5 വർഷത്തിൽ ഗൗരവകരമായ പോഷകാഹാരക്കുറവ് പകുതി ഇൻഡ്യക്കാരിൽ വർദ്ധിച്ചു

തീവൃ പോഷകാഹാരക്കുറവിന്റെ കാര്യത്തിൽ രാജ്യത്തെ കുട്ടികളിൽ മൊത്തത്തിൽ നേരിയ വർദ്ധനവേ ഉള്ളു എന്ന് National Family Health Survey (NFHS)-5 യിൽ കാണിക്കുന്നുള്ളു എങ്കിലും രാജ്യത്തെ ജില്ലകളിൽ പകുതിയിലും ഗൗരവകരമായ പോഷകാഹാരക്കുറവ് ഉണ്ടെന്ന് ഒരു ആരോഗ്യ ജേണലിൽ പ്രസിദ്ധപ്പെടുത്തിയ ജില്ലാ തല വിവരം കാണിക്കുന്നു. 0-59 മാസം വരെ പ്രായമായ കുട്ടികളിൽ 2016 - 2021 കാലത്ത് severe acute malnutrition (SAM) ഉണ്ടായിരുന്നു എന്നാണ് ‘Acute level of severe malnutrition in Indian districts’ … Continue reading 5 വർഷത്തിൽ ഗൗരവകരമായ പോഷകാഹാരക്കുറവ് പകുതി ഇൻഡ്യക്കാരിൽ വർദ്ധിച്ചു

2001-19 കാലത്ത് സംഘപരിവാറുമായി ബന്ധമുള്ള അമേരിക്കയിലെ 7 സംഘങ്ങൾ $15.9 കോടി ഡോളർ ചിലവാക്കി

സാംസ്കാരിക-ദേശീയവാദ യുദ്ധം, രാഷ്ട്രീയ പദ്ധതിതന്ത്രം, ന്യൂനപക്ഷങ്ങൾക്കും വിമർശകർക്കും എതിരായ വെറുപ്പ് പ്രചരണം, ചരിത്രത്തിന്റെ അടിസ്ഥാനത്തിലെ വിവരങ്ങളുടെ ജൈവവ്യവസ്ഥയെ ഐതിഹ്യവൽക്കരിക്കുന്നത് തുടങ്ങിയവക്കായി ധനസഹായം നൽകുന്നതിൽ സംഘപരിവാറിൽ ചേർന്നിട്ടുള്ള അമേരിക്കയിലെ സംഘങ്ങൾക്ക് നിർണ്ണായകമായ പങ്ക് ഉണ്ട്. 2001-2019 കാലത്ത് കുറഞ്ഞത് $15.89 കോടി ഡോളറെങ്കിലും (Rs 1,227 കോടി രൂപ) വിവിധ പരിപാടികൾക്കായി സംഘപരിവാറിൽ ചേർന്ന 7 സംഘങ്ങൾ ചിലവാക്കി. അതിൽ കൂടുതലും ഇൻഡ്യയിലേക്ക് അയക്കുകയായിരുന്നു. All India Movement for Seva, Ekal Vidyalaya Foundation of America … Continue reading 2001-19 കാലത്ത് സംഘപരിവാറുമായി ബന്ധമുള്ള അമേരിക്കയിലെ 7 സംഘങ്ങൾ $15.9 കോടി ഡോളർ ചിലവാക്കി

ഇൻഡ്യയിലെ ആദ്യത്തെ ആധാർ ഉടമയെ ക്ഷേമപരിപാടികളിൽ നിന്ന് പുറത്താക്കി

15 വർഷങ്ങൾക്ക് മുമ്പ് Ranjana Sonawane ക്ക് ഇൻഡ്യയിലാദ്യമായി ആധാർ കാർഡ് ലഭിച്ചു. ആ Ranjana ക്ക് ഇപ്പോൾ അവർക്ക് കിട്ടാൻ അവകാശമുള്ള സർക്കാരിന്റെ അടിസ്ഥാന ക്ഷേമപരിപാടികൾ ലഭ്യമല്ല. മഹാരാഷ്ട്രയിലെ Nandurbar ജില്ലയിലെ Tembhli ഗ്രാമത്തിലെ 54-വയസ് പ്രായമുള്ള അവരെ ബാങ്ക് അകൗണ്ടുമായി ബന്ധിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കിലും സംസ്ഥാനത്തെ Ladki Bahin പദ്ധതിയിൽ നിന്ന് നീക്കം ചെയ്തു. ₹1,500 രൂപ മാസ സഹായധനം അടച്ചതാണെന്ന് സർക്കാർ ഉദ്യോഗസ്ഥർ ഉറപ്പിച്ച് പറയുന്നു. എന്നിട്ടും Sonawane ക്ക് ആ പണം കാണാനായില്ല. അവരുടെ … Continue reading ഇൻഡ്യയിലെ ആദ്യത്തെ ആധാർ ഉടമയെ ക്ഷേമപരിപാടികളിൽ നിന്ന് പുറത്താക്കി

