ഫേസ്‍ബുക്കിൽ ഏപ്രിലിൽ വിദ്വേഷ പ്രസംഗം 38% വർദ്ധിച്ചു, ഇൻസ്റ്റാഗ്രാമിൽ അക്രമ ഉള്ളടക്കം 86% വർദ്ധിച്ചു

സാമൂഹ്യ നിയന്ത്രണ മാധ്യമമായ ഫേസ്‍ബുക്കിൽ ഏപ്രിലിൽ വിദ്വേഷ പ്രസംഗം 38% വർദ്ധിച്ചു. ഇൻസ്റ്റാഗ്രാമിൽ അക്രമ ഉള്ളടക്കം 86% ആണ് വർദ്ധിച്ചത്. Meta തന്നെ പ്രസിദ്ധപ്പെടുത്തിയ റിപ്പോർട്ടിലാണിത്. റിപ്പോർട്ടിലെ ഉള്ളടക്കത്തിന്റെ കൂടുതലും ഉപയോക്താക്കൾ റിപ്പോർട്ട് ചെയ്യുന്നതിന് മുമ്പ് സാമൂഹ്യ നിയന്ത്രണ മാധ്യമം തന്നെ കണ്ടുപിടിച്ചതാണ്. മെയ് 31 ന് പ്രസിദ്ധപ്പെടുത്തിയ റിപ്പോർട്ട് പ്രകാരം ഫേസ്‍ബുക്ക് 53,200 വിദ്വേഷ പ്രസംഗങ്ങൾ മാർച്ചിൽ അവർ നടപടിയെടുത്ത 38,600 എണ്ണത്തേക്കാൾ 37.82% കൂടുതലാണിത്. മാർച്ചിൽ 41,300 എണ്ണം അക്രമ ബന്ധമുള്ള ഉള്ളടക്കത്തിന് നടപടിയെടുത്ത … Continue reading ഫേസ്‍ബുക്കിൽ ഏപ്രിലിൽ വിദ്വേഷ പ്രസംഗം 38% വർദ്ധിച്ചു, ഇൻസ്റ്റാഗ്രാമിൽ അക്രമ ഉള്ളടക്കം 86% വർദ്ധിച്ചു

അക്രമത്തിനും സമ്മർദ്ദത്തിനും ശേഷം സാഹോദര്യത്തിനായി ത്രിവർണ്ണ ജാഥ

https://www.youtube.com/watch?v=CjfePOi1sj8 Jahangirpuri A week after the violence in Delhi's Jahangirpuri, people of both Hindu and Muslim communities took out a tricolor rally on Sunday, April 24, to establish communal harmony.

ബർമ്മയിലെ പട്ടാള ഭരണം പൗരൻമാരുടെ മേൽ ബോംബിടുന്നു

ബർമ്മയിലെ പട്ടാള ഭരണം സാധാരണക്കാരുടെ മേൽ വ്യോമാക്രമണം വ്യാപിപ്പിച്ചു. ചൊവ്വാഴ്ച അവർ അതുവരെയുള്ളതിലേക്കും ഏറ്റവും മാരകമായ ആക്രമണമാണ് നടത്തിയത്. ഒരു പൊതുഹാളിൽ ബോംബിട്ട് അവർ 100 പേരെ കൊന്നു. അതിൽ 30 പേർ കുട്ടികളാണ്. അതിന്റെ ചിത്രങ്ങൾ ഓൺലൈനിൽ പ്രസിദ്ധപ്പെടുത്തി. Al Jazeera യും മറ്റ് മാധ്യമങ്ങളും ആ രംഗം കാണിച്ചു. രാജ്യഭ്രഷ്ടരായ ബർമ്മയിലെ സർക്കാർ അംഗങ്ങൾ ഈ ആക്രമണത്തെ അപലപിച്ചു. അതൊരു ഹീനമായ പ്രവർത്തിയാണെന്നും അത് യുദ്ധക്കുറ്റമാണെന്നും അവർ പറഞ്ഞു. — സ്രോതസ്സ് democracynow.org | … Continue reading ബർമ്മയിലെ പട്ടാള ഭരണം പൗരൻമാരുടെ മേൽ ബോംബിടുന്നു

