ആരോഗ്യമുള്ള തലച്ചോറിന് ശുദ്ധവായു പ്രധാനമാണ്

കാറുകളും ഫാക്റ്ററികളും PM2.5 എന്ന് വിളിക്കുന്ന സൂഷ്മ കണികകളെ പുറത്തുവിടുന്നു. അതിന് ഓര്‍മ്മക്കുറവ്, അല്‍ഷിമേഴ്സ് രോഗത്തിനുമായി ബന്ധമുണ്ട്. മനുഷ്യ രോമത്തേക്കാളും വളരെ സൂഷ്മമായ ഈ കണികകള്‍ വലിയ പ്രശ്നമാണ്. ഒരിക്കല്‍ അത് ശ്വസിച്ചാല്‍ അവ മൂക്കിലൂടെ കടന്ന് അങ്ങ് തലച്ചോറ് വരെ എത്തും. പൊടി, മറ്റ് കടന്നുകയറുന്നവര്‍ എല്ലാവേയും സാധാരണ തടഞ്ഞ് നിര്‍ത്തി തലച്ചോറിനെ സംരക്ഷിക്കുന്ന രക്ത-തലച്ചോറ് മറയിലൂടെയും ഇവ കടന്ന് പോകും. Alzheimer's & Dementia: The Journal of the Alzheimer's Association എന്ന … Continue reading ആരോഗ്യമുള്ള തലച്ചോറിന് ശുദ്ധവായു പ്രധാനമാണ് →

വേദനയുടെ മനശാസ്ത്രപരമായ ചികില്‍സ

വേദന എന്തുകൊണ്ടുണ്ടാകുന്നു എന്നതിനെക്കുറിച്ചുള്ള ഒരു പുനര്‍ചിന്ത. വേദനക്ക് ഒരു പരിഹാരം കണ്ടെത്തിയാല്‍ ദീര്‍ഘകാലമായി വേദനസഹിക്കുന്ന രോഗികള്‍ക്ക് സന്തോഷമാകും, വേദനയുടെ പ്രക്രിയ നടത്തുന്ന തലച്ചോറിലെ ശൃംഖലയില്‍ മാറ്റം വരുത്തല്‍ അതാണ് University of Colorado Boulder നയിച്ച ഗവേഷണത്തിന്റെ ലക്ഷ്യം. JAMA Psychiatry യില്‍ പ്രസിദ്ധപ്പെടുത്തിയ പഠനം പറയുന്നു. നാല് ആഴ്ച നീണ്ടുനിന്ന Pain Reprocessing Therapy (PRT) എന്ന മനശാസ്ത്രപരമായ ചികില്‍സയില്‍ പങ്കെടുത്ത ദീര്‍ഘകാലമായി പുറംവേദന സഹിക്കുന്ന രോഗികളിലെ മൂന്നില്‍ രണ്ട് പേരുടേയും വേദന ഇല്ലാതാകുകയോ, വളരെ … Continue reading വേദനയുടെ മനശാസ്ത്രപരമായ ചികില്‍സ →

കറുത്തതും വെളുത്തതുമായ അമേരിക്കക്കാരിലെ ആയുര്‍ ദൈര്‍ഘ്യ വിടവ്

കോവിഡ്-19 കറുത്തതും വെളുത്തതുമായ അമേരിക്കക്കാരിലെ ആയുര്‍ ദൈര്‍ഘ്യ വിടവ് വ്യക്തമാക്കുന്നതാണ്. എന്നിട്ടും ഈ വിടവ് കഴിഞ്ഞ മൂന്ന് ദശാബ്ദങ്ങളായി കുറഞ്ഞ് വരുകയായിരുന്നു. കറുത്ത അമേരിക്കക്കാരുടെ ജീവതം മെച്ചപ്പെടുന്നതാണ് പ്രധാന കാരണം എന്ന് Proceedings of the National Academy of Sciences (PNAS) വന്ന പഠനം പറയുന്നു. 1990 - 2018 കാലത്തെ കറുത്തവരുടേയും വെളുത്തവരുടേയും മരണ നിരക്ക് സ്ഥലത്തിന്റെ അടിസ്ഥാനത്തില്‍ ഈ പഠനം വിശകലനം ചെയ്യുന്നു. 1990 ല്‍ കറുത്തവര്‍ വെള്ളക്കാരേക്കാള്‍ 7 വര്‍ഷം കുറച്ചേ … Continue reading കറുത്തതും വെളുത്തതുമായ അമേരിക്കക്കാരിലെ ആയുര്‍ ദൈര്‍ഘ്യ വിടവ് →