ഹിമാലയത്തിലെ ഹിമാനികളുടെ 80% ഉം നഷ്ടമാകും

ഹിന്ദുക്കുഷ് മലനിരകളിൽ ഹിമാനികൾ അഭൂതപൂർവ്വമായി ഉരുകുകയാണ്. ഹരിതഗൃഹവാതക ഉദ്വമനം തീവ്രമായി കുറച്ചില്ലെങ്കിൽ ഈ നൂറ്റാണ്ടിൽ അതിന്റെ 80% ഉം ഉരുകി ഇല്ലാതെയാകും എന്ന് പുതിയ റിപ്പോർട്ടിൽ പറയുന്നു. വരും വർഷങ്ങളിൽ flash floods ഉം ഹിമപ്രവാഹവും വർദ്ധിക്കുമെന്ന് കാഠ്മണ്ഡു ആസ്ഥാനമായ International Centre for Integrated Mountain Development പ്രസിദ്ധപ്പെടുത്തിയ ആ റിപ്പോർട്ടിൽ മുന്നറീപ്പ് തരുന്നു. ആ മലനിരകളിൽ നിന്ന് ഉത്ഭവിക്കുന്ന 12 നദികളുടെ അടിവാരത്ത് താമസിക്കുന്ന 200 കോടി ആളുകളുടെ ശുദ്ധ ജലത്തിന്റെ ലഭ്യത കുറയുകയും … Continue reading ഹിമാലയത്തിലെ ഹിമാനികളുടെ 80% ഉം നഷ്ടമാകും

ജനിതകമാറ്റംവരുത്തിയ ആഹാരത്തിന്റെ കരട് നിയന്ത്രങ്ങൾ ബിസിനസുകാരുടെ താൽപ്പര്യമാണ് സംരക്ഷിക്കുന്നത്

സംഘടനകൾ, കർഷക പ്രതിനിധികൾ, ഉപഭോക്താക്കൾ, വിദഗ്ദ്ധർ, സാമൂഹ്യപ്രവർത്തകർ തുടങ്ങിയവർ അണിചേരുന്ന GM-Free India എന്ന സംഘടന അവരുടെ നിരാശയും, Food Safety and Standards Authority of India (FSSAI)യുടെ ജനിതകമാറ്റംവരുത്തിയ ആഹാരത്തെക്കുറിച്ചുള്ള കരട് നിയന്ത്രണങ്ങിൽ വ്യാകുലതയും പ്രകടിപ്പിച്ചു. പൗരൻമാരുടെ താൽപ്പര്യമല്ല കരട് പ്രകടിപ്പിക്കുന്നത്. പകരം ബിസിനസ് താൽപ്പര്യങ്ങളാണ്. തങ്ങളുടെ മുമ്പത്തെ പ്രതികരണങ്ങളിലെ ഒരു input പോലും FSSAI പരിഗണിച്ചില്ല എന്ന് FSSAI ന്റെ തലവന് അയച്ച കത്തിൽ സംഘം സൂചിപ്പിച്ചു. — സ്രോതസ്സ് downtoearth.org.in | … Continue reading ജനിതകമാറ്റംവരുത്തിയ ആഹാരത്തിന്റെ കരട് നിയന്ത്രങ്ങൾ ബിസിനസുകാരുടെ താൽപ്പര്യമാണ് സംരക്ഷിക്കുന്നത്

വ്യാജ ആധാര്‍ കാര്‍ഡ് കൊടുക്കുന്ന 400ല്‍ അധികം പേരുടെ വിവരങ്ങള്‍ സമര്‍പ്പിക്കണമെന്ന് UIDAIയോട് ഡല്‍ഹി ഹൈക്കോടതി

രാജ്യ തലസ്ഥാനത്ത് civil defence പരിശീലനത്തിന്റെ enrolment ന് വേണ്ടി വ്യാജ ആധാര്‍ കാര്‍ഡ് കൊടുക്കുന്ന 400ല്‍ അധികം പേരുടെ വിവരങ്ങള്‍ സമര്‍പ്പിക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി UIDAIക്ക് നിര്‍ദ്ദേശം കൊടുത്തു. ഒരു കേസിന്റെ അന്വേഷണത്തിന് വേണ്ടി ഈ ആധാര്‍ നമ്പര്‍ ഉടമകളുടെ വിവരങ്ങള്‍ Unique Identification Authority of India (UIDAI)അന്വേഷണ സംഘത്തിന് വെളിപ്പെടുത്തണമെന്ന ഡല്‍ഹി സര്‍ക്കാരിന്റെ പെറ്റിഷന് ജസ്റ്റീസ് Chandra Dhari Singh അംഗീകരിച്ചു. Indian Penal Code and the Prevention of Corruption … Continue reading വ്യാജ ആധാര്‍ കാര്‍ഡ് കൊടുക്കുന്ന 400ല്‍ അധികം പേരുടെ വിവരങ്ങള്‍ സമര്‍പ്പിക്കണമെന്ന് UIDAIയോട് ഡല്‍ഹി ഹൈക്കോടതി

