കൊറോണയെക്കുറിച്ചുള്ള ശരിയായ വാര്‍ത്ത ലേഖനങ്ങളെ ഫേസ്‌ബുക്ക് spam ആയി അടയാളപ്പെടുത്തി

കൊറോണ വൈറസിനേയും COVID-19 നേയും കുറിച്ചുള്ള ചില ലേഖനങ്ങളെ ഫേസ്‌ബുക്ക് spam ആയി അടയാളപ്പെടുത്താന്‍ തുടങ്ങിയിരിക്കുന്നു. ഇത് ഒരു “bug in an anti-spam system” കാരണം ഉണ്ടായതാണെന്ന് ഫേസ്‌ബുക്കിന്റെ വൈസ് പ്രസിഡന്റായ Guy Rosen പറഞ്ഞു. പ്രശ്നം കണ്ടെത്തിയതിന് ശേഷം കമ്പനി ഇത് പരിഹരിക്കാനായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. Verge ഈ വിവരം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് ശേഷം Rosen പറഞ്ഞു, ഫേസ്‌ബുക്ക് ഈ പ്രശ്നം പരിഹരിക്കുകയും അത് ബാധിച്ച പോസ്റ്റുകളെ പഴയ സ്ഥതിയിലെത്തിക്കുകയും ചെയ്തു. — സ്രോതസ്സ് theverge.com … Continue reading കൊറോണയെക്കുറിച്ചുള്ള ശരിയായ വാര്‍ത്ത ലേഖനങ്ങളെ ഫേസ്‌ബുക്ക് spam ആയി അടയാളപ്പെടുത്തി

കോവിഡ്-19 രോഗികളെ ചികില്‍സിക്കുന്ന സ്വന്തമായ സുരക്ഷാ മാസ്ക് ധരിച്ച നഴ്സുമാരെ അമേരിക്കയില്‍ പിരിച്ചുവിട്ടേക്കാം

സ്വന്തമായ മാസ്ക് ധരിച്ചാല്‍ കാലിഫോര്‍ണിയയിലെ Kaiser Permanente ആശുപത്രിയികളിലെ നഴ്സുമാരെ ഉടന്‍ പിരിച്ച് വിട്ടേക്കാം എന്ന് അവരെ പ്രതിനിധാനം ചെയ്യുന്ന യൂണിയന്‍ പറഞ്ഞു. കൊറോണവൈറസ് pandemic ന് ശേഷം സംരക്ഷണ ആവരണങ്ങളുടെ ലഭ്യത കുറഞ്ഞതിനാല്‍ സംരക്ഷണ വസ്ത്രങ്ങള്‍ പുനരുപയോഗിക്കണമെന്ന് നഴ്സുമാര്‍ക്ക് ഉത്തരവ് കൊടുത്തതിന് ശേഷമാണ് ഈ വാര്‍ത്തകള്‍ വരുന്നത്. വായുവിലൂടെയുള്ള രോഗകാരികളില്‍ നിന്നുള്ള ഏറ്റവും മെച്ചപ്പെട്ട സംരക്ഷണം നല്‍കുന്ന N95 മാസ്കുകള്‍ സ്വന്തമായി വാങ്ങി ജോലിസ്ഥലത്ത് ധരിച്ചാല്‍ അവരെ തല്‍സ്ഥലത്ത് വെച്ച് തന്നെ പിരിച്ച് വിടുമെന്ന് Kaiser … Continue reading കോവിഡ്-19 രോഗികളെ ചികില്‍സിക്കുന്ന സ്വന്തമായ സുരക്ഷാ മാസ്ക് ധരിച്ച നഴ്സുമാരെ അമേരിക്കയില്‍ പിരിച്ചുവിട്ടേക്കാം

കോവിഡ് 19: പ‍ഞ്ചിങ് ഒഴിവാക്കി; പകരം റജിസ്റ്ററിൽ ഒപ്പ്

ആധാർ അധിഷ്ഠിത ബയോമെട്രിക് അറ്റൻഡൻസ് സംവിധാനത്തിലൂടെ ഹാജർ രേഖപ്പെടുത്തുന്നത് മാർച്ച് 31 വരെ നിർത്തിവയ്ക്കാൻ കേന്ദ്രസർക്കാർ മന്ത്രാലയങ്ങളോടും വകുപ്പുകളോടും നിർദേശിച്ചു. പകരം ജീവനക്കാർ റജിസ്റ്ററിൽ ഒപ്പിടണമെന്നാണ് നിർദേശം. ബയോമെട്രിക് സംവിധാനത്തിന്റെ ഉപയോഗം വൈറസ് പടരാനുള്ള സാധ്യത വർധിപ്പിക്കുന്നു. ഇത് തടയുകയാണ് ലക്ഷ്യം. — സ്രോതസ്സ് manoramaonline.com | Mar 06, 2020 കേന്ദ്രീകൃത തിരിച്ചറിയല്‍ പരിപാടി തകരാനുള്ള പുതിയ കാര്യം. ഇത് പ്രതീക്ഷിക്കാത്ത ഒരു പ്രശ്നമാണ്. പക്ഷേ റേഷന്‍ കടകളുടെ കാര്യം പറയുന്നില്ലല്ലോ. കോവിഡ് രാജ്യം മുഴുവന്‍ … Continue reading കോവിഡ് 19: പ‍ഞ്ചിങ് ഒഴിവാക്കി; പകരം റജിസ്റ്ററിൽ ഒപ്പ്