ഒരു ക്രിസ്ത്യന്‍ നിയമ സൈന്യം അമേരിക്കയോട് യുദ്ധം നടത്തുന്നു

രാജ്യം മൊത്തം ഗര്‍ഭഛിദ്രത്തെ നിയമപരമാക്കിയ നാഴികക്കല്ലായ 1973 Roe v. Wade വിധിയെ മറികടക്കാന്‍ സാദ്ധ്യതയുള്ളതാണ് മിസിസിപ്പിയുടെ 15-ആഴ്ച ഗര്‍ഭഛിദ്ര നിരോധനം ശരിവെക്കുന്ന സുപ്രീംകോടതിയുടെ വിധി. Roe v. Wade വിധിയെ മറികടന്നാല്‍ അമേരിക്കയിലെ പകുതി സംസ്ഥാനങ്ങളും ഗര്‍ഭഛിദ്രത്തെ നിയമവിരുദ്ധമാക്കും. ദശാബ്ദങ്ങളായി വലതുപക്ഷ സംഘങ്ങള്‍ ഗര്‍ഭഛിദ്ര അവകാശത്തിനെതിരെ യുദ്ധം ചെയ്യുകയാണ്. Amy Coney Barrett നേയും Brett Kavanaugh നേയും സുപ്രീം കോടതിയിലേക്ക് ട്രമ്പ് നിയോഗിച്ചതോടെ ആ ലക്ഷ്യത്തിന്റെ അടുത്ത് അവരെത്തി. പ്രധാന പങ്ക് വഹിച്ച ഒരു … Continue reading ഒരു ക്രിസ്ത്യന്‍ നിയമ സൈന്യം അമേരിക്കയോട് യുദ്ധം നടത്തുന്നു →

അമേരിക്കയില്‍ ഗര്‍ഭഛിദ്രം ആക്രമണത്തില്‍

ഗര്‍ഭഛിദ്ര അവകാശത്തിന് വലിയ വെല്ലുവിളിയായി, 15 ആഴ്ചയായതിന് ശേഷമുള്ള ഗര്‍ഭഛിദ്രത്തെ തടയുന്ന മിസിസിപ്പിയിലെ ഗര്‍ഭഛിദ്ര നിയമത്തെ പിന്‍തുണക്കുന്നു എന്ന് സുപ്രീംകോടതിയിലെ യാഥാസ്ഥിതിക ഭൂരിപക്ഷം ബുധനാഴ്ച സൂചിപ്പിച്ചു. രാജ്യം മൊത്തം ഗര്‍ഭഛിദ്രത്തെ നിയമപരമാക്കിയ, നാഴികക്കല്ലായ 1973 ലെ Roe v. Wade വിധിയുടെ അടിത്തറ തോണ്ടുകയോ റദ്ദാക്കുകയോ ചെയ്യുന്നതാണ് ഈ വിധി. 6-3 എന്ന യാഥാസ്ഥിതിക ഭൂരിപക്ഷമുള്ള കോടതി രണ്ട് മണിക്കൂറോളം വാദം നടത്തി. — സ്രോതസ്സ് democracynow.org | Dec 02, 2021

ബഫല്ലോയില്‍ 2,000 ല്‍ അധികം നഴ്സുമാര്‍ സമരത്തിലാണ്

മെച്ചപ്പെട്ട ശമ്പളത്തിനും, കൂടുതല്‍ ജോലിക്കാരെ എടുക്കാനും, മെച്ചപ്പെട്ട തൊഴില്‍ ചുറ്റുപാടിനും വേണ്ടി Buffalo, New York ല്‍ പ്രവര്‍ത്തിക്കുന്ന Mercy Hospital ലെ ഏകദേശം 2,200 നഴ്സുമാരും, സഹായികളും, ആരോഗ്യ ജോലിക്കാരും വെള്ളിയാഴ്ച രാവിലെ ജോലി വിട്ട് പുറത്തുവന്നു. പിക്കറ്റ് ലൈനില്‍ നിന്ന് തൊഴിലാളികള്‍ ആശുപത്രിയിലെ ഭീകരമായ അവസ്ഥയെ വിവരിച്ചു. ആശുപത്രി ആവശ്യമുള്ള ജോലിക്കാരെ എടുക്കാത്തതിനാല്‍ രോഗികളുടെ മുറികള്‍, ഹാളുകള്‍, ആഹാരശാലകള്‍, എന്തിന് ചികില്‍സ ഉപകരണങ്ങള്‍ പോലും മലിനമായതാണ്. Catholic Health ആരോഗ്യ തൊഴിലാളി യൂണിയനും Communications … Continue reading ബഫല്ലോയില്‍ 2,000 ല്‍ അധികം നഴ്സുമാര്‍ സമരത്തിലാണ് →

