സ്പെയിനിലെ പ്രധാനമന്ത്രിയുടെ ഫോൺ പെഗസസ് ഉപയോഗിച്ച് ചാരപ്പണി നടത്തി

പ്രധാനമന്ത്രി Pedro Sánchez ന്റേയും പ്രതിരോധ മന്ത്രി Margarita Robles ന്റേയും ഫോണുകളെ കഴിഞ്ഞ വർഷം Pegasus ചാരസോഫ്റ്റ്‍വെയർ ബാധിച്ചു എന്ന് സ്പെയിനിലെ സർക്കാർ പറഞ്ഞു. സർക്കാരുകൾ മാത്രമാണ് പെഗസസ് ചാരസോഫ്റ്റ്‍വെയർ ഉപയോഗിക്കുക എന്നാണ് അതിന്റെ നിർമ്മാതാക്കൾ അവകാശപ്പെടുന്നത്. 2021 മെയിലും ജൂണിലുമാണ് Sánchez ന്റെ ഫോണും 2021 ജൂണിൽ Robles ന്റെ ഫോണും ആക്രമിക്കപ്പെട്ടത് എന്ന് presidency മന്ത്രിയായ Félix Bolaños പറഞ്ഞു. ഫോണുകളിൽ നിന്ന് ഡാറ്റ ചോർത്തിയിട്ടുണ്ട്. വടക്ക് കിഴക്കൻ സ്പെയിനിലെ പ്രദേശത്തിന്റെ പ്രസിഡന്റായ … Continue reading സ്പെയിനിലെ പ്രധാനമന്ത്രിയുടെ ഫോൺ പെഗസസ് ഉപയോഗിച്ച് ചാരപ്പണി നടത്തി

കാറ്റലാൻകാർക്കെതിരെ പെഗസസും കൻഡിറുഉം ഉപയോഗിച്ചുള്ള കൂലിപ്പട്ടാളക്കാരുടെ വിപുലമായ ചാരസോഫ്റ്റ്‍വെയർ പ്രയോഗം

Pegasus ഉപയോഗിച്ച് ലോകം മൊത്തമുള്ള Android ഫോണുകളെ NSO Group ന് ഹാക്ക് ചെയ്യാൻ പറ്റുന്ന ഒരു പഴുത് അടക്കാനുള്ള CVE-2019-3568 എന്ന പാച്ച് 2019 ൽ വാട്ട്സാപ്പ് ഇറക്കി. അതേ സമയം ആ പഴുത് ബാധിച്ച 1,400 ഉപയോകക്താക്കൾക്ക് WhatsApp സന്ദേശം അയച്ചു. സ്പെയിനിലെ കറ്റലോണിയയിലെ പൊതു സമൂഹ, രാഷ്ട്രീയ രംഗത്തെ ധാരാളം പേർ ആ പട്ടികയിലുണ്ട്. പൊതു സമൂഹത്തിലെ ഇരകളെ അറിയിക്കുന്നതിലും എങ്ങനെ കൂടുതൽ സുരക്ഷിതമാകാം എന്നതിന് വേണ്ട നടപടികളെടുക്കുന്നതിൽ WhatsApp നെ Citizen … Continue reading കാറ്റലാൻകാർക്കെതിരെ പെഗസസും കൻഡിറുഉം ഉപയോഗിച്ചുള്ള കൂലിപ്പട്ടാളക്കാരുടെ വിപുലമായ ചാരസോഫ്റ്റ്‍വെയർ പ്രയോഗം

ബ്രിട്ടണിലെ സർക്കാർ ഉദ്യോഗസ്ഥൻമാരെ പെഗസസ് ബാധിച്ചു

പൊതു സമൂഹത്തിനെതിരായ ഡിജിറ്റൽ ഭീഷണിയെക്കുറിച്ച് ഗവേഷണം നടത്തുകയാണ് Citizen Lab ന്റെ കേന്ദ്ര ഉദ്യമം. mercenary spyware നെക്കുറിച്ചുള്ള ഞങ്ങളുടെ അന്വേഷണത്തിന്റെ സമയത്ത് സർക്കാരുകൾ മറ്റ് സർക്കാരുകൾക്കെതിരെ അന്തർദേശീയ ചാരപ്പണി നടത്തുന്നതായി ഞങ്ങൾ ഇടക്ക് കാണാറുണ്ട്. അതിൽ കൂടുതലും ഞങ്ങളുടെ ലക്ഷ്യത്തിനും വ്യാപ്തിക്കും പുറത്താണ്. എന്നിരുന്നാലും ചില സമയത്ത് അനുയോജ്യമായതും അതേ സമയം ഞങ്ങളുടെ പ്രവർത്തനം ദോഷം കുറക്കുമെന്ന് ഞങ്ങൾക്ക് വിശ്വാസം ഉണ്ടെങ്കിൽ ഞങ്ങളുടെ സ്വാതന്ത്ര്യം ഉറപ്പ് വരുത്തികൊണ്ട് ഞങ്ങൾ ഈ സർക്കാരുകളെ അറിയിക്കാറുണ്ട്. ബ്രിട്ടണിലെ ഔദ്യോഗിക … Continue reading ബ്രിട്ടണിലെ സർക്കാർ ഉദ്യോഗസ്ഥൻമാരെ പെഗസസ് ബാധിച്ചു

ചാരപ്പണി സാങ്കേതികവിദ്യക്ക് നിയന്ത്രണം കൊണ്ടുവരുന്ന ആദ്യ രാജ്യമായി കോസ്റ്റ റിക്ക

ഐക്യരാഷ്ട്ര സഭയുടെ 49ാം സമ്മേളനത്തിന്റെ ഭാഗമായി Access Now ഉം അമേരിക്കയുടേയും യൂറോപ്പിന്റേയും Trade and Technology Council (U.S.-EU TTC) Partnership, നടത്തിയ ഒരു virtual സംവാദത്തിൽ Ambassador Devandas ആദ്യത്തെ രാഷ്ടര പ്രതിനിധിയായി, ലോകത്തോട് തുറന്ന് പ്രഖ്യാപിച്ചു, “മനുഷ്യാവകാശം സംരക്ഷിക്കുന്ന ചട്ടക്കൂട് സ്ഥാപിക്കുന്നത് വരെ ചാരപ്പണി സാങ്കേതികവിദ്യകൾക്ക് ഉടൻ moratorium നടപ്പാക്കണം.” — സ്രോതസ്സ് accessnow.org | 13 Apr 2022

ബ്രിട്ടീഷ് ഉദ്യോഗസ്ഥർ ഇരകളായ പെഗസസ് ആക്രമണം ഇൻഡ്യയുമായി ബന്ധപ്പെട്ടതാണെന്ന് സംശയിക്കപ്പെടുന്നു

ബ്രിട്ടീഷ് സർക്കാർ ഉദ്യോഗസ്ഥരെ Pegasus ബാധയാൽ ആക്രമിക്കപ്പെട്ടു എന്ന് കരുതുന്നു. ഇൻഡ്യയിൽ നിന്നും മൂന്ന് മറ്റ് രാജ്യങ്ങളിൽ നിന്നുമാണ് ആക്രമണമുണ്ടായത്. ഇന്റർനെറ്റ് നിരീക്ഷണ സംഘമായ Citizen Lab ന്റെ പുതിയ റിപ്പോർട്ടിലാണ് ഈ കാര്യം പറഞ്ഞിരിക്കുന്നത്. ഇസ്രായേലിലെ NSO Group നിർമ്മിച്ച ശക്തമായ ഹാക്കിങ് ഉപകരണമാണ് Pegasus ചാരസോഫ്റ്റ്‍വെയർ. വ്യക്തികളുടെ സ്മാർട്ട്ഫോൺ ഒരു വിദൂര കേൾവി ഉപകരണമായി മാറ്റാൻ ശേഷിയുള്ളതാണ് ഇത്. vetted സർക്കാർ ഏജൻസികൾക്ക് മാത്രമേ ഈ സോഫ്റ്റ്‍വെയർ ഉപയോഗിക്കാനാകൂ. പ്രധാനമന്ത്രിയുടെ ഓഫീസിനകത്തും Foreign and … Continue reading ബ്രിട്ടീഷ് ഉദ്യോഗസ്ഥർ ഇരകളായ പെഗസസ് ആക്രമണം ഇൻഡ്യയുമായി ബന്ധപ്പെട്ടതാണെന്ന് സംശയിക്കപ്പെടുന്നു

ഗർഭഛിദ്രത്തിന് ശ്രമിച്ചാൽ നിങ്ങളുടെ ഫോൺ ചാരപ്പണി നടത്തും

https://www.youtube.com/watch?v=TGiQPrhZI7M Roe v. Wade been overturned.

