ചിലിയിലെ സംഗീതജ്ഞനായ വിക്റ്റര്‍ ഹാറയെ കൊലപ്പെടുത്തിയതിന്റെ കേസ് ജഡ്ജി അംഗീകരിച്ചു

സംഗീതജ്ഞനായ വിക്റ്റര്‍ ഹാറയുടെ 1973 ലെ കൊലയുമായി ബന്ധപ്പെട്ട കേസ് മുന്നോട്ട് കൊണ്ടുപോകാമെന്ന് അമേരിക്കയിലെ ഒരു ജഡ്ജി തയ്യാറായി. Pedro Pablo Barrientos Núñez ഇപ്പോള്‍ അമേരിക്കന്‍ പൌരനായി ഫ്ലോറിഡയില്‍ ജീവിക്കുകയാണ്. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സാല്‍വഡോര്‍ അലന്റെയുടെ സര്‍ക്കാരിനെതിരെ അമേരിക്കയുടെ സഹായത്തോടെ പട്ടാള അട്ടിമറി നടത്തിയ സമയത്താണ് ഇയാള്‍ ഹാറയെ പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്തത്. ഹാറയുടെ കുടുംബം കൊണ്ടുന്ന കേസ് മുന്നോട്ട് കൊണ്ടുപോകാം എന്നാണ് ജഡ്ജി പറഞ്ഞത്.

വധശിക്ഷക്ക് കാത്തുകിടന്ന തടവുകാരനെ 30 വര്‍ഷങ്ങള്‍ക്ക് ശേഷം മോചിപ്പിച്ചു

അലബാമയില്‍ 30 വര്‍ഷങ്ങളായി വധശിക്ഷക്ക്(death row) കാത്തുകിടന്ന തടവുകാരനെ മോചിപ്പിച്ചു. 1985 ല്‍ രണ്ട് ഫാസ്റ്റ് ഫുഡ് മാനേജര്‍മാരെ കൊന്നു എന്നതായിരുന്നു Anthony Ray Hinton നെതിരെയുള്ള കുറ്റം. സംഭവ സ്ഥലത്തു നിന്നും കിട്ടിയ വെടിയുണ്ടകള്‍ അയാളുടേതെന്ന് ആരോപിച്ച തോക്കില്‍ കയറില്ല എന്ന് പിന്നീട് നടത്തിയ പരീക്ഷകളില്‍(tests) കണ്ടെത്തി. Equal Justice Initiative എന്ന സംഘടനയാണ് ഇയാളുടെ മോചനത്തിനായി പ്രവര്‍ത്തിച്ചത്. ഏറ്റവും കൂടുതല്‍ കാലം ജയിലില്‍ കിടന്ന്, നിരപരാധിത്വം തെളിയിച്ചതിനാല്‍ വധശിക്ഷയില്‍ നിന്ന് മോചിപ്പിക്കപ്പെട്ട ആളാണ് Hinton … Continue reading വധശിക്ഷക്ക് കാത്തുകിടന്ന തടവുകാരനെ 30 വര്‍ഷങ്ങള്‍ക്ക് ശേഷം മോചിപ്പിച്ചു

പീഡനമേറ്റ ഇര മാഹെര്‍ അറാര്‍ നിരപരാധിയാണെന്ന് CIA ഉദ്യോഗസ്ഥര്‍ക്കറിയാമായിരുന്നു

ക്യാനഡയുടെ പൌരനായ മാഹെര്‍ അറാര്‍ (Maher Arar) ന്റെ അറസ്റ്റും rendition ഉം പീഡനവും സംബന്ധിച്ച് CIAയുടെ ഉള്ളിന്‍ നടന്ന ചര്‍ച്ചകളുടെ പുതിയ വിവരങ്ങള്‍ CIA whistleblower ആയ ജോണ്‍ കിരിയാകൂ (John Kiriakou) വ്യക്തമാക്കി. അറാര്‍ നിരപരാധിയായതിനാല്‍ അയാളുടെ അറസ്റ്റിനെതിരെ ധാരാളം സഹപ്രവര്‍ത്തകര്‍ താക്കീതു നല്‍കി എന്ന് അദ്ദേഹം The Canadian Press വാര്‍ത്താ ഏജന്സിയോട് പറഞ്ഞു. എന്നാല്‍ അറാറിന് അല്‍ഖൈദയുമായി ബന്ധമുണ്ടെന്ന് പറഞ്ഞ് പേര് വെളിപ്പെടുത്താത്ത ഒരു വനിതാ ഉദ്യോഗസ്ഥ അറസ്റ്റിനായി മുന്നോട്ട് പോയി. … Continue reading പീഡനമേറ്റ ഇര മാഹെര്‍ അറാര്‍ നിരപരാധിയാണെന്ന് CIA ഉദ്യോഗസ്ഥര്‍ക്കറിയാമായിരുന്നു

