കോടീശ്വരന്‍മാര്‍ തങ്ങളുടെ സമ്പത്തിന്റെ കൂടെ $1.3 ലക്ഷം കോടി ഡോളര്‍ കൂട്ടിച്ചേര്‍ത്തു, അതേ സമയം 5 ലക്ഷം അമേരിക്കക്കാര്‍ മഹാമാരിയാല്‍ മരിച്ചു

Institute for Policy Studies (IPS) ഉം Americans for Tax Fairness (ATF) ഉം നടത്തിയ പഠനം അനുസരിച്ച് അമേരിക്കയുടെ 664 ശതകോടീശ്വരന്‍മാര്‍ക്ക് മൊത്തം $4.2 ലക്ഷം കോടി ഡോളര്‍ സമ്പത്തുണ്ട്. തൊഴിലില്ലായ്മയും, ഇന്‍ഷുറന്‍സില്ലാത്തതും, പട്ടിണിയും ആകാശം മുട്ടെ വളര്‍ന്നിരിക്കുന്നതിനാല്‍ അമേരിക്കയിലെ എണ്ണമറ്റ കുടുംബങ്ങള്‍ അതിന്റെ സാമ്പത്തിക വേദന അനുഭവിച്ചിരിക്കുമ്പോഴാണ് ഇത് സംഭവിക്കുന്നത്. ലോകത്തെ ഏറ്റവും കൂടുതല്‍ കൊറോണവൈറസ് മരണം നടക്കുന്നത് അമേരിക്കയിലാണ്. തിങ്കളാഴ്ച അത് 5 ലക്ഷം കവിഞ്ഞു. "കോവിഡ്-19 കാരണം 670 പേര്‍ക്ക് … Continue reading കോടീശ്വരന്‍മാര്‍ തങ്ങളുടെ സമ്പത്തിന്റെ കൂടെ $1.3 ലക്ഷം കോടി ഡോളര്‍ കൂട്ടിച്ചേര്‍ത്തു, അതേ സമയം 5 ലക്ഷം അമേരിക്കക്കാര്‍ മഹാമാരിയാല്‍ മരിച്ചു

കോവിഡ്-19 അസമത്വ വൈറസ്

Oxfam International ജനുവരി 25, 2021 ന് പ്രസിദ്ധപ്പെടുത്തിയ റിപ്പോര്‍ട്ട്, ലോകം മൊത്തമുള്ള രാജ്യങ്ങളിലെ ആസമത്വത്തിന് മേല്‍ കോവിഡ്-19 മഹാമാരിയുടെ ആഘാതം ചര്‍ച്ച ചെയ്യുന്നു. സാമ്പത്തിക, gender, വംശീയ അസമത്വത്തെ മഹാമാരി ധാരാളം രാജ്യങ്ങളില്‍ മോശമാക്കി എന്ന് റിപ്പോര്‍ട്ട് പറയുന്നു. 2020 മാര്‍ച്ച് മുതല്‍ ഡിസംബര്‍ വരെയുള്ള കാലം കൊണ്ട് ലോകം മൊത്തം പണക്കാര്‍ അവരുടെ സമ്പത്ത് മൊത്തം 3.9 ലക്ഷം കോടി ഡോളര്‍ വര്‍ദ്ധിപ്പിച്ചു. അതേ സമയം കോടിക്കണക്കിന് ആളുകള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുകയും ദാരിദ്ര്യവും പട്ടിണിയും … Continue reading കോവിഡ്-19 അസമത്വ വൈറസ്

