ഇൻഡ്യൻ സ്വാതന്ത്ര്യസമരത്തിന്റെ രക്തസാക്ഷികളെ അപമാനിക്കുന്നു

https://static.adorilabs.com/audiotracks/v1/10473-IqJOW6OUbAkXjOG6-8f49b2a4-7de7-4fcb-9c30-1c54bfb06e81-5639.mp3

ആമസോണിന്റെ തെക്കെ ആഫ്രിക്കയിലെ ആസ്ഥത്തെ ആദിവാസി ഭൂമി അവകാശികൾ തടഞ്ഞു

അമേരിക്കയിലെ സാങ്കേതികവിദ്യാ വമ്പനായ ആമസോൺ പ്രാദേശിക Goringhaicona Khoi Khoin First Nation ന്റെ ഭൂമിയിൽ ആസ്ഥാനം പണിയുന്നതിനെ മാർച്ചിൽ തെക്കെ ആഫ്രിക്കയിലെ കോടതി തടഞ്ഞു. യൂണിയൻ പൊളിക്കുക തുടങ്ങി തങ്ങളുടെ പണ്ടകശാലയിൽ ധാരാളം അനീതികൾ നടത്തുന്ന ആമസോണിന് മേലെയുള്ള വലിയ ഒരു വിജയമാണിത്. രണ്ട് നദികൾക്ക് ഇടക്കുള്ള ആ കന്നുകാലി മേയൽ ഭൂമിയിലാണ് പരമ്പരാഗതമായി ആത്മീയ ചടങ്ങുകൾ നടക്കുന്നത്. 200 വർഷം മുമ്പ് ആദ്യത്തെ യൂറോപ്യൻ കൈയ്യേറ്റക്കാരുമായി Indigenous Goringhaicona Khoi Khoin ആൾക്കാർ യുദ്ധം … Continue reading ആമസോണിന്റെ തെക്കെ ആഫ്രിക്കയിലെ ആസ്ഥത്തെ ആദിവാസി ഭൂമി അവകാശികൾ തടഞ്ഞു

നൂറ്റാണ്ടുകളായി കോളനിവാഴ്ചക്ക് ശക്തിപകർന്ന തത്വത്തെ വത്തിക്കാൻ തള്ളിക്കളയുന്നു

ആദിവാസികളുടെ ആവശ്യങ്ങളുടെ പ്രതികരണമായി, “Doctrine of Discovery” യെ വത്തിക്കാൻ ഔദ്യോഗികമായി നിരാകരിച്ചു. കോളനി യുഗത്തിൽ ആദിവാസികളുടെ ഭൂമി പിടിച്ചെടുക്കുന്നതിനെ ന്യായീകരിച്ചതും ഇന്നും നിലനിൽക്കുന്ന ചില ആസ്തി നിയമങ്ങളുടെ അടിസ്ഥാന രൂപവും ആണ് 15ാം നൂറ്റാണ്ടിലെ “papal bulls” പിൻതുണച്ച സിദ്ധാന്തങ്ങൾ. papal bulls അല്ലെങ്കിൽ decrees “ആദിവാസി ജനങ്ങളുടെ തുല്യ അന്തസും അവകാശവും” പ്രതിഫലിപ്പിക്കുന്നതല്ല എന്നും കത്തോലിക്ക വിശ്വാസത്തിന്റെ പ്രതിഫലനമായി അതിനെ ഒരിക്കലും കണക്കാക്കിയിരുന്നില്ലെന്നും വത്തിക്കാന്റെ പ്രസ്ഥാവനയിൽ പറയുന്നു. papal bulls, അഥവാ decrees, “ആദിവാസിജനങ്ങളുടെ … Continue reading നൂറ്റാണ്ടുകളായി കോളനിവാഴ്ചക്ക് ശക്തിപകർന്ന തത്വത്തെ വത്തിക്കാൻ തള്ളിക്കളയുന്നു

ഹൗസാബായ് പാട്ടീലിന്‍റെ ധീരത ചരിത്രമാകുമ്പോള്‍

“സര്‍ക്കാരിനോട് ഉറങ്ങരുതെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു...” അതായിരുന്നു അനുകരണീയയായ ഹൗസാബായ് പാട്ടീല്‍, തീപ്പൊരി സ്വാതന്ത്ര്യസമര പോരാളി, പ്രഭാവമുള്ള നേതാവ്, കര്‍ഷകരുടെയും പാവങ്ങളുടെയും പാര്‍ശ്വവത്കൃതരുടെയും വിട്ടുവീഴ്ച്ചയില്ലാത്ത വക്താവ്. 2018 നവംബറില്‍ പാര്‍ലമെന്‍റിലേക്ക് നടന്ന കര്‍ഷകരുടെ ബൃഹത് ജാഥയ്ക്ക് അവര്‍ അയച്ച സന്ദേശങ്ങളാണ് വീഡിയോയിലുള്ള ആ വാക്കുകള്‍. “കര്‍ഷകരുടെ വിളകള്‍ക്ക് മികച്ച വില കിട്ടണം”, വീഡിയോയില്‍ അവരുടെ ശബ്ദം ഇടിമുഴങ്ങി. “നീതി ലഭിക്കുന്നതിനായി ഞാന്‍ അവിടെവരും”, എന്നും ജാഥയില്‍ ചേരുമെന്നും അവര്‍ സമരക്കാരോട് പറഞ്ഞു. 93 വയസ്സായെന്നതും നല്ല ആരോഗ്യസ്ഥിതിയിലല്ല എന്നതും … Continue reading ഹൗസാബായ് പാട്ടീലിന്‍റെ ധീരത ചരിത്രമാകുമ്പോള്‍