ഹിന്ദു, മുസ്ലീം പൗരൻമാർ ഒന്നിച്ച് തിരംഗയുമായി ജാഥ നടത്തി

സമാധാനവും, സാഹോദര്യവും പുലർത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് ഞായറാഴ്ച ഹിന്ദുക്കളും മുസ്ലീങ്ങളും ഒന്നിച്ച് ദേശീയപതാകയുമായി വർഗ്ഗീയലഹള നടന്ന Jahangirpuri പ്രദേശത്ത് ജാഥ നടത്തി. മുൻസിപ്പൽ അധികാരികൾ പെട്ടെന്ന് തകർക്കാൻ ഉത്തരവ് കൊടുത്തതിനെ തുടർന്ന് ധാരാളം ആളുകൾക്ക് അവരുടെ ബിസിനസുകൾ നഷ്ടപ്പെടുകയും വീടുകളും കടകളും നശിപ്പിക്കപ്പെടുകയും ചെയ്തിരുന്നു. “Bhai chara badana hai, sab ko sikhana hai,” ഹിന്ദുക്കളും മുസ്ലീങ്ങളും തോളോടുതോൾ ചേർന്ന് നടന്നു. സമാധാനത്തെക്കുറിച്ച് സംസാരിച്ചു. റോഡരികിലും ജനാലകളിലും മട്ടുപ്പാവിലും നിന്ന ധാരാളം ആളുകൾ അവർക്ക് പ്രോത്സാഹനം നൽകി. — … Continue reading ഹിന്ദു, മുസ്ലീം പൗരൻമാർ ഒന്നിച്ച് തിരംഗയുമായി ജാഥ നടത്തി

തെറ്റായി വാതിൽമണി അടിച്ചതിന് കറുത്ത കുട്ടിയെ വെടിവെച്ച വെള്ളക്കാരൻ കുറ്റക്കാരനല്ല

ഫസ്റ്റ് ഡിഗ്രി ആക്രമണവും സായുധ ക്രിമിനൽ പ്രവർത്തി കുറ്റവും ചാർത്തപ്പെട്ട 85-വയസുള്ള വെള്ളക്കാരനായ വീട്ടുടമസ്ഥൻ കുറ്റക്കാരനല്ല എന്ന് വിധിച്ചു. വീട് തെറ്റി വാതിൽമണി അടിച്ചതിന് കറുത്ത കൗമാരക്കാരനെ വെടിവെച്ചതിനാണ് ആ കുറ്റങ്ങൾ അയാളിൽ ചാർത്തിയത്. Ralph Yarl. Ralph എന്ന 16 വയസുകാരനെ വെടിവെച്ചതിന് ശേഷമാണ് Kansas City വീട്ടുടമസ്ഥൻ ദേശീയ ശ്രദ്ധയിലെത്തിയത്. ഏപ്രിൽ 13 ന് തന്റെ ഇളയ സഹോദരങ്ങളെ വിളിക്കാൻ വേണ്ടി എത്തിയതാണ് അയാൾ. എന്നാൽ വീടിന്റെ വിലാസം മാറി. 1100 NE 115th … Continue reading തെറ്റായി വാതിൽമണി അടിച്ചതിന് കറുത്ത കുട്ടിയെ വെടിവെച്ച വെള്ളക്കാരൻ കുറ്റക്കാരനല്ല

1986ൽ പ്രതിഷേധിച്ച വിദ്യാർത്ഥികളെ ചുട്ടുകൊന്നതിന് ചിലിയിലെ കോടതി സൈനികരെ ശിക്ഷിച്ചു

