അമേരിക്കൻ സൈന്യത്തിന്റെ ദശലക്ഷക്കണക്കിന് ഇമെയിലുകൾ തെറ്റായി .ml വിലാസത്തിലേക്ക് അയച്ചു

കഴിഞ്ഞ ദശാബ്ദത്തിൽ അമേരിക്കയുടെ സൈനിക വിലാസമായ .mil ലേക്കുള്ള ദശലക്ഷക്കണക്കിന് ഇമെയിലുകൾ തെറ്റായി .ml വിലാസത്തിലേക്ക് അയച്ചു. അത് മാലി എന്ന ആഫ്രിക്കൻ രാജ്യത്തിന്റെ ഏറ്റവും മുകളിലത്തെ ഡൊമെയിൻ ആണ്. ഒരു അക്ഷരത്തിന്റെ തെറ്റ് കാരണം, ആരോഗ്യ വിവരങ്ങൾ, വ്യക്തിത്വ രേഖകൾ, സൈനിക നിർമ്മിതികളുടെ മാപ്പുകൾ, യാത്രാ വിവരങ്ങൾ, ഉന്നത സൈനിക നേതാക്കളുടെ ബുക്കിങ്ങുകൾ, തുടങ്ങിയ വിവരങ്ങളടങ്ങിയ .mil എന്ന വിലാസങ്ങൾക്ക് ലക്ഷ്യം വെച്ച ഇമെയിലുകളാണ് തെറ്റി .ml വിലാസങ്ങളിലേക്ക് പോയത്. — സ്രോതസ്സ് theregister.com | … Continue reading അമേരിക്കൻ സൈന്യത്തിന്റെ ദശലക്ഷക്കണക്കിന് ഇമെയിലുകൾ തെറ്റായി .ml വിലാസത്തിലേക്ക് അയച്ചു

മുൻനിര സമുദായങ്ങൾക്ക് പാരിസ്ഥിതിക നീതി എന്തായിരിക്കുന്നു?

വൈറ്റ്ഹൗസിൽ ഒരു പാരിസ്ഥിതിക നീതി ഓഫീസ് സ്ഥാപിക്കുന്നതിന്റെ ഉത്തരവ് പ്രസിഡന്റ് ബൈഡൻ ഒപ്പുവെച്ചു. പരിസ്ഥിതി സംഘടനകൾ പ്രഖ്യാപനത്തെ സ്വാഗതം ചെയ്തെങ്കിലും ഫോസിലിന്ധനങ്ങളുടെ ഒരു വലിയ അനുയായി ആണ് ബൈഡൻ എന്ന് മുന്നറീപ്പ് നൽകി. തന്റെ ഭരണത്തിന്റെ ആദ്യ രണ്ട് വർഷങ്ങളിൽ ട്രമ്പിനേക്കാൾ വേഗത്തിലാണ് അദ്ദേഹം സർക്കാർ ഭൂമിയിലെ എണ്ണ ഖനന പദ്ധതികൾക്ക് അനുമതി കൊടുക്കുന്നത്. — സ്രോതസ്സ് democracynow.org | Apr 25, 2023

അമേരിക്കയിൽ കൗമാരക്കാരുടെ ആത്മഹത്യ ഞെട്ടിക്കുന്ന തോതിൽ വർദ്ധിക്കുന്നു

10 - 24 വയസ് പ്രായമായവരിലെ അകാല മരണത്തിൽ രണ്ടാം സ്ഥാനമാണ് ആത്മഹത്യക്കുള്ളത്. 13 - 14 വയസ് പ്രായമായവരിൽ പ്രധാന മരണ കാരണവും ഇതാണ്. Florida Atlantic Universityയുടെ Schmidt College of Medicine ലെ ഗവേഷകരും അവരുടെ സഹകാരികളുമാണ് 1999 - 2018 കാലത്ത് അമേരിക്കയിൽ 13 - 14 വയസ് പ്രായമായവരിലെ ആത്മഹത്യയെ കുറിച്ച് പഠിച്ചത്. Annals of Pediatrics and Child Health ജേണലിൽ അവരുടെ പ്രബന്ധം വന്നു. സാമൂഹ്യ മാധ്യമങ്ങളുടെ … Continue reading അമേരിക്കയിൽ കൗമാരക്കാരുടെ ആത്മഹത്യ ഞെട്ടിക്കുന്ന തോതിൽ വർദ്ധിക്കുന്നു