Children’s Place ആസ്ഥാനത്ത് ഫാക്റ്ററി തകര്‍ച്ചക്കെതിരിയെയുള്ള പ്രതിഷേധത്തില്‍ 27 പേരെ അറസ്റ്റ് ചെയ്തു

ന്യൂജഴ്സിയിലെ Secaucus ല്‍ കുട്ടികളുടെ വസ്ത്രങ്ങള്‍ വില്‍ക്കുന്ന Children’s Place കടയുടെ ആസ്ഥാന ഓഫീസിന് മുമ്പില്‍ പ്രകടനം തടത്തിയ 27 പേരെ അറസ്റ്റ് ചെയ്തു. ബംഗ്ലാദേശിലെ റാണാ പ്ലാസ ഫാക്റ്ററി ഇരകള്‍ക്ക് നഷ്ടപരിഹാരം കൊടുക്കണം എന്നതായിരുന്നു പ്രകടക്കാരുടെ ആവശ്യം. തകര്‍ന്ന ഫാക്റ്ററിയുടെ അവശിഷ്ടങ്ങളില്‍ ഈ കമ്പനിയുടെ ഉത്പന്നങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് നല്‍കേണ്ടിയിരുന്ന $3 കോടി ഡോളര്‍ നഷ്ടപരിഹാരത്തില്‍ നിന്ന് $4.5 ലക്ഷം ഡോളര്‍ മാത്രമേ നല്‍കിയിട്ടുള്ളു എന്ന് പ്രതിഷേധക്കാര്‍ പറയുന്നു. ഫാക്റ്ററിയുടെ തകര്‍ച്ച 1,100 ല്‍ … Continue reading Children’s Place ആസ്ഥാനത്ത് ഫാക്റ്ററി തകര്‍ച്ചക്കെതിരിയെയുള്ള പ്രതിഷേധത്തില്‍ 27 പേരെ അറസ്റ്റ് ചെയ്തു

പാലസ്തീന്‍ സന്നദ്ധപ്രവര്‍ത്തകയായ Rasmea Odeh യെ Immigration തട്ടിപ്പിന്റെ പേരില്‍ 18 മാസം തടവിന് ശിക്ഷിച്ചു

Immigration തട്ടിപ്പ് ആരോപിച്ച പാലസ്തീന്‍ സന്നദ്ധപ്രവര്‍ത്തകയെ 18 മാസം തടവിന് ശിക്ഷിച്ചു. 40 വര്‍ഷം മുമ്പ് ഇസ്രായേലിന്റെ ഒരു സൈനിക കോടതി അവരെ ബോംബ് വെച്ചതിന് ശിക്ഷിച്ചത് മറച്ച് വെച്ചതിന് Rasmea Odeh യെ ഭീകരവാദി എന്ന് ഡെട്രോയിറ്റിലെ ഒരു അമേരിക്കന്‍ ജഡ്ജി വിളിക്കുകയും ചെയ്തു. ഇസ്രായേലിന്റെ കസ്റ്റഡിയില്‍ വെച്ച് ശാരീരിക പീഡനത്തിന്റേയും ലൈംഗിക പീഡനത്തിന്റെ ഫലമായാണ് താന്‍ ബോംബ് വെച്ചു എന്നതിന്റെ കുറ്റസമ്മതം നടത്തിയത് എന്ന് Odeh പറയുന്നു. പാലസ്തീനെ സ്വതന്ത്ര സമരത്തെ അനുകൂലിക്കുന്നതാണ് അമേരിക്കന്‍ … Continue reading പാലസ്തീന്‍ സന്നദ്ധപ്രവര്‍ത്തകയായ Rasmea Odeh യെ Immigration തട്ടിപ്പിന്റെ പേരില്‍ 18 മാസം തടവിന് ശിക്ഷിച്ചു

ചിലിയില്‍ നിന്നുള്ള പീഡകന്‍ പെന്റഗണിന് വേണ്ടി 13 വര്‍ഷം അദ്ധ്യാപകനായി ജോലി ചെയ്തു

