ന്യൂയോര്‍ക്ക് സംസ്ഥാനം ഫാസ്റ്റ്-ഫുഡ് ജോലിക്കാര്‍ക്കുള്ള കുറഞ്ഞ ശമ്പളം $15 ആയി ഉയര്‍ത്തി

ഫാസ്റ്റ്-ഫുഡ് ജോലിക്കാര്‍ക്കുള്ള കുറഞ്ഞ ശമ്പളം പടിപടിയായി ഉയര്‍ത്തി മണിക്കൂറിന് $15 ഡോളറില്‍ എത്തിക്കാനുള്ള നിയമത്തിന് ന്യൂയോര്‍ക്ക് ഗവര്‍ണര്‍ Andrew Cuomo അംഗീകാരം നല്‍കി. സിയാറ്റില്‍, സാന്‍ഫ്രാന്‍സിസ്കോ, ലോസാഞ്ജലസ് പോലുള്ള നഗരങ്ങള്‍ക്ക് ശേഷം ന്യൂയോര്‍ക്കും ഇത്തരം ഒരു നയം ജൂലൈയിലായിരുന്നു പ്രഖ്യാപിച്ചത്. ഹോട്ടലുകളില്‍ ജോലിചെയ്യുന്ന രണ്ട് ലക്ഷം ആളുകളെ ഇത് സഹായിക്കും. ഇപ്പോള്‍ അവര്‍ക്ക് $8.75 ഡോളറാണ് കുറഞ്ഞ ശമ്പളം. അത് അവരെ ദാരിദ്ര്യത്തിലേക്ക് താഴ്ത്തുന്നു. വാടക, ആരോഗ്യ ചിലവ് ഉയരുന്ന ജീവിതച്ചിലവ് എന്നിവ വഹിക്കാന്‍ ആ ശമ്പളം … Continue reading ന്യൂയോര്‍ക്ക് സംസ്ഥാനം ഫാസ്റ്റ്-ഫുഡ് ജോലിക്കാര്‍ക്കുള്ള കുറഞ്ഞ ശമ്പളം $15 ആയി ഉയര്‍ത്തി

കുണ്ടൂസ് ആശുപത്രിയിലെ ബോംബാക്രമണം യുദ്ധക്കുറ്റമാണ്

അഫ്ഗാനിസ്ഥാന്‍ ആശുപത്രിയില്‍ അമേരിക്ക നടത്തിയ ബോംബാക്രമണത്തില്‍ 22 പേരെ കൊല്ലപ്പെട്ട സംഭവത്തെക്കുറിച്ച് സ്വതന്ത്ര അന്വേഷണ സംഘത്തെ കൊണ്ട് അന്വേഷണം നടത്തണമെന്ന് Doctors Without Borders ആവശ്യപ്പെട്ടു. ഇതൊരു യുദ്ധക്കുറ്റമാണെന്ന് അവര്‍ പറഞ്ഞു. ശനിയാഴ്ച നടന്ന ആക്രമണത്തില്‍ 12 ആശുപത്രി ജോലിക്കാരും 10 രോഗികളും മരിച്ചു. അതില്‍ മൂന്ന് കുട്ടികളും ഉള്‍പ്പെടുന്നു. 36 പേരെക്കെങ്കിലും പരിക്കേറ്റിട്ടുണ്ട്. 30 മിനിട്ട് നേരം അമേരിക്ക അവിടെ ആക്രമണം തുടര്‍ന്നു. തങ്ങള്‍ ആക്രമിക്കപ്പെട്ടിരിക്കുന്നു എന്ന് ജോലിക്കാര്‍ അഫ്ഗാന്‍ സൈന്യത്തെ ഫോണില്‍ വിളിച്ച് അറിയിക്കുകവരെ … Continue reading കുണ്ടൂസ് ആശുപത്രിയിലെ ബോംബാക്രമണം യുദ്ധക്കുറ്റമാണ്

