ഗംഭീരമായ ഒരു വേഡ് ക്യാമ്പ് – വേഡ് ക്യാമ്പ് കൊച്ചി 2017

കൊച്ചിയില്‍ ഫെബ്രുവരി 19, 2017 ന് കേരളത്തില്‍ ആദ്യമായി വേഡ് ക്യാമ്പ് നടക്കുന്നു എന്ന് മുമ്പ് എഴുതിയിരുന്നല്ലോ. ഇന്‍ഡ്യയില്‍ നിന്നും വിദേശത്തു നിന്നുമുള്ള 300 പ്രതിനിധികള്‍ പങ്കെടുത്ത ആ വേഡ് ക്യാമ്പ് കൊച്ചി 2017 ഗംഭീരമായി നടന്നു. അങ്ങനെ ആദ്യമായി ഞാനും സന്നദ്ധപ്രവര്‍ത്തകനായി വേഡ് ക്യാമ്പില്‍ പങ്കെടുത്തു. ശരിക്കും അത്ഭുതകരമായ ഒരു അനുഭവമായിരുന്നു അത്. 2000 മുതല്‍ സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ ഒരു പ്രചാരകനാണ് ഞാന്‍. എന്നാല്‍ ഇന്നുവരെ ഒരു പൊതു പരിപാടിയിലും പങ്കെടുത്തിട്ടില്ല. സോഫ്റ്റ്‌വെയറിനെ സ്വതന്ത്രമാക്കാന്‍ ശ്രമിക്കുന്ന … Continue reading ഗംഭീരമായ ഒരു വേഡ് ക്യാമ്പ് – വേഡ് ക്യാമ്പ് കൊച്ചി 2017 →

കൃഷിക്കാരന് പത്ത് കാശുകിട്ടാനും ജഡ്ജി സമ്മതിച്ചില്ല

പ്രമുഖ കൃഷി ശാസ്ത്രജ്ഞനായ K M ശ്രീകുമാര്‍ ഒരു പ്രഭാഷണത്തില്‍ അല്‍പ്പം തമാശയായി പറഞ്ഞതാണ് ആ വാചകം. കുറച്ച് വര്‍ഷം മുമ്പ് ഇന്‍ഡ്യയില്‍ ഉള്ളിക്ക് വില വര്‍ദ്ധിച്ചു. വില പിടിച്ച് നിര്‍ത്താന്‍ കോടതി സര്‍ക്കാരിനോട് അവശ്യപ്പെടുകയും സര്‍ക്കാര്‍ ഉള്ളി ഇറക്കുമതിയോ മറ്റോ ചെയ്ത് വില നിലക്ക് നിര്‍ത്തുകയും ചെയ്തു എന്നതാണ് സംഭവം. കൃഷിക്കാരന് അല്‍പ്പം സാമ്പത്തിക ലാഭമുണ്ടാക്കാന്‍ ആരും സമ്മതിക്കുന്നില്ല എന്നാണ് കൃഷി ശാസ്ത്രജ്ഞന്റെ ആരോപണം. എന്നാല്‍ കമ്പോളം എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്നത് കൊച്ചുകുട്ടികള്‍ക്ക് പോലും അറിയാവുന്ന കാര്യമാണ്. … Continue reading കൃഷിക്കാരന് പത്ത് കാശുകിട്ടാനും ജഡ്ജി സമ്മതിച്ചില്ല →

വിറ്റതിന് ശേഷം സാധനത്തിന്റെ വിലയില്‍ മാറ്റമുണ്ടാക്കാനാവുമോ?

