Abbott Labs ഉം FDA ഉം പറയുന്നതിന് 8 മാസം മുമ്പ് തന്നെ കുട്ടികൾക്കുള്ള പാലിന്റെ പ്രശ്നത്തെക്കുറിച്ച് whistleblower പരാതിപ്പെട്ടിരുന്നു

കമ്പനിയടെ മിഷിഗണിലുള്ള Sturgis ലെ baby formula ഫാക്റ്ററിയിലെ സുരക്ഷിതമല്ലാത്തതും dilapidated ആയ നിർമ്മാണ സ്ഥിതിയെ കുറിച്ച് pediatric nutritionals വമ്പനായ Abbott Labs യേയും ആ കമ്പനിയെ നിയന്ത്രിക്കാൻ ഉത്തരവാദിത്തമുള്ള അമേരിക്കയുടെ സർക്കാർ സ്ഥാപനത്തേയയും അവർ പുറത്തുപറയുന്നതിനും 8 മാസം മുമ്പ് തന്നെ ഒരു ജോലിക്കാരൻ പരാതിപ്പെട്ടിരുന്നു. Abbott Labs ജോലിക്കാരൻ 2021 ഫെബ്രുവരിയിലാണ് ഔദ്യോഗികമായി പരാതിപ്പെട്ടത് എന്ന് പേര് പുറത്ത് പറയാത്ത ഒരു സർക്കാരുദ്യോഗസ്ഥൻ പറഞ്ഞു എന്ന് Wall Street Journal റിപ്പോർട്ട് ചെയ്തു. … Continue reading Abbott Labs ഉം FDA ഉം പറയുന്നതിന് 8 മാസം മുമ്പ് തന്നെ കുട്ടികൾക്കുള്ള പാലിന്റെ പ്രശ്നത്തെക്കുറിച്ച് whistleblower പരാതിപ്പെട്ടിരുന്നു

സ്നോഡൻ രേഖകളിൽ നിന്നുള്ള പുതിയ ചെറുഭാഗങ്ങൾ

സ്നോഡൻ ശേഖരത്തിൽ നിന്നുള്ള രേഖകളുടെ അവസാന പ്രസിദ്ധീകരണം കഴിഞ്ഞിട്ട് നാല് വർഷമായി. എന്നിരുന്നാലും സ്നോഡൻ രേഖകളിൽ നിന്നുള്ള ചില പുതിയ വിവരങ്ങൾ hacktivist Jacob Appelbaum ന്റെ PhD പ്രബന്ധം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പുതിയ വിവരങ്ങൾ വളരെ നാടകീയമായതോ വളരെ പ്രത്യേകതയുള്ളതോ അല്ല. എന്നാൽ അത് കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കുന്നതിൽ കാര്യമുണ്ട്. ചില പിശകുകൾ തിരുത്തിയിട്ടുണ്ട്. NSAയുടെ രഹസ്യാന്വേഷണ രീതികളെക്കുറിച്ചുള്ള Appelbaum ന്റെ ചർച്ചയിൽ കൂട്ടിച്ചേർക്കലും ലേഖകൻ നടത്തിയിട്ടുണ്ട്. — സ്രോതസ്സ് electrospaces.net | Sep 14, 2023

ഹോളിവുഡ് സമരത്തിന്റെ സ്ഥിതി എന്താണ്?