എങ്ങനെയാണ് മുതലാളിത്തവും, കോളനിവാഴ്ചയും, സാമ്രാജ്യത്വവും കാലാവസ്ഥ ദുരന്തത്തിന് ശക്തിപകര്‍ന്നത്

കാലാവസ്ഥ സമരം. കാലാവസ്ഥ അടിയന്തിരാവസ്ഥയില്‍ കൂടുതല്‍ പ്രവര്‍ത്തികളുണ്ടാകാനായി ലോക നേതാക്കളോടുള്ള അപേക്ഷയായി ഇതാണ് യുവ കാലാവസ്ഥ പ്രവര്‍ത്തകരുടെ ഇന്നത്തെ കരച്ചില്‍. പാകിസ്ഥാനിന്റെ മൂന്നിലൊന്ന് വെള്ളത്തിനടിയില്‍, ആഫ്രിക്കമുനമ്പിലെ തീവൃ വരള്‍ചയുണ്ടാക്കിയ സോമാലിയയെ പട്ടിണി, കൊടുങ്കാറ്റിന് ശേഷം പ്യൂട്ടോ റിക്കയലിലെ ഭൂരിപക്ഷത്തിനും ഊര്‍ജ്ജമില്ല. ഈ ആഴ്ചയുടെ തുടക്കത്തില്‍ കാലാവസ്ഥ അടിയന്തിരാവസ്ഥയിലെ പങ്കിന്റെ പേരില്‍ ഫോസിലിന്ധന കമ്പനികളെ ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുടേരസ് ശകാരിച്ചു. — സ്രോതസ്സ് democracynow.org | Sep 23, 2022

പാലസ്തീനിലെ ബ്രിട്ടീഷുകാരുടെ യുദ്ധക്കുറ്റങ്ങള്‍ക്ക് ബ്രിട്ടണ്‍ മാപ്പ് പറഞ്ഞു

ബ്രിട്ടീഷ് പട്ടാളക്കാരെത്തിയപ്പോഴാണ് al-Bassa യിലെ ജനങ്ങള്‍ക്ക് സാമ്രാജ്യത്വത്തിന്റെ നിഷ്ഠൂര പാഠങ്ങള്‍ കിട്ടിയത്. തീ പന്തങ്ങങ്ങളോടുകൂടിയ Royal Ulster തോക്കുകള്‍ എത്തി വീടുകള്‍ കത്തിക്കുന്നതിന് മുമ്പ് റോള്‍സ് റോയ്സ് സായുധ കാറുകളുടെ മുകളില്‍ ഘടിപ്പിച്ച യന്ത്രത്തോക്കുകള്‍ പാലസ്തീന്‍ ഗ്രാമങ്ങളില്‍ വെടിയുതിര്‍ത്തു. ഗ്രാമീണരെ ഒരു ബസില്‍ കയറ്റി അവരെക്കൊണ്ട് നിര്‍ബന്ധിപ്പിച്ച് ഭൂമൈനുകള്‍ നിറഞ്ഞ സ്ഥലത്തേക്ക് ഓടിപ്പിച്ചു. അത് പൊട്ടി ബസിലുള്ളവരെല്ലാം മരിച്ചു. — സ്രോതസ്സ് bbc.com | Tom Bateman | 7 Oct 2022

ഗണപതി ബാല്‍ യാദവ് (1920-2021): അദ്ദേഹത്തിന്‍റെ മരണത്തില്‍ വിലപിക്കുന്നു, പക്ഷെ ആ ജീവിതത്തിൽ നിന്നും ഊർജ്ജം കൊള്ളുന്നു

കഴിഞ്ഞയാഴ്ച ഗണപതി ബാൽ യാദവ് ജീവിതാസ്തമയത്തിലേക്കു സൈക്കിൾ ചവിട്ടി. സ്വാതന്ത്ര്യ സമര പോരാളിയും ഒളിവിൽ പ്രവർത്തിച്ചിരുന്ന വിപ്ലവകാരികളുടെ സന്ദേശ വാഹകനുമായിരുന്ന, തന്‍റെ ശതാബ്ദി പൂർത്തിയാക്കി 101-ാം വയസ്സിനോടു പൊരുതിയ, ചെറിയൊരു സമയത്തെ അസുഖമൊഴിച്ചാല്‍ അവസാന മാസങ്ങളിലും 5 മുതൽ 20 കിലോമീറ്റർ വരെ തന്‍റെ പഴയ സൈക്കിളിൽ എവിടെയും യാത്ര ചെയ്യുമായിരുന്ന, ആ മനുഷ്യൻ ആകാശത്തേക്കു സൈക്കിൾ ചവിട്ടി മറഞ്ഞു. ഞങ്ങൾ 2018-ൽ അദ്ദേഹത്തെ കണ്ടുമുട്ടിയ അന്ന് - അദ്ദേഹത്തിനു 97 വയസ്സായിരുന്ന സമയത്ത് - ഞങ്ങളെ … Continue reading ഗണപതി ബാല്‍ യാദവ് (1920-2021): അദ്ദേഹത്തിന്‍റെ മരണത്തില്‍ വിലപിക്കുന്നു, പക്ഷെ ആ ജീവിതത്തിൽ നിന്നും ഊർജ്ജം കൊള്ളുന്നു