സര്‍ക്കാര്‍ സ്വര്‍ണ്ണ അരിയുടെ വാണിജ്യവല്‍ക്കരണത്തിന് അംഗീകാരം കൊടുത്തതിനെതിരെയും എല്ലാത്തരം ജനിതകമാറ്റം വരുത്തിയ ജീവികള്‍ക്കെതിരേയും നൂറുകണക്കിന് കര്‍ഷകര്‍, ദരിദ്ര സ്ത്രീകള്‍, കാര്‍ഷിക തൊഴിലാളികള്‍ Bangladesh Rice Research Institute (BRRI) ന്റെ മുമ്പില്‍ പ്രതിഷേധ സമരം നടത്തി. സര്‍ക്കാര്‍ സ്വര്‍ണ്ണ അരിയുടെ വാണിജ്യവല്‍ക്കരണത്തിന് എതിരായ അന്താരാഷ്ട്ര ദിനത്തിലാണ് ഈ മുന്നേറ്റം നടത്തത്. Bangladesh Agricultural Farm Labour Federation (BAFLF) ഉം National Women Farmers & Workers Association (NWFA) ഉം ആണ് ഈ സമരം സംഘടിപ്പിച്ചത്. … Continue reading സ്വര്‍ണ്ണ അരി വാണിജ്യപരമാക്കുന്നതിനെതിരെ ബംഗ്ലാദേശിലെ കര്‍ഷകര്‍ സമരം നടത്തി
ടാഗ്: ജനിതകമാറ്റം വരുത്തിയ ജീവി
ജനിതക മാറ്റം വരുത്തിയ വിളകളുടെ കൃഷി കുറയുന്നു
2015 ല്‍ ലോകം മൊത്തം ജനിതക മാറ്റം വരുത്തിയ വിളകള്‍ (GM) കൃഷി ചെയ്യുന്ന പാടത്തിന്റെ വലിപ്പം ആദ്യമായി കുറഞ്ഞു. ഈ സാങ്കേതികവിദ്യയുടെ 20 വര്‍ഷത്തെ ആഗോള വാണിജ്യ ചരിത്രത്തില്‍ ആദ്യമായി GM ഉം GM അല്ലാത്തതും ആയ വിള കൃഷിയില്‍ 1% കുറവ് കാണപ്പെട്ടു. ഉല്‍പ്പന്ന വിലയിലെ കുറവാണ് ഇതിന് കാരണമെന്ന് International Service for the Acquisition of Agri-Biotech Applications (ISAAA) എന്ന GM വിളകളെ നിരീക്ഷിക്കുന്ന സംഘം പറയുന്നു. എന്നാല്‍ പ്രധാന … Continue reading ജനിതക മാറ്റം വരുത്തിയ വിളകളുടെ കൃഷി കുറയുന്നു
ജനിതകമാറ്റം വരുത്തിയ കടുകിന്റെ തടസ്സം നീക്കല്‍ പിഴവുകളോടു കൂടിയതാണ്
ജനിതകമാറ്റം വരുത്തിയ കടുക് വാണിജ്യപരമായി കൃഷിചെയ്യാന്‍ അനുമതി കൊടുക്കാന്‍ കേന്ദ്രം പരിഗണിക്കുമ്പോള്‍ ഒരു കൂട്ടം ജീവശാസ്ത്രജ്ഞരും സാമൂഹ്യപ്രവര്‍ത്തകരും അത്തരത്തിലുള്ള നീക്കം മോശമായ ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് എന്ന് മുന്നറീപ്പ് നല്‍കുന്നു. ജനിതകമാറ്റം വരുത്തിയ കടുക് തദ്ദേശീയമായ കടുക് വിത്തിന്റെ വൈവിദ്ധ്യം ഇല്ലാതാക്കും എന്ന് Alliance for Sustainable & Holistic Agriculture (ASHA) ന്റെ കണ്‍വീനര്‍ ആയ Kavitha Kuruganti പറഞ്ഞു. “ജനിതകമാറ്റം വരുത്തിയ കടുകിന് വേണ്ടിയുള്ള ആവശ്യം വരുന്നത് വാണിജ്യ ആഹാര വ്യവസായത്തില്‍ നിന്നാണ്. സാധാരണ ഇന്‍ഡ്യക്കാരുടെ … Continue reading ജനിതകമാറ്റം വരുത്തിയ കടുകിന്റെ തടസ്സം നീക്കല്‍ പിഴവുകളോടു കൂടിയതാണ്
