Turkmenistan ലെ രണ്ട് പ്രധാന ഫോസിലിന്ധന പാടത്ത് നിന്ന് മീഥേൻ ചോർച്ച, ബ്രിട്ടണിന്റെ മൊത്തം കാർബൺ ഉദ്‍വമനത്തേക്കാൾ കൂടുതൽ ആഗോളതപനം 2022 ൽ ഉണ്ടാക്കി എന്ന് ഉപഗ്രഹത്തിൽ നിന്നുള്ള വിവരങ്ങൾ വ്യക്തമാക്കി. എണ്ണ, പ്രകൃതിവാതക സമ്പന്നമായ രാജ്യത്ത് നിന്നുള്ള മീഥേൻ ഉദ്‍വമനം ഞെട്ടിക്കുന്നതാണ്. അതുണ്ടാക്കുന്ന പ്രശ്നം എളുപ്പം പരിഹരിക്കാവുന്നതാണെന്ന് വിദഗ്ദ്ധർ Guardian നോട് പറഞ്ഞു. Kayrros കൊണ്ടുവന്ന ഡാറ്റ പ്രകാരം കാസ്പിയൻ തീരത്തുള്ള Turkmenistan നിലെ പടിഞ്ഞാറെ ഫോസിലിന്ധന പാടത്ത് നിന്ന് 2022 ൽ 26 ലക്ഷം … Continue reading തുർക്കെമിനിസ്ഥാനിൽ നിന്ന് വമ്പൻ മീഥേൻ ചോർച്ച കണ്ടെത്തി
ടാഗ്: ചോര്‍ച്ച
Nord Stream ചോർച്ച പ്രദേശത്ത് ഉയർന്ന തോതിലെ മീഥേൻ
Nord Stream ചോർച്ച പ്രദേശത്ത് പര്യവേഷണത്തിന് പോയ University of Gothenburg ലെ ഗവേഷകർ തിരിച്ചെത്തി. മീഥേന്റെ അളവ് സാധാരണയുള്ളതിനേക്കാൾ 1,000 മടങ്ങ് കൂടുതൽ ആണ് അവിടെ കണ്ടെത്തിയത്. ധാരാളം സാമ്പിളുകൾ ഗവേഷകർ അവിടെ നിന്ന് ശേഖരിച്ച് കൊണ്ടുവന്നിട്ടുണ്ട്. സെപ്റ്റംബർ 26 നാണ് മീഥേൻ വാതക ചോർച്ച കണ്ടെത്തിയത്. വാതകം തുടർച്ചയായി വെള്ളത്തിലേക്ക് ചോരുകയാണുണ്ടായത്. വെള്ളത്തിൽ 1,000 മടങ്ങ് കൂടുതൽ മീഥേന്റെ നില കണ്ടെത്തി. ഈ വെള്ളം തിരികെ ഉപരിതലത്തിലെത്തുമ്പോൾ മീഥേൻ വാതകമായി മാറി അന്തരീക്ഷത്തിലേക്ക് കലരും. … Continue reading Nord Stream ചോർച്ച പ്രദേശത്ത് ഉയർന്ന തോതിലെ മീഥേൻ
ആണവവികിരണമുള്ള ട്രിഷിയം രണ്ടാമതും ചോര്‍ന്നതിനെത്തുടര്‍ന്ന് മിനസോട്ടയിലെ ആണവ നിലയം അടച്ചിട്ടു
മിസിസിപ്പി നദിയുടെ സമീപത്തെ ഭൂഗർഭജലത്തിലേക്ക് ആണവവികിരണമുള്ള ട്രിഷിയം ചോർന്നതിനെത്തുടർന്ന് മിനസോട്ടയിലെ ഏറ്റവും വലിയ വൈദ്യുതി കമ്പനി Monticello ആണവനിലയം താൽക്കാലികമായി അടച്ചിട്ടു. നവംബറിന് ശേഷം Xcel Energy റിപ്പോർട്ട് ചെയ്ത രണ്ടാമത്തെ ചോർച്ചയാണിത്. നിലയം പെട്ടെന്ന് അടച്ചിട്ടതിന്റെ ഫലമായി മിസിസിപ്പി നദിയൽ പെട്ടെന്നുണ്ടായ താപനിലാവ്യത്യാസം കാരണം മീനുകൾ കൂട്ടത്തോടെ ചത്തു എന്ന് മിനസോട്ടയിലെ മലിനീകരണ നിയന്ത്രണ വകുപ്പ് റിപ്പോര്‍ട്ട് ചെയ്തു. — സ്രോതസ്സ് democracynow.org | Mar 28, 2023
