“നാം ഇപ്പോഴെടുക്കുന്ന തീരുമാനം ദീര്‍ഘകാലമുള്ള മാനവരാശിയെ ബാധിക്കുന്നതാണെന്ന് മനസിലാക്കി ഭൂമിയിലെ ജീവന്റെ ഈ പ്രധാന ഘടകത്തെ സംരക്ഷിക്കാന്‍ നാം എല്ലാ ശ്രമവും നടത്തണം,” എന്ന് സര്‍ ഡേവിഡ് ആറ്റന്‍ബറോ(David Attenborough) പറഞ്ഞു. അന്തരീക്ഷത്തിലെത്തുന്ന CO2 ന്റെ മൂന്നിലൊന്ന് ജലത്തില്‍ ലയിച്ച് ചേരുകയാണ്. സമുദ്രം CO2 ആഗിരണം ചെയ്യുമ്പോള്‍ അത് കൂടുതല്‍ അമ്ലമയമാകുന്നു. അതിനാല്‍ ആസ്ട്രേലിയിലെ Great Barrier Reef പോലുള്ള പവിഴപ്പുറ്റുകള്‍ക്ക് ജീവിക്കാനാവാതെ വരരന്നു. വെള്ളത്തിന്റെ ചൂട് കൂടുന്നതും പവിഴപ്പുറ്റുകളെ അലക്കുന്നതിന്(bleaching) കാരണമാകുന്നു. Zoological Society of … Continue reading പവിഴപ്പുറ്റ് നാശം
ടാഗ്: ആഗോളതപനം
മഞ്ഞ് ഉരുകുന്നത്
ഭൂമി ചൂടാകുന്നതിനനുസരിച്ച് ഭൂമിയിലെ രണ്ട് വലിയ മഞ്ഞ് പാളികള്‍ -അന്റാര്‍കിടിക്കയിലും ഗ്രീന്‍ലാന്റിലും- ഉരുകി സമുദ്ര ജലനിരപ്പ് വളരെ അധികം ഉയര്‍ത്തുകയാണ്. ഗ്രീന്‍ലാന്റിലെ മഞ്ഞ് പാളി ഉരുകിയാല്‍ സമുദ്ര ജലനിരപ്പ് 7 മീറ്റര്‍ ഉയരും. പടിഞ്ഞാറെ അന്റാര്‍ക്ടിക്കയിലെ മഞ്ഞ് പാളി ഉരുകിയാല്‍ 5 മീറ്റര്‍ ജലനിരപ്പുയരും. ഭാഗിഗമായി ഈ മഞ്ഞ് പാളികള്‍ ഉരുകിയാല്‍ തന്നെ സമുദ്രനിരപ്പ് വളരെയധികം ഉയരും എന്ന് Plan B 3.0: Mobilizing to Save Civilization എന്ന പുസ്തകത്തില്‍ എഴുതിയിട്ടുണ്ട്. IPCC കണക്കാക്കിയ 18 … Continue reading മഞ്ഞ് ഉരുകുന്നത്
ആഗോളതാപനം @ ദൃഷ്ടിദോഷം
http://dpk-drishtidosham.blogspot.com/2009/11/blog-post_15.html നന്ദി പ്രദീപ് പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചെഴുതിയതിന്. അമേരിക്കയേക്കുറിച്ചുള്ള പരാമര്‍ശങ്ങളില്‍ ചില അവ്യക്തതകളുണ്ട്. ആരും മനപ്പൂര്‍വ്വമല്ല അമേരിക്കയേ വിമര്‍ശിക്കുന്നത്. (രാഷ്ട്രീയക്കാര്‍ക്ക് വേറെ ഉദ്ദേശം കാണും.) ലോകത്തെ മൊത്തം ജനസംഖ്യയുടെ 5% മാത്രം ആളുകളാണ് അമേരിക്കയിലുള്ളത്. എന്നാല്‍ ഇവര്‍ ഉപയോഗിക്കിന്നത് ലോകത്തെ മൊത്തം വിഭവങ്ങുടെ 20%ല്‍ അധികമാണ്. രണ്ട് കുഴപ്പങ്ങളാണ് ഇതുമൂലം. ഒന്ന് ഇത് വലിയ പരിസ്ഥിതി നാശം ഉണ്ടാക്കുന്നു. രണ്ട് മറ്റുള്ളവരേയും അത്തരത്തിലുള്ള ജീവിത രീതി പിന്‍തുടരാന്‍ പ്രേരിപ്പിക്കുന്നു. അങ്ങനെ ചെയ്യാന്‍ കഴിയാത്തവരെ മോശക്കാരായി കാണുന്നു. 5 ഭൂമികളുണ്ടെങ്കിലെ … Continue reading ആഗോളതാപനം @ ദൃഷ്ടിദോഷം
ഹിമാലയത്തിലെ ഹിമാനികള്‍ വളരുന്നു
കഴിഞ്ഞ മൂന്ന് ദശാബ്ദങ്ങളായി എവറസ്റ്റ് കൊടുമുടിയിലെ ശിഖിരങ്ങളായ K2, Nanga Parbat പോലുള്ള ശിഖിരങ്ങളില്‍ ഹിമാനികള്‍ വളരുകയാണ്. മദ്ധ്യ അക്ഷാംശത്തിലെ ഏറ്റവും വലിയ ഹിമാനികളാണ് ഇവ. ഇവയെല്ലാം സ്ഥിരമായി നില്‍ക്കുകയോ വളരുകയോ ആണെന്ന് University of Nebraska-Omaha ലെ John Shroder പറയുന്നു. ഈ പ്രദേശത്തിന്റെ 1960 ലെ ഉപഗ്രഹ ചിത്രം പരിശോദിച്ചപ്പോള്‍ 87 ഹിമാനികള്‍ വളരുന്നതായി കാണാന്‍ കഴിഞ്ഞു. Annals of Glaciology ല്‍ ഇവരുടെ പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. Surging glaciers എന്നത് സാധാരണയായ … Continue reading ഹിമാലയത്തിലെ ഹിമാനികള്‍ വളരുന്നു
ആഗോള തപനം, നിങ്ങളെന്ത് വിശ്വസിക്കും
പുതിയൊരു സര്‍വ്വേയില്‍ നിന്നുള്ളതാണ് ഈ ചാര്‍ട്ട്. 2,164 അമേരിക്കക്കാരാണ് ഇതില്‍ പങ്കെടുത്തത്. കാലാവസ്ഥാ മാറ്റത്തെ ഇല്ലാതാക്കാനുള്ള തീവൃ പരിപാടികള്‍ക്കുള്ള പ്രശ്നങ്ങളും ഇവര്‍ പറയുന്നു. സര്‍വ്വേ നടത്തിയത് George Mason University യുടെ Center for Climate Change Communication ആണ്. അമേരിക്കക്കാര്‍ പൊതുവേ ആഗോളതപനത്തില്‍ concerned ആണ്. എന്നിരുന്നാലും 32% മാത്രമാണ് ആഗോളതപനം അവരുടെ ജീവിതത്തെ തന്നെ അപകപ്പെടുത്തുന്ന വലിയ പ്രശ്നമായി കരുതുന്നത്. തങ്ങളെക്കാള്‍ അപകടം അവരുടെ കുടുംബങ്ങള്‍ക്കാണെന്നും കുടുംബങ്ങളേക്കാള്‍ അവരുടെ സമൂഹത്തിനാണെന്നും സമൂഹത്തേക്കാള്‍ അമേരിക്കക്കാണെന്നും അമേരിക്കയേക്കാള്‍ … Continue reading ആഗോള തപനം, നിങ്ങളെന്ത് വിശ്വസിക്കും
