മുമ്പത്തെ ചെയര്‍മാനായ റോജര്‍ എയില്‍സിനെതിരെ ഫോക്സിന്റെ ജൂലീ റോഗിന്‍സ്കി ലൈംഗിക ശല്യം ചെയ്യല്‍ കേസ് കൊടുത്തു

Fox News ന് എതിരെ നിരന്തരം ലൈംഗിക ശല്യം ചെയ്യല്‍ കേസുകള്‍ വന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം Fox News ലെ Julie Roginsky മുമ്പത്തെ ചെയര്‍മാനായ Roger Ailes നിരന്തരം ലൈംഗികമായി ശല്യം ചെയ്യുകയും അത് തടഞ്ഞതിനാല്‍ അതിന് ജോലി സംബന്ധമായി പ്രതികാര നടപടികളെടുക്കുകയും ചെയ്തു എന്ന് കേസ് കൊടുത്തു. എന്ന് മാത്രമല്ല മറ്റൊരു മാധ്യമപ്രവര്‍ത്തകയായ Gretchen Carlson നെതിരെ Ailes ലൈംഗികമായി ശല്യം ചെയ്തു എന്ന കേസില്‍ പൊതുജനത്തിന് മുമ്പില്‍ Ailes നെ പിന്‍തുണക്കാന്‍ ഫോക്സ് … Continue reading മുമ്പത്തെ ചെയര്‍മാനായ റോജര്‍ എയില്‍സിനെതിരെ ഫോക്സിന്റെ ജൂലീ റോഗിന്‍സ്കി ലൈംഗിക ശല്യം ചെയ്യല്‍ കേസ് കൊടുത്തു

സ്റ്റാന്‍ഫോര്‍ഡ് ബലാല്‍സംഗിയോട്

സ്റ്റാന്‍ഫോര്‍ഡ് എന്താണെന്ന് അറിയുമോ, അമേരിക്കയിലെ ഏറ്റവും മഹത്തായ സര്‍വ്വകലാശാലയിലൊന്ന്

പൊതുജനമാണ് ജനാധിപത്യത്തിന്റെ ഭീഷണി

The War You Don't See John Pilger Watch: https://embeds.distrify.com/player/atB1C1 അക്രമം അധികാരികളുടെ ഉപകരണമാണ്. അതുവഴി അവര്‍ക്ക് അവരുടെ നിഷ്ടൂരനയങ്ങള്‍ക്ക് ന്യായീകരണം കൊടുക്കാനാവും. അതുകൊണ്ട് വൈകാരികമായി പ്രതികരിക്കരുത്, പകരം ബഹിഷ്കരണത്തിന്റെ സമാധാനപരമായ മാര്‍ഗ്ഗം തെരഞ്ഞെടുക്കുക. പ്രതികാരം പരിഹാരമല്ല. പ്രശ്നങ്ങളോട് വൈകാരികമായി പ്രതികരിക്കരുത്. പകരം ബഹിഷ്കരണത്തിന്റെ സമാധാനപരമായ മാര്‍ഗ്ഗം തെരഞ്ഞെടുക്കുക. എണ്ണയുടെ ഉപയോഗം കഴിയുന്നത്ര കുറക്കുക. പൊതു ഗതാഗതമോ വൈദ്യുത വാഹനങ്ങളോ ഉപയോഗിക്കുക. നാം നേരിട്ട് വാങ്ങിക്കുന്ന എണ്ണ മാത്രമല്ല, രാസവളം, പ്ലാസ്റ്റിക്കുകള്‍ തുടങ്ങി രാസവ്യവസായ ഉത്പന്നങ്ങളുപയോഗിക്കുന്നതും … Continue reading പൊതുജനമാണ് ജനാധിപത്യത്തിന്റെ ഭീഷണി

അമേരിക്കയിലെ ഊര്‍ജ്ജ വകുപ്പ് “കാലാവസ്ഥാ മാറ്റം” എന്ന വാക്ക് നിരോധിച്ചു

Department of Energyയുടെ Office of International Climate and Clean Energy യുടെ ഉദ്യോഗസ്ഥര്‍ ഔദ്യോഗിക ആശയവിനിമയത്തില്‍ "climate change," "emissions reduction", "Paris Agreement" തുടങ്ങിയ പദങ്ങള്‍ ഉപയോഗിക്കരുത് എന്ന് മുന്നറീപ്പ് വന്നു. Politico ആണ് ഈ വിവരം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഒബാമ കൊണ്ടുവന്ന ഒരു കൂട്ടം കാലാവസ്ഥാ നിയമങ്ങള്‍ ട്രമ്പ് ഇല്ലാതാക്കിയതിന്ന അവസരത്തിലാണ് ഒരു മേലുദ്യോഗസ്ഥന്‍ ഇത്തരം വാക്കുകള്‍ നിരോധിച്ചിരിക്കുന്നത്. — സ്രോതസ്സ് democracynow.org