Bt പരുത്തി വിത്തിന്റെ ഗുണമേന്മ പ്രശ്നത്തെ ചൂണ്ടിക്കാണിക്കുന്ന പഠനം
Bt പരുത്തി എന്ന ജനിതകമാറ്റം വരുത്തിയ പരുത്തിയുടെ മോശമായ ‘ഉപായ’ (refuge) വിവാദത്തിന് പുതിയ വഴിത്തിരിവായി, കര്‍ഷകര്‍ മാത്രമല്ല വിത്ത് കമ്പനികള്‍ കൂടി പ്രശ്നത്തിനുത്തരവാദികളാണെന്ന് പുതിയ പഠനം കണ്ടെത്തി. Indian Council of Agricultural Research (ICAR) യുടെ നാഗ്‌പൂരിലെ Central Institute for Cotton Research (CICR) നടത്തിയ പഠനം ധാരാളം വിടവുകള്‍ കണ്ടെത്തി: Bt വിത്തുകളോടൊപ്പം ഉപായ വിത്തുകളുടെ മിശ്രിതം, Bt അല്ലാത്ത വിത്തുകളുടെ മോശം മുളയ്ക്കല്‍, Bt യും Bt അല്ലാത്ത ഉപായവും … Continue reading Bt പരുത്തി വിത്തിന്റെ ഗുണമേന്മ പ്രശ്നത്തെ ചൂണ്ടിക്കാണിക്കുന്ന പഠനം
GMO ചോളം കീടങ്ങളെ തടയുന്നില്ല എന്ന ബ്രസീലിലെ കര്‍ഷകര്‍ പറയുന്നു
ജനിതകമാറ്റം വരുത്തിയ ചോള വിത്ത് ബ്രസീലിലെ കര്‍ഷകരെ കീടങ്ങളുടെ ആക്രമണത്തില്‍ നിന്ന് സംരക്ഷിക്കുന്നില്ല. അത് കീടനാശിനികളുടെ ഉപയോഗം വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നു. BT ചോള നിര്‍മ്മാതാക്കളായ നാല് കമ്പനികള്‍ക്കെതിരെ ഈ കര്‍ഷകര്‍ കീടനാശിനിയുടെ പണം തിരികെ തരണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പരാതി കൊടുത്തിരിക്കുകയാണ് എന്ന് Mato Grosso സംസ്ഥാനത്തെ Aprosoja കാര്‍ഷിക സംഘത്തിന്റെ പ്രസിഡന്റായ Ricardo Tomczyk പറയുന്നു. അമേരിക്കയിലും ജനിതകമാറ്റം വരുത്തിയ ചോളത്തിനെതിരെ കീടങ്ങള്‍ പ്രതിരോധം നേടിയിരിക്കുന്നു എന്ന് അവിടെ നിന്നുള്ള വിദഗ്ദ്ധര്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ചോളപ്പാടങ്ങളില്‍ … Continue reading GMO ചോളം കീടങ്ങളെ തടയുന്നില്ല എന്ന ബ്രസീലിലെ കര്‍ഷകര്‍ പറയുന്നു
ഒരു സ്വര്‍ഗ്ഗ ദ്വീപിനെ മൊണ്‍സാന്റോ ജിഎംഓ ചവറ്റുകുട്ടയാക്കി മാറ്റുന്നു
Molokai ദ്വീപിനെ മൊണ്‍സാന്റോ ഒരു GMO പരീക്ഷണശാലയാക്കി മാറ്റുന്നു. ആ ദ്വീപിലെ താമസക്കാരായ എലികളിലാണ് അവര്‍ പരീക്ഷണം നടത്തുന്നത്. ജൈവസാങ്കേതികവിദ്യാ ഭീമന്‍ ദ്വീപിലെത്തിയത് ധാരാളം തൊഴിലവസരങ്ങള്‍ നല്‍കാം എന്ന വാഗ്ദാനത്തോടെയായിരുന്നു. എന്നാല്‍ അന്തരീക്ഷത്തിലും ഭൂഗര്‍ഭ ജലത്തിലും പരത്തുന്ന ദോഷകരമായ വിഷങ്ങളുടെ ഫലം ദ്വീപുനിവാസികള്‍ അനുഭവിക്കേണ്ടിവരുന്നു. Bt വിഷം ചേര്‍ത്ത, ശക്തമായ തോതില്‍ കീടനാശിനി പ്രയോഗം താങ്ങാനാവുന്ന പേറ്റന്റുള്ള ജീന്‍ കയറ്റിയ ഭീകര ചോളം വിള പരീക്ഷിക്കാനായി ഹവായിലെ ദ്വീപിലെ 2,000 ഏക്കര്‍ മൊണ്‍സാന്റോ എടുത്തിരുന്നു. അതിന്റെ ഫലമായി … Continue reading ഒരു സ്വര്‍ഗ്ഗ ദ്വീപിനെ മൊണ്‍സാന്റോ ജിഎംഓ ചവറ്റുകുട്ടയാക്കി മാറ്റുന്നു
ജനിതകമാറ്റം വരുത്തിയ പരുത്തി കൃഷി ചെയ്തതിന് ശേഷം ഇന്‍ഡ്യയില്‍ നടന്ന കര്‍ഷക ആത്മഹത്യകള്‍
ഇന്‍ഡ്യയിലെ Bt കീടവിരുദ്ധ പരുത്തിയുടെ തെറ്റായ അവകാശവാദങ്ങളെക്കുറിച്ച് ഒരു പ്രധാനപ്പെട്ട പ്രബന്ധം പ്രസിദ്ധീകരിച്ചു. അതില്‍ ഇങ്ങനെ പറയുന്നു: bollworm നേയും മറ്റ് കീടങ്ങളേയും ആക്രമണത്തെ ചെറുക്കാനായി 2002 ല്‍ ആണ്, മൊത്തം പരുത്തി കൃഷിയിടത്തിന്റെ 90% പ്രദേശത്തും Bt cotton കൃഷി തുടങ്ങിയത്. 2013 ആയപ്പോഴേക്കും കൂടനാശിനി പ്രയോഗം വളരെ അധികമായി – 2000 ലേ തോതിന്റെ അതേ നിലയിലെത്തി (Bt പരുത്തി കൃഷി ചെയ്യുന്നതിന് മുമ്പുള്ള നില) ദേശീയമായി ഉത്പാദനം മാറ്റമില്ലാതെ നില്‍ക്കുകയും ചില സ്ഥലങ്ങളില്‍ … Continue reading ജനിതകമാറ്റം വരുത്തിയ പരുത്തി കൃഷി ചെയ്തതിന് ശേഷം ഇന്‍ഡ്യയില്‍ നടന്ന കര്‍ഷക ആത്മഹത്യകള്‍
ജനിതകമാറ്റം വരുത്തിയ കൊതുകുകളെ ഉപയോഗിച്ച് ഡങ്കി, ചിക്കന്‍ ഗുനിയ നിയന്ത്രണത്തിന് ശ്രമിക്കുന്നു
ജനിതകമാറ്റം വരുത്തിയ കൊതുകുകളുടെ പ്രയോജനക്ഷമത പരിശോധിക്കാനായി പുറത്ത് വലകെട്ടി പരീക്ഷണം തുടങ്ങി. മഹാരാഷ്ട്രയിലെ Jalna ജില്ലയിലെ Dawalwadi, Badnapur എന്നീ സ്ഥലത്താണ് ഡങ്കി പനിയുണ്ടാക്കുന്ന Aedes aegypti പെണ്‍ കൊതുകുകളെ അമര്‍ച്ചചെയ്യാനായി ഈ പരിപാടി തുടങ്ങിയിരിക്കുന്നത്. Release of Insects carrying Dominant Lethal genes (RIDL) എന്ന സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ഈ പരീക്ഷണത്തിന്റെ ഫലത്തിന്റെ അടിസ്ഥാനത്തിലും ഇന്‍ഡ്യയിലെ നിയന്ത്രണ സംവിധാനങ്ങളുടെ അനുവാദത്തിന് ശേഷവും Gangabishan Bhikulal Investment and Trading Limited (GBIT) ഉം Oxitec … Continue reading ജനിതകമാറ്റം വരുത്തിയ കൊതുകുകളെ ഉപയോഗിച്ച് ഡങ്കി, ചിക്കന്‍ ഗുനിയ നിയന്ത്രണത്തിന് ശ്രമിക്കുന്നു
ജനിതകമാറ്റം വരുത്തിയ കടുകിന്റെ ഇന്‍ഡ്യയിലെ ആവശ്യമെന്താണ്?
