അന്റാര്‍ക്ടിക് മഞ്ഞ് പാളിയിലെ നിര്‍ണ്ണായകമായ ഒരു പൊട്ടല്‍ വെറും ആറ് ദിവസം കൊണ്ട് 17 കിലോമീറ്റര്‍ വര്‍ദ്ധിച്ചു

പടിഞ്ഞാറെ അന്റാര്‍ക്ടിക്കയിലുള്ള ലാര്‍സന്‍ C മഞ്ഞ് പാളിയിലെ താഴ്വാരത്തിന് വീതി കൂടി. 177 കിലോമീറ്റര്‍ നീളവും 1,000 അടി വീതിയുമാണ് അതിനുള്ളത്. കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ പൊട്ടല്‍ 17 കിലോമീറ്റര്‍ കടലിന്റെ ദിശയിലേക്ക് വര്‍ദ്ധിച്ചു. പൂര്‍ണ്ണമായും പൊട്ടിപോകുന്നത് തടയുന്നത് വെറും 12 കിലോമീറ്ററിലെ മഞ്ഞാണ് എന്ന് Project Midas ലെ നിരീക്ഷണങ്ങള്‍ പറയുന്നു. മഞ്ഞ്പാളികളും ഹിമാനികളും കടലിലേക്ക് ഒഴുകുന്നത് തടയുന്നത് Larsen C പോലെ പൊങ്ങിക്കിടക്കുന്ന മഞ്ഞ് shelves ആണ്. പടിഞ്ഞാറെ അന്റാര്‍ക്ടിക് മഞ്ഞ് പാളികള്‍ കൂടുതല്‍ … Continue reading അന്റാര്‍ക്ടിക് മഞ്ഞ് പാളിയിലെ നിര്‍ണ്ണായകമായ ഒരു പൊട്ടല്‍ വെറും ആറ് ദിവസം കൊണ്ട് 17 കിലോമീറ്റര്‍ വര്‍ദ്ധിച്ചു

അന്റാര്‍ക്ടികയിലെ മഞ്ഞ് പിളര്‍പ്പ്‌ വ്യാപിക്കുന്നു

Larsen C യിലെ പിളര്‍പ്പ്‌ ഇതുവരെ കണ്ടിട്ടില്ലാത്ത 180 km നീളമുള്ള ഹിമശില(iceberg) ഉണ്ടാകാന്‍ സാദ്ധ്യതയുണ്ട്. പിളര്‍പ്പിന്റെ പുതിയ ശാഖക്ക് 15 km നീളമുണ്ട്. പിളര്‍പ്പ്‌ അതിവേഗം വ്യാപിക്കുകയാണെന്ന് കഴിഞ്ഞ വര്‍ഷം Swansea University നേതൃത്വം കൊടുക്കുന്ന ബ്രിട്ടണിന്റെ Project Midas ലെ ഗവേഷകര്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ വെറും 20km മഞ്ഞാണ് 5,000 sq km മഞ്ഞിനെ പൊട്ടിപോകാതെ നിലനിര്‍ത്തുന്നത്. — സ്രോതസ്സ് swansea.ac.uk

അന്റാര്‍ക്ടിക്കയില്‍ നിന്നും ഒരു വലിയ മഞ്ഞ് കട്ട കൂടി പൊട്ടി പോന്നു

പടിഞ്ഞാറെ അന്റാര്‍ക്ടിക്കയിലെ Pine Island Glacier ആണ് പ്രശ്ന സ്ഥലം. 225 ചതുരശ്ര മൈല്‍ വലിപ്പമുള്ള ഒരു വലിയ മഞ്ഞുകട്ട 2015 ജൂലൈയില്‍ അവിടെ നിന്ന് പൊട്ടി പോന്നു. മാന്‍ഹാറ്റന്‍ നഗരത്തേക്കാള്‍ 10 മടങ്ങ് വലിപ്പമാണ് അതിനുണ്ടായിരുന്നത്. അതിന് ശേഷം 2016 നവംബറില്‍ ശാസ്ത്രജ്ഞര്‍ മഞ്ഞ് പാളിയില്‍ പൊട്ടലുകള്‍ കണ്ടെത്തിയിരുന്നു. ഈ ജനുവരിയില്‍ മറ്റൊരു മഞ്ഞ് കട്ട അവിടെ നിന്ന് പൊട്ടി കടലിലേക്ക് പോന്നു. 1990കള്‍ക്ക് ശേഷം Pine Island Glacier, 1°F അധികം ചൂടായിട്ടുണ്ട്. അത് … Continue reading അന്റാര്‍ക്ടിക്കയില്‍ നിന്നും ഒരു വലിയ മഞ്ഞ് കട്ട കൂടി പൊട്ടി പോന്നു