മറച്ചുവെച്ച സത്യം
ഫോസില്‍ ഇന്ധനങ്ങളില്‍ നിന്ന് ലാഭം നേടുന്ന വ്യവസായളുടെ പ്രതിനിധികളായ Global Climate Coalition എന്ന സംഘം ഒരു ദശാബ്ദത്തിലധികമായി താപം കുടുക്കി നിര്‍ത്തുന്ന വാതകങ്ങളുടെ ഉദ്‌വമനം ആഗോളതപനമുണ്ടാക്കുന്നു എന്ന സത്യത്തിനെതിരായി അതി ശക്തമായി ലോബീയിങ്ങും PR പരിപാടികളും നടത്തിവരികയാണ്. ഹരിത ഗ്രഹവാതകങ്ങളുടെ കാലാവസ്ഥാമാറ്റ ബന്ധം പൂര്‍ണ്ണമായും അറിയില്ലെന്നും അതില്‍ ശാസ്ത്രജ്ഞര്‍ക്ക് വിപരീത അഭിപ്രായങ്ങളാണുള്ളതെന്നും 1990കളുടെ തുടക്കത്തില്‍ നിയമ നിര്‍മ്മാതാക്കള്‍ക്കും പത്രപ്രവര്‍ത്തകര്‍ക്കും അവര്‍ ഉപദേശം നല്കിയിരുന്നു. എന്നാല്‍ ഫെഡറല്‍ കേസില്‍ നല്കിയ ഒരു രേഖ അനുസരിച്ച് ഈ സംഘത്തിന്റെ … Continue reading മറച്ചുവെച്ച സത്യം
കൂടിവരുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡ്
EPA യുടെ പുതിയ Greenhouse Gas Inventory Report പ്രകാരം അമേരിക്കയില്‍ നിന്നുള്ള ഉദ്‌വമനം കൂടിവരുന്നു. 2007 ല്‍ ഹരിത ഗൃഹവാത ഉദ്‌വമനം 7,150,000,000 ടണ്‍ ആയി. 2006 നെ അപേക്ഷിച്ച് 1.4% വര്‍ദ്ധനവ്. 1990 നെ അപേക്ഷിച്ച് 17.2% വര്‍ദ്ധനവ്. ഇന്ധനത്തില്‍ നിന്നും കല്‍ക്കരി വൈദ്യുതനിലയങ്ങളില്‍ നിന്നുമാണ് കൂടുതലുണ്ടാവുന്ന ഉദ്‌വമനം. ഓഫീസുകളും വീടുകളും തണുപ്പിക്കാനും ചൂടാക്കാനും ഫോസില്‍ ഇന്ധനങ്ങള്‍ കത്തിക്കുന്നത് വേറൊരു വലിയ സ്രോതസ്സാണ്. മൂന്ന് രംഗത്താണ് കാര്യമായ മാറ്റം ഉണ്ടായതെന്ന് റിപ്പോര്‍ട്ട് പറയുന്നു: (1) … Continue reading കൂടിവരുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡ്
Aerosols ആര്‍ക്ടിക്കിനെ ചൂടാക്കുന്നു