പെഗസസ് ചാരവെയർ സ്പാനിഷ് പ്രധാനമന്ത്രിയുടെ ടെലിഫോണിലും

പ്രധാനമന്ത്രി Pedro Sanchez ന്റേയും പ്രതിരോധമന്ത്രി Margarita Robles ന്റേയും സർക്കാർ സ്ഥാനപതിയായ Felix Bolanos ന്റേയും ഫോണിൽ പെഗസസ് ചാര സോഫ്റ്റ്‍വെയർ സ്പെയിലിനലെ അധികൃതർ കണ്ടെത്തി. മെയ് 2021 ൽ ആണ് Sanchez ന്റെ ഫോണിനെ ഇത് ബാധിച്ചത്. അതിന് ശേഷം കുറഞ്ഞത് ഒരു ഡാറ്റ ചോർച്ചയെങ്കിലും ഉണ്ടായിട്ടുണ്ട്. ആരാണ് ചാരപ്പണി നടത്തുന്നത് എന്ന് പറയാൻ കഴിയില്ല. വിദേശ ശക്തികളോ, സ്പെയിനിലെ തന്നെ സംഘങ്ങളോ ആകാം ഇതിന് പിറകിൽ. — സ്രോതസ്സ് thewire.in | 02/May/2022

നെതന്യാഹുവിന്റെ വിശ്വസ്ഥരിൽ ചാരപ്പണി നടത്താൻ ഇസ്രായേൽ പോലീസ് പെഗസസ് ഉപയോഗിച്ചു

ശക്തമായ ചാരപ്പണി ഉപകരണം ഇസ്രായേൽ പോലീസ് നിയമവിരുദ്ധമായി മുമ്പത്തെ പ്രധാനമന്ത്രി Benjamin Netanyahu യുടെ വിശ്വസ്ഥർക്കും മറ്റ് പൊതു വ്യക്തിത്വങ്ങൾക്കും എതിരെ ഉപയോഗിച്ചു എന്ന് ഒരു പത്രം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ഒരു ദേശീയ അന്വേഷണം തുടങ്ങുകയാണെന്ന് ഇസ്രായേൽ പ്രഖ്യാപിച്ചു. ഇസ്രായേലിന്റെ NSO Group നിർമ്മിച്ച ഹാക്കിങ് സംവിധാനമായ പെഗസസ്, “ലക്ഷ്യങ്ങൾക്കെതിരെ അന്വേഷണം തുടങ്ങുന്നതിന് മുമ്പ് തന്നെ ഒരു ജുഡീഷ്യൽ വാറന്റും ഇല്ലാതെ രഹസ്യങ്ങൾ കിട്ടാനായി ശ്രമിക്കുകയായിരുന്നു”, എന്ന് Calcalist പറഞ്ഞു. — സ്രോതസ്സ് reuters.com | … Continue reading നെതന്യാഹുവിന്റെ വിശ്വസ്ഥരിൽ ചാരപ്പണി നടത്താൻ ഇസ്രായേൽ പോലീസ് പെഗസസ് ഉപയോഗിച്ചു

കുറ്റവാളികളെ ലക്ഷ്യംവെച്ചുള്ള ചാരസോഫ്റ്റ്‍വെയർ എൽ സാൽവഡോറിലെ മാധ്യമപ്രവർത്തകർക്കെതിരെ ഉപയോഗിച്ചു

ചാരസോഫ്റ്റ്‍വെയർ ആയ പെഗസസ് ഉപയോഗിച്ച് തങ്ങളുടെ ജോലിക്കാരിൽ കൂടതൽപേരുടേയും ഫോണുകൾ ഹാക്ക് ചെയ്തു എന്ന് El Salvador ലെ പ്രധാന മാധ്യമമായ El Faro പറഞ്ഞു. മനുഷ്യാവകാശപ്രവർത്തകർ, മാധ്യമപ്രവർത്തകർ, പ്രതിഷേധക്കാർ തുടങ്ങിയവരെ നിരീക്ഷിക്കാനായി സർക്കാർ അതുപയോഗിക്കുന്നു. Pegasus നിർമ്മിച്ച ഇസ്രായേലിലെ സ്ഥാപനമായ NSO Group നെ നിയന്ത്രണമില്ലാത്ത ആഗോള ചാരസോഫ്റ്റ്‍വെയർ കമ്പോളത്തെ മെരുക്കാനായുള്ള ശ്രമത്തിന്റെ ഭാഗമായി അമേരിക്കയുടെ സർക്കാർ കരിംപട്ടികയിൽ ഉൾപ്പെടുത്തിയതിന് മാസങ്ങൾക്കകം ആണ് ഇത് കണ്ടെത്തിയത്. El Faro ന്റെ ജോലിക്കാരുടെ ഫോണുകൾ University of … Continue reading കുറ്റവാളികളെ ലക്ഷ്യംവെച്ചുള്ള ചാരസോഫ്റ്റ്‍വെയർ എൽ സാൽവഡോറിലെ മാധ്യമപ്രവർത്തകർക്കെതിരെ ഉപയോഗിച്ചു