യൂറോപ്പില്‍ 8 ലക്ഷം കോവിഡ്-19 മരണങ്ങള്‍

യൂറോപ്പിലെ കൊറോണവൈറസ് മഹാമാരിയില്‍ നിന്നുള്ള ഔദ്യോഗിക മരണ സംഖ്യ ഇന്നലെ 8 ലക്ഷം മറികടന്നു. ഈ തോതിലെ മരണം സമൂഹത്തിന് പറഞ്ഞറിയിക്കാന്‍ പറ്റാത്ത വിധം വലിയ ഒരു ആഘാതമാണ് ഉണ്ടാക്കിയത്. ബല്‍ജിയത്തില്‍ 529 ല്‍ ഒരാള്‍ കോവിഡ്-19 കാരണം മരിച്ചു, the Czech Republic ല്‍ അത് 545 ല്‍ ഒന്നാണ്, ബ്രിട്ടണില്‍ അത് 558 ല്‍ ഒന്നാണ്, ഇറ്റലിയില്‍ 625 ല്‍ ഒന്നും, പോര്‍ച്ചുഗലില്‍ 630 ല്‍ ഒന്നും, ബോസ്നിയയില്‍ 646 ല്‍ ഒന്നും ആണ്. … Continue reading യൂറോപ്പില്‍ 8 ലക്ഷം കോവിഡ്-19 മരണങ്ങള്‍

മഹാമാരി മരണങ്ങൾ “സാമൂഹിക കൊലപാതകം” ആണ്

മഹാമാരിയോടുള്ള കൂട്ടായ പ്രതികരണത്തിൽ ലോക സർക്കാരുകളെ “സാമൂഹിക കൊലപാതകം” എന്ന് ആരോപിച്ച് ഒരു എഡിറ്റോറിയൽ ഫെബ്രുവരി 4 ന്, ബി‌എം‌ജെ (ബ്രിട്ടീഷ് മെഡിക്കൽ ജേണൽ) പ്രസിദ്ധീകരിച്ചു. ഈ വിനാശകരമായ പ്രസ്താവനയ്ക്കുള്ള പ്രതികരണം എന്നത് ബ്രിട്ടനിലെ എല്ലാ മാധ്യമങ്ങളുടെയും രാഷ്ട്രീയക്കാരുടെയും അവഗണിക്കുകയും മറയ്ക്കുകയും ചെയ്യുക എന്നതായിരുന്നു. “കോവിഡ് -19: സാമൂഹിക കൊലപാതകം, അവർ എഴുതിയത് - തിരഞ്ഞെടുക്കപ്പെട്ടവർ, കണക്കാക്കാനാവാത്തവർ, അനുതപിക്കാത്തവർ” എന്ന എഡിറ്റോറിയൽ എഴുതിയത് ജേണലിന്റെ എക്സിക്യൂട്ടീവ് എഡിറ്റർ കമ്രാൻ അബ്ബാസിയാണ്. The BMJ editorial: "Covid-19: Social … Continue reading മഹാമാരി മരണങ്ങൾ “സാമൂഹിക കൊലപാതകം” ആണ്

കോവിഡ് വാക്സിന്‍ ലഭ്യതയിലും വിലയിലുമുള്ള വമ്പന്‍ മരുന്ന് കമ്പനികളുടെ കുത്തക അവസാനിപ്പിക്കുക

സമ്പന്ന രാജ്യങ്ങൾ അവരുടെ വാക്സിൻ പദ്ധതി തുടങ്ങി. മഹാമാരി സമയത്ത് വാക്സിൻ പൂഴ്ത്തിവെക്കുന്നത് ദരിദ്ര രാജ്യങ്ങളെ മോശമായി ബാധിക്കുമെന്ന് തെക്കൻ രാജ്യങ്ങളുടെ നേതാക്കളും ആഗോള ആരോഗ്യ വക്താക്കളും പറഞ്ഞു. ചില സമ്പന്ന രാജ്യങ്ങളിലെ ജനങ്ങൾക്ക് 7 പ്രാവശ്യം കൊടുക്കാൻ വേണ്ടത്ര വാക്സിനുകൾ അവർ ശേഖരിച്ച് വെച്ചിരിക്കുകയാണ്. അതേ സമയം ദരിദ്ര രാജ്യങ്ങളിൽ വാക്സിൻ വേണ്ടത്ര കിട്ടുന്നുമില്ല. ഈ പ്രശ്നം പരിഹരിക്കാൻ ഈ സാങ്കേതികവിദ്യ ദരിദ്ര രാജ്യങ്ങളിലെ കമ്പനികൾക്ക് പങ്കുവെക്കണമെന്ന് പൊതുജനാരോഗ്യ വിദഗ്ദ്ധയായ Dr. Mohga Kamal-Yanni പറയുന്നു. … Continue reading കോവിഡ് വാക്സിന്‍ ലഭ്യതയിലും വിലയിലുമുള്ള വമ്പന്‍ മരുന്ന് കമ്പനികളുടെ കുത്തക അവസാനിപ്പിക്കുക