‘ഇ.വി.എമ്മിലെ വിവരങ്ങള്‍ ഡിലീറ്റ് ചെയ്യരുത്’; തിരഞ്ഞെടുപ്പ് കമ്മിഷനോട് സുപ്രീംകോടതി

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പിന് ശേഷം ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളിലെ വിവരങ്ങള്‍ ഡിലീറ്റ് ചെയ്യരുതെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന് സുപ്രീംകോടതിയുടെ നിര്‍ദേശം. തിരഞ്ഞെടുപ്പ് അവസാനിച്ചതിന് ശേഷം വോട്ടിങ് യന്ത്രങ്ങൾ സംബന്ധിച്ച നടപടിക്രമങ്ങള്‍ എന്തൊക്കെയാണെന്നും സുപ്രീം കോടതി ചോദിച്ചു. അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് ഹരിയാനയും ഏതാനും കോണ്‍ഗ്രസ് നേതാക്കളും സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയടങ്ങിയ ബെഞ്ചിന്റേതാണ് നിർദേശം. തിരഞ്ഞെടുപ്പിന് ശേഷം ഇ.വി.എം മെമ്മറിയും മൈക്രോ കണ്‍ട്രോളറുകളും തിരിച്ചെടുക്കാൻ കഴിയാത്ത വണ്ണം മറ്റൊരു പ്രോഗ്രാം ഡിസ്ക്കിലേയ്ക്ക് … Continue reading ‘ഇ.വി.എമ്മിലെ വിവരങ്ങള്‍ ഡിലീറ്റ് ചെയ്യരുത്’; തിരഞ്ഞെടുപ്പ് കമ്മിഷനോട് സുപ്രീംകോടതി

നെയ്തെടുത്ത വസ്ത്രങ്ങളും സത്യസന്ധമായ നിരാശകളും

"കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ഞാൻ 27 ശവസംസ്കാരങ്ങൾ നടത്തി," സൂറത്തിൽ ജോലി ചെയ്യുന്ന 45 വയസ്സുള്ള പ്രമോദ് ബിസോയ് പറഞ്ഞു. ഒഡിഷയിലെ ഗഞ്ചം ജില്ലയിൽനിന്നുള്ള നെയ്ത്താശാനാണ് അയാൾ. "തൊഴിലാളികളുടെ കുടുംബങ്ങൾ മിക്കപ്പോഴും വളരെ ദരിദ്രരായതിനാൽ ഗുജറാത്തുവരെ യാത്ര ചെയ്ത് ശവസംസ്കാരത്തിൽ പങ്കെടുക്കാൻ സാധിക്കാറില്ല." പക്ഷേ ബികാശ്‌ ഗൗഡ മരിക്കുമ്പോൾ അയാളുടെ അച്ഛനും സഹോദരന്മാരും സമീപത്തുണ്ടായിരുന്നു. പതിനാറുവയസുള്ള ബികാശ് നെയ്ത്തിന്റെ കഠിനമായ ലോകത്തെത്തിയിട്ട് 24 മണിക്കൂറുകൾപോലുമായിരുന്നില്ല. ഗഞ്ചത്തിലെ ലാന്ദജൂവാലി ഗ്രാമത്തിലെ തന്റെ വീട്ടിൽനിന്ന് 1,600 കിലോമീറ്ററിലധികം യാത്ര ചെയ്താണ് … Continue reading നെയ്തെടുത്ത വസ്ത്രങ്ങളും സത്യസന്ധമായ നിരാശകളും

121 രാജ്യങ്ങളുടെ ലോക പട്ടിണി സൂചികയിൽ ഇൻഡ്യ 107ാം സ്ഥാനത്താണ്

121 രാജ്യങ്ങളുടെ 2022 ലെ Global Hunger Index (GHI) ൽ ഇൻഡ്യ 107ാം സ്ഥാനത്താണ്. കഴിഞ്ഞ വർഷത്തേക്കാൾ ആറ് നില താഴ്ന്നിരിക്കുന്നു. ലോകത്തിലെ ഏറ്റവും കൂടിയ child wasting rate ആണ് ഇവിടെ. ആഗോള, പ്രാദേശിക, ദേശീയ തലത്തെ പട്ടിണിയെ അളക്കാനും പിൻതുടരാനും ഉള്ള ഒരു ഉപകരണമാണ് Global Hunger Index (GHI). അതിൽ 29.1 മാർക്കുള്ള ഇൻഡ്യയിലെ പട്ടിണി “ഗൗരവകരം” എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ രണ്ട് വർഷങ്ങളായി ഇൻഡ്യയുടെ നില താഴ്ന്ന് കൊണ്ടിരിക്കുകയാണ്. 2020 … Continue reading 121 രാജ്യങ്ങളുടെ ലോക പട്ടിണി സൂചികയിൽ ഇൻഡ്യ 107ാം സ്ഥാനത്താണ്