പൊതുജന സമ്മർദ്ദത്തെ തുടർന്ന് Eli Lilly ഇൻസുലിന്റെ വില കുറച്ചു

രോഗികളുടെ വക്താക്കളുടേയും പ്രസിഡന്റ് ജോ ബൈഡന്റേയും ശ്രമ ഫലമായി മരുന്ന് വമ്പൻ കമ്പനിയായ Eli Lilly വില ഇൻസുലിന്റെ ഒരു മാസത്തെ വില $35 ഡോളറിലേക്ക് കുറച്ചു. അമേരിക്കയിൽ ഇൻസുലിൻ ആശ്രയിക്കുന്ന 80 ലക്ഷം പ്രമേഹ രോഗികളുണ്ട്. 1923 ൽ ഇൻസുലിൻ കണ്ടുപിടിച്ചവർ മരുന്ന കമ്പനി മുതലാളിമാരെ അതിസമ്പന്നരാക്കാതെ $1 ഡോളർ വിലക്കാണ് മരുന്ന് വിറ്റിരുന്നത്. ഇന്ന് ഇൻസുലിൻ നിർമ്മിക്കാൻ $8 ഡോളർ ചിലവാകും. എന്നിട്ടും 1996 ന് ശേഷം Eli Lilly ഇൻസുലിന്റെ വില 1,200% … Continue reading പൊതുജന സമ്മർദ്ദത്തെ തുടർന്ന് Eli Lilly ഇൻസുലിന്റെ വില കുറച്ചു

അമേരിക്കയിലെ പെട്രോ കെമിക്കൽ വ്യവസായത്തിന്റെ വിഷ മലിനീകരണം

ടെക്സാസിലെ Houston Ship Channel ന് സമീപമുള്ള നൂറുകണക്കിന് പെട്രോ കെമിക്കൽ നിലയങ്ങളും റിഫൈനറികളും പുറത്തുവിടുന്ന മലിനീകരണം കാരണം പ്രാദേശിക സമൂഹം സഹിക്കുന്ന ദോഷങ്ങളെക്കുറിച്ച് Amnesty International ന്റെ പുതിയ റിപ്പോർട്ട് കാണിക്കുന്നു. ഈ സ്ഥാപനങ്ങളുണ്ടാക്കുന്ന വിഷ മലിനീകരണങ്ങളുമായുള്ള ആവർത്തിക്കുന്ന, നിരന്തരമായ സമ്പര്‍ക്കത്തിന്റെ ആരോഗ്യ, മനുഷ്യാവകാശ പ്രത്യാഘാതങ്ങൾ റിപ്പോർട്ട് രേഖപ്പെടുത്തുന്നു. ഒപ്പം മലിനീകരണം തടയാനുള്ള നിയന്ത്രണ മേൽനോട്ടത്തിന്റേയും നടപ്പാക്കലിന്റേയും ഗൗരവകരമായ അഭാവവും അതിൽ പറയുന്നുണ്ട്. അത് ജനങ്ങൾക്കും, പരിസ്ഥിതിക്കും, കാലാവസ്ഥക്കും ദോഷകരമാണ്. കൂടുതലും ലാറ്റിൻകാരുടേയും, കറുത്തവരുടേയും സമൂഹങ്ങളെ … Continue reading അമേരിക്കയിലെ പെട്രോ കെമിക്കൽ വ്യവസായത്തിന്റെ വിഷ മലിനീകരണം

കാലാവസ്ഥ പ്രവർത്തനങ്ങളെ തടയാനായി വമ്പൻ എണ്ണ രാജ്യങ്ങൾക്കെതിരെ കേസ് കൊടുക്കുന്നു

ആഗോളതപനത്തെ പരിമിതപ്പെടുത്താനുള്ള ശ്രമത്തിന് പ്രതികരണമായി ഒരു പുതിയ നിയമ തന്ത്രം ഫോസിലിന്ധന നിക്ഷേപകർ സ്വീകരിക്കുന്നു. കാലാവസ്ഥമാറ്റ നയങ്ങൾ തങ്ങളുടെ ലാഭത്തെ നിയമവിരുദ്ധമായി കുറക്കുന്നതിനാൽ തങ്ങൾക്ക് നഷ്ടപരിഹാരം നൽകണം എന്ന് വാദിക്കാനായി അവർ അന്തർദേശീയ സ്വകാര്യ tribunals നെ സമീപിക്കുകയാണ്. കാലാവസ്ഥാ നയങ്ങൾ നടപ്പാക്കുമ്പോൾ ശതകോടികളുടെ പിഴ വരാതിരിക്കാനായി എന്ത് ചെയ്യണമെന്ന് കണ്ടെത്താനായി സർക്കാരുകൾ ഇപ്പോൾ കഷ്ടപ്പെടുന്നു. “investor-state dispute settlement” legal actions എന്ന് വിളിക്കുന്ന അത്തരത്തിലെ നീക്കം രാജ്യങ്ങളുടെ കാലാവസ്ഥ പ്രവർത്തികൾ നടപ്പാക്കാനുള്ള ശേഷിയിൽ വലിയ … Continue reading കാലാവസ്ഥ പ്രവർത്തനങ്ങളെ തടയാനായി വമ്പൻ എണ്ണ രാജ്യങ്ങൾക്കെതിരെ കേസ് കൊടുക്കുന്നു

