Aji Piper and Adonis Williams
ടാഗ്: എണ്ണ
Standing Rock ല്‍ നിന്നും 241 കിലോമീറ്റര്‍ അകലെ പൈപ്പ് ലൈന്‍ പൊട്ടി 6 ലക്ഷം ലിറ്റര്‍ ക്രൂഡോയില്‍ ചോര്‍ന്നു
ആദിവാസികളായ ജലസംരക്ഷകര്‍ Dakota Access Pipeline ന് എതിരെ സമരം ചെയ്യുന്ന സ്ഥലത്ത് നിന്ന് രണ്ടര മണിക്കൂര്‍ അകലെ ആ പൈപ്പ് ലൈനില്‍ നിന്ന് 643,000 ലിറ്റര്‍ ക്രൂഡോയില്‍ Little Missouri River ലേക്ക് ചോര്‍ന്നു. നിരീക്ഷിക്കാനുള്ള ഉപകരണങ്ങള്‍ ഈ ചോര്‍ച്ച കണ്ടെത്തിയില്ല. ഡിസംബര്‍ 5 ന് ഒരു പ്രാദേശിക നിവാസി ആണ് Belfield ന് അടുത്ത് ചോര്‍ച്ച കണ്ടെത്തുന്നത്. അതുവരെ വരെ എത്ര ദിവസമായി എണ്ണ ചോര്‍ന്നു എന്ന് അറിയില്ല. — സ്രോതസ്സ് commondreams.org
കോര്‍പ്പറേറ്റ് നിഷ്ടൂരവാഴ്ച അവസാനിപ്പിക്കുന്നത്
ഈ നൂറ്റാണ്ടിന്റെ പരിസ്ഥിതി വിചാരണ
എണ്ണ സമ്പത്ത് മാത്രമല്ല, അത് മരണം കൂടിയാണ്
എണ്ണയും മഞ്ഞും കൂടിക്കലരില്ല
പെറുവില്‍ എണ്ണചോര്‍ന്നതിനെച്ചൊല്ലി പ്രക്ഷോഭം
പെറുവിലെ ആമസോണില്‍ നടന്ന മൂന്ന് എണ്ണ ചോര്‍ച്ചയുടെ ഫലമായി രണ്ട് പ്രധാനപ്പെട്ട നദികള്‍ മലിനമായി. ഇത് പ്രാദേശിക സമൂത്തില്‍ വലിയ പരിസ്ഥിതി, ആരോഗ്യ പ്രശ്നമായി മാറും. കഴിഞ്ഞ മൂന്നാഴ്ചയായി 3,000 ബാരല്‍ ക്രൂഡോയില്‍ പ്രധാന പൈപ്പ് ലൈനില്‍ നിന്ന് ചോര്‍ന്നു. രാജ്യത്തിന്റെ വടക്ക് പടിഞ്ഞാറുള്ള Chiriaco, Morona എന്നീ രണ്ട് നദികളെ അത് മലിനമാക്കി. കുറഞ്ഞത് 8 Achuar ജനങ്ങളുടെ കുടിവെള്ള സ്രോതസ്സാണ് ആ നദികള്‍. 8,000 ആളുകള്‍ ആ പ്രശ്നബാധിത പ്രദേശത്ത് ജീവിക്കുന്നു. — തുടര്‍ന്ന് … Continue reading പെറുവില്‍ എണ്ണചോര്‍ന്നതിനെച്ചൊല്ലി പ്രക്ഷോഭം
നൈജര്‍ ഡല്‍റ്റയില്‍ എണ്ണ ചോര്‍ന്നതിന് നൈജീരിയ ഷെല്ലിനെതിരെ കേസ് കൊടുത്തു
വീണ്ടും വീണ്ടും എണ്ണ പൈപ്പ് ലൈന്‍ പൊട്ടുന്നതിനാല്‍ ലണ്ടനിലെ ഒരു കോടതിയില്‍ നെജര്‍ ഡല്‍റ്റയില്‍ നിന്നുള്ള ആളുകള്‍ ഊര്‍ജ്ജ ഭീമന്‍ Royal Dutch Shell ന് എതിരെ കേസ് കൊടുത്തു. പ്രാദേശിക കൃഷിയും മീന്‍പിടുത്ത വ്യവസായവും ഇതിനാല്‍ തകര്‍ന്നു. കുടിവെള്ളം മലിനമായി. ശുദ്ധീകരണത്തിനുള്ള ചിലവ് ഷെല്‍ വഹിക്കണമെന്ന് അവര്‍ ആവശ്യപ്പെടുന്നു. കഴിഞ്ഞ 5 വര്‍ഷത്തിനകത്ത് രണ്ടാമത്തെ തവണയാണ് ഷെല്ലിനെതിരെ നെജര്‍ ഡല്‍റ്റയിലെ എണ്ണ ചോര്‍ച്ചക്കെതിരെ ലണ്ടനിലെ കോടതിയില്‍ കേസ് വരുന്നത്.
വടക്കന്‍ കടലിനെ രക്ഷപെടുത്താന്‍ UK സര്‍ക്കാര്‍; പക്ഷേ സോളാറിന് ഒന്നുമില്ല
കഴിഞ്ഞ ആഴ്ച ബ്രിട്ടീഷ് പ്രധാന മന്ത്രി ഡേവിഡ് കാമറോണ്‍ ബ്രിട്ടണിന്റെ എണ്ണ തലസ്ഥാനമായ Aberdeen ലേക്ക് പറന്നു. അവിടെ ചെന്ന് North Sea എണ്ണ വ്യവസായത്തെ ഉദ്ധരിക്കാന്‍ £25 കോടി പൌണ്ടിന്റെ അടിയന്തിര സഹായവും പ്രഖ്യാപിച്ചു. വില ഇടിവുകാരണം എണ്ണ വ്യവസായം വലിയ കഷ്ടത്തിലാണ്. പല സമ്പദ് വ്യവസ്ഥകളും പുനരുത്പാദിതോര്‍ജ്ജ രംഗത്തേക്ക് പണം ഒഴുക്കുമ്പോഴും ബ്രിട്ടണിന് ഇപ്പോഴും എണ്ണയും പ്രകൃതിവാതകവുമാണ് പ്രീയം. — കൂടുതല്‍ ഇവിടെ priceofoil.org
ആര്‍ക്ടിക്കില്‍ ഖനനം നടത്താനുള്ള പദ്ധതി സ്റ്റാറ്റോയില്‍ ഉപേക്ഷിച്ചു
നോര്‍വ്വേയിലെ എണ്ണ കമ്പനിയായ സ്റ്റാറ്റോയില്‍(Statoil) ആര്‍ക്ടിക്കില്‍ ഖനനം നടത്താനുള്ള പദ്ധതി ഉപേക്ഷിക്കുന്നതായി പറഞ്ഞു. അവര്‍ക്കുള്ള ലൈസന്‍സ് 2020 വരെയുണ്ടായിട്ടും അവര്‍ ഈ തീരുമാനം എടുത്തിരിക്കുകയാണ്. $700 കോടി ഡോളര്‍ ചിലവാക്കിയതിന് ശേഷം ഷെല്‍ ആര്‍ക്ടിക്കിലെ ഖനനം ഉപേക്ഷിച്ചതിന്റെ തൊട്ടുപിന്നാലെയാണ് രണ്ടാമത്തെ ഈ കമ്പനിയും അതേ പാത സ്വീകരിക്കുന്നത്. [വളരെ നന്ദി]