ഹോളിവുഡ് ഇരട്ട സമരത്തിൽ എന്താണ് സംഭവിക്കുന്നത്? എഴുത്തുകാരും അഭിനേതാക്കളും സമരത്തിലാണ്. അസാധാരണമായ ഐക്യദാർഢ്യം ആണ് യൂണിയനുകൾ കാണിച്ചത്. മറുവശമായി പ്രതിസന്ധിയുള്ള PR സ്ഥാപനത്തെ AMPTP പിരിച്ചുവിട്ടു. പകരം മറ്റൊരു PR സ്ഥാപനത്തെ ജോലിക്കെടുത്തു. അതിന്റെ റാങ്കുകളുടെ കാര്യത്തിലെ വേർതിരിവുകളെക്കുറിച്ചുള്ള ജനശ്രുതിയെ നിഷേധിക്കുകയും ചെയ്തു. പുറമേ നിന്നുള്ളവർക്ക് ധാരാളം ചോദ്യങ്ങളുണ്ട്. അതിൽ നാല് പ്രധാനപ്പെട്ടവയും അതിന് നമുക്ക് അറിയാവുന്ന ഉത്തരങ്ങളും ചുവടെ കൊടുക്കുന്നു. WGA (the writers’ union) ഉം SAG-AFTRA (the actors’ union) ഉം AMPTP … Continue reading ഹോളിവുഡ് സമരത്തിന്റെ സ്ഥിതി എന്താണ്?

വാടക കൊടുക്കാനായി തങ്ങൾ ആഹാരം ഉപേക്ഷിച്ചിട്ടുണ്ട് എന്ന് 39% അമേരിക്കക്കാർ പറയുന്നു

വർഷങ്ങളായി കണ്ടിട്ടില്ലാത്ത പണപ്പെരുപ്പ നിലക്കിടക്ക് തങ്ങൾ സാമ്പത്തികമായി സമ്മർദ്ദത്തിലാണ് എന്ന് ധാരാളം അമേരിക്കക്കാർ പറയുന്നു. നിലനിൽക്കാനായി അവർക്ക് ആഹാരം ഉപേക്ഷിക്കുക പോലും ചെയ്യേണ്ടി വന്നിട്ടുണ്ട്. ധാരാളം സർവ്വേകൾ സാമ്പത്തിക വെല്ലുവിളിയുടെ ഈ യുഗത്തിന്റെ ചിത്രം വരക്കുന്നു. ഏറ്റവും പുതിയതായി Clever Real Estate നടത്തിയ സർവ്വേയിൽ, ആളുകളുടെ വ്യക്തിപരമായ സാമ്പത്തിക അവസ്ഥ ഏറ്റവും വലിയ സമ്മർദ്ദമാണെന്ന് 61% ആളുകളും പറഞ്ഞു. 1,000 പേരിലാണ് സർവ്വേ നടത്തിയത്. ഏറ്റവും പ്രധാനപ്പെട്ടത്: വീടിന്റെ പണം അടക്കാനായി ആഹാരം ഉപേക്ഷിച്ചിട്ടുണ്ട് എന്ന് … Continue reading വാടക കൊടുക്കാനായി തങ്ങൾ ആഹാരം ഉപേക്ഷിച്ചിട്ടുണ്ട് എന്ന് 39% അമേരിക്കക്കാർ പറയുന്നു

അമേരിക്കയിലെ ആഹാര കുത്തകയും ശരിക്കുള്ള വ്യാപ്തി

വിരലിലെണ്ണാവുന്ന കുറച്ച് കമ്പനികളാണ് സാധാരണ അമേരിക്കക്കാർ ദിവസവും വാങ്ങുന്ന പലചരക്ക് സാധനങ്ങളുടെ 80% കമ്പോള പങ്കിന്റെ ഭൂരിഭാഗം നിയന്ത്രിക്കുന്നത് എന്ന് പുതിയ വിശകലനം കണ്ടെത്തി. Guardian ഉം Food and Water Watch ഉം സംയുക്തമായാണ് ഈ അന്വേഷണം നടത്തിയത്. അത് പ്രകാരം വ്യത്യസ്ഥമായ ബ്രാന്റുകളാൽ നിറഞ്ഞ സൂപ്പർ മാർക്കറ്റിന്റെ അലമാരകൾക്കുപരിയായി ഉപഭോക്തൃ തെരഞ്ഞെടുപ്പ് എന്നത് കൂടുലും ഒരു മിഥ്യയാണ്. വിത്ത്, വളം തുടങ്ങി അറവ് ശാലയും സൂപ്പർമാർക്കറ്റും ധാന്യങ്ങളും മദ്യവും വരെ ഭക്ഷ്യ വിതരണ ചങ്ങലയുടെ … Continue reading അമേരിക്കയിലെ ആഹാര കുത്തകയും ശരിക്കുള്ള വ്യാപ്തി

