“ഞാന്‍ ആഗോള താപനത്തില്‍ വിശ്വസിക്കുന്നില്ല”

ബ്രിട്ടീഷ് കലാകരനായ Banksy നിര്‍മ്മിച്ച ചുവര്‍ എഴുത്താണിത് (graffiti). പ്രതിദിനം 8 കോടിയിലധികം ബാരല്‍ എണ്ണയും ടണ്‍കണക്കിന് കല്‍ക്കരിയും പ്രകൃതിവാതകവുമാണ് ലോകം ഇന്ന് കത്തിക്കുന്നത്. സമാനമായ മറ്റൊരു ചിത്രം ഇവിടെ. - from treehugger

മഹാരാഷ്ട്രക്കാര്‍ക്ക് സ്വകാര്യത നല്‍കുക

നിങ്ങള്‍ കേട്ടുകാണും രാജ് താക്കറേയും MNS ഉം ഹിന്ദിയില്‍ സത്യ പ്രതിജ്ഞ ചൊല്ലുയ MLA യെ കൈകാര്യം ചെയ്ത രീതി. ഇത് മഹാരാഷ്ട്രയില്‍ പുതിയ സംഭവമല്ല. കഴിഞ്ഞ 50 വര്‍ഷങ്ങളായി ഇത് നടന്നുകൊണ്ടിരിക്കുന്നു. ആദ്യം അത് കമ്മ്യൂണിസ്റ്റ് ട്രേഡ് യൂണിയനുകള്‍ക്കെതിരെ. പിന്നീട് തെക്കേ ഇന്‍ഡ്യാക്കാര്‍ക്കെതിരായിരുന്നു. അതിന് ശേഷം മുസ്ലീങ്ങള്‍ക്കെതിരെ, ഇപ്പോളത് വടക്കേ ഇന്‍ഡ്യാക്കാര്‍ക്കെരെ. താക്കറെ കുടുംബത്തിലുള്ളവരെ അധികാരത്തിലെത്തിക്കാന്‍ എപ്പോഴും ആരെങ്കിലും കഷ്ടത അനുഭവിക്കണം. അവര്‍ പറയുന്നത് ശരിയാണ്. എന്തിനാണ് എല്ലാവരും മുംബേക്ക് പോകുന്നത്? നാട്ടില്‍ നിന്നാപ്പോരേ? മുംബേ … Continue reading മഹാരാഷ്ട്രക്കാര്‍ക്ക് സ്വകാര്യത നല്‍കുക

Time ന്റെ വില്‍ക്കാന്‍ കഴിയാത്ത 450,000 ഭൗമദിന പതിപ്പ്

450,000 കോപ്പി Time ആഴ്ച്ചപ്പതിപ്പിന്റെ ഏപ്രില്‍ 22 ഭൗമദിന പതിപ്പ് അവരുടെ വിതരണ കേന്ദ്രത്തില്‍ നിന്ന് ലോറികളില്‍ Staten Island ലെ Fresh Kills മാലിന്യഭൂമിയിലേക്ക് (landfill) കൊണ്ടുപോയി. സംരക്ഷണം, ജൈവവൈവിദ്ധ്യം, പുനര്‍ഉപയോഗം (recycling) തുടങ്ങിയവയെക്കുറച്ചുള്ള ലേഖനങ്ങളും പ്രസിഡന്റ് ക്ലിന്റണ്‍, ലിയനാര്‍ഡോ ഡികാപ്രിയോ എഡിറ്റോറിയലുകളും അടങ്ങിയ ആ ലക്കം അടുത്ത 175 വര്‍ഷങ്ങള്‍ കൊണ്ട് ‍ജീര്‍ണ്ണിക്കും . "ദൗര്‍ഭാഗ്യവശാല്‍ 'Earth Day 2000' ഞങ്ങള്‍ വിചാരിച്ചതു പോലെ വി‍ജയമായിരുന്നില്ല. 'മരുന്നിന്റെ ഭാവി,' '100 ന്റെ ബേസ്ബോള്‍ ,' … Continue reading Time ന്റെ വില്‍ക്കാന്‍ കഴിയാത്ത 450,000 ഭൗമദിന പതിപ്പ്

ഫോസില്‍ വിഡ്ഢി (Fossil Fool) അവാര്‍ഡ് 2008

Energy Action Coalition, Co-op America, Rainforest Action Network ഇവര്‍ ഒത്തു ചേര്‍ന്ന് വിഡ്ഢികള്‍ക്കുള്ള സമ്മാനം നല്‍കി. കഴിഞ്ഞ വര്‍ഷം ഫോസില്‍ ഇന്ധനങ്ങളില്‍ നിന്നുള്ള മലിനീകരണത്തിന്റെ വികസിപ്പിക്കലിനും അതിന്റെ പ്രചാരണത്തിനും വലിയ സംഭാവനകള്‍ നല്‍കിയ വ്യക്തികള്‍ക്കുള്ള അവാര്‍ഡാണിത്. ബാങ്ക് ഓഫ് അമേരിക്കയുടെ CEO കെന്‍ ലൂയിസ് (Ken Lewis) ആണ് വിജയി. വൃത്തികെട്ട കല്‍ക്കരിക്ക് നല്‍കിയ ഭീമമായ സഹായങ്ങളാണ് അദ്ദേഹത്തെ ഈ അവാര്‍ഡിന് അര്‍ഹനാക്കിയത്. മലമുകളിലെ കല്‍ക്കരി ഖനിക്കും പുതിയ കല്‍ക്കരി നിലയങ്ങള്‍ക്കും അമേരിക്കയില്‍ സാമ്പത്തിക … Continue reading ഫോസില്‍ വിഡ്ഢി (Fossil Fool) അവാര്‍ഡ് 2008

ഇറാഖ് യുദ്ധം എങ്ങനെ Eco-Friendly ആക്കാന്‍ കഴിയും?

Onion News Network (ONN) ല്‍ നിന്നുള്ള ഈ വീഡിയോ കാണുക. How Can We Make The War In Iraq More Eco-Friendly? Diebold Accidentally Leaks Results Of 2008 Election Early Bullshit Is Most Important Issue For 2008 Voters Onion അമേരിക്കയില്‍ പ്രസിദ്ധീകരിക്കുന്ന parody newspaper ആണ്. ഇത് ആഴ്‌ച്ചയിലൊരിക്കല്‍ അച്ചടിച്ചും online ആയി ദിവസവും പ്രസിദ്ധീകരിക്കുന്നു. അന്തര്‍ദേശീയ, ദേശീയ, പ്രാദേശിക വാര്‍ത്തകള്‍ ഹാസ്യം നിറഞ്ഞ reporting … Continue reading ഇറാഖ് യുദ്ധം എങ്ങനെ Eco-Friendly ആക്കാന്‍ കഴിയും?

അപകട സൂചന

ആംസ്റ്റര്‍ഡാമിലെ ഒരു പാലത്തില്‍ കണ്ട ഒരു അപകട സൂചന. വെള്ളം ഇത്രയും ഉയരത്തില്‍ എത്തുകയാണെങ്കില്‍ നമുക്ക് ഈ പാലത്തിന്റെ ആവശ്യം വരില്ല. വണ്ടി ഓടിച്ചോളൂ, ചിലപ്പോള്‍ നമുക്കിത് വേഗം തന്നെ നേടിയെടുക്കാം. — സ്രോതസ്സ് http://www.woostercollective.com/2007/10/seen_on_a_draw_bridge_in_amsterdam.html