കാലാവസ്ഥാ മാറ്റത്തില്‍ ഹരിതഗ്രഹ വാതകങ്ങളുടെ പങ്ക് പഠനങ്ങളുടേയും ചര്‍ച്ചകളുടേയും കേന്ദ്രമാണെങ്കിലും നാസയുടെ പുതിയ പഠനമനുസരിച്ച് 1976 ന് ശേഷം ആര്‍ക്ടിക്കിലെ അന്തരീകഷത്തെ ചൂടാക്കുന്നതില്‍ aerosols എന്ന് വിളിക്കുക്കുന്ന വായുവിലെ ചെറു പൊടി പടലങ്ങള്‍ക്ക് വലിയ പങ്കുണ്ട് എന്ന് കണ്ടെത്തി. സൂര്യന്റെ വികിരണങ്ങള്‍ ആഗിരണം ചെയ്യുന്നത് വഴിയോ പ്രതിഫലിപ്പിക്കുന്നത് വഴിയോ മനുഷ്യന്‍ കാരണമായി വായുവിലെത്തുന്ന ഈ ചെറു കണികള്‍ കാലാവസ്ഥയെ ഗണ്യമായി ബാധിക്കുന്നു. seeding clouds ചെയ്യുന്നതി വഴി മേഖങ്ങള്‍ രൂപീകരിക്കുന്നതിനും അതിന്റെ സ്വഭാവമായ പ്രതിഫല ശേഷി തുടങ്ങിയവ … Continue reading Aerosols ആര്‍ക്ടിക്കിനെ ചൂടാക്കുന്നു
വില്‍കിന്‍സ് മഞ്ഞ് പാളി ശ്രദ്ധിക്കുക
അന്റാര്‍ക്ടിക് മുനമ്പില്‍ നിന്ന് വില്‍കിന്‍സ് മഞ്ഞ് പാളി പൊട്ടി പോകാനുള്ള risk കൂടുന്ന അവസരത്തില്‍ ESA യുടെ Envisat ഉപഗ്രഹം ആ ഭൂപ്രദേശത്തെ ദിവസവും ശ്രദ്ധിക്കുന്നു. ഉപഗ്രമെടുക്കുന്ന ചിത്രങ്ങള്‍ automatic ആയി ഈ വെബ്സൈറ്റില്‍ കയറ്റി പരിശോധിക്കുന്നതിനാല്‍ അതിന്റെ മാറ്റങ്ങള്‍ പെട്ടെന്നറിയാം. 2008 നവംബര്‍ അവസാനത്തില്‍ വില്‍കിന്‍സ് മഞ്ഞ് പാളിയില്‍ പുതിയ rifts വളര്‍ന്നു. ഏപ്രില്‍ 2009 ന് ശാസ്ത്രജ്ഞര്‍ പ്രവചിച്ചത് പോലെ Charcot ദ്വീപും മഞ്ഞ് പാളിയും തമ്മില്‍ ബന്ധിപ്പിച്ചിരുന്ന മഞ്ഞ് പാലം തകരുന്നതിന് കാരണമായി. … Continue reading വില്‍കിന്‍സ് മഞ്ഞ് പാളി ശ്രദ്ധിക്കുക
ഭൂപടത്തില്‍ നിന്ന് ഇല്ലാതാവുന്നു
ആഗോളതപനത്തിന്റെ ഫലമായി ചരിത്രം രേഖപ്പെടുത്തിയ ഒരു വമ്പന്‍ മഞ്ഞ് പാളി അന്റാര്‍ക്ടിക്കയില്‍ നിന്നും പൊട്ടി അടര്‍ന്നു. European Space Agency (ESA) യുടെ ഉപഗ്രഹചിത്രം അനുസരിച്ച് Wilkins Ice Shelf ല്‍ നിന്ന് എന്ന് കരുതപ്പെടുന്ന ഈ മഞ്ഞ് പാളിക്ക് 40 km നീളവും 500 മീറ്റര്‍ വീതിയുമുണ്ട്. അന്റാര്‍ക്ടിക്കയില്‍ തകര്‍ന്നുകൊണ്ടിരിക്കുന്ന 10 shelves ല്‍ ഒന്നാണ് Jamaica യുടെ വലിപ്പമുള്ള Wilkins. ആഗോളതപന ഫലമായി അവിടെ താപനില കൂടിക്കൊണ്ടിരിക്കുന്നു. Wilkins ല്‍ നിന്ന് പൊട്ടിയടര്‍ന്ന പരന്ന … Continue reading ഭൂപടത്തില്‍ നിന്ന് ഇല്ലാതാവുന്നു