ലോകം മൊത്തമുള്ള ഡോക്റ്റര്‍മാരുടെ വളരുന്ന വ്യാകുലതയാണ് തീവൃ താപം

ലോകം മൊത്തമുള്ള ഡോക്റ്റര്‍മാരേയും പൊതുജനാരോഗ്യ വിദഗ്ദ്ധരേയും വിഷമിപ്പിക്കുന്ന ഒന്നാണ് തീവൃ താപം. അത് സമയം കഴിയും തോറും കൂടിക്കൂടി വരികയാണ്. Lancet ജേണലലില്‍ പ്രസിദ്ധപ്പെടുത്തിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. തീവൃ താപം ഇപ്പോള്‍ തന്നെ കാലാവസ്ഥയുമായി ബന്ധപ്പെട്ട പ്രധാന കൊലയാളിയാണ്. കാലാവസ്ഥ മാറ്റം താപതരംഗങ്ങളെ കൂടുതല്‍ പ്രാവശ്യവും കൂടുതല്‍ ശക്തവുമാക്കിക്കൊണ്ടിരിക്കുന്നു. താപവുമായി ബന്ധപ്പെട്ട രോഗങ്ങളും മരണവും കൂടുതല്‍ ബാധിക്കുന്നത് കുട്ടികളേയും പ്രായമുള്ളവരേയും ആണ്. സുരക്ഷിതമായി പുറത്ത് ജോലി ചെയ്യാനോ വ്യായാമം ചെയ്യാനോ പറ്റാത്ത വിധം ദിവസത്തില്‍ ചൂട് … Continue reading ലോകം മൊത്തമുള്ള ഡോക്റ്റര്‍മാരുടെ വളരുന്ന വ്യാകുലതയാണ് തീവൃ താപം →

ഇതുവരെ 1.8 ലക്ഷം ആരോഗ്യ തൊഴിലാളികള്‍ കോവിഡ്-19 കാരണം മരിച്ചു

കോവിഡ്-19 മഹാമാരിയുടെ സാമൂഹ്യ ആഘാതത്തിന്റെ ദുരന്തം വ്യക്തമാക്കുന്നതാണ് പുതിയ സ്ഥിതിവിവരക്കണക്ക്. ലോകം മൊത്തം ഈ മഹാമാരി കാരണം 1.8 ലക്ഷം ആരോഗ്യ തൊഴിലാളികള്‍ മരിച്ചു എന്ന് ലോകാരോഗ്യ സംഘടന റിപ്പോര്‍ട്ട് ചെയ്യുന്നു. “ജനുവരി 2020 മുതല്‍ മെയ് 2021 വരെ 80,000 മുതല്‍ 1.8 ലക്ഷം ആരോഗ്യ പ്രവര്‍ത്തകര്‍ കോവിഡ്-19 കാരണം മരിച്ചിട്ടുണ്ടാകും,” എന്ന് WHO പ്രസ്ഥാവിച്ചു. മഹാമാരി കാരണം ലോകം മൊത്തം മരിച്ച 1.5 കോടി ആളുകളില്‍ ഇവരും ഉള്‍പ്പെടും. കഴിഞ്ഞ രണ്ട് വര്‍ഷമായി മഹാമാരിയോട് … Continue reading ഇതുവരെ 1.8 ലക്ഷം ആരോഗ്യ തൊഴിലാളികള്‍ കോവിഡ്-19 കാരണം മരിച്ചു →

വംശീയ ആരോഗ്യ വ്യവസ്ഥ ഹെന്‍‌റിയെറ്റയുടെ കോശങ്ങള്‍ മോഷ്ടിച്ചു

സമ്മതം വാങ്ങാതെ 1951 ല്‍ Johns Hopkins University Hospital ആഫ്രിക്കന്‍ അമേരിക്കന്‍ ക്യാന്‍സര്‍ രോഗിയായിരുന്ന Henrietta Lacks ന്റെ കോശങ്ങള്‍ എടുത്തു. നഷ്‌ടപരിഹാരവും അവരുടെ കോശങ്ങളുടെ ബൌദ്ധിക സ്വത്തവകാശവും വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇപ്പോള്‍ അവരുടെ കുടുംബം മരുന്ന് കമ്പനി Thermo Fisher Scientific ന് എതിരെ കേസ് കൊടുത്തിരിക്കുന്നു. വിവേചനമുണ്ടായിരുന്ന ബാള്‍ട്ടിമോറിലെ കറുത്ത അമ്മയായിരുന്നു Henrietta Lacks. അവര്‍ക്ക് metastatic cervical ക്യാന്‍സര്‍ വന്നു. അവരുടെ ഗര്‍ഭപാത്രത്തില്‍ നിന്ന് ഡോക്റ്റര്‍മാര്‍ കോശജാലത്തിന്റെ ഭാഗം അവരറിയാതെ എടുത്തു. … Continue reading വംശീയ ആരോഗ്യ വ്യവസ്ഥ ഹെന്‍‌റിയെറ്റയുടെ കോശങ്ങള്‍ മോഷ്ടിച്ചു →