്യവും മാധ്യമങ്ങളും സര്‍ക്കാരും തമ്മിലുള്ള രഹസ്യ ധാരണ