വില്‍പ്പനക്ക് വെച്ചിട്ടുള്ള എല്ലാ സാധനങ്ങള്‍ക്കും കൃത്യമായ ഒരു വിലയുണ്ട്. ആ തുക നമ്മള്‍ കൊടുത്താല്‍ അത് നമുക്ക് വാങ്ങാം. ചില വസ്തുക്കള്‍ ലേലം വിളിച്ചാവും വില തീരുമാനിക്കുന്നത്. അവിടെയും നമ്മുടെ മുമ്പില്‍ വെച്ചാണ് ലേലം നടക്കുന്നത്. അവസാനം വില്‍ക്കുന്നവന് ലാഭമാകുന്ന അവസ്ഥയില്‍ ലേലം ഉറപ്പിക്കുകയും ആ വിലയില്‍ ഉപഭോക്താവ് അത് വാങ്ങുകയും ചെയ്യുന്നു. അതിന് ശേഷം വിലക്ക് ഒരു മാറ്റവും സംഭവിക്കില്ല. ഇതാണ് കമ്പോളത്തിന്റെ അടിസ്ഥാന തത്വം. എന്നാല്‍ വില്‍പ്പന നടന്ന ഒരു വസ്തുവിന്റെ വിലയില്‍ ഒരു … Continue reading വിറ്റതിന് ശേഷം സാധനത്തിന്റെ വിലയില്‍ മാറ്റമുണ്ടാക്കാനാവുമോ? →

എന്താണ് കള്ളപ്പണം

ആ വാക്ക് കേള്‍ക്കുമ്പോള്‍ തന്നെ നമുക്ക് എന്തൊക്കെയോ ഒരു ധാരണയുണ്ടാകുന്നില്ലെ? അതാണ് ഭാഷയുടെ ശക്തി. സത്യത്തില്‍ കള്ളപ്പണം എന്നൊരു പണമില്ല. RBI അച്ചടിച്ച എല്ലാ പണവും നല്ല പണം തന്നെയാണ്. എന്നാല്‍ ചിലര്‍ സ്വന്തമായും നോട്ടുകളച്ചടിക്കും. അതാണ് കള്ളനോട്ട്. നമ്മുടെ സമ്പദ്‌വ്യവസ്ഥയില്‍ അതിന്റെ അളവ് വളരെ കുറവാണെന്നാണ് RBI പറയുന്നത്. എന്നാലും അതിനെ തടയണം. മെച്ചപ്പെട്ട പോലീസിങ്ങും, ഇന്റലിജെന്‍സും ഒക്കെ അതിനുള്ള വഴിയാണ്. എന്നാല്‍ കള്ളപ്പണമെന്നത് കള്ളനോട്ട് പോലെ പ്രത്യേകം ചുണ്ണാമ്പ് തേച്ച് മാറ്റിവെക്കാവുന്ന ഒന്നല്ല. കള്ളപ്പണമുണ്ടാകുന്നത് … Continue reading എന്താണ് കള്ളപ്പണം →

ദേശീയഗാനത്തേയും തമ്മിലടിപ്പിക്കാനായി ഉപയോഗിക്കുന്നു

സിനിമ തിയേറ്ററില്‍ ഷോയ്ക് മുമ്പ് ദേശീയഗാനം കേള്‍പ്പിക്കണമെന്നും കാഴ്ചക്കാരെല്ലാം അപ്പോള്‍ അതിനെ ബഹുമാനിക്കണമെന്നും ഒരു ഉത്തരവ് സുപ്രീംകോടതി ജഡ്ജി ഇറക്കി. സത്യത്തില്‍ തെറ്റായതും അപ്രായോഗികവുമായ ഒരു ഉത്തരവാണത്. ആര്‍ക്ക്, എപ്പോള്‍, എങ്ങനെ ദേശീയ പതാക പാറിക്കാമെന്നതിനെക്കുറിച്ച് ധാരാളം നിയമങ്ങളുണ്ട്. എന്നാല്‍ ദേശീയ ഗാനത്തിന് അങ്ങനെയൊരു നിയമമില്ലേ? തീര്‍ച്ചയായും നിയമം ഉണ്ടാകണം. അത് ജനകീയ ചര്‍ച്ചകളില്‍ നിന്ന് ആശയങ്ങള്‍ സ്വീകരിച്ച് ജനങ്ങളാല്‍ തെരഞ്ഞെടുത്ത ജന പ്രതിനിധികളാവണം രൂപീകരിക്കേണ്ടത്. അല്ലാതെ കോടതിയല്ല. അപ്രായോഗികമല്ലാത്ത നിയമങ്ങളുണ്ടാക്കി, ജനത്തെ കുറ്റക്കാരെന്ന് വിധിക്കുന്നത് ജനാധിപത്യ … Continue reading ദേശീയഗാനത്തേയും തമ്മിലടിപ്പിക്കാനായി ഉപയോഗിക്കുന്നു →

