കമ്പനികളുടെ ലാഭത്തിന്റെ നികുതി ഒഴുവാക്കുന്നതിനാല്‍ ഈജിപ്റ്റിന് നികുതി വരുമാനത്തില്‍ LE5 ശതകോടികളോളം നഷ്ടപ്പെടുന്നു (TJN: അത് $65 കോടി ഡോളറുകള്‍ക്ക് മേലെയാണ്. അതോടൊപ്പം വാര്‍ഷിക trade mispricing കാരണം $220 കോടി ഡോളര്‍ വേറെയും നഷ്ടം) Egyptian Initiative for Personal Rights (EIPR) ന്റെ പുതിയ റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങള്‍ വന്നത്. കമ്പനികള്‍ക്ക് ഉടമസ്ഥതാവകാശം പുറത്ത് പറയേണ്ടാത്തതിനാല്‍ ഈ രീതി Foreign Direct Investment ന്റെ സംഖ്യകളേയും വികൃതമാക്കുന്നു എന്ന് EIPR ഗവേഷകന്‍ Osama Diab … Continue reading നികുതി തട്ടിപ്പ് കേന്ദ്രം കാരണം ഈജിപ്റ്റിന്റെ ഖജനാവിന് ശതകോടികള്‍ നഷ്ടം
ടാഗ്: അഴിമതി
SEC കുറ്റാരോപണങ്ങള്‍ $1.2 കോടി ഡോളറിന് ഗോള്‍ഡ്‌മന്‍ സാച്ചസ് ഒത്തുതീര്‍പ്പിലാക്കി
ബിസിനസ് കിട്ടാനായി മസാച്യുസറ്റ്സ് സര്‍ക്കാരുദ്യോഗസ്ഥന് തെരഞ്ഞടുപ്പില്‍ മല്‍സരിക്കാനുള്ള സാമ്പത്തിക സഹായം ചെയ്തുകൊടുത്തു എന്ന സിവില്‍ കേസില്‍ $1.2 കോടി ഡോളര്‍ നല്‍കി സാമ്പത്തിക സ്ഥാപനമായ ഗോള്‍ഡ്‌മന്‍ സാച്ചസ് (Goldman Sachs) ഒത്തുതീര്‍പ്പിലാക്കി. Securities and Exchange Commission പറഞ്ഞു. 2010ലെ ഗവര്‍ണര്‍ തെരഞ്ഞെടുപ്പില്‍ മസാച്യുസറ്റ്സ് Treasurer ആയ Timothy Cahill ന് മല്‍സരിക്കാന്‍ മുമ്പത്തെ ഗോള്‍ഡ്‌മന്‍ സാച്ചസ് വൈസ് പ്രസിഡന്റ് Neil M.M. Morrison കമ്പനിയുടെ വിഭവങ്ങള്‍ ഉപയോഗിച്ച് വേണ്ട സഹായങ്ങള്‍ ചെയ്തുകൊടുക്കു. എന്നാല്‍ Cahill തെരഞ്ഞെടുപ്പില്‍ … Continue reading SEC കുറ്റാരോപണങ്ങള്‍ $1.2 കോടി ഡോളറിന് ഗോള്‍ഡ്‌മന്‍ സാച്ചസ് ഒത്തുതീര്‍പ്പിലാക്കി
റെഡ് ക്രോസിന് 6 വീട് പണിയാന്‍ $50 കോടി ഡോളര്‍ വേണം
ഹെയ്തിയിലെ 2010 ഭൂമി കുലുക്കത്തിന് ശേഷം പിരിച്ചെടുത്ത കോടിക്കണക്കിന് ഡോളര്‍ സംഭാവന തുക റെഡ് ക്രോസ് പാഴാക്കി. ProPublica യും NPR ഉം പറയുന്നതനുസരിച്ച് റെഡ് ക്രോസ് $50 കോടി ഡോളര്‍ പിരിച്ചെടുത്തു. എന്നാല്‍ വെറും 6 വീടുകള്‍ മാത്രമേ പണിതുള്ളു. എന്നാല്‍ അവര്‍ 130,000 പേര്‍ക്ക് വീട് വെച്ചതായി തെറ്റായ പ്രചരണം നടത്തി. പണത്തിന്റെ കുറച്ച് ഭാഗം ഉദ്യോഗസ്ഥന്‍മാര്‍ക്ക് ശമ്പള വര്‍ദ്ധനവായും കോടിക്കണക്കിന് ഡോളര്‍ റെഡ് ക്രോസിന്റെ കടം വീട്ടാനും ഒക്കെയായി ഉപയോഗിച്ചു.
