നിങ്ങള്‍ക്ക് വലിയ വീട് ഇഷ്ടമാണോ?

കോണ്‍ക്രീറ്റിന്റെ പരിസ്ഥിതി ആഘാതം തുടങ്ങുന്നത് കല്‍മടകളില്‍ ചുണ്ണാമ്പുകല്ല്‌(limestone) പൊട്ടിച്ച് സിമന്റ് ഉണ്ടാക്കുന്നതോടെയാണ്. കോണ്‍ക്രീറ്റിന്റെ ഭാരത്തില്‍ 7% മുതല്‍ 15% വരുന്ന സിമന്റുണ്ടാക്കുന്നത് ചുണ്ണാമ്പുകല്ലും ചെളിയും കല്‍ക്കരി ഉപയോഗിച്ച് അതിതീഷ്ണമായി ചുടാക്കി പൊടിച്ചാണ്. ഈ പൊടി ജലവുമായി കൂടിച്ചേരുമ്പോള്‍ ഈ മിശ്രിതം ബലമുള്ള calcium-silicate-hydrate ബോണ്ടുകളാകുന്നു. അത് മണ്ണോ ചരളുമായോ ചേര്‍ത്ത് കോണ്‍ക്രീറ്റുണ്ടാക്കുന്നു. സിമന്റും ജലവുമായുള്ള അനുപാതമാണ് കൊണ്‍ക്രീറ്റിന്റെ ശക്തി തീരുമാനിക്കുന്നത്. ചുണ്ണാമ്പുകല്ല്‌ ഖനനം ചെയ്ത് വാഹനങ്ങളുപയോഗിച്ച് കടത്തി സിമന്റ് കമ്പനിയിലെത്തിച്ച് ഇന്ധനം കത്തിച്ച് സിമന്റുണ്ടാക്കുമ്പോള്‍ എല്ലാ ഘട്ടിലും … Continue reading നിങ്ങള്‍ക്ക് വലിയ വീട് ഇഷ്ടമാണോ?

നര്‍വാള്‍ ആഗോളതപനത്തിന്റെ ആദ്യത്തെ ഇര

ധൃവക്കരടിയാണ് നര്‍വാളിനേക്കാള്‍(narwhal) iconic മൃഗം. അതിനെ നമുക്ക് കരയില്‍ കാണാമല്ലോ. അതുകൊണ്ടാണ് ആഗോളതപനത്തിന്റെ ഫലമായുണ്ടാകുന്ന ആവാസവ്യവസ്ഥാനാശത്തേക്കുറിച്ച് പറയുമ്പോള്‍ മറ്റ് ആര്‍ക്ടിക് മൃഗങ്ങളേക്കാള്‍ ധൃവക്കരടിക്ക് കൂടുതല്‍ ശ്രദ്ധ കിട്ടുന്നത്. എന്നാല്‍ Ecological Applications journal ല്‍ പ്രസിദ്ധപ്പെടുത്തിയ പുതിയ പഠനത്തില്‍ ആദ്യ ഇര നര്‍വാളാണെന്നാണ് കണ്ടെത്തിയത്. കടലില്‍ ജീവിക്കുന്ന ഡോള്‍ഫിന്‍, സ്രാവ് തുടങ്ങിയ രോമരഹിതമായ ശരീരം ഉള്ള സസ്തിനികള്‍ പോലുള്ള ഒരു cetacean ആണ് നര്‍വാള്‍. ഇവക്ക് കൊമ്പുണ്ട്. ആര്‍ക്ടിക് പ്രദേശത്തെ ചൂടാകല്‍ എങ്ങനെ ആര്‍ക്ടിക് കടലിലെ സസ്തനികളെ … Continue reading നര്‍വാള്‍ ആഗോളതപനത്തിന്റെ ആദ്യത്തെ ഇര

