ഉയരുന്ന താപനില ആഴക്കടലില്‍ പട്ടിണിയും ഉന്‍മൂലനവുമുണ്ടാക്കും

ഭൂമിയിലെ ഏറ്റവും വലിയ ജൈവവ്യവസ്ഥയായ ആഴക്കടല്‍ അടിത്തട്ട് ഭാവിയില്‍ പട്ടിണിയും ഉന്‍മൂലനവും അനുഭവിക്കുമെന്ന് ലോകത്തിലെ 20 പ്രമുഖ സമുദ്രശാസ്ത്ര ഗവേഷണ സംഘങ്ങള്‍ മുന്നറീപ്പ് നല്‍കുന്നു. ഉയരുന്ന താപനില സമുദ്രത്തിന്റെ അമ്ലവല്‍ക്കരണം വര്‍ദ്ധിപ്പിക്കുകയും ഓക്സിജന്‍ കുറവുള്ള പ്രദേശങ്ങളുടെ വ്യാപ്തി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. അത് ഉപരിതലത്തില്‍ നിന്നും 200 - 6,000 മീറ്റര്‍ ആഴത്തിലുള്ള സമുദ്രത്തിലെ ജൈവവവ്യവസ്ഥയെ തകര്‍ക്കും. ഈ ജൈവവ്യവസ്ഥക്ക് സമൂഹവുമായുള്ള ബന്ധം എല്ലാവര്‍ക്കും അറിയാവുന്നതാണെങ്കിലും ഭൂമിയിലെ പരിസ്ഥിതിക്ക് അതുണ്ടാക്കുന്ന ആഘാതത്തെക്കുറിച്ച് വേണ്ടത്ര പരിഗണന കൊടുക്കുന്നില്ല. Foundation Total … Continue reading ഉയരുന്ന താപനില ആഴക്കടലില്‍ പട്ടിണിയും ഉന്‍മൂലനവുമുണ്ടാക്കും

അന്റാര്‍ക്ടിക്കയില്‍ നിന്നും ഒരു വലിയ മഞ്ഞ് കട്ട കൂടി പൊട്ടി പോന്നു

പടിഞ്ഞാറെ അന്റാര്‍ക്ടിക്കയിലെ Pine Island Glacier ആണ് പ്രശ്ന സ്ഥലം. 225 ചതുരശ്ര മൈല്‍ വലിപ്പമുള്ള ഒരു വലിയ മഞ്ഞുകട്ട 2015 ജൂലൈയില്‍ അവിടെ നിന്ന് പൊട്ടി പോന്നു. മാന്‍ഹാറ്റന്‍ നഗരത്തേക്കാള്‍ 10 മടങ്ങ് വലിപ്പമാണ് അതിനുണ്ടായിരുന്നത്. അതിന് ശേഷം 2016 നവംബറില്‍ ശാസ്ത്രജ്ഞര്‍ മഞ്ഞ് പാളിയില്‍ പൊട്ടലുകള്‍ കണ്ടെത്തിയിരുന്നു. ഈ ജനുവരിയില്‍ മറ്റൊരു മഞ്ഞ് കട്ട അവിടെ നിന്ന് പൊട്ടി കടലിലേക്ക് പോന്നു. 1990കള്‍ക്ക് ശേഷം Pine Island Glacier, 1°F അധികം ചൂടായിട്ടുണ്ട്. അത് … Continue reading അന്റാര്‍ക്ടിക്കയില്‍ നിന്നും ഒരു വലിയ മഞ്ഞ് കട്ട കൂടി പൊട്ടി പോന്നു

പടിഞ്ഞാറെ അന്റാര്‍ക്ടിക്കയിലെ ത്വെയ്റ്റെസ് ഹിമാനിക്ക് താഴെ മറഞ്ഞിരിക്കുന്ന തടാകം

ലോകത്തിലെ ഏറ്റവും വേഗത്തില്‍ നീങ്ങിക്കൊണ്ടിരിക്കുന്ന ഹിമാനിയാണ് ത്വെയ്റ്റെസ് ഹിമാനി(Thwaites Glacier). തടഞ്ഞ് നിര്‍ത്താന്‍ പറ്റാത്ത വിധം അത് കടലിലേക്ക് നീങ്ങുന്നു. ചൂടുകൂടിയ സമുദ്രജലം അതിന്റെ താഴ്‌വശത്ത് അടിക്കുന്നതാണ് കാരണം. ത്വെയ്റ്റെസ് ഹിമാനിക്ക് താഴെ പെട്ടെന്ന് ജലം വേഗം വാര്‍ന്നുപോകുന്നതെന്തുകൊണ്ടെന്ന് കണ്ടെത്താന്‍ University of Washington ലേയും University of Edinburgh ലേയും ഗവേഷകര്‍ European Space Agencyയുടെ CryoSat-2 നെ ഉപയോഗിച്ച് വിവരങ്ങള്‍ ശേഖരിച്ചു. ജൂണ്‍ 2013 മുതല്‍ ജനുവരി 2014 വരെ പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന നാല് … Continue reading പടിഞ്ഞാറെ അന്റാര്‍ക്ടിക്കയിലെ ത്വെയ്റ്റെസ് ഹിമാനിക്ക് താഴെ മറഞ്ഞിരിക്കുന്ന തടാകം