അമേരിക്കയിലെ പാർളമെന്റ് റയിൽ സമരത്തേയും ഉത്തരവുള്ള ചികിത്സാവധിയും തടഞ്ഞു

ദുർബലമായ റയിൽ സമരത്തേയും റയിൽ തൊഴിലാളികൾക്കുള്ള ഉത്തരവുള്ള ചികിത്സാവധിയും തടയാനുള്ള ഒരു ബില്ല് U.S. House of Representatives ബുധനാഴ്ച വോട്ടെടുപ്പോടെ പാസാക്കി. ഡിസംബർ 9 ഓടെ തുടങ്ങുന്ന റയിൽ സമരം കാരണം ഗതാഗതം നിൽക്കുന്നതിന്റെ ദുരന്ത ഫലത്തെക്കുറിച്ച് ജോ ബൈഡൻ മുന്നറീപ്പ് നൽകിയതിന് ശേഷം 1.15 ലക്ഷം തൊഴിലാളികളെ പ്രതിനിധാനം ചെയ്യുന്ന ഒരു ഡസൻ യൂണിയനുകളുമായി എത്തിച്ചേർന്ന ഒരു താൽക്കാലിക കരാർ അടിച്ചേൽപ്പിക്കാനായി ജനപ്രതിനിധികൾ 290-137 എന്ന വോട്ടോടുകൂടി തീരുമാനിച്ചു. റയിൽ സമരം ഉണ്ടായാൽ അമേരിക്കിലെ … Continue reading അമേരിക്കയിലെ പാർളമെന്റ് റയിൽ സമരത്തേയും ഉത്തരവുള്ള ചികിത്സാവധിയും തടഞ്ഞു

5 സ്ത്രീകൾ ടെക്സാസിനെതിരെ കേസ് കൊടുത്തു

തങ്ങൾക്ക് ഗർഭഛിദ്രം അനുവദിക്കാത്തതിന് 5 സ്ത്രീകൾ ടെക്സാസിനെതിരെ കേസ് കൊടുത്തു. അവരുടെ ആരോഗ്യത്തിന് ഭീഷണി തന്നെ ആകാവുന്ന ഗർഭം പോലും അലസിപ്പിക്കാൻ അനുമതി കിട്ടിയില്ല. ഈ സ്ത്രീകൾക്കും രണ്ട് ഡോക്റ്റർമാർക്കും വേണ്ടി Center for Reproductive Rights ആണ് കേസ് കൊടുത്തിരിക്കുന്നത്. Austin ൽ അവർ ചൊവ്വാഴ്ച പത്രസമ്മേളനം നടത്തി. Center for Reproductive Rights ന്റെ നേതൃത്വമായ Nancy Northup ആണ് ആദ്യം സംസാരിച്ചത്. — സ്രോതസ്സ് democracynow.org | Mar 10, 2023

ദരിദ്രരായ ആളുകളുടെ പ്രസ്ഥാന ജാഥ മെംഫിസിൽ

മൂന്ന് തെക്കൻ സംസ്ഥാനങ്ങളിലെ താഴ്ന്ന വേതനമുള്ള തൊഴിലാളികൾ Memphis ൽ തിങ്കളാഴ്ച ജാഥ നടത്തി. അടുത്ത മാസം വാഷിങ്ടൺ ഡിസിയിൽ ഈ ജാഥ അവസാനിക്കും. Tennessee, Arkansas, Mississippi എന്നീ സംസ്ഥാനങ്ങളിലെ തൊഴിലാളികൾ നയിക്കുന്ന Mid-South Mobilization Committee ആണ് ഇതിന്റെ നേതൃത്വം വഹിക്കുന്നത്. Lorraine Motel ലെ National Civil Rights Museum ത്തിലാണ് ജാഥ അവസാനിച്ചത്. 1968 ൽ മാർട്ടിൻ ലൂഥർ കിങ്ങിനെ വെടിവെച്ച് കൊന്ന സ്ഥലമാണത്. "കിങ്ങ് എന്താണ് ചെയ്തതെന്ന് കഴിഞ്ഞ 50 … Continue reading ദരിദ്രരായ ആളുകളുടെ പ്രസ്ഥാന ജാഥ മെംഫിസിൽ