ഉരുകുന്ന അന്റാര്‍ക്ടിക്ക

ആഗോള തപനം അന്റാര്‍ക്ടിക്കയെ ബാധിക്കുന്നു എന്നതിന്റെ തെളിവ് ശാസ്ത്രജ്ഞര്‍ പ്രസിദ്ധപ്പെടുത്തി. ഹരിതഗ്രഹപ്രഭാവത്താല്‍ അന്റാര്‍ക്ടിക്കയിലെ ശരാശരി താപനില കഴിഞ്ഞ 50 വര്‍ഷങ്ങളായി കൂടിക്കൊണ്ടിരിക്കുന്നു എന്നവര്‍ പറഞ്ഞു. British journal Nature ല്‍ ആണ് ഈ വിവരം പ്രസിദ്ധീകരിച്ചത്. കാലാവസ്ഥാ ശാസ്ത്രത്തില്‍ ഇതുവരെ അറിയാതിരുന്ന കാര്യത്തെക്കുറിച്ച് അങ്ങനെ തുടക്കമായി. അന്റാര്‍ക്ടിക്കയിലെ വന്‍തോതിലുള്ള മഞ്ഞുരുകല്‍ തീരപ്രദേശങ്ങളിലെ നഗരങ്ങളെ വെള്ളത്തിനടിയിലാക്കും. സമുദ്ര നിരപ്പ് 185 അടി ഉയര്‍ത്താലാവശ്യമായ അത്ര മഞ്ഞാണ് ആസ്ട്രേലിയയേക്കാള്‍ വലുതായ അന്റാര്‍ക്ടിക്കയിലുള്ളത്. മുമ്പുള്ള പരിശോധനകള്‍ അന്റാര്‍ക്ടിക്ക Peninsula യെ -- … Continue reading ഉരുകുന്ന അന്റാര്‍ക്ടിക്ക

ഹിമാലയത്തിലെ ഉരുകുന്ന ഹിമാനികള്‍

നേരത്തെ കരുതിയിരുന്നതിനേക്കാള്‍ വേഗത്തിലാണ് ഹിമാലയത്തിലെ ഹിമാനികള്‍ ഉരുകുന്നത്. തെക്കെ ഏഷ്യയിലെ 100 കോടി ആളുകളുടെ ജലസംഭരണിയാണ് ഇങ്ങനെ നഷ്ടപ്പെടുന്നത്. ഇന്‍ഡ്യ, ചൈന, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളിലായി ഏകദേശം 15,000 ഹിമാനികളാണ് ലോകത്തെ ഏറ്റവും ഉയര്‍ന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്നത്. സമുദ്ര നിരപ്പില്‍ നിന്ന് 7,200 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവ ആഗോളതപനത്തിന്റെ ആക്രമണത്തില്‍ നിന്ന് വിമുക്തമായിരുന്നു എന്നാണ് കരുതിയിരുന്നത്. എന്നാല്‍ വിപരീതമാണ് സത്യം എന്ന് Geophysical Research Letters എന്ന ജേണലില്‍ പ്രസിദ്ധപ്പെടുത്തിയ പ്രബന്ധം പറയുന്നു. Ohio … Continue reading ഹിമാലയത്തിലെ ഉരുകുന്ന ഹിമാനികള്‍

ആഗോളതപനം, ഒരു പഴയ വാര്‍ത്ത

അദൃശ്യ പുതപ്പ് തിങ്കള്‍, മെയ് 25, 1953. വ്യവസായത്തിന്റെ വിശപ്പ് മാറ്റാന്‍ മനുഷ്യന്‍ പ്രതിവര്‍ഷം ഏകദേശം 200 കോടി ടണ്ണിനടുത്ത് കല്‍ക്കരിയും എണ്ണയും കത്തിക്കുന്നു. വാണിജ്യത്തിന്റെ പുകയും കരിയുടേയും ഒപ്പം അവന്റെ തീചൂളകള്‍ ഏകദേശം 600 കോടി ടണ്ണിനടുത്ത് കാണാന്‍ കഴിയാത്ത കാര്‍ബണ്‍ ഡൈ ഓക്സൈഡ് അന്തരീക്ഷത്തില്‍ എത്തിച്ചുകഴിഞ്ഞു. അടുത്ത 127 വര്‍ഷം കൊണ്ട് അന്തരീക്ഷത്തില്‍ 50% അധികം CO² എത്തിച്ചേരുമെന്നാണ് ചില കണക്ക് കൂട്ടല്‍ പറയുന്നത്. ഭൂമിക്ക് ചുറ്റും വളരുന്ന ഈ ആവരണം ഒരു ഹരിതഗൃഹം … Continue reading ആഗോളതപനം, ഒരു പഴയ വാര്‍ത്ത