19-വയസുണ്ടായിരുന്ന ഫോട്ടോഗ്രാഫറായ Rodrigo Rojas നേയും 18-വയസായ Carmen Gloria Quintana നേയും പെട്രോളൊഴിച്ച് തീവെച്ച് അവരെ മരണത്തിന് ഉപേക്ഷിച്ചതും ആയ, ഇപ്പോൾ വിരമിച്ച 10 സൈനികരെ അവരുടെ ഭയാനകമായ കുറ്റകൃത്യത്തിന് 36 വർഷങ്ങൾക്ക് ശേഷം ചിലിയിലെ ഒരു കോടതി ശിക്ഷിച്ചു. മാന്ദ്യത്തിന് തുല്യമായ തൊഴിലില്ലായ്മയും മഹാ ദാരിദ്ര്യവും, സൈനിക ഏകാധിപതി അഗസ്റ്റോ പിനോഷെയുടെ രക്തരൂക്ഷിതമായ നിഷ്ഠൂരമായ അടച്ചമർത്തലിനും എതിരായ പ്രതിഷേധങ്ങൾക്കിടയിൽ സാന്റിയാഗോയിലെ തൊഴിലാളി വർഗ്ഗ പ്രദേശമായ Estación Central ൽ “Caso Quemados” (കത്തിച്ചവരുടെ കേസ്) … Continue reading 1986ൽ പ്രതിഷേധിച്ച വിദ്യാർത്ഥികളെ ചുട്ടുകൊന്നതിന് ചിലിയിലെ കോടതി സൈനികരെ ശിക്ഷിച്ചു

തോക്കുകളുടെ നിയന്ത്രണത്തിനായി അമേരിക്ക മൊത്തം ദേശീയ വിദ്യാഭ്യാസ സമരത്തിന് ആഹ്വാനം

അടുത്തകാലത്തെ സ്കൂള്‍ വെടിവെപ്പിനെ തുടര്‍ന്ന് പുതിയ തോക്ക് നിയമങ്ങള്‍ അവതരിപ്പിക്കുന്നതിന് മുമ്പ് തന്നെ റിപ്പബ്ലിക്കന്‍മാര്‍ക്ക് എല്ലാ വസ്തുതകളും കാണണം എന്ന് പറഞ്ഞു എന്ന് ഹൌസ് സ്പീക്കര്‍ Kevin McCarthy ബുധനാഴ്ച പറഞ്ഞു. അത് New York Congressmember Jamaal Bowman ഉം Kentucky Republican Congressmember Thomas Massie ഉം തമ്മില്‍ സഭയില്‍ വലിയ ഏറ്റുമുട്ടലിന് കാരണമായി. കുട്ടികളുടെ ജീവന്‍ സംരക്ഷിക്കുന്നത് വിസമ്മതിക്കുകയാണ് റിപ്പബ്ലിക്കന്‍മാരെന്ന് Bowman ആരോപിച്ചു. "അവര്‍ ഭീരുക്കളാണ്! 9-വയസ്- മൂന്ന് 9-വയസ് കുട്ടുകള്‍. അവര്‍ … Continue reading തോക്കുകളുടെ നിയന്ത്രണത്തിനായി അമേരിക്ക മൊത്തം ദേശീയ വിദ്യാഭ്യാസ സമരത്തിന് ആഹ്വാനം

ടെക്സാസ് സർവ്വകലാശാലയിലെ 10% സ്ത്രീകളും ബലാൽസംഗം ചെയ്യപ്പെട്ടവരാണ്

വിദ്യാര്‍ത്ഥികൾക്ക് വേണ്ടിയുള്ള പഠന ചുറ്റുപാട് സുരക്ഷിതമാക്കാനായി UT വിദ്യാർത്ഥികളെ ബാധിക്കുന്ന ലൈംഗിക ആക്രമണങ്ങളുടേയും തെറ്റായപെരുമാറ്റത്തിന്റേയും വ്യാപ്തിയും, അനുഭവങ്ങളും, തോതും പരിശോധിച്ച വിദ്യാർത്ഥി സർവ്വേ ഫലം University of Texas System കഴിഞ്ഞ ദിവസം പ്രസിദ്ധപ്പെടുത്തി. അമേരിക്കയിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ ലൈംഗിക ആക്രമണവും, മോശംപെരുമാറ്റവും പരിശോധിച്ച ഏറ്റവും ആഴമുള്ള സർവ്വേയാണ് Cultivating Learning and Safe Environments (CLASE) എന്ന റിപ്പോർട്ട്. 28,000 ൽ അധികം കുട്ടികൾ സന്നദ്ധമായും രഹസ്യമായും ഈ സർവ്വേയിൽ പങ്കെടുത്തു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ … Continue reading ടെക്സാസ് സർവ്വകലാശാലയിലെ 10% സ്ത്രീകളും ബലാൽസംഗം ചെയ്യപ്പെട്ടവരാണ്