ആഗോളതപനത്തെ അംഗീകരിക്കാത്ത ശാസ്ത്രജ്ഞന്‍ ഫോസിലിന്ധന കമ്പനികളില്‍ നിന്നുള്ള ധനസഹായം മറച്ചുവെച്ചു
കാലാവസ്ഥാ മാറ്റത്തെ തള്ളിപ്പറയുന്ന വലിയൊരു ശാസ്ത്രജ്ഞന്‍ ഫോസിലിന്ധന കമ്പനികളില്‍ നിന്ന് സ്ഥിരമായി കിട്ടിക്കൊണ്ടിരുന്ന ധനസഹായത്തെ മറച്ചുവെച്ചു. Harvard-Smithsonian Center for Astrophysics ലെ Dr. Wei-Hock Soon ആഗോളതപനത്തിന്റെ പ്രാധാന്യം കുറച്ച് കാട്ടുകയും അതിന് മനുഷ്യനുമായി ബന്ധമില്ല എന്ന് പ്രചരിപ്പിക്കുയും ചെയ്തിരുന്നു. ഹരിതഗ്രഹവാതകങ്ങളേക്കാള്‍ സൂര്യനില്‍ നിന്നുള്ള ചൂടാണ് താപനില വര്‍ദ്ധിക്കാന്‍ കാരണമെന്നയാള്‍ വാദിച്ചു. കാലാവസ്ഥാ മാറ്റ വിരുദ്ധര്‍ ഇയാളുടെ പ്രബന്ധങ്ങളാണ് എന്തെങ്കിലും പ്രതിവിധിചെയ്യുന്നതിനെ തടയാനായി ഉപയോഗിച്ചുകൊണ്ടിരുന്നത്. എന്നാല്‍ ഗ്രീന്‍പീസ് പ്രസിദ്ധപ്പെടുത്തിയ രേഖകളനുസരിച്ച് സൂണിന് കഴിഞ്ഞ ഒരു ദശാബ്ദമായി … Continue reading ആഗോളതപനത്തെ അംഗീകരിക്കാത്ത ശാസ്ത്രജ്ഞന്‍ ഫോസിലിന്ധന കമ്പനികളില്‍ നിന്നുള്ള ധനസഹായം മറച്ചുവെച്ചു
HSBC ഉന്നത ഉദ്യോഗസ്ഥരുടെ ധാര്‍മ്മികതയെ ബ്രിട്ടീഷ് MP ചോദ്യം ചെയ്തു
നികുതി വെട്ടിപ്പിലെ പങ്ക്, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയവയില്‍ ഭീമന്‍ ബാങ്കായ HSBC യുടെ പങ്കിനെ ചൊല്ലി അതിന്റെ നേതാക്കള്‍ രാജിവെക്കണമെന്ന് ബ്രിട്ടീഷ് ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു. ആയുധക്കച്ചവടക്കാര്‍, നികുതി വെട്ടിപ്പുകാര്‍, ആകാധിപതികള്‍, സെലിബ്രിറ്റികള്‍ തുടങ്ങിയവരുടെ $10000 കോടി ഡോളറിലധികം പണം HSBC അവരുടെ സ്വകാര്യ സ്വിസ് ശാഖ ഉപയോഗിച്ച് ഒളിപ്പിച്ച് വെച്ചു എന്ന് International Consortium of Journalists റിപ്പോര്‍ട്ട് ചെയ്തു. HSBC തലവന്‍ Stuart Gulliver നെ ബ്രിട്ടീഷ് MP ആയ Mike Kane ചോദ്യം ചെയ്തു.