ചിലിയിലെ ഏകാധിപതിയായിരുന്ന അഗസ്റ്റോ പിനോഷേയുടെ രഹസ്യ പോലീസ് ഉദ്യോഗസ്ഥനായിരുന്ന പീഡകന്‍(Torturer) പെന്റഗണിന്റെ ഏറ്റവും ഉയര്‍ന്ന സര്‍വ്വകലാശാലയില്‍ 13 വര്‍ഷം അദ്ധ്യാപനം നടത്തി എന്ന് McClatchy പത്രം റിപ്പോര്‍ട്ട് ചെയ്തു. ചിലിയിലെ ഒരു ജഡ്ജിയുടെ ഉത്തരവ് പ്രകാരം Jaime García Covarrubias കഴിഞ്ഞ വര്‍ഷമാണ് ചിലിയിലേക്ക് മടങ്ങിപ്പോയത്. അമേരിക്കയുടെ പിന്‍തുണയോട് സെപ്റ്റംബര്‍ 11, 1973 ന് നടത്തിയ പട്ടാള അട്ടിമറി പിനോഷെയെ അധികാരത്തിലെത്തിച്ച് ഒരാഴ്ച്ചക്ക് ശേഷം 7 പേരെ കൊന്നതിന്റെ പദ്ധതി തയ്യാറാക്കിയത് ഇയാളാണെന്ന കേസിന്റെ ഭാഗമായാണ് ഇത്. … Continue reading ചിലിയില്‍ നിന്നുള്ള പീഡകന്‍ പെന്റഗണിന് വേണ്ടി 13 വര്‍ഷം അദ്ധ്യാപകനായി ജോലി ചെയ്തു

വിക്കിപ്പീഡിയ, മനുഷ്യാവകാശ സംഘടന മറ്റ് സംഘടനകള്‍ എന്നിവര്‍ NSA യുടെ ചാരപ്പണിക്കെതിരെ

ഓണ്‍ലൈന്‍, മാധ്യമ, നിയമ, രാഷ്ട്രീയ സംഘടനകളുടെ ഒരു കൂട്ടം അമേരിക്കന്‍ സര്‍ക്കാരിന്റെ വലിയ ചാരപ്പണിക്കെതിരെ കേസ് കൊടുക്കുന്നു. ലോകത്തെ മൊത്തം ഇന്റര്‍നെറ്റ് ഗതാഗതം കടന്നുപോകുന്ന fiber-optic cables ള്‍ ടാപ്പ് ചെയ്ത് വിവരങ്ങള്‍ ശേഖരിക്കാനുള്ള National Security Agency യുടെ Upstream പരിപാടിയെ ചോദ്യം ചെയ്തിരിക്കുകയാണ് വിക്കിപ്പീഡിയ, മനുഷ്യാവകാശ സംഘടന തുടങ്ങിയവര്‍. ഭരണഘടന നല്‍കുന്ന സംരക്ഷണം ലംഘിക്കുന്നതാണ് ഈ ചാരപ്പണി എന്ന് American Civil Liberties Union ന്റെ വക്കീലായ Patrick Toomey പറഞ്ഞു. വാറന്റില്ലാതെ പൌരന്‍മാര്‍ക്കെതിരെ … Continue reading വിക്കിപ്പീഡിയ, മനുഷ്യാവകാശ സംഘടന മറ്റ് സംഘടനകള്‍ എന്നിവര്‍ NSA യുടെ ചാരപ്പണിക്കെതിരെ

ഇറാന്‍ കത്തിന് പിറകിലുള്ള GOP സെനറ്റര്‍ക്ക് ഇസ്രായേല്‍ അനുകൂല സംഘവുമായും ആയുധവ്യവസായവുമായി ബന്ധം

Lobe Log എന്ന വെബ് സൈറ്റിന്റെ അഭിപ്രായത്തില്‍ കത്തെഴുതുന്നതിന് മുന്നില്‍ പ്രവര്‍ത്തിച്ച അര്‍ക്കന്‍സാസ് റിപ്പബ്ലിക്കന്‍ സെനറ്റര്‍ ടോം കോട്ടണിന് (Tom Cotton) കഴിഞ്ഞ വര്‍ഷത്തെ തെരഞ്ഞെടുപ്പില്‍ $10 ലക്ഷം ഡോളര്‍ സംഭവാന neoconservative പണ്ഡിതനായ ബില്‍ക്രിസ്റ്റല്‍(Bill Kristol) നയിക്കുന്ന Emergency Committee for Israel നല്‍കി. കത്തയക്കുന്നതിന്റെ തൊട്ട് തലേ ദിവസം കോട്ടണ്‍ ആയുധ വില്‍പ്പന കരാറുകാരുമായി രഹസ്യ ചര്‍ച്ച നടത്തി എന്ന് Intercept റിപ്പോര്‍ട്ട് ചെയ്തു.