ലോക്ക്ഡൌണില്‍ ഒരു കോടിയിലധികം കുടിയേറ്റ തൊഴിലാളികള്‍ സ്വന്തം സ്ഥലങ്ങളിലേക്ക് തിരിച്ച് പോയി

കോവിഡ്-19 ലോക്ക്ഡൌണില്‍ ഒരു കോടിയിലധികം കുടിയേറ്റ തൊഴിലാളികള്‍ സ്വന്തം സ്ഥലങ്ങളിലേക്ക് തിരിച്ച് പോയി എന്ന് തൊഴില്‍ മന്ത്രി Santosh Kumar Gangwar പറഞ്ഞു. “കോവിഡ്-19 ലോക്ക്ഡൌണ്‍ സമയത്ത് 1.14 കോടി അന്യ സംസ്ഥാന തൊഴിലാളികള്‍ സ്വന്തം സംസ്ഥാനങ്ങളിലേക്ക് പോയി. അതില്‍ കൂടുതല്‍ പേരും ഇപ്പോള്‍ തിരികെ ജോലി സ്ഥലത്ത് എത്തിയിട്ടുണ്ട്” എന്ന് അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും 36 സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണ പ്രദേശങ്ങളിലേയും ഒന്നൊന്നായുള്ള തൊഴിലാളികളുടെ എണ്ണം മന്ത്രി പറയുന്ന 1.14 കോടിയുടെ അടുത്ത് എത്തുന്നില്ല. ഈ കാലത്ത് … Continue reading ലോക്ക്ഡൌണില്‍ ഒരു കോടിയിലധികം കുടിയേറ്റ തൊഴിലാളികള്‍ സ്വന്തം സ്ഥലങ്ങളിലേക്ക് തിരിച്ച് പോയി

ലോസാഞ്ജലസില്‍ ലാറ്റിനോകളുടെ കോവിഡ് മരണം 1,000% വര്‍ദ്ധിച്ചു

അമേരിക്കയിലെ കൊറോണ വൈറസ് മഹാമാരിയില്‍ കറുത്തവരും ലാറ്റിനോകളും ഉയര്‍ന്ന തോതിലാണ് മരിക്കുന്നത്. വെള്ളക്കാരേക്കാള്‍ വളരെ കുറഞ്ഞ തോതിലാണ് ഇവരിലെ വാക്സിനേഷന്‍ നടക്കുന്നത്. Centers for Disease Control and Prevention ന്റെ റിപ്പോര്‍ട്ട് പ്രകാരം 60% ല്‍ അധികം വാക്സിനേഷന്‍ നടന്നിട്ടുള്ളത് വെള്ളക്കാരിലാണ്. ലാറ്റിനോകളില്‍ 11.5% ഉം ഏഷ്യക്കാരില്‍ 6% ഉം കറുത്തവരില്‍ 5% ഉം വാക്സിനേഷന്‍ നടന്നു. 1.3 കോടി അമേരിക്കക്കാര്‍ക്ക് വാക്സിന്‍ നല്‍കിയ പരിപാടിയുടെ ആദ്യ മാസത്തിലെ ഡാറ്റ പരിശോധിച്ചാണ് CDC ഈ കണക്ക് … Continue reading ലോസാഞ്ജലസില്‍ ലാറ്റിനോകളുടെ കോവിഡ് മരണം 1,000% വര്‍ദ്ധിച്ചു