ബാങ്കിനെക്കുറിച്ചുള്ള ഏറ്റവും വലിയ തട്ടിപ്പ്

സമ്പദ്‌വ്യവസ്ഥയുടെ ജീവനാഡിയാണ് ബാങ്കുകള്‍. അവ നമ്മുടെ ആവശ്യകതക്ക് അനുസരിച്ച് കൃത്യമായ അളവില്‍ കൃത്യമായ സമയത്ത് പണത്തെ കൃത്യമായ സ്ഥലത്ത് എത്തിക്കുന്നു. അതിന് എന്തെങ്കിലും തടസമുണ്ടാകുകയാണെങ്കില്‍ വലിയ ഒച്ചപ്പാടുകള്‍ക്ക് കാരണമാകുകയും ചെയ്യുന്നു. നിങ്ങള്‍ക്ക് ജോലി ചെയ്തതിന്റെ കൂലിയായി കിട്ടിയ പണം നിങ്ങള്‍ ചിലവാക്കുന്നു. അതില്‍ ബാക്കി എന്തെങ്കിലും വരുന്നുണ്ടെങ്കില്‍ നിങ്ങള്‍ അത് ബാങ്കില്‍ നിക്ഷേപിക്കും. അങ്ങനെ അനേകമാളുകള്‍ നിക്ഷേപം നടത്തുമ്പോള്‍ ബാങ്കുകള്‍ക്ക് ധാരാളം നിക്ഷേപമുണ്ടാകുകയും അത് പണത്തിന്റെ ആവശ്യമുള്ളവര്‍ക്ക് അവര്‍ വായ്പയായി കൊടുക്കുകയും ചെയ്യുന്നു എന്നാണ് നമ്മുടെ ധാരണ. … Continue reading ബാങ്കിനെക്കുറിച്ചുള്ള ഏറ്റവും വലിയ തട്ടിപ്പ് →

കേന്ദ്ര സര്‍ക്കാര്‍ എന്തിന് കറന്‍സികള്‍ പിന്‍വലിച്ചു

ഉത്തരം കിട്ടാത്ത വലിയ ഒരു ചോദ്യമാണല്ലോ അത്. ഒരു രാജ്യത്ത് ഇടപാട് നടത്തിക്കൊണ്ടിരിക്കുന്ന 85% കറന്‍സികളും ഒരു രാത്രി പ്രധാനമന്ത്രി അസാധുവാണെന്ന് പ്രഖ്യാപിക്കുക. ഞെട്ടിയ ജനം പണത്തിനായി 10 ആം ദിവസവും പരക്കം പായുന്നു. ന്യായമായി പറയുന്നത് കള്ളനോട്ടും കള്ളപ്പണവും പിടിക്കാനാണ് എന്നാണ്. അതിന്റെ വിശ്വാസ്യത നാട്ടിലെ കൊച്ചുകുട്ടികള്‍ക്ക് വരെ അറിയാം. ധാരാളം വാര്‍ത്തകളും വരുന്നുണ്ട്. അതെല്ലാം ഇവിടെ വിശദീകരിക്കുന്നില്ല. കള്ളപ്പണം ഈ പ്രവര്‍ത്തിയോടെ ഇല്ലാതാവുകയുമില്ല. ഒരു സാമ്പത്തിക അടിയന്തിരാവസ്ഥ സൃഷ്ടിക്കുന്ന നടപടിയിലേക്ക് പോകത്തക്ക ഒരു ജീവന്‍മരണ … Continue reading കേന്ദ്ര സര്‍ക്കാര്‍ എന്തിന് കറന്‍സികള്‍ പിന്‍വലിച്ചു →

