2007 ല്‍ “ആഗോളതപനം ഒരു പ്രശ്നമല്ല” എന്ന കുപ്രസിദ്ധമായ ഒരു കാലാവസ്ഥാ സംവാദം NPR പ്രക്ഷേപണം ചെയ്തു. വാക്‌സാമര്‍ത്ഥ്യത്തിന്റെ കലയായ വാചാടോപത്തില്‍ (rhetoric) ശാസ്ത്രജ്ഞര്‍ മോശമാണ്. സംവാദങ്ങള്‍ വിജയിക്കാന്‍ വേണ്ടി ഗ്രീക്കുകാരും റോമാക്കാരും കണ്ടെത്തി വികസിപ്പിച്ച ഒന്നാണ് വാചാടോപം. അന്നത്തേ പോലെതന്നെ ഇന്നും വാചാടോപത്തിന്റെ കൗശലവും തന്ത്രവും ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയുന്നവരാണ് സംവാദങ്ങളില്‍ ജയിക്കുക. വാചാടോപത്തിന്റെ ഗുരുവായ ഗോര്‍ജിയസു(Gorgias)മായുള്ള സംഭാഷണത്തില്‍ പ്ലേറ്റോ വാചാടോപത്തിന്റെ ശക്തിയെക്കുറിച്ച് പറയുന്നു: ഒരു വാചാടോപക്കാരനും ഒരു ഡോക്റ്ററും നിങ്ങള്‍ പറയുന്ന ഒരു നിയമനിര്‍മ്മാണസഭക്ക് … Continue reading നിഷേധി സംസാരം. എന്തുകൊണ്ട് ശാസ്ത്രജ്ഞര്‍ പൊതു ചര്‍ച്ചയില്‍ നിന്ന് വിട്ടുനില്‍ക്കുന്നു
ടാഗ്: ആഗോളതപനം
കാലാവസ്ഥാമാറ്റത്തിന്റെ തീ
ഫെബ്രുവരി 7 ന് സംഭവിച്ച ഭീകരമായ കാട്ടുതീ 208 പേരുടെ മരണത്തിന് കാരണമായി. വിക്റ്റോറിയയിലെ നികുതിദായകര്‍ ഇതുമായി ബന്ധപ്പെട്ട് ഒരു royal commission നടപ്പാക്കുകയാണ്. രണ്ട് stakeholder സംഘങ്ങള്‍ ഇപ്പോള്‍ തന്നെ മുന്നോട്ടുവന്നിട്ടുണ്ട്. ആസ്ട്രേലിയയിലെ 13,000 അഗ്നിശമന പ്രവര്‍ത്തകരും ആസ്ട്രേലിയയിലെ കാട്ടുതീയെക്കുറിച്ചും ആഗോള തപനത്തേക്കുറിച്ചും ശാസ്ത്രീയമായി പഠിക്കുന്ന Climate Institute ഉം. "2005 ല്‍ തെക്കെ ആസ്ട്രേലിയയില്‍ വലിയ കാട്ടുതീയുണ്ടായിരുന്നു. കാലാവസ്ഥാ മാറ്റമെന്നാല്‍ ചൂടുകൂടിയ അന്തരീക്ഷമെന്ന് മാത്രമല്ല. നിയന്ത്രണമില്ലാത്ത കാലാവസ്ഥ എന്നാണ്. കാലാവസ്ഥാമാറ്റത്തിന് വിലയുണ്ട്... കാലാവസ്ഥാമാറ്റം കൊല്ലും," … Continue reading കാലാവസ്ഥാമാറ്റത്തിന്റെ തീ
സാലമാണ്ടറുകളുടെ എണ്ണം കുറയുന്നു
തവള പോലുള്ള ഉഭയജീവകളുടെ എണ്ണം ലോകം മൊത്തം കുറയുന്നതായി നേരത്തെ തന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ അതിന്റെ കൂട്ടത്തില്‍ ഇപ്പോള്‍ സാലമാണ്ടറുകളും (salamander) ചേര്‍ക്കപ്പെട്ടിരിക്കുന്നു. University of California, Berkeley യിലെ ജീവശാസ്ത്രജ്ഞരാണ് ഇത് കണ്ടെത്തിയത്. മദ്ധ്യ അമേരിക്കയിലെ സാലമാണ്ടറുകളെടെ ഇപ്പോഴത്തെ എണ്ണവും 1969 - 1978 കാലത്ത് നടത്തിയ സര്‍വ്വേയിലെ ഫലവും ആണ് ഗവേഷകര്‍ താരതമ്യം ചെയ്തത്. അന്ന് സാധാരണയായി കണ്ടിരുന്ന സാലമാണ്ടറുകളെടെ എണ്ണത്തില്‍ വലിയ കുറവാണ് ഇപ്പോഴുണ്ടായിരിക്കുന്നതെന്ന് ഗവേഷകര്‍ അഭിപ്രായപ്പെട്ടു. Guatemala യുടെ പടിഞ്ഞാറേ … Continue reading സാലമാണ്ടറുകളുടെ എണ്ണം കുറയുന്നു
അന്റാര്‍ക്ടിക്കയിലെ തകരുന്ന മഞ്ഞ് പാളികള്‍
ചൂടുകൂടുന്ന ലോകത്തില്‍ West Antarctic Ice Sheet ന്റെ തകര്‍ച്ചയും ഉരുകലും വടക്കേ അമേരിക്കയിലേയും തെക്കെ ഇന്‍ഡ്യന്‍ സമുദ്രത്തിലരെ രാജ്യങ്ങളേയും മോശമായി ബാധിക്കുമെന്ന് University of Toronto യിലേയും Oregon State University യിലേയും ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെട്ടു. 16 അടി മുതല്‍ 17 അടി വരെ സമുദ്ര ജലനിരപ്പുയരുമെന്നാണ് കരുതുന്നത്. Washington, D.C. പോലുള്ള സ്ഥലങ്ങളില്‍ 21 അടിവരെ സമുദ്ര ജലനിരപ്പുയരും. മിക്ക തീരപ്രദേശങ്ങളും തകരും. Southern Florida യുടെ മിക്ക ഭാഗങ്ങളും ഇല്ലാതാകും. മൂന്ന് പ്രധാന … Continue reading അന്റാര്‍ക്ടിക്കയിലെ തകരുന്ന മഞ്ഞ് പാളികള്‍
നിങ്ങള്‍ക്ക് വലിയ വീട് ഇഷ്ടമാണോ?
കോണ്‍ക്രീറ്റിന്റെ പരിസ്ഥിതി ആഘാതം തുടങ്ങുന്നത് കല്‍മടകളില്‍ ചുണ്ണാമ്പുകല്ല്(limestone) പൊട്ടിച്ച് സിമന്റ് ഉണ്ടാക്കുന്നതോടെയാണ്. കോണ്‍ക്രീറ്റിന്റെ ഭാരത്തില്‍ 7% മുതല്‍ 15% വരുന്ന സിമന്റുണ്ടാക്കുന്നത് ചുണ്ണാമ്പുകല്ലും ചെളിയും കല്‍ക്കരി ഉപയോഗിച്ച് അതിതീഷ്ണമായി ചുടാക്കി പൊടിച്ചാണ്. ഈ പൊടി ജലവുമായി കൂടിച്ചേരുമ്പോള്‍ ഈ മിശ്രിതം ബലമുള്ള calcium-silicate-hydrate ബോണ്ടുകളാകുന്നു. അത് മണ്ണോ ചരളുമായോ ചേര്‍ത്ത് കോണ്‍ക്രീറ്റുണ്ടാക്കുന്നു. സിമന്റും ജലവുമായുള്ള അനുപാതമാണ് കൊണ്‍ക്രീറ്റിന്റെ ശക്തി തീരുമാനിക്കുന്നത്. ചുണ്ണാമ്പുകല്ല് ഖനനം ചെയ്ത് വാഹനങ്ങളുപയോഗിച്ച് കടത്തി സിമന്റ് കമ്പനിയിലെത്തിച്ച് ഇന്ധനം കത്തിച്ച് സിമന്റുണ്ടാക്കുമ്പോള്‍ എല്ലാ ഘട്ടിലും … Continue reading നിങ്ങള്‍ക്ക് വലിയ വീട് ഇഷ്ടമാണോ?