കാലിഫോർണിയയുടെ മേലെയുണ്ടായ ‘അന്തരീക്ഷത്തിലെ നദി’ ചക്രവാത ബോംബായി

കാലിഫോർണിയയിലെ പുതുവർഷം തുടങ്ങിയത് കൊടുംകാറ്റോടു കൂടിയാണ്. ജനുവരി 5 ന് അവിടെ ഒരു ‘അന്തരീക്ഷത്തിലെ നദി’ കാരണം രണ്ട് മരണങ്ങൾ സംഭവിക്കുകയും 1.63 ലക്ഷം ആളുകൾക്ക് വൈദ്യുതി നഷ്ടമാകുകയും ചെയ്തു. അന്തരീക്ഷത്തിലെ നദി എന്നത് ആകാശത്ത് നദി പോലെ കോളുണ്ടാകുന്നതാണ്. അത് വലിയ അളവിൽ മഴ പെയ്യുന്നതിനും വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും കാരണമാകുന്നു. 1990കളിൽ ഗവേഷകർ കൊടുത്ത പേരാണ് അത്. മിസിസിപ്പി നദിയിലെ വെള്ളത്തിന്റെ 15 മടങ്ങ് വെള്ളം ഇത്തരം ആകാശ നദികളിലുണ്ടാകും. വരൾച്ച ബാധിച്ച ഈ സംസ്ഥാനത്ത് … Continue reading കാലിഫോർണിയയുടെ മേലെയുണ്ടായ ‘അന്തരീക്ഷത്തിലെ നദി’ ചക്രവാത ബോംബായി

പെൻസിൽവാനിയ സർവ്വകലാശാല പ്രസിഡന്റ് രാജിവെച്ചു

University of Pennsylvania യുടെ പ്രസിഡന്റായ Elizabeth Magill രാജിവെച്ചു. കഴിഞ്ഞ ദിവസത്തെ ജനപ്രതിനിധിസഭ വിദ്യാഭ്യാസ കമ്മറ്റിയിലെ വാദത്തിൽ എടുത്ത നിലപാട് കാരണമാണിത്. UPenn ബോർഡ് ചെയർമാൻ Scott Bok ആണ് ഈ വിവരം അറിയിച്ചത്. അദ്ദേഹവും ഉടൻ രാജിവെക്കും. വലതുപക്ഷ റിപ്പബ്ലിക്കനും ട്രമ്പ് അനുകൂലിയുമായ ന്യൂയോർക്കിൽ നിന്നുള്ള ജനപ്രതിനിധി Elise Stefanik ആണ് Magill നേയും ഒപ്പം Harvard പ്രസിഡന്റ് Claudine Gay നേയും MIT പ്രസിഡന്റിന്റ് Sally Kornbluth നേയും ചോദ്യം ചെയ്തത്. Stefanik … Continue reading പെൻസിൽവാനിയ സർവ്വകലാശാല പ്രസിഡന്റ് രാജിവെച്ചു

പ്രതിരോധ സെക്രട്ടറി എന്ത് പറഞ്ഞാലും 82 ഇറാഖികളെ കൊന്നത് ഒരു കുറ്റകൃത്യമാണ്

അമേരിക്കൻ സർക്കാരിന്റെ ഇറാഖിലെ അടുത്തകാലത്തെ പ്രവർത്തികൾ കൊലപാതകമാണെന്ന് എന്റെ വിവരണത്തിന് മറുപടിയായി പ്രതിരോധ സെക്രട്ടറി George Robertson ന്റെ ഒരു കത്ത് കഴിഞ്ഞ ആഴ്ച New Statesman പ്രസിദ്ധപ്പെടുത്തി. ഇറാഖിന് മുകളിൽ മൊത്തത്തിൽ നിയമവിരുദ്ധമായ സാഹസത്തിൽ പങ്കുകൊള്ളാനായി സർക്കാർ 14 പൈലറ്റുമാരെ അയച്ചു. അതിന്റെ ഫലമായി കുറഞ്ഞത് 82 സാധാരണ പൗരൻമാരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടാകും. അന്തർദേശീയ നിയമത്തിൽ അത് ഒരു കുറ്റകൃത്യമാണ്. "surgical strikes", "collateral damage" പോലുള്ള Craven military euphemisms ഈ രാജ്യത്തെ സർക്കാരും മദ്ധ്യവർഗ്ഗവും … Continue reading പ്രതിരോധ സെക്രട്ടറി എന്ത് പറഞ്ഞാലും 82 ഇറാഖികളെ കൊന്നത് ഒരു കുറ്റകൃത്യമാണ്

