തെക്ക് നിന്ന് വടക്കോട്ട് വെള്ളം ഒഴുക്കാനുള്ള പ്രോജക്റ്റ്

ശതകോടിക്കണക്കിന് ടണ്‍ ജലം ഗതിമാറ്റി വടക്കോട്ടൊഴുക്കാനുള്ള വമ്പന്‍ പ്രോജക്റ്റ് ചൈന വൈകിപ്പിക്കുന്നു. ഈ പദ്ധതി നേരത്തെ കണക്കാക്കിയതിനേക്കാള്‍ വലിയ പരിസ്ഥിതി ദുരന്തമായി മാറുമെന്ന തിരിച്ചറിവാണ് ഇതിന് കാരണം. "South-to-North" ജല diversion പ്രോജക്റ്റിന്റെ മൂന്ന് ഘട്ടങ്ങളെ നാലുവര്‍ഷമായ വൈകല്‍ ബാധിക്കും. ചൈനയുടെ മദ്ധ്യ, തെക്കന്‍ പ്രദേശത്തുനിന്നും ജലം വടക്കുള്ള വരണ്ട പ്രദേശത്തേക്ക് നൂറുകണക്കിന് കിലോമീറ്റര്‍ നീളമുള്ള മൂന്ന് മനുഷ്യ നിര്‍മ്മിത കനാലുകള്‍ വഴി എത്തിക്കുകയാണ് പരിപാടി. $6200 കോടി ഡോളറാണ് പദ്ധതിയുടെ ചിലവ്. ലോകത്തിലെ ഏറ്റവും വലിയ … Continue reading തെക്ക് നിന്ന് വടക്കോട്ട് വെള്ളം ഒഴുക്കാനുള്ള പ്രോജക്റ്റ്

ഒളിമ്പിക്സിന് ശേഷം ബീജിങ്ങിലെ കാര്‍ നിയന്ത്രണം

ട്രാഫിക്ക് smooth ആക്കാനും വായു മലിനീകരണം കുറക്കാന്‍ വേണ്ടി ഒളിമ്പിക്സിന് നടക്കുന്ന സമയത്ത് കൊണ്ടുവന്ന കാര്‍ നിയന്ത്രണങ്ങള്‍ ബീജിങ്ങ് നിലനിര്‍ത്തുന്നു. 30% സര്‍ക്കാര്‍ വാഹനങ്ങള്‍ നീക്കം ചെയ്യും. ബാക്കിയുള്ള 70% സര്‍ക്കാര്‍ വാഹനങ്ങളും, കോര്‍പ്പറേറ്റ്, സ്വകാര്യ കാറുകളും അഞ്ച് പ്രവര്‍ത്തി ദിനത്തില്‍ ഒരു ദിവസമെന്ന നിലയില്‍ റോഡില്‍ ഇറക്കാന്‍ പാടില്ല. കാര്‍ നമ്പര്‍ അവസാനിക്കുന്നത അക്കം 1 ഓ 6 ഓ ആണെങ്കില്‍ തിങ്കളാഴ്ച്ച റോഡില്‍ ഇറക്കരുത്. അതുപോലെ 2 ഓ 7 ഓ ആണെങ്കില്‍ ചെവ്വാഴ്ചയില്‍ … Continue reading ഒളിമ്പിക്സിന് ശേഷം ബീജിങ്ങിലെ കാര്‍ നിയന്ത്രണം

ഗ്രീന്‍ ലോങ്ങ് മാര്‍ച്ച്

1934 ല്‍ ആയിരക്കണക്കിന് ചൈനാക്കാര്‍ മാവോയുടെ നേതൃത്വത്തില്‍ ചരിത്രത്തിലെ ഏറ്റവും വലിയ സാമൂഹ്യ പ്രവര്‍ത്തനം ചൈനയിലെ ഓരോ ഗ്രാമങ്ങളും കയറിയിറങ്ങി നടത്തി. അതാണ് Long March. ആധുനിക ചൈനക്ക് ജന്മമേകിയ വികസനപ്രവര്‍ത്തനങ്ങളുടെ അടിത്തറയേകിയത് അതായിരുന്നു. 70 വര്‍ഷങ്ങള്‍ക്ക് ശേഷം ചൈനയുടെ വായുവിലും, വെള്ളത്തിലും, മണ്ണിലും ആ വികസനപ്രവര്‍ത്തനങ്ങളുണ്ടാക്കിയ വലിയ പാരിസ്ഥിതിക കാല്‍പ്പാട് അളക്കുവാനായി ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ ഗ്രാമ ഗ്രാമാന്തരങ്ങള്‍ താണ്ടിക്കൊണ്ട് ഒരു "Green Long March." നടത്തി. 43 യൂണിവേര്‍സിറ്റികളിലെ 2000 കുട്ടികള്‍ ചൈന മൊത്തം 10 … Continue reading ഗ്രീന്‍ ലോങ്ങ് മാര്‍ച്ച്

ചൈനയെ തെറിവിളിക്കുമ്പോള്‍

കാലാവസ്ഥാമാറ്റത്തിന്റെ ഉത്തരവാദിത്തത്തേക്കുറിച്ചുള്ള ചര്‍ച്ചയിലെപ്പോഴും പരസ്പരം കുറ്റപ്പെടുത്തുകയും ചൈനയേയും ഇന്‍ഡ്യയേയും തെറിവിളിക്കുക ഒരു സാധാരണ കളിയാണ്. എന്നാല്‍ കാര്യങ്ങള്‍ അത്ര നേരെചൊവ്വേയല്ല. വികസിത രാജ്യങ്ങള്‍ ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ ചൈനയുടെ ഉദ്‌വമനം കൂട്ടുന്നു. ചൈനയുടെ കാര്‍ബണ്‍ ഡൈ ഒാക്സൈഡ് ഉദ്‌വമനത്തിന്റെ മൂന്നിലൊന്ന് വികസിത രാജ്യങ്ങള്‍ക്ക് വേണ്ട ഉത്പന്നങ്ങള്‍ ഉണ്ടാക്കുന്നതിന്റെ ഫലമായിട്ടാണ് എന്ന് സാമ്പത്തിക വിദഗ്ദ്ധര്‍ പറയുന്നു. [ഇന്‍ഡ്യയുടെ കണക്ക് ലഭ്യമല്ല] 170 കോടി ടണ്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് ആണ് ചൈനയുടെ "കയറ്റുമതി ഉത്പന്ന ഉദ്‌വമനം". ഇത് ആഗോള … Continue reading ചൈനയെ തെറിവിളിക്കുമ്പോള്‍