നടന്‍ Robert De Niro യുടെ Michelin അംഗീകാരം കിട്ടിയിട്ടുള്ള ഹോട്ടലുകള്‍ വംശനാശം വന്നുകൊണ്ടിരിക്കുന്ന നീല ചിറകുള്ള ട്യൂണയെ ഉപഭോക്താക്കളെ അറിയിക്കാതെ വില്‍ക്കുന്നു. DNA പരിശോധനയിലാണ് മീന്‍ നീല ചിറകുള്ള ട്യൂണയാണെന്ന് മനസിലായത്. നാല് ഭൂഖണ്ഡങ്ങളിലായി 21 ഹോട്ടലുകള്‍ ഉള്ള നോബു(Nobu) ലെ സ്ഥിരം സന്ദര്‍ശകരാണ് മഡോണ, കേറ്റ് വിന്‍സ്ലെറ്റ്, ലിയോനാര്‍ഡോ ഡി കാപ്രിയോ തുടങ്ങിയ സെലിബ്രിറ്റികള്‍. ലണ്ടനിലെ മൂന്ന് നോബു ഹോട്ടലുകളില്‍ ഗ്രീന്‍പീസിന്റെ പ്രവര്‍ത്തകര്‍ ട്യൂണാ കറികള്‍ ഓര്‍ഡര്‍ ചെയ്തു. ഏത് സ്പീഷിസിലുള്ള ട്യൂണ ആണെന്ന് … Continue reading നീല ചിറകുള്ള ട്യൂണയെ തിന്നുമ്പോള്‍
ടാഗ്: ആഹാരം
കൃത്രിമമായി നിര്‍മ്മിക്കുന്ന ക്ഷാമം
1870 ല്‍ ഇന്‍ഡ്യയില്‍ സംഭവിച്ച ക്ഷാമത്തെക്കുറിച്ച് Mike Davis ന്റെ “Late Victorian Holocausts” എന്ന പുസ്തകത്തില്‍ പ്രതിപാദിക്കുന്നുണ്ട്. El Nino കാരണമുണ്ടായ വരള്‍ച്ച പട്ടിണിക്ക് തുടക്കം കുറിച്ചു. ഡക്കാണിലെ വിളകളെല്ലാം നശിച്ചു. എന്നാല്‍ അന്നത്തെ വൈസ്രോയി ആയിരുന്ന Lord Lytton 3.25 ലക്ഷം ടണ്‍ ഗോതമ്പ് ഇന്‍ഡ്യയില്‍ നിന്ന് കയറ്റുമതി ചെയ്യുന്നതില്‍ മേല്‍നോട്ടം വഹിച്ചു. ഈ “the most colossal and expensive meal in world history” യുടെ യഥാര്‍ത്ഥ വില 1.2 കോടി … Continue reading കൃത്രിമമായി നിര്‍മ്മിക്കുന്ന ക്ഷാമം
ലോക ആഹാര ദിനം ഒരു ആഗോള പ്രതിസന്ധിയെ ഓര്‍മ്മിപ്പിക്കുന്നു
സാമ്പത്തിക പ്രതിസന്ധി മുഖ്യധാരാ മാധ്യമങ്ങള്‍ പ്രധാനയിടം കണ്ടെത്തുന്ന ഈ അവസരത്തില്‍ ലോകത്തെ ദശലക്ഷക്കണക്കിന് ആള്‍ക്കാരെ ബാധിച്ചുകൊണ്ട് ആഗോള ഭക്ഷ്യ പ്രതിസന്ധി വളര്‍ന്നുകൊണ്ടിരിക്കുന്നു. ആഹാരത്തിന്റേയും ഇന്ധത്തിന്റേയും വിലകൂടിയതു കാരണം ഈ വര്‍ഷം 4.4 കോടി അധികം ആളുകള്‍ പോഷകാഹാരക്കുറവ് അനുഭവിക്കുമെന്നാണ് ലോക ബാങ്കിന്റെ കണക്ക്. അങ്ങനെ പോഷകാഹാരക്കുറവുള്ള