കോവിഡ്-19 പകര്‍ച്ചവ്യാധിയോടുള്ള സര്‍ക്കാരിന്റെ പ്രതികരണമായി പ്രധാനമന്ത്രിക്ക് ‘നടത്താമായിരുന്ന’ പ്രസംഗം

മൂന്നാഴ്ചത്തെ ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചുകൊണ്ട് ചൊവ്വാഴ്ച വൈകിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തിന് ശേഷം 'നടത്തേണ്ടിയിരുന്ന പ്രസംഗം' എന്നൊരു കുറിപ്പ് മുമ്പത്തെ IAS ഉദ്യോഗസ്ഥനായ കണ്ണന്‍ ഗോപിനാഥന്‍ എഴുതി. കോവിഡ്-19 കൂടുതല്‍ പകരാതിരിക്കാനും ശരിയായി ചികില്‍സിക്കാനും സര്‍ക്കാര്‍ എടുക്കേണ്ട നടപടികളെക്കുറിച്ച് ആ സാങ്കല്‍പ്പിക പ്രസംഗത്തില്‍ ഗോപിനാഥന്‍ വിവരിക്കുന്നു. നഷ്ടപ്പെടുന്ന ജീവിതവൃത്തി ദരിദ്ര വിഭാഗങ്ങളെ നാടകീയമായി ബാധിക്കാതിരിക്കാനായി അവര്‍ക്ക് വരുമാനം അയച്ചുകൊടുക്കുന്നതിനെക്കുറിച്ചും അദ്ദേഹം പറയുന്നു. മോഡി ഇതൊന്നും തന്റെ പ്രസംഗത്തില്‍ പ്രതിപാതിച്ചിട്ടില്ല. അവശ്യ സേവനങ്ങള്‍ തുറന്നിരിക്കും എന്ന് … Continue reading കോവിഡ്-19 പകര്‍ച്ചവ്യാധിയോടുള്ള സര്‍ക്കാരിന്റെ പ്രതികരണമായി പ്രധാനമന്ത്രിക്ക് ‘നടത്താമായിരുന്ന’ പ്രസംഗം

മലയാള മാധ്യമങ്ങള്‍ സംയമനം പാലിക്കണം

കോവിഡ്19 രോഗികളുടെ അഭിമുഖം പുറത്തുവിടരുത്. വിദേശത്ത് നിന്ന് വന്നു എന്ന ഒറ്റ കാരണത്താല്‍ തന്നെ സ്വന്തം വീടുകളില്‍ ഒറ്റ മുറിയില്‍ 14 ദിവസം ഒറ്റപ്പെട്ട് കഴിയേണ്ടവരാണ് അവര്‍. അത് ലംഘിച്ച് നാട് മുഴുവന്‍ രോഗം പരത്തിയിട്ട് ചാരിത്ര്യ പ്രസംഗം നടത്താന്‍ ചാനലുകള്‍ അവര്‍ക്ക് അവസരം നല്‍കുന്നത് ദുരുദ്ദേശ പരമാണ്. അത് ഒറ്റപ്പെട്ട് കഴിയലിനെ ലംഘിക്കാന്‍ ആളുകളെ കൂടുതല്‍ പ്രോത്സാഹനം ചെയ്യുകയേയുള്ളു. അതുപോലെ സര്‍ക്കാര്‍ ഇത്തരം കുറ്റക്കാര്‍ക്ക് കടുത്ത ശിക്ഷ തുടക്കത്തിലേ കൊടുക്കാത്തിരുന്നെങ്കില്‍ ഇത് ഇത്ര വഷളാവില്ലായിരുന്നു.

