എമിറ്റ് ടില്ലിനെ കൊന്നതിന്റെ പേരില്‍ സ്ത്രീയെ കുറ്റം ചാര്‍ത്തുന്നതിന് കോടതി വിസമ്മതിച്ചു

മിസിസിപ്പിയില്‍ 70 വര്‍ഷം മുമ്പ് Emmett Till നെ കൊന്നതിലെ പങ്കിന്റെ പേരില്‍ Carolyn Bryant Donham ന് കുറ്റം ചാര്‍ത്തുന്നതില്‍ ഒരു grand jury വിസമ്മതിച്ചു. 14-വയസുള്ള ഒരു കറുത്ത കൌമാരക്കാരനായിരുന്നു ടില്‍. അയാളെ 1955 ല്‍ മിസിസിപ്പിയില്‍ നിഷ്ഠൂരമായി തട്ടിക്കൊണ്ടുപോകുകയും, പീഡിപ്പിച്ച് കൊലപ്പെടുത്തി. ഒരു കടയില്‍ ഗുമസ്ഥയായി ജോലി ചെയ്തിരുന്ന വെള്ളക്കാരിയായ Donham യെ നോക്കി ചൂളമടിച്ചു എന്നാരോപിച്ചാണ് ഈ അക്രമം നടത്തിയത്. അവരുടെ ഭര്‍ത്താവിനേയും പാതി-സഹോദരനേയും ടില്ലിന്റെ കൊലപാതക കുറ്റത്തിന് കേസെടുത്തെങ്കിലും എല്ലാം … Continue reading എമിറ്റ് ടില്ലിനെ കൊന്നതിന്റെ പേരില്‍ സ്ത്രീയെ കുറ്റം ചാര്‍ത്തുന്നതിന് കോടതി വിസമ്മതിച്ചു

ക്യാനഡയിലെ ആദിവാസി സംഘങ്ങളോട് പോപ്പ് മാപ്പ് പറഞ്ഞു

ആദിവാസി കുട്ടികളെ സ്വന്തം വീടുകളില്‍ നിന്ന് നീക്കം ചെയ്ത് പള്ളി നടത്തുന്ന residential സ്കൂളുകളില്‍ പാര്‍പ്പിച്ച് പീഡിപ്പിച്ചതിന് ക്യാനഡയിലേക്കുള്ള ചരിത്രപരമായ യാത്രയില്‍ പോപ്പ് ഫ്രാന്‍സിസ് മാപ്പ് പറഞ്ഞു. കുട്ടികള്‍ അവിടെ മാനസികവും, ശാരീരികവും ലൈംഗികവുമായ പീഡനം സഹിക്കേണ്ടി വന്നിരുന്നു. Alberta യിലെ Maskwacis ലെ ഒരു പഴയ residential സ്കൂളുകളില്‍ വെച്ചാണ് ഫ്രാന്‍സിസ് മാപ്പ് പറഞ്ഞത്. കത്തോലിക്ക പള്ളി നടത്തുന്ന residential സ്കൂളുകള്‍ സാംസ്കാരിക വംശഹത്യയാണ് നടത്തുന്നത് എന്ന് ക്യാനഡയുടെ Truth and Reconciliation Commission ആരോപിച്ച് … Continue reading ക്യാനഡയിലെ ആദിവാസി സംഘങ്ങളോട് പോപ്പ് മാപ്പ് പറഞ്ഞു

നിരായുധനായ വ്യക്തിയെ 60+ പ്രാവശ്യം ഒഹായോ പോലീസ് വെടിവെച്ചതിനെതിരെ പ്രതിഷേധം

ഒഹായോയിലെ Akron യില്‍ പോലീസ് വെടിവെപ്പ് നടത്തിയതിനെതിരെ പ്രതിഷേധം. പോലീസ് ഡിപ്പാര്‍ട്ട്മെന്റിന്റെ ആസ്ഥാനത്തിന് മുമ്പില്‍ ആളുകള്‍ തടിച്ചുകൂടുകയും 25-വയസ് പ്രായമുണ്ടായിരുന്ന Jayland Walker എന്ന കറുത്തവന് നീതി ആവശ്യപ്പെട്ടുകൊണ്ട് നഗരത്തില്‍ പ്രകടനങ്ങള്‍ നടത്തുകയും ചെയ്തു. ജൂണ്‍ 27നാണ് ഒരു traffic stop ല്‍ വെച്ച് പോലീസ് അയാളെ വെടിവെച്ച് കൊന്നത്. വാക്കറെ 60 ല്‍ അധികം പ്രാവശ്യം പോലീസ് വെടിവെച്ചു. ഒരു സമയത്ത് പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് കണ്ണീര്‍വാതകം പ്രയോഗിക്കുകയും ചെയ്തു. — സ്രോതസ്സ് democracynow.org | … Continue reading നിരായുധനായ വ്യക്തിയെ 60+ പ്രാവശ്യം ഒഹായോ പോലീസ് വെടിവെച്ചതിനെതിരെ പ്രതിഷേധം

KKK യുടെ കുട്ടികള്‍: സവര്‍ണ്ണാധിപത്യക്കാര്‍ ബോസ്റ്റണില്‍ ജാഥ നടത്തി

“Reclaim America” എന്ന ബാനറും ആയുധങ്ങളുമായി സവര്‍ണ്ണാധിപത്യ Patriot Front ന്റെ നൂറുകണക്കിന് അംഗങ്ങള്‍ ബോസ്റ്റണില്‍ ജാഥ നടത്തി. ഇവര്‍ വരുന്നുണ്ടെന്നതിന്റെ ഒരു മുന്നറീപ്പും Boston Regional Intelligence Center നല്‍കിയിരുന്നില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇവരെ പ്രാദേശിക ഫാസിസ്റ്റ് വിരുദ്ധര്‍ നേരിട്ടു. Charles Murrell എന്ന പേരിലെ ഒരു കറുത്ത കലാകാരനെ ഫാസിസ്റ്റുകള്‍ ആക്രമിച്ചു. അതിനെക്കുറിച്ച് പോലീസ് അന്വേഷിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. — സ്രോതസ്സ് democracynow.org | Jul 06, 2022