ഫരീദാബാദിലെ 10,767 പേർക്ക് ആധാർ ബന്ധിപ്പിച്ചതിന് ശേഷം പെൻഷൻ കിട്ടിയില്ല

പെൻഷൻ സംവിധാനം ആധാറുമായി ബന്ധിപ്പിച്ചതിന് ശേഷം തങ്ങളുടെ അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കാത്ത ഏകദേശം 10,767 പേർക്ക് പെൻഷൻ ആനുകൂല്യം നിഷേധിക്കപ്പെട്ടു. അങ്ങനെ മൊത്തം പെൻഷൻ കിട്ടുന്നവരുടെ എണ്ണം 96,571 ൽ നിന്ന് 85,804 ആയി ചുരുങ്ങി. സംസ്ഥാനത്തെ മൊത്തം 3.5 ലക്ഷം പെൻഷൻകാരിൽ 3.07% ആണ് ഇത്. ഇവർക്ക് അടുത്ത മാസവും പെൻഷൻ കിട്ടില്ല. — സ്രോതസ്സ് tribuneindia.com ഈ കുറവ് എല്ലാ മാസവും നിലനിൽക്കും. ചിലപ്പോൾ പുതിയ ആളുകൾക്കാവും കിട്ടാതിരിക്കുക. എത്ര പേർക്ക് കിട്ടുന്നില്ല എന്നതല്ല … Continue reading ഫരീദാബാദിലെ 10,767 പേർക്ക് ആധാർ ബന്ധിപ്പിച്ചതിന് ശേഷം പെൻഷൻ കിട്ടിയില്ല →

5 തുറമുഖങ്ങളിൽ അന്തർദേശീയ വിനോദസഞ്ചാരികൾക്ക് ഒരു ബയോമെട്രിക് പരിശോധനയുമില്ല

കേന്ദ്ര സർക്കാർ വിവിധ രംഗങ്ങളിലേക്ക് ബയോമെട്രിക് ഡാറ്റ വ്യാപിക്കിമ്പോൾ ഒരു സ്ഥലത്ത് നിന്ന് അവർ അത് പിൻവലിക്കുകയാണ്. ടൂറിസം മന്ത്രാലയത്തിന്റെ നിർബന്ധ പ്രകാരം തീരദേശത്തെ 5 തുറമുഖങ്ങളിൽ ബയോമെട്രിക് ഡാറ്റ ശേഖരിച്ച് ടൂറിസ്റ്റുകൾക്ക് e-visas നൽകുന്ന സംവിധാനം കഴിഞ്ഞ മാസം ആഭ്യന്തര വകുപ്പ് പിൻവലിച്ചു. ഇപ്പോൾ ശൈശവാവസ്ഥയിലുള്ള ക്രൂയിസ് ടൂറിസം വികസിപ്പിക്കാൻ ഇത് സഹായകമാണെന്നാണ് ടൂറിസം വകുപ്പിന്റെ നിഗമനം. രാജ്യത്തെ ഏത് വിമാനത്താവളത്തിലും ഒരു യാത്രക്കാരൻ എത്തിയാൽ സർക്കാർ അയാളുടെ ബയോമെട്രിക് ഡാറ്റ സ്വീകരിച്ച് ഏത് e-visaയും … Continue reading 5 തുറമുഖങ്ങളിൽ അന്തർദേശീയ വിനോദസഞ്ചാരികൾക്ക് ഒരു ബയോമെട്രിക് പരിശോധനയുമില്ല →

ആധാർ എൻറോൾമെന്റ് സ്ഥാപനം SEBIയുടെ നിരീക്ഷണത്തിൽ

5 കോടി എൻറോൾമെന്റ് നടത്തി എന്ന് പ്രഖ്യാപിച്ച Vakrangee Ltd ഓഹരി വില, വ്യാപ്തി കൃത്രിമത്വം കാട്ടിയതിന്റെ പേരിൽ അന്വേഷണം നേരിടുന്നു. ആധാറിന്റെ സാധുത ചോദ്യം ചെയ്തുകൊണ്ടുള്ള കേസ് സുപ്രീം കോടതിയിൽ നടന്നുകൊണ്ടിരിക്കുമ്പോൾ, 5 കോടി എൻറോൾമെന്റ് നടത്തി എന്ന് UIDAI അവകാശപ്പെടുന്ന ഏറ്റവും വലിയ എൻറോൾമെന്റ് സ്ഥാപനമായ Vakrangee Ltd Securities Exchange Board of India (SEBI)യുടെ അന്വേഷണം നേരിടുകയാണ്. Bombay Stock Exchange (BSE)യിലും National Stock Exchange (NSE) യിലും തങ്ങളുടെ … Continue reading ആധാർ എൻറോൾമെന്റ് സ്ഥാപനം SEBIയുടെ നിരീക്ഷണത്തിൽ →

പട്ടിണി മരണത്തിന്റെ പ്രവചിക്കപ്പെട്ട ചരിത്രം

ഝാര്‍ഘണ്ഢിലെ Simdega ജില്ലയിലെ 11-വയസ് പ്രായമുള്ള സന്തോഷി കുമാരിയുടെ മരണം രാജ്യത്തിന്റെ മനസ്സാക്ഷിയെ സംഭ്രമിച്ച ഒന്നായിരുന്നു. ഝാര്‍ഘണ്ഢ് സര്‍ക്കാരിന്റെ അസ്പഷ്ടത കാരണം ഈ ദുരന്തത്തിന്റെ പശ്ചാത്തലം ശരിക്കും ആരും മനസിലാക്കിയിട്ടില്ല. കുടുംബത്തിന്റെ വീഡിയോ തെളിവ്‌ പ്രകാരം സന്തോഷി മരിച്ചത് 8 ദിവസം പട്ടിണി കിടന്നതിന് ശേഷമാണ്. അവള്‍ മരിച്ചുകൊണ്ടിരിക്കുമ്പോള്‍ പോലും അവള്‍ അമ്മ കോയ്‌ലി ദേവിയോയ് ചോറ് ചോദിച്ചുകൊണ്ടിരുന്നു. എന്നാല്‍ വീട്ടില്‍ ഒരു അരി മണി പോലുമില്ലായിരുന്നു. മറ്റ് കുടുംബാംഗങ്ങളും പട്ടിണിയിലായിരുനനു സന്തോഷി മരിക്കുമ്പോള്‍. ദാരുണമായ ദാരിദ്ര്യത്തില്‍ … Continue reading പട്ടിണി മരണത്തിന്റെ പ്രവചിക്കപ്പെട്ട ചരിത്രം →