പാലസ്തീൻ അമേരിക്കൻ മാധ്യമപ്രവർത്തകയായ ഷെറീൻ അബു അഖ്ലഖിന്റെ കൊലപാതകത്തെ ഇസ്രായേൽ മറച്ച് വെക്കുന്നത്

മെയ് 11 ന് കൈയ്യേറിയ പടിഞ്ഞാറെ കരയിലെ ജെനിൻ അഭയാർത്ഥി ക്യാമ്പിന് മുമ്പിൽ വാർത്ത റിപ്പോർട്ട് ചെയ്യുന്നതിനിടക്ക് ഇസ്രായേൽ പട്ടാളക്കാർ അവളുടെ തലക്ക് വെടിവെച്ചു. വ്യക്തമായി “press” എന്ന് എഴുതിയിട്ടുണ്ടായിരുന്ന നീല ഹെൽമറ്റും നീല flak ജാക്കറ്റും ഷെറീനും മറ്റ് റിപ്പോർട്ടർമാരും ധരിച്ചിട്ടുണ്ടായിരുന്നു. അറബ് ലോകത്തെ പ്രധാനപ്പെട്ട ടിവി മാധ്യമപ്രവർത്തകരിൽ ഒരാളായിരുന്നു ഷെറീൻ. അൽ ജസീറയോടൊത്ത് അവർ കാൽ ശതാബ്ദമായി പ്രവർത്തിച്ചിരുന്നു. അവർ അമേരിക്കൻ പൗരയും ആയിരുന്നു. അവരുടെ മരണത്തിന് ആറ് മാസങ്ങൾക്ക് ശേഷവും ആരേയും ഉത്തരവാദിത്തത്തിൽ … Continue reading പാലസ്തീൻ അമേരിക്കൻ മാധ്യമപ്രവർത്തകയായ ഷെറീൻ അബു അഖ്ലഖിന്റെ കൊലപാതകത്തെ ഇസ്രായേൽ മറച്ച് വെക്കുന്നത്

എന്തുകൊണ്ടാണ് ആസ്ട്രേലിയയിലെ വീട് വില അമേരിക്കയിലേതിന്റെ ഇരട്ടിയാകുന്നത്

https://traffic.omny.fm/d/clips/b034de0e-930d-434b-9822-a7140060b2c0/95d715e5-10a7-4e54-b114-a9b4001be172/1dfbbd60-cde5-46e3-8c18-adf00165516a/audio.mp3 Michael Hudson

ഐഡഹോയിൽ 31 ഫാസിസ്റ്റുകളെ അറസ്റ്റ് ചെയ്തു

Coeur d'Alene എന്ന നഗരത്തിൽ വെച്ച് ഐഡഹോ പോലീസ് സവർണ്ണ ദേശീയവാദി സംഘമായ Patriot Front മായി ബന്ധമുള്ള 31 പേരെ അറസ്റ്റ് ചെയ്തു. North Idaho Pride Alliance എന്ന സംഘടന നടത്തിയ സമ്മേളനത്തിന് അടുത്ത് അറസ്റ്റ് ചെയ്ത ആളുകൾ സംഘം ചേരുന്നതായി കണ്ടു. ആ ആളുകൾ ഒരു U-Haul ട്രക്കിൽ പ്രവേശിക്കുന്നത് കണ്ട ഒരു കാഴ്ചക്കാരൻ പോലീസിനെ വിളിച്ചു. “ഒരു ചെറിയ സൈന്യം വണ്ടിയിൽ വരുന്നത് പോലെയാണ് അത് തോന്നിയത്,” എന്ന് അയാൾ പറഞ്ഞു. … Continue reading ഐഡഹോയിൽ 31 ഫാസിസ്റ്റുകളെ അറസ്റ്റ് ചെയ്തു

