പത്ത് ലക്ഷം പേർ കോവിഡ്-19 നാൽ മരിക്കുന്നത് സാധാരണ കാര്യമല്ല

ലോകത്തെ ഏറ്റവും സമ്പന്ന രാജ്യമായിട്ടും കോവിഡ്-19 അണുബാധയും മരണവും ഏറ്റവും കൂടുതലുള്ള രാജ്യമായി അമേരിക്ക തുടരുന്നു. പത്ത് ലക്ഷം പേർ മരിച്ചു. അതിന് അവസാനമായിട്ടില്ല. ഇത് അളക്കാനാവാത്ത സംഖ്യയാണ്. എന്നിട്ടും മഹാമാരിയുടെ തുടക്കത്തിലുണ്ടായിരുന്നതിന് വിപരീതമായി മാധ്യമങ്ങൾ പത്ത് ലക്ഷം എന്ന അടയാളം കുറച്ചുകാണിക്കുന്നു. 2020 മെയിൽ New York Times അനുകമ്പാപരമായ തലക്കെട്ടാണ് കൊടുത്തത്. “U.S. Deaths Near 100,000, an Incalculable Loss.” പത്രത്തിന്റെ ഒന്നാം താള് മുഴുവൻ മരിച്ചവരുടെ പേര് കൊടുത്തു. എന്നാൽ മരണ … Continue reading പത്ത് ലക്ഷം പേർ കോവിഡ്-19 നാൽ മരിക്കുന്നത് സാധാരണ കാര്യമല്ല

അമേരിക്കയിലെ രണ്ട് ലക്ഷം കുട്ടികൾക്ക് കോവിഡ്-19 കാരണം അവരുടെ രക്ഷകർത്താക്കളെ നഷ്ടപ്പെട്ടു

അമേരിക്കയിലെ രണ്ട് ലക്ഷത്തിലധികം കുട്ടികൾക്ക് കോവിഡ്-19 കാരണം അവരുടെ രക്ഷകർത്താക്കളിലൊരാളെ നഷ്ടപ്പെട്ടു എന്ന് ഒക്റ്റോബർ 2021 ലെ Pediatrics ൽ വന്ന രക്ഷകർത്താക്കളിലെ കോവിഡ്-19 മരണ ആഘാതത്തെക്കുറിച്ചുള്ള റിപ്പോർട്ട് പറയുന്നു. ജൂൺ 30, 2021 ന് ഈ റിപ്പോർട്ട് ആദ്യം പ്രസിദ്ധീകരിച്ചപ്പോൾ 1.4 ലക്ഷം രക്ഷകർതൃ മരണമായിരുന്നു റിപ്പോർട്ട് ചെയ്തിരുന്നത്. അമേരിക്കയിൽ ഡൽറ്റയും ഒമിക്രോണും വ്യാപകമായതിനെ തുടർന്ന് മരണ സംഖ്യ 50% വർദ്ധിച്ചു. രണ്ട് ലക്ഷം കുട്ടികൾക്ക് രക്ഷകർത്താക്കളില്ല എന്നത് കണക്കാക്കാൻ പറ്റാത്ത സാമൂഹികവും വ്യക്തിപരവുമായ നഷ്ടമാണുണ്ടാക്കുന്നത്. … Continue reading അമേരിക്കയിലെ രണ്ട് ലക്ഷം കുട്ടികൾക്ക് കോവിഡ്-19 കാരണം അവരുടെ രക്ഷകർത്താക്കളെ നഷ്ടപ്പെട്ടു

ലൈക്കിന്റെ എണ്ണത്തിന്റെ പേരിൽ ഇൻഡ്യാക്കാർ അസൂയാലുക്കളാണ്

ഉപയോക്തക്കൾക്ക് തങ്ങളുടെ ലൈക്കിന്റെ എണ്ണം മറച്ച് വെക്കാനുള്ള പുതിയ സൗകര്യം ഈ വർഷം ഫേസ്‍ബുക്ക് കൊണ്ടുവന്നു. തങ്ങളുടെ പോസ്റ്റുകൾക്ക് എത്ര ലൈക്ക് കിട്ടി, പ്രതികരണം കിട്ടി എന്ന വിവരം മറ്റുള്ളവർ കാണണോ വേണ്ടയോ എന്ന് ഒരു വ്യക്തിക്ക് തെരഞ്ഞെടുക്കാം. ഈ എണ്ണം മറച്ച് വെക്കുന്നത് ആളുകളുടെ മാനസിക സമ്മർദ്ദം കുറക്കുന്നു എന്ന് Instagram ൽ നടത്തിയ പരീക്ഷണത്തിന്റെ ഫലമായാണ് ഇത്തരത്തിലെ ഒരു തീരുമാനത്തിലേക്ക് എത്തിയത് എന്ന് കമ്പനി പറഞ്ഞു. — സ്രോതസ്സ് thewire.in | Amrit B.L.S. … Continue reading ലൈക്കിന്റെ എണ്ണത്തിന്റെ പേരിൽ ഇൻഡ്യാക്കാർ അസൂയാലുക്കളാണ്

നഗരത്തിലെ വീടിനകത്തെ മീഥേൻ ചോർച്ച

പ്രകൃതിവാതകത്തിന്റെ ഒരു പ്രധാന ഘടകമാണ് മീഥേൻ. കാലാവസ്ഥക്ക് നാശമുണ്ടാക്കുന്നതിൽ അത് പ്രധാന പങ്ക് വഹിക്കുന്നു. എല്ലാ വർഷവും മനുഷ്യൻ 50 കോടി ടൺ മീഥേനാണ് അന്തരീക്ഷത്തിലേക്ക് വിടുന്നത്. നമ്മുടെ കാറുകൾ, വീടുകൾ, ഫാക്റ്ററികളെന്നിവയിൽ നിന്ന് പുറത്തുവരുന്ന CO2 ന്റെ ഒരു ശതമാനം മാത്രം. എന്നിട്ടും ആഗോളതപനത്തിന്റെ 20% ന്റെ ഉത്തരവാദി മീഥേനാണ്. എത്രയും വേഗം തന്നെ പ്രകൃതിവാതകത്തെ ഇന്ധനമായി ആശ്രയിക്കുന്നത് കുറക്കാൻ മനുഷ്യരാശിയെ പ്രേരിപ്പിക്കേണ്ട ഒരു സത്യമാണിത്. അതിനിടക്ക് ഇപ്പോഴത്തെ ഖനനം മുതൽ വീട്ടിലെ അടുപ്പ് വരെയുള്ള … Continue reading നഗരത്തിലെ വീടിനകത്തെ മീഥേൻ ചോർച്ച