പടിഞ്ഞാറെ അന്റാര്‍ക്ടിക്കയിലെ ത്വെയ്റ്റെസ് ഹിമാനിക്ക് താഴെ മറഞ്ഞിരിക്കുന്ന തടാകം

ലോകത്തിലെ ഏറ്റവും വേഗത്തില്‍ നീങ്ങിക്കൊണ്ടിരിക്കുന്ന ഹിമാനിയാണ് ത്വെയ്റ്റെസ് ഹിമാനി(Thwaites Glacier). തടഞ്ഞ് നിര്‍ത്താന്‍ പറ്റാത്ത വിധം അത് കടലിലേക്ക് നീങ്ങുന്നു. ചൂടുകൂടിയ സമുദ്രജലം അതിന്റെ താഴ്‌വശത്ത് അടിക്കുന്നതാണ് കാരണം. ത്വെയ്റ്റെസ് ഹിമാനിക്ക് താഴെ പെട്ടെന്ന് ജലം വേഗം വാര്‍ന്നുപോകുന്നതെന്തുകൊണ്ടെന്ന് കണ്ടെത്താന്‍ University of Washington ലേയും University of Edinburgh ലേയും ഗവേഷകര്‍ European Space Agencyയുടെ CryoSat-2 നെ ഉപയോഗിച്ച് വിവരങ്ങള്‍ ശേഖരിച്ചു. ജൂണ്‍ 2013 മുതല്‍ ജനുവരി 2014 വരെ പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന നാല് … Continue reading പടിഞ്ഞാറെ അന്റാര്‍ക്ടിക്കയിലെ ത്വെയ്റ്റെസ് ഹിമാനിക്ക് താഴെ മറഞ്ഞിരിക്കുന്ന തടാകം

ഇന്‍ഡ്യയുടെ വലിപ്പത്തിലുള്ള ധൃവ മഞ്ഞ് ഉയര്‍ന്ന താപനില കാരണം അപ്രത്യക്ഷമായി

ഉയര്‍ന്ന താപനില കാരണം ഈ വര്‍ഷം അന്റാര്‍ക്ടിക്കയിലേയും ആര്‍ക്ടിക്കിലേയും കടല്‍ മഞ്ഞ് ഏറ്റവും കുറഞ്ഞ നിലയിലെത്തി എന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ പറയുന്നു. ആര്‍ക്ടിക്കിലെ ചില പ്രദേശങ്ങളില്‍ താപനില സാധാരണ നവംബറില്‍ കാണുന്നതിനേക്കാള്‍ 20 ഡിഗ്രി കൂടുതല്‍ ആണ് രേഖപ്പെടുത്തിയത്. "അവിടെ എന്തോ ഭ്രാന്തന്‍ കാര്യം നടക്കുന്നു" എന്ന് കൊളറാഡോയിലെ U.S. National Snow and Ice Data Center (NSIDC) ന്റെ ഡയറക്റ്ററായ Mark Serreze പറഞ്ഞു. ലോകം മൊത്തം ഏറ്റവും താപനിലയുണ്ടായ വര്‍ഷമാണ് ഇത്. 1981-2010 … Continue reading ഇന്‍ഡ്യയുടെ വലിപ്പത്തിലുള്ള ധൃവ മഞ്ഞ് ഉയര്‍ന്ന താപനില കാരണം അപ്രത്യക്ഷമായി