ഫിലാഡല്‍ഫിയയിലെ ജലം കുടിക്കാനും ഉപയോഗിക്കാനും യോഗ്യമാണ്
സമീപ പ്രദേശത്തെ രാസവസ്തു ചോര്‍ച്ചക്ക് ശേഷം ഫിലാഡല്‍ഫിയയിലെ താമസക്കാര്‍ക്ക് ഇനി മുതല്‍ വെള്ളം സുരക്ഷിതമായി കുടിക്കുകയും ഉപയോഗിക്കുകയും ചെയ്യാം എന്ന് നഗരത്തിലെ ജല വകുപ്പ് ചൊവ്വാഴ്ച പറഞ്ഞു. വെള്ളിയാഴ്ച നടന്ന Bucks Countyയിലെ രാസവസ്തു ചോര്‍ച്ച കുടിവെള്ളത്തെ ബാധിച്ചില്ല എന്നും കുടിവെള്ളം കുടിക്കാനും ഉപയോഗിക്കാനും സുരക്ഷിതമാണെന്ന് Philadelphia Department of Water പ്രഖ്യാപിച്ചു. രാസ നിലയത്തിലെ പൈപ്പ് വെള്ളിയാഴ്ച പൊട്ടിയതിനെ തുടര്‍ന്ന് താമസക്കാരോട് മുന്‍കരുതലായി കുപ്പിവെള്ളം ഉപയോഗിക്കാന്‍ നഗരം കഴിഞ്ഞ ആഴ്ച ആവശ്യപ്പെട്ടിരുന്നു. ലാക്റ്റക്സ് വൃത്തിയാക്കുന്ന ജലത്തില്‍ … Continue reading ഫിലാഡല്‍ഫിയയിലെ ജലം കുടിക്കാനും ഉപയോഗിക്കാനും യോഗ്യമാണ്
പ്ലാസ്റ്റിക് വ്യവസായത്തിന്റെ ഭൂമിയിലെ ആഘാതം വിഷലിപ്ത തീവണ്ടിയപകടം കാണിക്കുന്നു
ഒഹായോയിലെ ചെറു നഗരമായ കിഴക്കന്‍ പാലസ്തീനില്‍ Norfolk Southern തീവണ്ടി അപകടം കഴിഞ്ഞ് 5 ആഴ്ച കഴിഞ്ഞ് കമ്പനിയുടെ CEO ആയ Alan Shaw നെ ഫെബ്രുവരി 3 ന് പാളം തെറ്റിയതിനും controlled burn എന്ന് പറയപ്പെടുന്ന കത്തിക്കലിനും പേരില്‍ ക്യാപ്പിറ്റോള്‍ ഹില്ലില്‍ ജനപ്രതിനിധികള്‍ കുടഞ്ഞു. [സത്യത്തില്‍ അത് എപ്പോഴും നടക്കുന്ന ഒരു തരം നാടകമാണ്.] ആ കത്തിക്കലിന്റെ ഫലമായി, ചൂടുപിടിക്കുമ്പോള്‍ phosgene ആയി മാറുന്ന vinyl chloride ഉള്‍പ്പടെ കുറഞ്ഞത് ആറ് കൊടും വിഷ … Continue reading പ്ലാസ്റ്റിക് വ്യവസായത്തിന്റെ ഭൂമിയിലെ ആഘാതം വിഷലിപ്ത തീവണ്ടിയപകടം കാണിക്കുന്നു
കന്‍സാസില്‍ 14,000-ബാരല്‍ എണ്ണ ചോര്‍ന്നതിനെ തുടര്‍ന്ന് കീസ്റ്റോണ്‍ പൈപ്പ്ലൈന്‍ അടച്ചു