ആളുകള്‍ മൊത്തം 100 കോടി എത്തും. ആളുകള്‍ സംസാരിക്കാനിഷ്ടപ്പെടാത്ത ഒരു കാര്യമാണ് പട്ടിണി എന്നത്. എന്നാല്‍ ഈ കണക്ക് സാമ്പത്തിക പ്രതിസന്ധി ഉണ്ടാകുന്നതിന് മുമ്പുള്ളതാണ്. സാധന വില മാറിമറിയുന്ന ഈ … Continue reading ലോക ആഹാര ദിനം ഒരു ആഗോള പ്രതിസന്ധിയെ ഓര്‍മ്മിപ്പിക്കുന്നു
പാം ഓയില്‍ കൊല്ലുന്നു
പാം ഓയിലിന് വേണ്ടിയുള്ള ആര്‍ത്തി ഒറാങ്ങ് ഉട്ടാന്റെ ആവാസവ്യവസ്ഥയായ ഇന്തോനേഷ്യയിലെ മഴക്കാടുകളെ നശിപ്പിക്കുന്നു. സുമാട്രയിലെ ശേഷിക്കുന്ന 30,000 ഒറാങ്ങ് ഉട്ടാനും അടുത്ത 3 മുതല്‍ 20 വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇല്ലാതാകും. ഈ ജീവികള്‍ ഇലകളും പഴങ്ങളും കഴിച്ച് കൂടുതല്‍ സമയവും മരങ്ങളില്‍ ആണ് കഴിച്ചുകൂട്ടുന്നത്. എന്നാല്‍ ഇന്തോനേഷ്യയില്‍ മണിക്കൂറില്‍ 300 ഫുട്ബാള്‍ കളിസ്ഥലം എന്ന തോതിലാണ് മഴക്കാടുകള്‍ വെട്ടിനശിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നത് എന്ന് Greenpeace ന്റെ Hapsoro പറയുന്നു. പാം ഓയില്‍ കൃഷിയിടങ്ങള്‍ നിര്‍മ്മിക്കാന്‍ വേണ്ടിയാണ് ഇങ്ങനെ വനം നശിപ്പിക്കുന്നത്. ആഹാര … Continue reading പാം ഓയില്‍ കൊല്ലുന്നു
കുറച്ച് കഴിക്കു, പരിസ്ഥിതി സംരക്ഷിക്കു
അമേരിക്കയുടെ ഊര്‍ജ്ജ ഉപഭോഗത്തിന്റെ 19% ആഹാരം ഉത്പാദിപ്പിക്കാനും വിതരണം ചെയ്യാനുമാണ് ഉപയോഗിക്കുന്നത്. Cornell University ലെ David Pimentel ഉം അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരും Human Ecology ജേണലില്‍ എഴുതിയ ലേഖനത്തിലാണ് ഇങ്ങനെ പറയുന്നത്. ശരാശരി അമേരിക്കക്കാരന്‍ ഒരു ദിവസം 3,747 കാലറി ഊര്‍ജ്ജം ഉള്‍ക്കൊള്ളുന്ന ആഹാരമാണ് അകത്താക്കുന്നത്. ആരോഗ്യ വിദഗ്ധര്‍ ഉപദേശിക്കുന്നതിനേക്കാള്‍ 1,200 കാലറി കൂടുതല്‍. പ്രധാന ആഹാര വസ്തുക്കളേക്കളായ അരി, ഉരുളക്കിഴങ്ങ്, പച്ചക്കറികള്‍, പഴവര്‍ഗ്ഗങ്ങള്‍ ഇവയെക്കാള്‍ ജങ്ക് ഫുഡ്, മൃഗ ഉത്പന്നങ്ങള്‍ തുടങ്ങിയവക്ക് കൂടുതല്‍ ഊര്‍ജ്ജം … Continue reading കുറച്ച് കഴിക്കു, പരിസ്ഥിതി സംരക്ഷിക്കു