കൊറോണ വൈറസ് ടെസ്റ്റിന്റെ ഫീസ്

എല്ലാ അമേരിക്കക്കാരേയും കൊറോണ വൈറസ് ടെസ്റ്റ് നടത്താനുള്ള Centers for Disease Control ഡയറക്റ്റര്‍ ആയ Dr. Robert Redfield ന്റെ ഉറപ്പ് പറച്ചിലിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അതിന്റെ ചിലവ് കുറക്കണമെന്ന് ഡമോക്രാറ്റിക് പ്രതിനിധിയായ Katie Porter കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടു. മൊത്തം ചിലവ് $1,331 ഡോളര്‍ എന്നെഴുതിയ ഒരു വെള്ള ബോര്‍ഡ് ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് പോര്‍ട്ടര്‍ പറയുന്നു, "ഞാന്‍ കണക്കുകൂട്ടി നോക്കി. അപ്രതീക്ഷിതമായ ചിലവ് $400 ഡോളര്‍ വന്നാല്‍ പോലും താങ്ങാനാകാത്ത അമേരിക്കക്കാരുടെ എണ്ണം 40% … Continue reading കൊറോണ വൈറസ് ടെസ്റ്റിന്റെ ഫീസ്

കോവിഡ്-19 ന്റെ ടിവി വാര്‍ത്തകള്‍ കാണാതിരിക്കുക

കോവിഡ്-19 ന്റെ ടിവി വാര്‍ത്തകള്‍ കാണാതിരിക്കുക. ആവര്‍ത്തിച്ചുള്ള വാര്‍ത്തകള്‍ ആളുകളെ പേടിപ്പെടുത്തുകയും അവരുടെ വ്യക്തമായ ചിന്താശേഷിയെ ബാധിക്കുകയും മാനസികാഘാതമുണ്ടാക്കുകയും ചെയ്യും. ഒരു പ്രതിസന്ധിയെക്കുറിച്ചുള്ള TV വാര്‍ത്ത വ്യാപ്തി ദിവസത്തെ 24 മണിക്കൂറുകളും "വിവരങ്ങള്‍" കൊണ്ട് നിറക്കാനായി കഷ്ടപ്പെടുകയാണ്. സമയം നിറക്കാന്‍ ആവശ്യമായ യഥാര്‍ത്ഥ വിവരങ്ങളുടെ ഒഴുക്ക് വേണ്ടത്ര ഉണ്ടാകുന്നുമില്ല. അവര്‍ എന്ത് ചെയ്യും?‍ അവര്‍ ആവര്‍ത്തിക്കും. അവര്‍ കാടുകയറിയതും ലഘുവായതും ആയ വിശദാംശങ്ങള്‍ അവതരിപ്പിക്കും. ചില കാര്യങ്ങള്‍ വ്യത്യസ്ഥമായി ചെയ്യും. അവര്‍ വ്യക്തമായതിനെ ആവശ്യത്തിലധികം വിശദീകരിക്കുയും ചെയ്യും. … Continue reading കോവിഡ്-19 ന്റെ ടിവി വാര്‍ത്തകള്‍ കാണാതിരിക്കുക

അമേരിക്കയുടെ ചികില്‍സാ ദുരന്തത്തിന് കാരണം സ്വകാര്യവല്‍ക്കണം ആണ്

[അമേരിക്കയില്‍ എല്ലാവര്‍ക്കും ഇന്‍ഷുറന്‍സ് ഇല്ലാത്തതിനാലാണ് ഈ ചികില്‍സാ ദുരന്തം അവിടെ ഉണ്ടായത് എന്ന ഒരു വ്യാഖ്യാനം മാധ്യമങ്ങളില്‍ കണ്ടു. എന്നാല്‍ അത് തെറ്റാണ്. പ്രശ്നം ഇന്‍ഷുറന്‍സിന്റേതല്ല എന്ന് വ്യക്തമാക്കാനാണ് ഇത് എഴുതുന്നത്.] കൊവിഡ്-19 ലോകം മൊത്തം വ്യാപിക്കുകയാണല്ലോ. ചികില്‍സ കിട്ടിയാല്‍ മൂന്നാഴ്ച കൊണ്ട് ഭേദമാക്കാവുന്ന വെറും ഒരു പനിയാണ് ഇത്. എന്നാല്‍ സമ്പന്ന രാജ്യങ്ങളില്‍ ഇത് വലിയ ദുരന്തമായി മാറിയിരിക്കുകയാണ്. എല്ലാ സമ്പന്ന രാജ്യങ്ങളിലും അങ്ങനെ സംഭവിക്കുന്നില്ലതാനും. നവഉദാരവല്‍ക്കരണ(neoliberal) നയങ്ങള്‍ എത്ര തീവൃമായി നടപ്പാക്കുന്നു എന്നതിന് അനുസരിച്ചാണ് … Continue reading അമേരിക്കയുടെ ചികില്‍സാ ദുരന്തത്തിന് കാരണം സ്വകാര്യവല്‍ക്കണം ആണ്