കന്‍സാസില്‍ 14,000-ബാരല്‍ ക്രൂഡോയില്‍ ചോര്‍ന്നതിനെ തുടര്‍ന്ന് ക്യാനഡയുടെ TC Energy അമേരിക്കയിലെ അവരുടെ Keystone പൈപ്പ് ലൈന്‍ അടച്ചു. ഒരു ദശാബ്ദത്തില്‍ അമേരിക്കയില്‍ നടന്ന ഏറ്റവും വലിയ എണ്ണച്ചോര്‍ച്ചയാണിത്. കന്‍സാസില്‍ നിന്ന് 32 km തെക്കുള്ള Steele City, Nebraska ലെ പ്രധാന junction ല്‍ നടന്ന ചോര്‍ച്ചയുടെ കാരണം അറിയില്ല. 2010 ല്‍ തുടങ്ങിയ പൈപ്പ് ലൈനിലെ മൂന്നാമത്തെ ചോര്‍ച്ചയാണിത്. ക്യാനഡയിലെ അല്‍ബര്‍ട്ടയില്‍ നിന്നുള്ള ഭാരം കൂടിയ ക്രൂഡോയില്‍ അമേരിക്കയുടെ തീരത്തെത്തെത്തിച്ച് ശുദ്ധീകരിക്കുന്നതിലെ നിര്‍ണ്ണായകമായ ധമനിയാണ് … Continue reading കന്‍സാസില്‍ 14,000-ബാരല്‍ എണ്ണ ചോര്‍ന്നതിനെ തുടര്‍ന്ന് കീസ്റ്റോണ്‍ പൈപ്പ്ലൈന്‍ അടച്ചു
ആമസോണിലെ എണ്ണചോര്‍ച്ചയില്‍ ഷെവ്രോണിനെതിരെ കേസ് വാദിച്ച വക്കീലിന് കോടതിയലക്ഷ്യ കുറ്റം
പരിസ്ഥിതി, മനുഷ്യാവകാശ വക്കീല്‍ Steven Donziger ന് ആറ് കൌണ്ട് ക്രിമിനല്‍ കോടതിയലക്ഷ്യ കുറ്റം ചാര്‍ത്തി. അദ്ദേഹം തന്റെ കമ്പ്യൂട്ടറും മൊബൈല്‍ ഫോണും കൊടുക്കുന്നത് വിസമ്മതിച്ചതിനാണ് ഈ കുറ്റം. 6000 കോടി ലിറ്റര്‍ എണ്ണ ഇക്വഡോറിലെ ആമസോണില്‍ ഒഴുക്കിയതിന്റെ കേസില്‍ $1800 കോടി ഡോളറിന്റെ ഒത്തുതീര്‍പ്പ് Chevron നില്‍ നിന്ന് നേടുന്നതില്‍ വിജയിച്ച വക്കീലാണ് Donziger. അസാധാരണമായ ഒരു നിയമ തിരിയലില്‍, Donziger ന് എതിരെ കുറ്റം കൊണ്ടുവരാന്‍ പ്രോസിക്യൂട്ടര്‍മാര്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് Chevron മായി ബന്ധമുള്ള … Continue reading ആമസോണിലെ എണ്ണചോര്‍ച്ചയില്‍ ഷെവ്രോണിനെതിരെ കേസ് വാദിച്ച വക്കീലിന് കോടതിയലക്ഷ്യ കുറ്റം
ഡച്ച് കോടതിയിലെ ഷെല്ല് നൈജീരിയയിലുണ്ടാക്കിയ എണ്ണ ചോര്‍ച്ച കേസില്‍ പരിസ്ഥിതിവാദികളും കര്‍ഷകരും വിജയിച്ചു
പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് വിജയമായി Niger Deltaയിലെ ധാരാളം എണ്ണ ചോര്‍ച്ചയില്‍ Royal Dutch Shell ന്റെ നൈജീരിയയിലെ ശാഖ ഉത്തരവാദിയാണെന്നും കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം കൊടുക്കണമെന്നും ഒരു ഡച്ച് അപ്പീല്‍ കോടതി വിധിച്ചു. നൈജീരിയയിലെ എണ്ണ വ്യവസായത്തിന്റെ കേന്ദ്രത്തില്‍ ഭൂമിയും ജലവും മലിനമായതിനാല്‍ നഷ്ടപ്പെട്ട വരുമാനത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യവുമായി 2008 ല്‍ നാല് കര്‍ഷകരും Friends of the Earth എന്ന പരിസ്ഥിതി സംഘടനയും ആണ് കേസ് കൊടുത്തത്. 