പോലീസ് 14 തവണ വെടിവെച്ചപ്പോള്‍ കോപ് സിറ്റി പ്രതിഷേധക്കാര്‍ കൈകളുയര്‍ത്തി ചമ്രം പടിഞ്ഞിരിക്കുകയായിരുന്നു

ജനുവരിയില്‍ അറ്റലാന്റാ പോലീസ് നടത്തിയ മാരകമായ വെടിവെപ്പ് ഏറ്റ് കൊല്ലപ്പെട്ട സാമൂഹ്യപ്രവര്‍ത്തകന്റെ സ്വതന്ത്ര ഓടോപ്സി പ്രകാരം അവര്‍ കൈകളുയര്‍ത്തിയും അവ ശരീരത്തിന് മുന്നിലും ആയിരുന്നു എന്ന് വ്യക്തമായി. വന സംരക്ഷകര്‍ കൈയ്യേറി സ്ഥാപിച്ച ക്യാമ്പില്‍ നടത്തിയ റെയ്ഡില്‍ വെച്ച് Manuel “Tortuguita” Terán യെ Georgia State Patrol വെടിവെച്ചു. അറ്റലാന്റയില്‍ “Cop City” എന്ന് വിളിക്കുന്ന $9 കോടി ഡോളറിന്റെ പോലീസ് പരിശീലന കേന്ദ്രത്തിനെതിരെ പ്രതിഷേധിക്കുന്നവരായിരുന്നു അവര്‍. പോലീസ് 14 പ്രാവശ്യം വെടിവെക്കുമ്പോള്‍ 26 വയസുള്ള … Continue reading പോലീസ് 14 തവണ വെടിവെച്ചപ്പോള്‍ കോപ് സിറ്റി പ്രതിഷേധക്കാര്‍ കൈകളുയര്‍ത്തി ചമ്രം പടിഞ്ഞിരിക്കുകയായിരുന്നു

അക്രമത്തിന്റേയും ആഘാതത്തിന്റേയും വളരുന്ന തരംഗത്തില്‍ ആണ് അമേരിക്കയിലെ പെണ്‍കുട്ടികള്‍

അമേരിക്കയിലെ കൌമാരക്കാരായ പെണ്‍കുട്ടികള്‍ “അക്രമത്തിന്റേയും trauma യുടേയും വളരുന്ന തരംഗത്തില്‍” പെട്ടിരിക്കുകയാണെന്ന് Centers for Disease Control മുന്നറീപ്പ് തരുന്നു. പുതിയ ഡാറ്റകള്‍ അനുസരിച്ച് ബലാല്‍സംഗവും ലൈംഗികാക്രമണവും അതോടൊപ്പം റിക്കോഡ് നിലയിലെ വിഷാദരോഗവും പ്രതീക്ഷയില്ലായ്മയും വര്‍ദ്ധിച്ചിരിക്കുന്നു. 17,000 ഹൈസ്കൂള്‍ കൌമാരക്കാരില്‍ നടത്തിയ 2021 ലെ ഒരു CDC സര്‍വ്വേ പ്രകാരം മൂന്നിലൊന്ന് കുട്ടികളും ആത്മഹത്യയെക്കുറിച്ച് ഗൌരവകരമായി ആലോചിച്ചവരായിരുന്നു. ഒരു ദശാബ്ദം മുമ്പത്തെ കണക്കിനെക്കാള്‍ 60% കൂടുതലാണിത്. കഴിഞ്ഞ വര്‍ഷം ആത്മഹത്യക്ക് ശ്രമിച്ചവര്‍ 13% ആണ്. 15% പേര്‍ … Continue reading അക്രമത്തിന്റേയും ആഘാതത്തിന്റേയും വളരുന്ന തരംഗത്തില്‍ ആണ് അമേരിക്കയിലെ പെണ്‍കുട്ടികള്‍