സമരം രണ്ടാം മാസവും തുടരാം എന്ന് മിനസോട്ടയിലെ നഴ്സുമാര്‍ വോട്ടെടുപ്പില്‍ തീരുമാനിച്ചു. ആശുപത്രിയിലെ safe staffing ratios, സുരക്ഷിതത്വം വര്‍ദ്ധിപ്പിക്കുക, യൂണിയന്‍ പിന്‍തുണക്കുന്ന health insurance plans ല്‍ തുടരാനുള്ള അവകാശം തുടങ്ങിയ ആവശ്യങ്ങള്‍ക്കായാണ് അവര്‍ സമരം ചെയ്യുന്നത്. 4,000 ല്‍ അധികം നഴ്സമ്മാര്‍ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. സെപ്റ്റംബര്‍ 5 ന് ആയിരുന്നു അവര്‍ സമരം തുടങ്ങിയത്. — സ്രോതസ്സ് democracynow.org
ടാഗ്: തൊഴിലാളി
ബംഗ്ലാദേശിലെ ഫാക്റ്ററി തീപിടുത്തത്തില്‍ മരിച്ചവരുടെ എണ്ണം 31 ആയി
ബംഗ്ലാദേശിലെ പാക്കിങ് ഫാക്റ്ററിയിലെ തീപിടുത്തത്തില്‍ മരിച്ചവരുടെ എണ്ണം 31 ആയി. ഒരു ബോയിലര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്നാണ് തീപിടുത്തമുണ്ടായത്. Tampaco Foils എന്ന ഈ കമ്പനി ബഹുരാഷ്ട്ര കമ്പനികളായ Nestlé, British American Tobacco തുടങ്ങിയ കമ്പനികള്‍ക്ക് വേണ്ടി ഉല്‍പന്നങ്ങള്‍ പാക്കുചെയ്യുന്നു. — സ്രോതസ്സ് democracynow.org
Allina നഴ്സമാരുടെ സമരത്തെ പിന്‍തുണക്കുക!
മിനിയാപോളിസിലേയും സെന്റ് പോളിലേയും മെട്രോ പ്രദേശത്തെ ആശുപത്രികളിലെ ഏകദേശം 5,000 നഴ്സമാര്‍ Allina Health ന് എതിരെ സമരത്തിലാണ്. നഴ്സമാരുടെ ആരോഗ്യ പദ്ധതികള്‍ സംരക്ഷിക്കാനും മെച്ചപ്പെട്ട തൊഴില്‍ സൌകര്യങ്ങളുണ്ടാക്കാനുമാണ് സമരം. പരമ്പരമായ മെഡിക്കല്‍ പദ്ധതിക്ക് പകരം Allina കൊണ്ടുവന്ന മെഡിക്കല്‍ പദ്ധതി മൂന്ന് പ്രാവശ്യം നഴ്സമാര്‍ തള്ളിക്കളഞ്ഞു. അത് കൂടുതല്‍ ചിലവേറിയതാണെന്നാണ് ആക്ഷേപം. — സ്രോതസ്സ് wsws.org
വെന്‍ഡീസ് ബഹിഷ്കരിക്കുക
കമ്പനി നഗരം
അമേരിക്കന്‍ നഗരങ്ങളുടെ മരണം
ധാരാളം വര്‍ഷങ്ങള്‍ക്ക് ശേഷം 2015 ല്‍ തൊഴിലാളി സമരങ്ങളുടെ എണ്ണവും വലിപ്പവും ആദ്യമായി വര്‍ദ്ധിച്ചു
അമേരിക്കയിലെ വ്യവസായിക അസ്വാരസ്യങ്ങള്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വര്‍ദ്ധിച്ചു എന്ന് Bureau of Labor Statistics പ്രസിദ്ധപ്പെടുത്തിയ റിപ്പോര്‍ട്ടില്‍ പറയുന്നു. 12 “വലിയ പണിമുടക്ക്” ആണ് BLS കണ്ടത്. കഴിഞ്ഞ വര്‍ഷം അത് 11 ആയിരുന്നു. സമരങ്ങളില്‍ 47,000 തൊഴിലാളികള്‍ പങ്കെടുത്തു. മുമ്പത്തെ വര്‍ഷത്തേക്കാള്‍ 13,000 അധികമാണ് അത്. 2011 ന് ശേഷം ആദ്യമായാണ് വലിയ പണിമുടക്ക് അമേരിക്കയില്‍ വര്‍ദ്ധിച്ചത്. അതുപോലെ 2012 ന് ശേഷം ആദ്യമായാണ് സമരത്തില്‍ പങ്കെടുക്കുന്ന തൊഴിലാളികളുടെ എണ്ണവും വര്‍ദ്ധിച്ചത്. മാനേജ്മെന്റുകളും തൊഴിലാളി യൂണിയനുകളും … Continue reading ധാരാളം വര്‍ഷങ്ങള്‍ക്ക് ശേഷം 2015 ല്‍ തൊഴിലാളി സമരങ്ങളുടെ എണ്ണവും വലിപ്പവും ആദ്യമായി വര്‍ദ്ധിച്ചു