2015ല്‍ Niger Delta Bodo സമൂഹത്തിന് 7 … Continue reading ഡച്ച് കോടതിയിലെ ഷെല്ല് നൈജീരിയയിലുണ്ടാക്കിയ എണ്ണ ചോര്‍ച്ച കേസില്‍ പരിസ്ഥിതിവാദികളും കര്‍ഷകരും വിജയിച്ചു
എണ്ണ ചോര്‍ച്ചയും തിമിംഗലങ്ങള്‍ ചാകുന്നതിനേയും ചൊല്ലി മൌറീഷ്യസുകാര്‍ തെരുവില്‍ പ്രതിഷേധിച്ചു
ഇപ്പോള്‍ നടന്ന എണ്ണ ചോര്‍ച്ചയോടുള്ള സര്‍ക്കാരിന്റെ സമീപനത്തിനെതിരെ ആയിരക്കണക്കിന് മൌറീഷ്യസുകാര്‍ തലസ്ഥാനമായ Port Louis ലെ തെരുവുകളില്‍ പ്രതിഷേധ പ്രകടനം നടത്തി. ജപ്പാനിലെ ചരക്ക് കപ്പലായ M.V. Wakashio പവിഴപ്പുറ്റ് പ്രദേശത്ത് ജൂലൈ 25 ന് തകരുകയും 1,000 ടണ്‍ ഇന്ധന എണ്ണ പ്രകൃതി ലോല പ്രദേശമായ കടലില്‍ ചോരുകയും ചെയ്തു. കപ്പല്‍ രണ്ടായി പിളരുന്നതിന് കുറച്ച് ആഴ്ചകള്‍ക്ക് മുമ്പായിരുന്നു ഇത്. Wakashio കപ്പല്‍ചേതവും beachings ഉം തമ്മില്‍ നേരിട്ട് ബന്ധം ഇതുവരെ സ്ഥാപിച്ചിട്ടില്ലെങ്കിലും ഇതിനടുത്ത് കുറഞ്ഞത് … Continue reading എണ്ണ ചോര്‍ച്ചയും തിമിംഗലങ്ങള്‍ ചാകുന്നതിനേയും ചൊല്ലി മൌറീഷ്യസുകാര്‍ തെരുവില്‍ പ്രതിഷേധിച്ചു
കലമാസൂ നദിയിലെ ടാര്‍ മണ്ണ് ചോര്‍ച്ചക്ക് $7.5 കോടി ഡോളര്‍ പിഴ അടക്കാമെന്ന് Enbridge സമ്മതിച്ചു
2010 ലെ പൈപ്പ് ലൈന്‍ പൊട്ടി അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കരയിലെ എണ്ണ ചോര്‍ച്ചക്ക് കാരണമായ ക്യാനഡയിലെ എണ്ണക്കമ്പനിയായ Enbridge $7.5 കോടി ഡോളര്‍ പിഴ അടക്കാമെന്ന് സമ്മതിച്ചു. Michigan സംസ്ഥാനവുമായാണ് Enbridge ഈ കരാറിലെത്തിയത്. ക്യാനഡയില്‍ നിന്നുള്ള 3 കോടി ലിറ്റര്‍ ടാര്‍ മണ്ണ് ക്രൂഡോയിലാണ് നദിയിലേക്ക് ഒഴുകിയത്. ഈ കരാര്‍ പ്രകാരം എണ്ണ കമ്പനി Kalamazoo നദിയുടെ ആരോഗ്യം മെച്ചപ്പെടുത്താനായി $3 കോടി ഡോളര്‍ 300 ഏക്കര്‍ ചതുപ്പുസ്ഥലം പുനഃസ്ഥാപിക്കാനും നിര്‍മ്മിക്കാനും ചിലവാക്കും. … Continue reading കലമാസൂ നദിയിലെ ടാര്‍ മണ്ണ് ചോര്‍ച്ചക്ക് $7.5 കോടി ഡോളര്‍ പിഴ അടക്കാമെന്ന് Enbridge സമ്മതിച്ചു