അടുത്തടുത്ത മൂന്ന് വര്‍ഷങ്ങളായി ഭൂമി താപനില റിക്കോഡുകള്‍ സ്ഥാപിക്കുന്നു

മാറുന്ന ഭൂമി മറ്റൊരു നാഴികക്കല്ല് സ്ഥാപിച്ചിരിക്കുന്നു എന്ന് ശാസ്ത്രജ്ഞര്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ രേഖപ്പെടുത്തിയ താപനിലകളില്‍ ഏറ്റവും കൂടിയ താപനില 2016 ല്‍ രേഖപ്പെടുത്തി എന്നതാണ് ആ കാര്യം. കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയ താപനിലയെ ഭേദിച്ചാണ് 2016 ല്‍ റിക്കോഡ് താപനിലയുണ്ടായത്. അത് 2014 ല്‍ രേഖപ്പെടുത്തിയ അതുവരെയുള്ള ഏറ്റവും കൂടിയ താപനില റിക്കോഡിനെ മറികടന്നതായിരുന്നു. അതായത് കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി സ്ഥിരമായി താപനിലാ റിക്കോഡുകള്‍ പൊളിച്ചെഴുതുകയാണ് ഭൂമി. — സ്രോതസ്സ് nytimes.com

ഇന്‍ഡ്യയുടെ വലിപ്പത്തിലുള്ള ധൃവ മഞ്ഞ് ഉയര്‍ന്ന താപനില കാരണം അപ്രത്യക്ഷമായി

ഉയര്‍ന്ന താപനില കാരണം ഈ വര്‍ഷം അന്റാര്‍ക്ടിക്കയിലേയും ആര്‍ക്ടിക്കിലേയും കടല്‍ മഞ്ഞ് ഏറ്റവും കുറഞ്ഞ നിലയിലെത്തി എന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ പറയുന്നു. ആര്‍ക്ടിക്കിലെ ചില പ്രദേശങ്ങളില്‍ താപനില സാധാരണ നവംബറില്‍ കാണുന്നതിനേക്കാള്‍ 20 ഡിഗ്രി കൂടുതല്‍ ആണ് രേഖപ്പെടുത്തിയത്. "അവിടെ എന്തോ ഭ്രാന്തന്‍ കാര്യം നടക്കുന്നു" എന്ന് കൊളറാഡോയിലെ U.S. National Snow and Ice Data Center (NSIDC) ന്റെ ഡയറക്റ്ററായ Mark Serreze പറഞ്ഞു. ലോകം മൊത്തം ഏറ്റവും താപനിലയുണ്ടായ വര്‍ഷമാണ് ഇത്. 1981-2010 … Continue reading ഇന്‍ഡ്യയുടെ വലിപ്പത്തിലുള്ള ധൃവ മഞ്ഞ് ഉയര്‍ന്ന താപനില കാരണം അപ്രത്യക്ഷമായി

നെഗറ്റീവ് ഉദ്‌വമനം ‘ധാര്‍മ്മിക അപകടം’ ആണെന്ന് ശാസ്ത്രജ്ഞര്‍ മുന്നറീപ്പ് നല്‍കുന്നു

ആഗോളതപനം ഭീകരമാകുന്നത് തടയാന്‍ അന്തരീക്ഷത്തില്‍ നിന്ന് കാര്‍ബണ്‍ ‍ഡൈ ഓക്സൈഡിനെ നീക്കം ചെയ്യുന്നത്, ‘ധാര്‍മ്മിക അപകട’ത്തിന് പരിഹാരമായുള്ള വിഢിയുടെ കളിയാണെന്ന് Science ജേണലില്‍ വന്ന പ്രബന്ധം അഭിപ്രായപ്പെടുന്നു. കാര്‍ബണിനെ നീക്കം ചെയ്യുന്നത് — negative emissions എന്ന് അറിയപ്പെടുന്നു — പ്രവര്‍ത്തിക്കുമെന്ന് ആര്‍ക്കും ഒരു ഉറപ്പുമില്ല. എന്നാല്‍ അതേ സമയം കാര്‍ബണ്‍ ഉദ്‌വമനം കുറക്കാനുള്ള പ്രധാനപ്പെട്ട പരിപാടികളെ അത് വൈകിപ്പിക്കുകയും ചെയ്യുന്നു. അതുപോലെ മലിനീകരണം നടത്താന്‍ ആളുകള്‍ക്ക് ഒരു ലൈസന്‍സും അത് നല്‍കുന്നു. “നെഗറ്റീവ് ഉദ്‌വമനം എന്നത് … Continue reading നെഗറ്റീവ് ഉദ്‌വമനം ‘ധാര്‍മ്മിക അപകടം’ ആണെന്ന് ശാസ്ത്രജ്ഞര്‍ മുന്നറീപ്പ് നല്‍കുന്നു