അന്റാര്‍ക്ടിക്ക തണുക്കുന്നു എന്ന് കരുതി വിഢികളാവരുത്

20ആം നൂറ്റാണ്ടിന്റെ അവസാനത്തെ പകുതിയില്‍ അന്റാര്‍ക്ടിക്ക മുനമ്പായിരുന്നു ഭൂമിയില്‍ ഏറ്റവും വേഗത്തില്‍ ചൂടായിക്കൊണ്ടിരുന്ന സ്ഥലം. പ്രാദേശിക പരിസ്ഥിതിക്ക് ഗൌരവകരമായ പ്രശ്നങ്ങളുണ്ടാക്കിക്കൊണ്ടും ആഗോള സമുദ്രനിരപ്പ് ഉയര്‍ത്തിക്കൊണ്ടും, സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള മഞ്ഞ് പാളികളായിരുന്നു തകര്‍ന്ന് കടലില്‍ ഉരുകി ഇല്ലാതായിക്കൊണ്ടിരുന്നത്. എന്നാല്‍ Nature മാസികയില്‍ വന്ന പുതിയ പഠന വിവരമനുസരിച്ച് 1990കള്‍ക്ക് ശേഷം ആ മുനമ്പില്‍ താപനില കുറയുന്നതായി കാണപ്പെടുന്നു. ആപേക്ഷികമായ ഈ തണുക്കലിന്റെ ഒരു കാരണം ഓസോണ്‍ പാളിയിലെ തുള ഇല്ലാതാകുന്നതാണ്. ചെറിയ തോതിലാണ് തണുക്കല്‍ സംഭവിക്കുന്നത്. 1990കള്‍ക്ക് ശേഷം … Continue reading അന്റാര്‍ക്ടിക്ക തണുക്കുന്നു എന്ന് കരുതി വിഢികളാവരുത്

40 ലക്ഷം വര്‍ഷങ്ങള്‍ക്ക് ശേഷം അന്റാര്‍ക്ടിക്കില്‍ CO2 നില ആദ്യമായി 400 PPM ല്‍ എത്തി

വ്യവസായവല്‍ക്കരണത്തിന് ശേഷം സ്ഥിരമായി വര്‍ദ്ധിച്ചുവരുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ നില ഇപ്പള്‍ ഏറ്റവും ഉയര്‍ന്ന സ്ഥാനത്തെത്തിയിരിക്കുകയാണ്. റിക്കോഡ് പുസ്തകത്തില്‍ ശ്രദ്ധേയമായ ഒരു പുതിയ റിക്കോഡ് സ്ഥാപിതമായി. 400 parts per million (ppm) എന്ന റീഡിങ് ഇതുവരെ രേഖപ്പെടുത്താത്ത ഭൂമിയിലെ അവസാനത്തെ സ്റ്റേഷന്‍ അത് രേഖപ്പെടുത്തി. South Pole Observatory എന്ന അന്റാര്‍ക്ടിക്കയിലെ വിദൂര സ്ഥലത്തെ കാര്‍ബണ്‍ ഡൈ ഓക്സൈഡ് നിരീക്ഷണ നിലയം മെയ് 23 ന് 400 ppm എന്ന റീഡിങ് കാണിച്ചു എന്ന് National … Continue reading 40 ലക്ഷം വര്‍ഷങ്ങള്‍ക്ക് ശേഷം അന്റാര്‍ക്ടിക്കില്‍ CO2 നില ആദ്യമായി 400 PPM ല്‍ എത്തി

അന്റാര്‍ക്ടിക്കയുടെ തീരത്തു നിന്നും രണ്ട് ഹിമാനികള്‍ പൊട്ടി കടലില്‍ ഒഴുകി

രണ്ട് ഹിമാനികള്‍ അന്റാര്‍ക്ടിക്കയില്‍ നിന്ന് അടര്‍ന്ന് കടലില്‍ 100 - 150 കിലോമീറ്റര്‍ പടിഞ്ഞാറ് മാറി ഒഴുകുന്നു എന്ന് Australian Antarctic Division glaciologist ആയ Neal Young പറഞ്ഞു. 97 കിലോമീറ്റര്‍ നീളമുള്ള ഒരു ഹിമാനി ഭീമന്‍ Mertz Glacier മായി കൂട്ടിയിടിച്ച് അതില്‍ നിന്ന് ഒരു ഭാഗത്തെ അടര്‍ത്തിമാറ്റുകയായിരുന്നു. ഇപ്പോള്‍ അവ രണ്ടും അടുത്തടുത്തായി ഒഴുകുന്നു. പുതിയ ഹിമാനിക്ക് 78 കിലോമീറ്റര്‍ നീളവും 39 കിലോമീറ്റര്‍ വീതിയുമുണ്ട്. ലോകത്തെ മൊത്തം വാര്‍ഷിക ശുദ്ധജല ഉപഭോഗത്തിന്റെ … Continue reading അന്റാര്‍ക്ടിക്കയുടെ തീരത്തു നിന്നും രണ്ട് ഹിമാനികള്‍ പൊട്ടി കടലില്‍ ഒഴുകി