ജൈവ കൃഷി
എണ്ണയുടെ ഉയരുന്ന വില, ആഗോളതാപനത്തിന്റെ കാലാവസ്ഥയിലുള്ള സ്വാധീനം തുടങ്ങിയ കൊടുംകാറ്റുകള്‍ ആഗോള പട്ടിണി എന്ന സുനാമിക്ക് തുടക്കം കുറിച്ചുകൊണ്ടിരിക്കുന്നു. ലോകത്തിലെ ഏറ്റവും ദുര്‍ബലരായ ആളുകള്‍ ജീവിക്കുന്ന സ്ഥലം ആഫ്രിക്കയാണ് എന്നതില്‍ തര്‍ക്കമില്ല. അവിടെ പട്ടിണിയുടെ വളര്‍ച്ചനുസരിച്ച് ആഹാര സഹായം കൂടുന്നില്ല. എന്നാല്‍ ഈ പ്രശ്നത്തിന്റെ ഉത്തരം ജനിതക മാറ്റം വരുത്തിയ വിത്തുകളിലും പെട്രോളിയം അടിസ്ഥാനമാക്കിയുള്ള വളങ്ങളിലും അടിസ്ഥാനമാക്കിയുള്ള പഴയ ഹരിത വിപ്ലവമല്ല. പകരം നമുക്ക് വേണ്ടത് ഒരു പോസ്റ്റ് മോഡേണ്‍ ഹരിത വിപ്ലവമാണ്. നോബല്‍ സമ്മാന ജേതാവും … Continue reading ജൈവ കൃഷി
നഷ്ടമാക്കുന്ന ആഹാരം
റീടയില്‍ വില്‍പ്പനക്കാരുടെ inefficiency കാരണം നൂറു കോടിക്കണക്കിന് ഡോളറിന്റെ ആഹാര വസ്തുക്കള്‍ ഉപയോഗ ശൂന്യമാകുന്നു. “shrink” എന്ന പേരില്‍ ഈ വ്യവസായത്തില്‍ അറിയപ്പെടുന്ന ഈ നഷ്ടം എത്രമാത്രം എന്ന് കണ്ടെത്തുക വിഷമാണ്. Oliver Wyman എന്ന കണ്‍സള്‍ട്ടിങ്ങ് സ്ഥാപനം പറയുന്നത്, മൊത്തം പെട്ടെന്ന് നശിക്കുന്ന ആഹാരത്തിന്റെ 8-10% അമേരിക്കയില്‍ നഷ്ടമാകുന്നുവെന്നാണ്. 2006 ലെ വില്‍പ്പന $19600 കോടി ഡോളര്‍ ആണെന്നാണ് The Food Marketing Institute എന്ന ഒരു industry body പറയുന്നത്. അതു പ്രകാരം $2000 … Continue reading നഷ്ടമാക്കുന്ന ആഹാരം
ആഹാരം Vs ഇന്ധനം
ആഹാരത്തെക്കുറിച്ചുള്ള ഉല്‍ക്കണ്ഠ അതിന്റെ പാരമ്യത്തില്‍ എത്തുമ്പോള്‍ ജൈവ ഇന്ധന ഉത്പാദനം നിര്‍ത്തണമെന്ന് അന്താരാഷ്ട്ര ഭക്ഷ്യ ശാസ്ത്രജ്ഞന്‍മാര്‍ ആവശ്യപ്പെടുന്നു. യൂറോപ്പ് താല്‍കാലികമായിട്ടാണെങ്കിലും ജൈവ ഇന്ധന പരിപാടികള്‍ നിര്‍ത്താന്‍ പദ്ധതി ഇടുന്നുണ്ട്. ലോകത്തെ വളരുന്ന ജനസംഖ്യക്ക് 2030 ആകുമ്പോഴേക്കും ഏകദേശം 50 കോടി