ജനിതകമാറ്റം വരുത്തിയ (GM) ആഹാര വിള വാണിജ്യപരമായി അനുവദിക്കണോ എന്ന ചോദ്യം ഇന്‍ഡ്യയില്‍ മുഴങ്ങി കേള്‍ക്കുന്നു. മുമ്പ് വിശദീകരിച്ചത് പോലെ ഇന്‍ഡ്യാ സര്‍ക്കാര്‍ ജനിതക വിള സാങ്കേതികവിദ്യയുടെ പേരില്‍, പിറകില്‍ മറഞ്ഞിരിക്കാന്‍ ശ്രമിക്കുന്ന ബഹുരാഷ്ട്ര കുത്തകകളുമായി ഗൂഢാലോചന നടത്തുന്നു എന്നതാണ് അടിസ്ഥാനപരമായ കാര്യം. ഇന്‍ഡ്യയിലെ ഏറ്റവും നല്ല കോശദ്രവ്യം(germ plasm) ഉപയോഗിച്ച് വിവിധ കളനാശിനി സഹനശേഷിയുള്ള (herbicide tolerant HT) കടുക് സങ്കരയിനങ്ങള്‍ നിര്‍മ്മിച്ച്, രാസ വസ്തു നിര്‍മ്മാതാക്കള്‍ക്ക് (Bayer-Monsanto) വേണ്ടിയുള്ള എതിര്‍ക്കാന്‍ പറ്റാത്ത സ്വര്‍ണ്ണഖനി തീര്‍ക്കുക … Continue reading ജനിതകമാറ്റം വരുത്തിയ കടുകിന്റെ ഇന്‍ഡ്യയിലെ ആവശ്യമെന്താണ്?
തേന്‍ വ്യാപാരികള്‍ ജനിതകമാറ്റം വരുത്തിയ കടുകിനെ എതിര്‍ക്കുന്നു
വ്യത്യസ്ഥ സംസ്ഥാനങ്ങളിലെ തേനീച്ച കര്‍ഷക സംഘടനകള്‍ സെപ്റ്റംബര്‍ 28 ന് ഡല്‍ഹിയിലെ ജന്തര്‍ മന്ദറില്‍ ജനിതകമാറ്റം വരുത്തിയ കടുകിന്റെ വാണിജ്യ വ്യാപനത്തിനെതിരെ ഒരു ദിവസത്തെ പ്രതിഷേധ സമരം നടത്തി. സംഘടനകളുടെ അഭിപ്രായത്തില്‍ ജനിതകമാറ്റം വരുത്തിയ കടുക് തേനീച്ചകള്‍ക്ക് ദോഷം ചെയ്യുകയും തേന്‍ ഉത്പാദനം കുറക്കുകയും ചെയ്യും. തേന്‍ വ്യാപാരികളുടേയും തേനീച്ച കര്‍ഷകരുടേയും സംഘടനകള്‍ Confederation of Beekeeping Industry (CBI) എന്ന കൂട്ടായ്മയുടെ കീഴില്‍ ഡല്‍ഹിയില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്. ഉത്തര്‍ പ്രദേശ്, രാജസ്ഥാന്‍, ഹരിയാന, … Continue reading തേന്‍ വ്യാപാരികള്‍ ജനിതകമാറ്റം വരുത്തിയ കടുകിനെ എതിര്‍ക്കുന്നു