നെതര്‍ലാന്‍ഡ്സില്‍ കോവിഡ്-19 ലോക്ക്ഡൌണ്‍ അക്രമാസക്തമായി

കൊറോണവൈറസിനെ അമര്‍ച്ചചെയ്യാനായി തുടങ്ങിയ കര്‍ഫ്യൂവിനിടക്ക് നെതര്‍ലാന്‍ഡ്സിലെ നഗരങ്ങളില്‍ മൂന്നാം ദിവസവും തുടരുന്ന ലഹളയില്‍ ഡച്ച് പോലീസ് 180 പേരെ അറസ്റ്റ് ചെയ്തു. അക്രമാസക്തമായ ലഹളക്കാര്‍ തീവെക്കുകയും, കല്ലെറിയുകയും, കടകള്‍ കൊള്ളയടിക്കുകയും ചെയ്തു. വൈറസിന്റെ "ബ്രിട്ടീഷ് വകഭേദ"ത്തില്‍ നിന്നുള്ള പുതിയ തരംഗത്തെക്കുറിച്ചുള്ള National Institute for Health (RIVM) ന്റെ മുന്നറീപ്പിനെ തുടര്‍ന്നാണ് രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുണ്ടായ ആദ്യത്തെ കര്‍ഫ്യൂ നടപ്പാക്കിയത്. ആഴ്ചകളായി രോഗബാധ കുറയുന്ന അവസരമാണിത്. മൂന്ന് ദിവസത്തെ ലഹളയില്‍ മൊത്തം 470 പേരെ പോലീസ് … Continue reading നെതര്‍ലാന്‍ഡ്സില്‍ കോവിഡ്-19 ലോക്ക്ഡൌണ്‍ അക്രമാസക്തമായി

അതി സമ്പന്നര്‍ കോവിഡ് നഷ്ടം ധൃതഗതിയില്‍ നികത്തി, എന്നിട്ടും ശതകോടികള്‍ ഒരു ദശാബ്ദമെങ്കിലും ദാരിദ്ര്യത്തില്‍ കഴിയേണ്ടി വരും

വെറും 9 മാസം കൊണ്ട് ഭൂമിയിലെ ഏറ്റവും പണക്കാരായ 1,000 പേര്‍ കോവിഡ്-19 കാരണമുണ്ടായ നഷ്ടത്തില്‍ നിന്ന് കരകയറി. എന്നാല്‍ ലോകത്തെ ദരിദ്രരായവര്‍ക്ക് മഹാമാരിയുണ്ടാക്കിയ സാമ്പത്തി ആഘാതത്തില്‍ നിന്ന് കരകയറാന്‍ ഒരു ദശാബ്ദത്തില്‍ കൂടുതല്‍ കാലം എടുക്കും. Oxfam നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്. World Economic Forum ന്റെ ‘Davos Agenda’ തുടങ്ങിയ ദിവസം അവര്‍ ‘The Inequality Virus’ എന്ന ഈ പ്രബന്ധം പ്രസിദ്ധപ്പെടുത്തി. എല്ലാ രാജ്യങ്ങളിലും സാമ്പത്തിക അസമത്വം വര്‍ദ്ധിപ്പിക്കാനുള്ള ശേഷി കോവിഡ്-19 … Continue reading അതി സമ്പന്നര്‍ കോവിഡ് നഷ്ടം ധൃതഗതിയില്‍ നികത്തി, എന്നിട്ടും ശതകോടികള്‍ ഒരു ദശാബ്ദമെങ്കിലും ദാരിദ്ര്യത്തില്‍ കഴിയേണ്ടി വരും