ആഗോള തപനം 180 വര്‍ഷം മുമ്പ് തുടങ്ങിയതാണ്

മനുഷ്യന്‍ കാലാവസ്ഥ മാറ്റാന്‍ തുടങ്ങിയ കാലം 1830കളാണെന്ന് ആസ്ട്രേലിയയിലെ ശാസ്ത്രജ്ഞര്‍ നടത്തിയ പുതിയ ഗവേഷണത്തില്‍ കണ്ടെത്തി. ലോകത്തെ സമുദ്രങ്ങള്‍, ഭൂഘണ്ഢങ്ങള്‍, പവിഴപ്പുറ്റുകള്‍, ice cores, വൃക്ഷ വലയങ്ങള്‍, ഗുഹകളിലെ stalagmites എന്നിവയില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ച അവരുടെ റിപ്പോര്‍ട്ട് Nature മാസികയില്‍ പ്രസിദ്ധപ്പെടുത്തിയിരുന്നു. ഹരിതഗ്രഹവാതകങ്ങളുടെ അന്തരീക്ഷത്തിലെ അളവ് 1830കളിലെ 280 parts per million ല്‍ നിന്ന് ആ നൂറ്റാണ്ടിന്റെ അവസാനമായപ്പോഴേക്കും 295 ppm ആയി വര്‍ദ്ധിച്ചിരുന്നു. ഇന്നത് 400 ppm ല്‍ അധികമാണ്. — സ്രോതസ്സ് … Continue reading ആഗോള തപനം 180 വര്‍ഷം മുമ്പ് തുടങ്ങിയതാണ്

അന്റാര്‍ക്ടിക്ക തണുക്കുന്നു എന്ന് കരുതി വിഢികളാവരുത്

20ആം നൂറ്റാണ്ടിന്റെ അവസാനത്തെ പകുതിയില്‍ അന്റാര്‍ക്ടിക്ക മുനമ്പായിരുന്നു ഭൂമിയില്‍ ഏറ്റവും വേഗത്തില്‍ ചൂടായിക്കൊണ്ടിരുന്ന സ്ഥലം. പ്രാദേശിക പരിസ്ഥിതിക്ക് ഗൌരവകരമായ പ്രശ്നങ്ങളുണ്ടാക്കിക്കൊണ്ടും ആഗോള സമുദ്രനിരപ്പ് ഉയര്‍ത്തിക്കൊണ്ടും, സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള മഞ്ഞ് പാളികളായിരുന്നു തകര്‍ന്ന് കടലില്‍ ഉരുകി ഇല്ലാതായിക്കൊണ്ടിരുന്നത്. എന്നാല്‍ Nature മാസികയില്‍ വന്ന പുതിയ പഠന വിവരമനുസരിച്ച് 1990കള്‍ക്ക് ശേഷം ആ മുനമ്പില്‍ താപനില കുറയുന്നതായി കാണപ്പെടുന്നു. ആപേക്ഷികമായ ഈ തണുക്കലിന്റെ ഒരു കാരണം ഓസോണ്‍ പാളിയിലെ തുള ഇല്ലാതാകുന്നതാണ്. ചെറിയ തോതിലാണ് തണുക്കല്‍ സംഭവിക്കുന്നത്. 1990കള്‍ക്ക് ശേഷം … Continue reading അന്റാര്‍ക്ടിക്ക തണുക്കുന്നു എന്ന് കരുതി വിഢികളാവരുത്

ആര്‍ക്ടിക് കടലിലെ മഞ്ഞ് ജൂണില്‍ ഏറ്റവും കുറഞ്ഞ അളവിലെത്തി

2010 ജൂണിലായിരുന്നു മുമ്പ് ആര്‍ക്ടിക് കടലിലെ മഞ്ഞ് ഏറ്റവും കുറഞ്ഞ അളവിലെത്തിയത്. എന്നാന്‍ അതിനേക്കാള്‍ 260,000 sq km കുറഞ്ഞ് ഈ ജൂണില്‍ അവിടുത്തെ മഞ്ഞ് ഏറ്റവും താഴ്ന്ന അളവിലെത്തി. 1981-2010 കാലത്തെ ശരാശരിയെക്കാള്‍ 13.6 ലക്ഷം sq km കുറവാണ്. National Snow and Ice Data Center ആണ് ഈ വിവരങ്ങള്‍ നല്‍കിയത്. ജൂണ്‍ പകുതിക്ക് ശേഷം ദിവസം 74,000 sq km എന്ന തോതിലായിരുന്നു കടല്‍ മഞ്ഞ് ഇല്ലാതായത്. മുമ്പുണ്ടായിരുന്നതിനേക്കാള്‍ 70% അധികം … Continue reading ആര്‍ക്ടിക് കടലിലെ മഞ്ഞ് ജൂണില്‍ ഏറ്റവും കുറഞ്ഞ അളവിലെത്തി