ഫോസിലിന്ധനം വേണ്ടാത്ത ഉരുക്ക്

ലോകത്തെ ആദ്യത്തെ ഫോസിലിന്ധനം വേണ്ടാത്ത ഉരുക്ക് SSAB ഉത്പാദിപ്പിച്ചു ഉപഭോക്താവിന് എത്തിച്ച് കൊടുത്തു. ഇരുമ്പ് ഉരുക്ക് നിർമ്മാണത്തിന്റെ ഫോസിലിന്ധനം ഉപയോഗിക്കാത്ത മൂല്യ ചങ്ങലയിലെ ഒരു പ്രധാനപ്പെട്ട പടിയാണ് ഈ പരീക്ഷണ വിതരണം. SSAB, LKAB, Vattenfall എന്നിവരുടെ HYBRIT പങ്കാളിത്തത്തിലെ ഒരു നാഴികക്കല്ലും ആണിത്. ജൂലൈയിൽ HYBRIT സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിക്കുന്ന ആദ്യത്തെ ഉരുക്ക് SSAB Oxelösund പുറത്തിറക്കി. ഈ സാങ്കേതികവിദ്യയിൽ കൽക്കരിക്ക് പകരം ഫോസിലിന്ധനമുപയോഗിക്കാത്ത ഹൈഡ്രജൻ ആണ് ഉപയോഗിച്ചത്. അത് നല്ല ഫലം നൽകി. ആ … Continue reading ഫോസിലിന്ധനം വേണ്ടാത്ത ഉരുക്ക്

പ്ലാസ്റ്റിക് പുനചംക്രമണം ചെയ്യുന്നതിലെ തട്ടിപ്പ്

ഇന്ന് ലോകം നേരിടുന്ന പരിസ്ഥിതി പ്രശ്നങ്ങളിൽ ഏറ്റവും ഗൗരകരമായതിൽ ഒന്നാണ് പ്ലാസ്റ്റിക് മലിനീകരണം. 1950 - 2015 കാലത്ത് പ്ലാസ്റ്റിക്കിന്റെ 90% ഉം കുഴിച്ചിടുകായോ കത്തിച്ച് കളയുയോ പരിസ്ഥിതിയിലേക്ക് ചോരുകയോ ആണുണ്ടായത്. പ്ലാസ്റ്റിക് മാലിന്യം സര്‍വ്വവ്യാപിയായാണ്. നദികളിൽ, തടാകങ്ങളിൽ, സമുദ്രങ്ങളിൽ മുതൽ റോഡുകൾ തീരപ്രദേശം തുടങ്ങി എല്ലായിടത്തും അതുണ്ട്. “നാം ശ്വസിക്കുന്ന വായുവിലും, നാം കഴിക്കുന്ന ആഹാരത്തിലും, നാം കുടിക്കുന്ന വെള്ളത്തിലും” അതുണ്ട്. ആഴ്ച തോറും 5 ഗ്രാമോ അല്ലെങ്കിൽ ഒരു ക്രഡിറ്റ് കാർഡിന് തുല്യം അളവ് … Continue reading പ്ലാസ്റ്റിക് പുനചംക്രമണം ചെയ്യുന്നതിലെ തട്ടിപ്പ്

ഈയത്തിന്റെ അംശമുണ്ടാകാൻ സാദ്ധ്യതയുള്ള 6 ബ്രാന്റ് വയനയെ കുറിച്ച് FDA മുന്നറീപ്പ് പ്രഖ്യാപിച്ചു

ഈയത്തിന്റെ അംശമുണ്ടാകാൻ സാദ്ധ്യതയുള്ള cinnamon ന്റെ ആറ് ബ്രാന്റുകളെ കുറിച്ച് Food and Drug Administration മുന്നറീപ്പ് പ്രഖ്യാപിച്ചു. ground cinnamon ന്റെ La Fiesta, Marcum, MK, Swad, Supreme Tradition, El Chilar ബ്രാന്റുകൾ സാധാരണയായി മാർജിൻഫ്രീ കടകളിലാണ് വിൽക്കുന്നത്. ദശലക്ഷത്തിൽ 2.03 ഉം 3.4 ഉം അംശം ഈയത്തിന്റെ സാന്നിദ്ധ്യം അവയിലുണ്ടെന്ന് FDA പറയുന്നു. കഴിഞ്ഞ വർഷം പിൻവലിച്ച ആപ്പിൾ സോസിലുണ്ടായിരുന്നതിനേക്കാൾ കുറവ് തോതിലാണ് ഈയം ground cinnamon ഉൽപ്പന്നങ്ങളിൽ കണ്ടത്. ദീർഘകാലത്തെ … Continue reading ഈയത്തിന്റെ അംശമുണ്ടാകാൻ സാദ്ധ്യതയുള്ള 6 ബ്രാന്റ് വയനയെ കുറിച്ച് FDA മുന്നറീപ്പ് പ്രഖ്യാപിച്ചു