വിരമിച്ച സെനറ്റര്‍ വ്യവസായങ്ങള്‍ക്ക് വേണ്ടി ലോബീയിങ് സ്ഥപനത്തില്‍ ചേര്‍ന്നു

കുറച്ച് മാസം മുമ്പ് അമേരിക്കന്‍ സെനറ്റിലെ സീറ്റ് നഷ്ടപ്പെട്ട ലൂസിയാന ഡമോക്രാറ്ര് ആയ Mary Landrieu Van Ness Feldman എന്ന ലോബീയിങ് സ്ഥാപനത്തില്‍ “senior policy adviser” ആയി ജോലിക്ക് പ്രവേശിക്കുന്നു എന്ന് പ്രഖ്യാപിച്ചു. ഊര്‍ജ്ജ നയങ്ങളിലായിരിക്കും പ്രധാന ശ്രദ്ധ. സെനറ്റിന്റെ ശക്തമായ Energy and Natural Resources Committee യുടെ നേതൃത്വം മുമ്പ് ഇവരായിരുന്നു വഹിച്ചിരുന്നത്. ഇനിയവര്‍ എണ്ണ, പ്രകൃതിവാതക, കല്‍ക്കരി, മറ്റ് ഊര്‍ജ്ജ കോര്‍പ്പറേറ്റുകളെ പ്രതിനിധാനം ചെയ്യും. അവരുടെ സ്വന്തം മണ്ഡലത്തിലെ ചതുപ്പ് … Continue reading വിരമിച്ച സെനറ്റര്‍ വ്യവസായങ്ങള്‍ക്ക് വേണ്ടി ലോബീയിങ് സ്ഥപനത്തില്‍ ചേര്‍ന്നു

മോഡി അമേരിക്കന്‍ സന്ദര്‍ശനത്തിന് മുമ്പ് തന്നെ $300 കോടി ഡോളറിന്റെ കരാര്‍ പാസാക്കി

പ്രധാന മന്ത്രി നരേന്ദ്ര മോഡി അമേരിക്കയിലേക്കുള്ള വിമാനം കയറുന്നതിന്റെ മണിക്കൂറുകള്‍ക്ക് മുമ്പ് കേന്ദ്ര സര്‍ക്കാര്‍ രണ്ട് വലിയ സൈനിക കരാറിന് അംഗീകാരം നല്‍കി. ഇത് bilateral സൈനിക ബന്ധം മെച്ചപ്പെടുത്തുമെന്ന് കരുതുന്നു. [അതായത് ഇന്‍ഡ്യയെ സാമ്പത്തികമായി ചൂഷണം ചെയ്യുന്നതും]. ലോകത്തെ ഏറ്റവും ആധുനികമായ രണ്ട് ഹെലികോപ്റ്റര്‍ $300 കോടി ഡോളറിന് വാങ്ങാനുള്ള കരാറാണിത്. വളരെ കാലമായി ഈ കരാര്‍ നടപടിയെടുക്കാതെ കിടക്കുകയായിരുന്നു. ബോയിങ്ങില്‍ നിന്ന് 22 Apache ആക്രമണ ഹെലികോപ്റ്ററും 15 Chinook heavy-lift ഹെലികോപ്റ്ററും വാങ്ങാനാണ് … Continue reading മോഡി അമേരിക്കന്‍ സന്ദര്‍ശനത്തിന് മുമ്പ് തന്നെ $300 കോടി ഡോളറിന്റെ കരാര്‍ പാസാക്കി

അമേരിക്കയിലെ മൂന്നാമത്തെ നഗരവും പുനരുത്പാദിതോര്‍ജ്ജത്തിലേക്ക് പൂര്‍ണ്ണമായി മാറി

പൂര്‍ണ്ണമായി പുനരുത്പാദിതോര്‍ജ്ജത്താല്‍ പ്രവര്‍ത്തിക്കുന്ന നഗരങ്ങളുടെ എണ്ണം അമേരിക്കയില്‍ കൂടുകയാണ്. കഴിഞ്ഞ ആഴ്ച കൊളറാഡോയിലെ Aspen നഗരം തങ്ങളുടെ വൈദ്യുതോര്‍ജ്ജം പൂര്‍ണ്ണമായും പുനരുത്പാദിതോര്‍ജ്ജത്തില്‍ നിന്ന് സ്വീകരിച്ചതോടെ അത്തരം നഗരങ്ങളുടെ എണ്ണം മൂന്നായി. അവരുടെ ഊര്‍ജ്ജ സ്രോതസ്സുകള്‍ പ്രധാനമായും പവനോര്‍ജ്ജം, ജല വൈദ്യുതി, സൌരോര്‍ജ്ജം, ഭൌമതാപം എന്നിവയാണ്.