ജാക്സണിലെ കുടിവെള്ളം സംരക്ഷിക്കാന്‍ മിസിസിപ്പി ഗവര്‍ണര്‍ക്കായില്ല

ദശാബ്ദങ്ങളായുള്ള നിക്ഷേപമില്ലാതിരിക്കല്‍ കാരണം മിസിസിപ്പിയുടെ തലസ്ഥാന നഗരത്തിലെ കുടിവെള്ളം ഉപയോഗിക്കാനാകാത്ത നിലയിലായി. അതിനെതരെ ഗവര്‍ണറുടെ വീടിന് മുമ്പില്‍ സമരം നടക്കുകയാണ്. ഈ നഗരത്തിലെ 80% താമസക്കാരും കറുത്തവരാണ്. BISHOP WILLIAM BARBER II സംസാരിക്കുന്നു: 50 വര്‍ഷങ്ങളായി അത് തുടരുകയാണ്. 1.7 ലക്ഷം പേര്‍ക്ക് കുടിവെള്ളമില്ല. നഗരത്തിലെ 82% പേരും കറുത്തവരാണ്. കറുത്തവര്‍ക്കും, അംഗപരിമിതര്‍ക്കും, വെള്ളക്കാര്‍ക്കും വൃത്തികെട്ട, വിഷമയമാര്‍ന്ന ജലം കൊടുക്കുകയാണ്. MS സഹിച്ച വെള്ളക്കാരനായ ഒരു ഡോക്റ്റര്‍ പോലും സമരത്തില്‍ പങ്കെടുത്ത് സംസാരിക്കുകയുണ്ടായി. അത്രയേറെ കഷ്ടമാണ് … Continue reading ജാക്സണിലെ കുടിവെള്ളം സംരക്ഷിക്കാന്‍ മിസിസിപ്പി ഗവര്‍ണര്‍ക്കായില്ല

കുടിയോഴിപ്പിക്കലിനെ തടയാനായി ഫിലാഡല്‍ഫിയയിലെ താമസക്കാര്‍ സംഘടിക്കുന്നു

University City യുടെ സമീപത്തുള്ള കൂടുതലും gentrified ആയ അയല്‍പക്കത്ത് താങ്ങാവുന്ന ഭവനസമുച്ചയങ്ങളില്‍ താമസിക്കുന്ന ജനങ്ങളെ കുടിയൊഴുപ്പിക്കുന്നതിനെതിരെ ഫിലാഡല്‍ഫിയയിലെ താഴ്ന്ന വരുമാനമുള്ള കറുത്ത, Brown ജനങ്ങളുടെ ഭവന സാമൂഹ്യപ്രവര്‍ത്തകര്‍ സമരം ചെയ്യുകയാണ്. University City Townhomes എന്ന് വിളിക്കുന്ന സമുച്ചയം താഴ്ന്ന വരുമാനമുള്ളവര്‍ക്ക് താമസിക്കാനായി നിര്‍മ്മിച്ചവയാണ്. അവരില്‍ കൂടുതലും മുതിര്‍ന്ന പൌരന്‍മാരും അംഗപരിമിതരും ആണ്. University of Pennsylvania ക്കും Drexel University ക്കും സമീപത്തുള്ള ആ സ്ഥലത്തിന്റെ ഉടമകള്‍ അത് പുതുക്കിപ്പണിയുന്നു എന്ന് പ്രഖ്യാപിച്ചതിന് ശേഷമാണിത്. … Continue reading കുടിയോഴിപ്പിക്കലിനെ തടയാനായി ഫിലാഡല്‍ഫിയയിലെ താമസക്കാര്‍ സംഘടിക്കുന്നു

ബാള്‍ട്ടിമൂറിലെ “കുഷ്ണര്‍വില്ലി”യിലെ വാടകക്കാരെ കബളിപ്പിച്ചതിന്റെ കേസ്

മേരിലാന്റ് സംസ്ഥാനത്തിനും ബാള്‍ട്ടിമൂറിലെ പതിനായിരക്കണക്കിന് വാടക്കാര്‍ക്കും $32.5 ലക്ഷം ഡോളര്‍ കൊടുക്കാമെന്ന് ട്രമ്പിന്റെ മരുമകനായ Jared Kushner ഉം കൂടി ഉടമയായുള്ള വസ്തു കൈകാര്യം ചെയ്യുന്ന കമ്പനി സമ്മതിച്ചു. വാടകക്കാരെ ഭൂഉടമ കബളിപ്പിച്ച് അവരെ പരിതാപകരമായ ജീവിതഅവസ്ഥയിലേക്ക് തള്ളിയിട്ടതിന്റെ കേസാണിതെന്ന് Maryland ന്റെ Attorney General ആയ Brian Frosh പറഞ്ഞു. താഴ്ന്ന വരുമാനമുള്ള വാടകക്കാരെ കുഷ്ണറിന്റെ ഉടമസ്ഥതയിലുള്ള കമ്പനി കബളിപ്പിച്ചതിനെക്കുറിച്ച് ProPublica വിശദമായ റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തിയതിന് ശേഷമാണ് കേസ് ഉണ്ടായത്. — സ്രോതസ്സ് democracynow.org | … Continue reading ബാള്‍ട്ടിമൂറിലെ “കുഷ്ണര്‍വില്ലി”യിലെ വാടകക്കാരെ കബളിപ്പിച്ചതിന്റെ കേസ്

മഹാമാരി കഴിഞ്ഞോ?

Johns Hopkins ശേഖരിച്ച കണക്ക് പ്രകാരം അമേരിക്കയില്‍ കഴിഞ്ഞ മാസം കോവിഡ്-19 കാരണം 13,000 ആള്‍ക്കാര്‍ മരിച്ചു. 22 ലക്ഷം പേര്‍ക്ക് പുതിയതായി രോഗം പിടിപെടുകയും ചെയ്തു. “ക്ഷമിക്കണം സുഹൃത്തുക്കളെ, ബൈഡന്‍ പറഞ്ഞത് തെറ്റാണ്. ദിവസവും 500 പേരാണ് കോവിഡ് കാരണം മരിക്കുന്നത്. അമേരിക്കയിലെ മരണകാരണങ്ങളില്‍ രണ്ടാം സ്ഥാനമാണ് കോവിഡിന്. മരണത്തിന്റെ കാര്യത്തില്‍ G7 രാജ്യങ്ങളിലൊന്നാമതാണ് നാം. ആയുര്‍ ദൈര്‍ഘ്യം കുറയുന്നു,” എന്ന് Yale ലെ സാംക്രമിക രോഗ വിദഗദ്ധനായ Gregg Gonsalves പറഞ്ഞു. — സ്രോതസ്സ് … Continue reading മഹാമാരി കഴിഞ്ഞോ?