നര്‍വാള്‍ ആഗോളതപനത്തിന്റെ ആദ്യത്തെ ഇര
ധൃവക്കരടിയാണ് നര്‍വാളിനേക്കാള്‍(narwhal) iconic മൃഗം. അതിനെ നമുക്ക് കരയില്‍ കാണാമല്ലോ. അതുകൊണ്ടാണ് ആഗോളതപനത്തിന്റെ ഫലമായുണ്ടാകുന്ന ആവാസവ്യവസ്ഥാനാശത്തേക്കുറിച്ച് പറയുമ്പോള്‍ മറ്റ് ആര്‍ക്ടിക് മൃഗങ്ങളേക്കാള്‍ ധൃവക്കരടിക്ക് കൂടുതല്‍ ശ്രദ്ധ കിട്ടുന്നത്. എന്നാല്‍ Ecological Applications journal ല്‍ പ്രസിദ്ധപ്പെടുത്തിയ പുതിയ പഠനത്തില്‍ ആദ്യ ഇര നര്‍വാളാണെന്നാണ് കണ്ടെത്തിയത്. കടലില്‍ ജീവിക്കുന്ന ഡോള്‍ഫിന്‍, സ്രാവ് തുടങ്ങിയ രോമരഹിതമായ ശരീരം ഉള്ള സസ്തിനികള്‍ പോലുള്ള ഒരു cetacean ആണ് നര്‍വാള്‍. ഇവക്ക് കൊമ്പുണ്ട്. ആര്‍ക്ടിക് പ്രദേശത്തെ ചൂടാകല്‍ എങ്ങനെ ആര്‍ക്ടിക് കടലിലെ സസ്തനികളെ … Continue reading നര്‍വാള്‍ ആഗോളതപനത്തിന്റെ ആദ്യത്തെ ഇര
ഉരുകുന്ന അന്റാര്‍ക്ടിക്ക
ആഗോള തപനം അന്റാര്‍ക്ടിക്കയെ ബാധിക്കുന്നു എന്നതിന്റെ തെളിവ് ശാസ്ത്രജ്ഞര്‍ പ്രസിദ്ധപ്പെടുത്തി. ഹരിതഗ്രഹപ്രഭാവത്താല്‍ അന്റാര്‍ക്ടിക്കയിലെ ശരാശരി താപനില കഴിഞ്ഞ 50 വര്‍ഷങ്ങളായി കൂടിക്കൊണ്ടിരിക്കുന്നു എന്നവര്‍ പറഞ്ഞു. British journal Nature ല്‍ ആണ് ഈ വിവരം പ്രസിദ്ധീകരിച്ചത്. കാലാവസ്ഥാ ശാസ്ത്രത്തില്‍ ഇതുവരെ അറിയാതിരുന്ന കാര്യത്തെക്കുറിച്ച് അങ്ങനെ തുടക്കമായി. അന്റാര്‍ക്ടിക്കയിലെ വന്‍തോതിലുള്ള മഞ്ഞുരുകല്‍ തീരപ്രദേശങ്ങളിലെ നഗരങ്ങളെ വെള്ളത്തിനടിയിലാക്കും. സമുദ്ര നിരപ്പ് 185 അടി ഉയര്‍ത്താലാവശ്യമായ അത്ര മഞ്ഞാണ് ആസ്ട്രേലിയയേക്കാള്‍ വലുതായ അന്റാര്‍ക്ടിക്കയിലുള്ളത്. മുമ്പുള്ള പരിശോധനകള്‍ അന്റാര്‍ക്ടിക്ക Peninsula യെ -- … Continue reading ഉരുകുന്ന അന്റാര്‍ക്ടിക്ക
ഹിമാലയത്തിലെ ഉരുകുന്ന ഹിമാനികള്‍