ഫണ്ട് കുറക്കുന്നതിനെതിരെ ആയിരക്കണക്കിന് അദ്ധ്യാപകര്‍ ഇംഗ്ലണ്ടില്‍ സമരം നടത്തി
വന്‍തോതില്‍ ഫണ്ട് വെട്ടിച്ചുരുക്കുന്നതിനും, ക്ലാസിലെ കുട്ടികളുടെ എണ്ണം കൂട്ടുന്നതിനും, തൊഴില്‍ ദിനങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും, സര്‍ക്കാര്‍ പൊതുവിദ്യാലയം അടച്ചുപൂട്ടുന്നതിനും എതിരെ ചൊവ്വാഴ്ച(5/7/16) ഇംഗ്ലണ്ടിലെ ആയിരക്കണക്കിന് രാജ്യം മൊത്തം അദ്ധ്യാപകര്‍ 24 മണിക്കൂര്‍ സമരം നടത്തി. ഇംഗ്ലണ്ടിലെ 22,000 സര്‍ക്കാര്‍ സ്കൂളില്‍ 7,000 എണ്ണം സമരത്തില്‍ പങ്കെടുത്തു. — സ്രോതസ്സ് commondreams.org
കീഴടങ്ങാന്‍ വിസമ്മതിക്കാത്ത തൊഴിലാളികളികളുടെ പ്രതിഷേധം ഫ്രാന്‍സില്‍ പടരുന്നു
തുടരുന്ന ഉപരോധത്തേയും അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന പോലീസുമായുള്ള സംഘര്‍ഷത്തേയും അതിജീവിച്ചുകൊണ്ട് പ്രസിഡന്റ് François Hollande ന്റെ വിവാദപരമായ തൊഴില്‍ നിയമ പരിഷ്കാരത്തിനെതിരെ ഫ്രാന്‍സില്‍ സമരം പര്‍ന്നു പിടിക്കുന്നു. കഴിഞ്ഞ ദിവസം ഫ്രാന്‍സിലെ ആണവനിലയങ്ങളിലെ ആയിരക്കണക്കിന് തൊഴിലാളികളും സമരത്തില്‍ പങ്കുചേര്‍ന്നു. ഇപ്പോള്‍ തന്നെ ഫ്രാന്‍സിലെ പെട്രോള്‍ പമ്പുകള്‍ അടച്ചിട്ടിരിക്കുകയാകയാല്‍ രാജ്യം reserve petrol supplies ലേക്ക് നീങ്ങുന്നു. — സ്രോതസ്സ് commondreams.org
ശരിക്കുള്ള യൂണിയനെ തകര്‍ക്കാന്‍ T-Mobile കള്ള യൂണിയന്‍ സൃഷ്ടിച്ചു
ലക്ഷക്കണക്കിന് തൊഴിലാളികളെ സംഘടിപ്പിക്കാനായി ഒരു വര്‍ഷമായി നടത്തിവരുന്ന പരിപാടി തകര്‍ക്കാനായി അമേരിക്കയിലെ ഏറ്റവും വലിയ മൊബൈല്‍ കമ്പനികളിലൊന്ന് ഒരു കള്ള യൂണിയന്‍ സൃഷ്ടിച്ചു എന്ന് Communication Workers of America (CWA) നേതൃത്വം ആരോപിക്കുന്നു. കമ്പനിക്കകത്ത് T-Voice എന്ന പേരില്‍ സ്വന്തമായ ഒരു സംഘടന രൂപീകരിച്ച് അസംതൃപ്തരായ തൊഴിലാളികളെ co-opt ചെയ്യുകാണ് T-Mobile ചെയ്യുന്നത് എന്ന് CWA നേതാക്കള്‍ പറയുന്നു. Bloomberg ന്റെ Josh Eidelson തേടിപ്പിടിച്ച ഒരു കമ്പനി ആഭ്യന്തര ഇമെയില്‍ പ്രകാരം “മുതിര്‍ന്ന നേതൃത്വത്തിന് … Continue reading ശരിക്കുള്ള യൂണിയനെ തകര്‍ക്കാന്‍ T-Mobile കള്ള യൂണിയന്‍ സൃഷ്ടിച്ചു