1970കളിലെ ആഗോള ശൈത്യം കെട്ടുകഥ

ആഗോള ശീതകാലം വരാന്‍ പോകുന്നു എന്ന് 1970കളില്‍ ശാസ്ത്രജ്ഞരില്‍ പൊതുസമ്മതം ഉണ്ടായിരുന്നില്ല. പകരം മനുഷ്യനാലുണ്ടാകുന്ന താപനമായിരുന്നു കൂടുതല്‍ പ്രബന്ധങ്ങളിലും ഉപസംഹാരം. Bulletin of the American Meteorological Society (BAMS) ല്‍ Thomas Peterson, William Connolley, John Fleck എന്നിവര്‍ എഴുതിയ നിരൂപണം ഒന്നാം തരം ഉദാഹരണമാണ്. BAMS ലെ ലേഖനം കെട്ടുകഥയുടെ ശാസ്ത്രീയ തുടക്കം, 1970കളിലെ മാധ്യമങ്ങള്‍ എങ്ങനെ വ്യത്യസ്ഥമായി കണ്ടു, ഇന്ന് സംശയാലുക്കളും വിരുദ്ധരും പ്രചരിപ്പുന്ന കാര്യങ്ങള്‍, പരിശോധന നടന്ന ശാസ്ത്രീയ ലേഖനങ്ങളില്‍ … Continue reading 1970കളിലെ ആഗോള ശൈത്യം കെട്ടുകഥ

വടക്കേ അറ്റ്‌ലാന്റിക്കില്‍ ആഗോള താപനം നാടകീയമായ ജൈവവ്യവസ്ഥാ മാറ്റം നടത്തുന്നു

കഴിഞ്ഞ 6.5 കോടി കൊല്ലങ്ങളായി ഭൂമിയുടെ കാലാവസ്ഥയില്‍ വലിയ മാറ്റങ്ങള്‍ നടന്നുവെങ്കിലും 5,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് മനുഷ്യ സംസ്കാരങ്ങളുടെ തുടക്കത്തിന് ശേഷം നടക്കുന്ന വലിയ കാലാവസ്ഥാമാറ്റമാണ് ഇപ്പോള്‍ മനുഷ്യരാല്‍ ഉണ്ടാകുന്നത് എന്ന് Cornell University യുടെ പഠനത്തില്‍ പറയുന്നു. paleo-കാലാവസ്ഥാ രേഖകളനുസരിച്ച് 10 ഡിഗ്രി വരെ തണുക്കുന്ന പെട്ടെന്നുള്ള ശീതകാലം പണ്ട് ഉണ്ടായിട്ടുണ്ട്. എന്നാല്‍ ചൂടാകുന്നതിന്റെ ഇപ്പഴത്തെ തോത് മനുഷ്യ ചരിത്രത്തില്‍ തന്നെ അസാധാരണമായ ഒന്നാണ് എന്ന് Cornell oceanographer ആയ Charles Greene പറയുന്നു. Ecological … Continue reading വടക്കേ അറ്റ്‌ലാന്റിക്കില്‍ ആഗോള താപനം നാടകീയമായ ജൈവവ്യവസ്ഥാ മാറ്റം നടത്തുന്നു