ജോലിക്കാര്‍ സമയം കളയുന്നത് തടയുന്നതെങ്ങനെ അഥവാ കുറുന്തോട്ടിക്ക് വാതം പിടിച്ചു
ന്യൂയോര്‍ക് സിറ്റി മുന്‍സിപ്പല്‍ പേയ്റോള്‍(payroll) ല്‍ waste ഉം തട്ടിപ്പും ഇല്ലാതാക്കാനായി ജോലിക്കെടുത്ത നാല് കണ്‍ള്‍ട്ടന്റ്മാരെ അറസ്റ്റ് ചെയ്തു. നഗര coffers ല്‍ നിന്ന് $8 കോടി ഡോളര്‍ മോഷ്ടിച്ചതാണ് കുറ്റം. ബ്ലൂംബര്‍ഗ്ഗിന്റെ ഭരണകാലത്ത് സര്‍ക്കാരിന്റെ അമിത കമ്പ്യൂട്ടര്‍വത്കരണത്താലാണ് ഈ പ്രശ്നങ്ങളുണ്ടായത്. സര്‍ക്കാരിന്റെ payroll system കമ്പ്യൂട്ടര്‍വത്കരണം ചെയ്യുന്ന ഒരു പ്രോജക്റ്റാണ് ഇതില്‍ പ്രധാനം. തുടക്കത്തില്‍ $6 കോടി ഡോളറായിരുന്ന അതിന്റെ ബഡ്ജറ്റ് അവസാനം $70 കോടി ഡോളറിലെത്തി. ബ്ലൂംബര്‍ഗ്ഗിന്റെ കാലത്തെ ഏറ്റവും വലിയ അഴുമതികളിലൊന്നായി മാറിയിരിക്കുകയാണിത്. … Continue reading ജോലിക്കാര്‍ സമയം കളയുന്നത് തടയുന്നതെങ്ങനെ അഥവാ കുറുന്തോട്ടിക്ക് വാതം പിടിച്ചു
ഈ… സരിത എന്തിനാ സോളാര്‍ കമ്പനി തുടങ്ങിയത്?
കുറച്ച് ദിവസം മുമ്പ് കേരളത്തിലെ ഒരു പ്രമുഖ ചാനലില്‍ സരിതയുടെ ചാരിത്ര്യ പ്രസംഗം വന്നിരുന്നു. സ്വാഭാവികമായ മാധ്യമ ശ്രദ്ധ പോലെ ഈ ചര്‍ച്ചയും കൂടുതലും അവളുടെ ശരീരത്തെ ചൊല്ലിയായിരുന്നു. അന്തര്‍ ദേശീയ വനിതാ ദിനത്തില്‍ അവള്‍ ഒരു വിശുദ്ധയുദ്ധം ചെയ്യാന്‍ തുടങ്ങുന്ന ഭാവത്തില്‍ ഇനി ഒരു സ്ത്രീക്കും ഇതുപോലൊരവസ്ഥയുണ്ടാകരുത് എന്ന വാചാടോപത്തോടെ ചര്‍ച്ച അവസാനിപ്പിച്ചു. എന്നാല്‍ തുടക്കം മുതലേ എന്റെ ചോദ്യം ഈ സരിത എന്തിനാ സോളാര്‍ കമ്പനി തുടങ്ങിയത് എന്നതാണ്? എന്തെല്ലാം ലാഭകരമായ വ്യവസായ സംരംഭങ്ങള്‍ … Continue reading ഈ… സരിത എന്തിനാ സോളാര്‍ കമ്പനി തുടങ്ങിയത്?
മാധ്യമരംഗത്തെ രാജ്യദ്രോഹികള്‍
സ്പെക്ട്രം അഴുമതി രാജ്യത്തിന്റെ നികുതി വരുമാത്തിന്റെ 1/3 ഉം ആരോഗ്യ ബഡ്ജറ്റിന്റെ 8 മടങ്ങും, വിദ്യാഭ്യാസ ബഡ്ജറ്റിന്റെ 3.5 മടങ്ങുമാണ്. ഇതിലെ ഏറ്റവും വലിയ പ്രശ്നം മാധ്യമങ്ങളുടെ പങ്കാണ്. മാധ്യമങ്ങളും, അധികാരകച്ചവടക്കാരും, രാഷ്ട്രീയക്കാരും തമ്മിലുള്ള ബന്ധം തെളിവ് സഹിതം പുറത്തുവരുന്നത്. പദ്മശ്രീ അവാര്‍ഡ് നേടിയ NDTV യുടെ ബര്‍ഖാ ദത്തും അധികാരകച്ചവടക്കാരിയായ നീരാ റാഡിയയും വീര്‍ സംഘ്വിയും നീരാ റാഡിയയും തമ്മിലുള്ള ടെലഫോണ്‍ സംഭാഷണം കേള്‍ക്കൂ. ഇന്‍ഡ്യയിലെ പ്രധാന മാധ്യമക്കാരുടേയും പദ്മശ്രീ അവാര്‍ഡ് ജേതാക്കളുടേയും അവസ്ഥ ഇതാണെങ്കില്‍ … Continue reading മാധ്യമരംഗത്തെ രാജ്യദ്രോഹികള്‍