ഏക്കര്‍ വയലുകള്‍ വേണ്ടിവരും. ഇത് 20% വര്‍ദ്ധനവാണ്. ചോളം പോലുള്ള പരമ്പരാഗത ആഹാര വസ്തുക്കളുടെ ജൈവ ഇന്ധനം മാത്രമല്ല പ്രശ്നം, മഴക്കാടുകള്‍ വെട്ടി നശിപ്പിച്ചുകൊണ്ടുള്ള പാം ഓയില്‍, സോയാബീന്‍ തുടങ്ങിയവയുടെ കൃഷിയും പ്രശ്നമാണ്. - from … Continue reading ആഹാരം Vs ഇന്ധനം
ബ്രിട്ടണ്‍ നിവാസികള്‍ 2000 കോടി ഡോളറിന്റെ ആഹാരം വലിച്ചെറിയുന്നു
ഓരോ വര്‍ഷവും ബ്രിട്ടണ്‍കാര്‍ 2000 കോടി ഡോളറിന്റെ ആഹാരം ആണ് ഉപയോഗിക്കാതെ വലിച്ചെറിയുന്നത്. കഴിഞ്ഞ പ്രാവശ്യത്തേക്കാള്‍ 300 കോടി ഡോളര്‍ കൂടുതലാണിത്. ഒരു വൃദ്ധന്‍ തുടങ്ങി ഒരു കൂട്ടം വിദ്യാര്‍ത്ഥികളുടെ ഒരു ശരാശരി വീട്ടില്‍ നിന്ന് 630 ഡോളറും കുട്ടികളുള്ള കുടുംബത്തില്‍ നിന്ന് 915 ഡോളറും ഭക്ഷണ സാധനങ്ങളാണ് ഉപയോഗ ശൂന്യമാകുന്നത്. നഷ്ടപ്പെടുത്തുന്ന ആഹാരത്തില്‍ 900 കോടി ഡോളര്‍ തുറന്ന് നോക്കുക പോലും ചെയ്യാത്ത ആഹാരമാണ്. വീട്ടിലെ വേസ്റ്റ് ബിനില്‍ നിക്ഷേപിച്ചിട്ടുള്ള 130 ലക്ഷം തുറന്നിട്ടില്ലാത്ത തൈര് … Continue reading ബ്രിട്ടണ്‍ നിവാസികള്‍ 2000 കോടി ഡോളറിന്റെ ആഹാരം വലിച്ചെറിയുന്നു
എന്തുകൊണ്ടാണ് ആഹാരത്തിന്റെ വില പെട്ടെന്ന് കൂടിയത്?
1. ജൈവ ഇന്ധനം - 2005-2006 കാലയളവില്‍ ജൈവ ഇന്ധന ഉത്പാദനത്തിന് വേണ്ടി ധാന്യങ്ങള്‍ (പ്രധാനമായി ചോളം) ഉപയോഗിച്ചതായി International Grain Council ന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 44% വളര്‍ച്ചയായിരുന്നു ഈ ഉപയോഗത്തിന്. ഈ കൂടിയ ഡിമാന്റ് ചോളത്തിന്റെ വിലയേ മാത്രമല്ല ബാധിച്ചത്. എതനോള്‍ അഭിവൃദ്ധിയില്‍ കര്‍ഷകര്‍ ഗോതമ്പ്, സോയ, തുടങ്ങിയ മറ്റ് വിളകളുടെ കൃഷി കുറച്ചു. വന്‍തോതിലുള്ള ചോളകൃഷി വളങ്ങളുടേയും GMO വിത്തുകളുടേയും വില, ചോള-ബെല്‍റ്റിലെ ഭൂമിയുടെ വാടക ഒക്കെ വര്‍ദ്ധിപ്പിച്ചു. ചുരുക്കത്തില്‍ കൃഷി ചിലവ് … Continue reading എന്തുകൊണ്ടാണ് ആഹാരത്തിന്റെ വില പെട്ടെന്ന് കൂടിയത്?