ആഗോള തപനവും അതിന്റെ മനുഷ്യ ബന്ധവും

ആഗോള ശരാശരി താപനില ഉയര്‍ത്തുന്നതില്‍ മനുഷ്യന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ പങ്കുണ്ടെന്ന് 2007ല്‍ UN ന്റെ കാലാവസ്ഥാമാറ്റ സംഘം ശക്തമായ തെളിവുകളോടെ ശാസ്ത്രീയമായി തെളിയിച്ചതാണ്. Nature Geoscience journal ല്‍ അവരുടെ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധപ്പെടുത്തി. ധ്രുവ പ്രദേശത്തെ താപനിലാ വ്യത്യാസം രണ്ട് സെറ്റ് കാലാവസ്ഥാ മോഡലുകളില്‍ താരതമ്യം ചെയ്യുകയായിരുന്നു പുതിയ പഠനം ചെയ്തത്. ഒരു മോഡലില്‍ മനുഷ്യന്റെ സ്വാധീനം ഇല്ലെന്നും മറ്റേതില്‍ ഉണ്ടെന്നും സെറ്റ് ചെയ്തു. മനുഷ്യന്റെ സ്വാധീനം ഉണ്ടെന്ന മോഡലാണ് ധ്രുവ പ്രദേശത്തെ താപനിലാ വ്യത്യാസവുമായി ചേര‍ന്നുപോകുന്നതായി … Continue reading ആഗോള തപനവും അതിന്റെ മനുഷ്യ ബന്ധവും

ആര്‍ക്ടിക്ക് മഞ്ഞ് ദുര്‍ബലമാകുന്നു

ESA യുടെ Envisat ഉപഗ്രഹം നടത്തിയ നിരീക്ഷണത്തില്‍ നിന്ന് കഴിഞ്ഞ മഞ്ഞുകാലത്തേക്കാള്‍ 19% കറവാണ് ആര്‍ക്റ്റിക്കിലെ മഞ്ഞിന്റെ കനം എന്ന് മനസിലായി. University College London (UCL) ലെ Centre for Polar Observation and Modelling ആണ് Envisat നല്‍കിയ 2002 മുതല്‍ 2008 വരെയുള്ള കാലത്തെ radar altimeter data വിശകലനം ചെയ്തത്. 2007 വരെ മഞ്ഞിന്റെ കനം ഏകദേശം സ്ഥിരമായിരുന്നു. എന്നാല്‍ അതിന് ശേഷം വലിയ മാറ്റം സംഭവിച്ചു. 2007 ല്‍ ആര്‍ക്ടിക്ക് … Continue reading ആര്‍ക്ടിക്ക് മഞ്ഞ് ദുര്‍ബലമാകുന്നു

ഒരു മുന്നറീപ്പ് അവഗണിക്കുന്നതിന്റെ 50 -ാം വാര്‍ഷികം

1958 ല്‍ , Dr. James Hansen ന്റെ പഠനത്തിന് 23 വര്‍ഷം മുമ്പ് , Dr. Frank Baxter ന്റെ Bell Telephone Hour, "The Unchained Goddess" ഡോക്കുമെന്ററിയില്‍ ആഗോള തപനത്തേക്കുറിച്ചുള്ള മുന്നറീപ്പ് നല്‍കിയിട്ടുണ്ട്. നമുക്ക് ഗുണകരമായ ഒരുപാട് സംഭാവനകള്‍ നല്‍കിയ ശാസ്ത്രം തന്നെയാണ് നമുക്ക് ഈ അപകട സൂചന നല്‍കുന്നത്. എണ്ണ രാജാക്കന്‍മാരുടേയും വണ്ടി രാജക്കന്‍മാരുടേയും കൊള്ള ലാഭത്തിന് വേണ്ടി ഈ മുന്നറീപ്പുകളെ പൊതുജനം തള്ളിക്കളഞ്ഞു. ഇപ്പോള്‍ ലോകം മുഴുവനും കാലാവസ്ഥാ മാറ്റത്തിന്റേയും … Continue reading ഒരു മുന്നറീപ്പ് അവഗണിക്കുന്നതിന്റെ 50 -ാം വാര്‍ഷികം