നേരത്തെ കരുതിയിരുന്നതിനേക്കാള്‍ വേഗത്തിലാണ് ഹിമാലയത്തിലെ ഹിമാനികള്‍ ഉരുകുന്നത്. തെക്കെ ഏഷ്യയിലെ 100 കോടി ആളുകളുടെ ജലസംഭരണിയാണ് ഇങ്ങനെ നഷ്ടപ്പെടുന്നത്. ഇന്‍ഡ്യ, ചൈന, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളിലായി ഏകദേശം 15,000 ഹിമാനികളാണ് ലോകത്തെ ഏറ്റവും ഉയര്‍ന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്നത്. സമുദ്ര നിരപ്പില്‍ നിന്ന് 7,200 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവ ആഗോളതപനത്തിന്റെ ആക്രമണത്തില്‍ നിന്ന് വിമുക്തമായിരുന്നു എന്നാണ് കരുതിയിരുന്നത്. എന്നാല്‍ വിപരീതമാണ് സത്യം എന്ന് Geophysical Research Letters എന്ന ജേണലില്‍ പ്രസിദ്ധപ്പെടുത്തിയ പ്രബന്ധം പറയുന്നു. Ohio … Continue reading ഹിമാലയത്തിലെ ഉരുകുന്ന ഹിമാനികള്‍
ആഗോളതപനം, ഒരു പഴയ വാര്‍ത്ത
അദൃശ്യ പുതപ്പ് തിങ്കള്‍, മെയ് 25, 1953. വ്യവസായത്തിന്റെ വിശപ്പ് മാറ്റാന്‍ മനുഷ്യന്‍ പ്രതിവര്‍ഷം ഏകദേശം 200 കോടി ടണ്ണിനടുത്ത് കല്‍ക്കരിയും എണ്ണയും കത്തിക്കുന്നു. വാണിജ്യത്തിന്റെ പുകയും കരിയുടേയും ഒപ്പം അവന്റെ തീചൂളകള്‍ ഏകദേശം 600 കോടി ടണ്ണിനടുത്ത് കാണാന്‍ കഴിയാത്ത കാര്‍ബണ്‍ ഡൈ ഓക്സൈഡ് അന്തരീക്ഷത്തില്‍ എത്തിച്ചുകഴിഞ്ഞു. അടുത്ത 127 വര്‍ഷം കൊണ്ട് അന്തരീക്ഷത്തില്‍ 50% അധികം CO² എത്തിച്ചേരുമെന്നാണ് ചില കണക്ക് കൂട്ടല്‍ പറയുന്നത്. ഭൂമിക്ക് ചുറ്റും വളരുന്ന ഈ ആവരണം ഒരു ഹരിതഗൃഹം … Continue reading ആഗോളതപനം, ഒരു പഴയ വാര്‍ത്ത
1970കളിലെ ആഗോള ശൈത്യം കെട്ടുകഥ
ആഗോള ശീതകാലം വരാന്‍ പോകുന്നു എന്ന് 1970കളില്‍ ശാസ്ത്രജ്ഞരില്‍ പൊതുസമ്മതം ഉണ്ടായിരുന്നില്ല. പകരം മനുഷ്യനാലുണ്ടാകുന്ന താപനമായിരുന്നു കൂടുതല്‍ പ്രബന്ധങ്ങളിലും ഉപസംഹാരം. Bulletin of the American Meteorological Society (BAMS) ല്‍ Thomas Peterson, William Connolley, John Fleck എന്നിവര്‍ എഴുതിയ നിരൂപണം ഒന്നാം തരം ഉദാഹരണമാണ്. BAMS ലെ ലേഖനം കെട്ടുകഥയുടെ ശാസ്ത്രീയ തുടക്കം, 1970കളിലെ മാധ്യമങ്ങള്‍ എങ്ങനെ വ്യത്യസ്ഥമായി കണ്ടു, ഇന്ന് സംശയാലുക്കളും വിരുദ്ധരും പ്രചരിപ്പുന്ന കാര്യങ്ങള്‍, പരിശോധന നടന്ന ശാസ്ത്രീയ ലേഖനങ്ങളില്‍ … Continue reading 1970കളിലെ ആഗോള ശൈത്യം കെട്ടുകഥ