വെൽസ് ഫാർഗോ ജോലിക്കാർ ബാങ്കിൽ യൂണിയനുണ്ടാക്കാനായി ശ്രമിക്കുന്നു

അമേരിക്കയിലെ മൂന്നാമത്തെ ബാങ്കായ Wells Fargo യിലെ ജോലിക്കാർ Committee for Better Banks എന്ന ശ്രമവുമായി ചേർന്ന് ബാങ്കിൽ Wells Fargo Workers United എന്ന പേരിൽ യൂണിയനുണ്ടാക്കാനായി ശ്രമിക്കുന്നു. 40 വർഷങ്ങൾക്ക് ശേഷം ബാങ്കിങ് വ്യവസായത്തിലെ അത്തരത്തിലെ ശ്രമം Beneficial Bank ൽ ആദ്യ യൂണിയൻ കരാർ 2021 ൽ നേടുന്നതിൽ വിജയം കണ്ടു. 2016 ലെ വ്യാജ അകൗണ്ട് വിവാദം മുതൽ വാഹന വായ്പ പീഡനങ്ങൾ, ഉപഭോക്താക്കളറിയാതെ അവരുടെ അകൗണ്ടിന്റെ കൂടെ കൂടുതൽ … Continue reading വെൽസ് ഫാർഗോ ജോലിക്കാർ ബാങ്കിൽ യൂണിയനുണ്ടാക്കാനായി ശ്രമിക്കുന്നു

വെടിനിർത്തൽ വേണമെന്ന് തൊഴിലാളികളാവശ്യപ്പെടുന്നു

അമേരിക്കയുടെ പിൻതുണയോടുള്ള ഇസ്രായേലിന്റെ ഗാസ ആക്രമണത്തിൽ വെടിനിർത്തൽ വേണമെന്ന് അമേരിക്കയിലെ തൊഴിലാളി പ്രസ്ഥാനങ്ങൾ പ്രസിഡന്റ് ബൈഡനോട് ആവശ്യപ്പെട്ടു. ന്യൂയോർക്കിലെ AIPAC ന്റെ ആസ്ഥാനത്തിലേക്ക് യൂണിയനുകൾ ജാഥ നടത്തി. ഇസ്രായേൽ അനുകൂല സ്വാധീനിക്കലുകാരിൽ നിന്ന് ധനസഹായം സ്വീകരിക്കരുതെന്ന് അവർ രാഷ്ട്രീയക്കാരോട് ആവശ്യപ്പെട്ടു. "ബോംബിട്ട് നമുക്ക് സമാധാനത്തിലേക്ക് വഴിവെട്ടാനാവില്ല. മുന്നോട്ടുള്ള വഴി സമാധാനവും സാമൂഹ്യ നീതിയും സൃഷ്ടിക്കുകയാണ്. യൂണിയൻ അംഗങ്ങളെന്ന നിലയിൽ ലോകത്തെ എല്ലാ തൊഴിലാളികൾക്കും കഷ്ടപ്പെടുന്ന ജനങ്ങൾക്കും വേണ്ടി സമരം ചെയ്യണം എന്ന് ഞങ്ങൾക്കറിയാം. മനുഷ്യവംശത്തിന് വേണ്ടി നാം … Continue reading വെടിനിർത്തൽ വേണമെന്ന് തൊഴിലാളികളാവശ്യപ്പെടുന്നു