അമേരിക്കന്‍ നിര്‍മ്മിത അപ്പാച്ചി ഹെലികോപ്റ്റര്‍ ആണ് അഭയാര്‍ത്ഥികളുടെ കൂട്ടക്കൊല ചെയ്തത്

യെമനില്‍ നിന്ന് സുഡാനിലേക്ക് പോയ ബോട്ടിനെ അമേരിക്കന്‍ നിര്‍മ്മിത അപ്പാച്ചി ഹെലികോപ്റ്റര്‍ ആക്രമിച്ചു. അതില്‍ യാത്ര ചെയ്തിരുന്ന കുറഞ്ഞത് 31 സോമാലി അഭയാര്‍ത്ഥികളെങ്കിലും കൊല്ലപ്പെട്ടു. International Organization for Migration (IOM) ഇക്കാര്യം ഉറപ്പാക്കി. "ഡസന്‍ കണക്കിന് പേര്‍ കൊല്ലപ്പെടുകയും ഡസന്‍കണക്കിന് പേര്‍ക്ക് മുറിവേല്‍ക്കുകയും ചെയ്തു" എന്ന് അവര്‍ പറഞ്ഞു. "അഭയാര്‍ത്ഥികള്‍ United Nations Refugee Agency യുടെ രേഖകള്‍ കൈവശമുള്ളവരായിരുന്നു" എന്ന് പ്രാദേശിക coastguard ഉദ്യോഗസ്ഥന്‍ Reuters നോട് പറഞ്ഞു. — സ്രോതസ്സ് commondreams.org

വീടുകളില്‍ റെയ്ഡ് നടത്തുന്ന പോലീസുകാര്‍ അച്ഛനെ വെടിവെച്ച് പരിക്കേല്‍പ്പിച്ചു

ചിക്കാഗോയില്‍ Immigration and Customs Enforcement(ICE) പോലീസുകാര്‍ 53 വയസ് പ്രായമുള്ള Felix Torres നെ വെടിവെച്ച് പരിക്കേല്‍പ്പിച്ചു. തിങ്കളാഴ്ച രാവിലെ അവരുടെ വീട്ടിലേക്ക് പോലീസ് ഇരച്ച് കയറുകയാണുണ്ടായത്. പോലീസ് മുന്‍വശത്തെ കതക് തല്ലിപ്പൊളിക്കുന്ന അവസരത്തില്‍ കുടുംബം ഉറക്കത്തിലായിരുന്നു എന്ന് Torres ന്റെ മകള്‍ Carmen Torres പറഞ്ഞു. "അവര്‍ അകത്തു കടന്നു ഞങ്ങളുടെ നേരെ തോക്ക് ചൂണ്ടി, പുറത്തു വരാന്‍ ആവശ്യപ്പെട്ടു. വസ്ത്രം ധരിക്കുന്നതിനോ, കുട്ടിക്കുള്ള പാല്‍ എടുക്കുന്നതിനോ അവര്‍ സമയം തന്നില്ല" എന്ന് അവര്‍ … Continue reading വീടുകളില്‍ റെയ്ഡ് നടത്തുന്ന പോലീസുകാര്‍ അച്ഛനെ വെടിവെച്ച് പരിക്കേല്‍പ്പിച്ചു

ഡിട്രോയിറ്റിലെ പകുതിപ്പേര്‍ക്കും എഴുത്തും വായനയും അറിയില്ല

അമേരിക്കയിലെ പൊതു വിദ്യാഭ്യാസ സംവിധാനം ഡിട്രോയിറ്റിലെ പൌരന്‍മാരെ സംബന്ധിച്ചടത്തോളം ഒരു പരാജയമാണ്. 47% ആളുകളും അവിടെ നിരക്ഷരരാണെന്ന് Detroit Regional Workforce Fund ന്റെ റിപ്പോര്‍ട്ട് പറയുന്നു. സമീപ പ്രദേശങ്ങളില്‍ മൂന്നിലൊന്ന് പേരും നിരക്ഷരരാണ്. ഫ്ലിന്റിലെ കുടിവെള്ള പ്രശ്നത്തിന്റെ മൂന്നാം വാര്‍ഷികമാകുന്ന സമയത്ത് അതുപോലെ പരിഹരിക്കപ്പെടാത്ത ഒരു ഒന്നായി ഇത് മാറുകയാണെന്ന് "Addressing Detroit's Basic Skills Crisis" എന്ന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. — സ്രോതസ്സ് boingboing.net