ഡിജിറ്റല്‍ പണം അപകടകരം

500, 1000 നോട്ടുകള്‍ പിന്‍വലിച്ചുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ പൊതുജനത്തിന് മേല്‍ വലിയ ഒരു ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഈ ആഘാതത്തിന്റെ ഒരു ലക്ഷ്യം ജനങ്ങളെ കൊണ്ട് cashless economy യിലേക്ക് മാറാന്‍ പ്രേരിക്കുക എന്നാണെന്നും പറയുന്നു. സോഷ്യല്‍ മീഡിയ മുഴുവന്‍, "വാട്ട്സ് ആപ്പെടുത്ത് ഫേസ്‌ബുക്കില്‍ കുത്തിയിട്ട്, യൂസർ ഐഡി വാങ്ങി എസ്.എ.എസ് അയച്ച് ..." എന്ന് തുടങ്ങി ജനങ്ങളെ ഡിജിറ്റല്‍ പണം കൈകാര്യം ചെയ്യാന്‍ തയ്യാറാക്കുന്ന അക്ഷമരായ സാങ്കേതികവിദ്യാ കുതുകികള്‍ മാത്രമേയുള്ളു. നോട്ട് പിന്‍വലിക്കലിന്റെ തീ പാറുന്ന ചര്‍ച്ച … Continue reading ഡിജിറ്റല്‍ പണം അപകടകരം →

കറന്‍സിയെക്കുറിച്ചുള്ള ഏറ്റവും വലിയ തട്ടിപ്പ്

കേന്ദ്ര സര്‍ക്കാര്‍ 500, 1000 നോട്ടുകള്‍ പിന്‍വലിച്ചതിനെ തുടര്‍ന്ന് വലിയ ചര്‍ച്ചകള്‍ സമൂഹത്തില്‍ നടന്നുവരികയാണല്ലോ. പലരും പഴയ പാഠപുസ്തകങ്ങളെല്ലാം തപ്പിയെടുത്ത് സാമ്പത്തിക ശാസ്ത്ര വിശദീകരണങ്ങളുമായി മുന്നോട്ട് വന്നിട്ടുണ്ട്. എല്ലാം പണത്തിന്റെ ഉപഭോക്താവ് എന്ന അധികാരികള്‍ നമ്മേ പഠിപ്പിച്ച വീക്ഷണത്തിലുള്ള വിശകലനങ്ങളാണ്. ഒരു കുടുംബം, അതില്‍ അച്ഛന്‍ അമ്മക്ക് നൂറു രൂപ കൊടുത്തു അതില്‍ നിന്ന് പത്തു രൂപ ... എന്നൊക്കെയുള്ള അതീവ ലളിതവല്‍ക്കരണം അതിലെല്ലാം കാണാം. സത്യത്തില്‍ അങ്ങനെയല്ല കാര്യങ്ങളുടെ കിടപ്പ്. അതുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ഈ … Continue reading കറന്‍സിയെക്കുറിച്ചുള്ള ഏറ്റവും വലിയ തട്ടിപ്പ് →

സമൂഹത്തെ സൃഷ്ടിച്ചത് എന്തിനാണ്?

സാധാരണ നാം ചോദിക്കാത്ത ഒരു ചോദ്യമാണ് അത്, അല്ലേ? നമ്മേ സംബന്ധിച്ചടത്തോളം സമൂഹം എന്നുമുണ്ടായിരുന്നു. എന്നാല്‍ ജീവന് ഒരു തുടക്കമുണ്ടെങ്കില്‍ സമൂഹത്തിനും ഒരു തുടക്കമുണ്ടാകണം. എന്നാണ് അതുണ്ടായത്? ആരാണത് ചെയ്തത്? ജീവി വര്‍ഗ്ഗങ്ങളില്‍ ഏറ്റവും ദുര്‍ബലമായ ഒരു ജീവിയാണ് മനുഷ്യന്‍. മാനിനേ പോലെ ഓടാനോ കടുവയേ പോലെ ഇരപിടിക്കാനോ, കുരങ്ങിനെ പോലെ മരം കയറാനോ ഒന്നും മനുഷ്യന് കഴിവില്ല. സത്യത്തില്‍ പ്രകൃതി നിര്‍ദ്ധാരണത്താല്‍ ഉന്‍മൂലനം ചെയ്യപ്പെടേണ്ട ഒരു ജീവിയായിരുന്നു മനുഷ്യന്‍. എങ്ങനയോ ആ ജീവി രക്ഷപെട്ടു. അതുപോലെ … Continue reading സമൂഹത്തെ സൃഷ്ടിച്ചത് എന്തിനാണ്? →