ലോകത്ത് ഇന്ന് നടക്കുന്ന മിക്ക തൊഴിലാളി സമരങ്ങളും തങ്ങളുടെ അവസാനത്തെ ശമ്പളം നേടിയെടുക്കാന്‍ വേണ്ടിയുള്ളതാണ്. കാരണം ഫാക്റ്ററികള്‍ പെട്ടെന്ന് അടച്ചുപൂട്ടുന്നു. ഇപ്പോഴത്തെ സാമ്പത്തിക തകര്‍ച്ചയെ ഒരു ന്യായീകരണമായി ഉപയോഗിച്ച് ആളുകളെ പിരിച്ചുവിടുകയും സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുകയുമാണ് കമ്പനികള്‍. അവസാനത്തെ ശമ്പളമെങ്കിലും നേടാന്‍ വേണ്ടിയാണ് തൊഴിലാളികള്‍ ഇപ്പോള്‍ സംഘം ചേരുന്നത്. പക്ഷേ അതിന് ശേഷം ഈ ആളുകള്‍ക്ക് എന്ത് സംഭവിക്കും? തൊഴിലാളികള്‍ക്ക് സ്വയം കമ്പനികള്‍ നടത്തിക്കൊണ്ട് പോകാനാവും എന്നാണ് Republic Windows and Doors ലെ സമരവും, അര്‍ജന്റീനയിലെ തകര്‍ച്ച … Continue reading മാനേജര്‍മാരെ പിരിച്ചുവിടൂ, തൊഴിലാളികള്‍ക്ക് തനിയെ ബിസിനസ് നടത്താന്‍ കഴിയും
ടാഗ്: തൊഴിലാളി
നിങ്ങളെ രക്ഷപെടുത്തി, ഞങ്ങളെ വിറ്റൂ
വെല്‍സ് ഫാര്‍ഗോ (Wells Fargo) ഫാക്റ്ററികളെ ഇല്ലാതാക്കുന്നത് തടയാനായി ഷിക്കാഗോയിലെ വസ്ത്ര കമ്പനിയായ Hart Schaffner & Marx (Hartmarx) ലെ ആയിരത്തിനടുത്ത് വരുന്ന തൊഴിലാളികള്‍ കുത്തിയിരിപ്പ് സമരം നടത്താം എന്ന തീരുമാനം വോട്ടെടുപ്പോടെ സ്വീകരിച്ചു. മുതലാളിക്ക് ഫാക്റ്ററി അടച്ചുപൂട്ടാനായി മൂന്നുദിവസത്തിനകം ഒഴിഞ്ഞ് പോകണമെന്ന ഉത്തരവ് എതിര്‍ക്കാനായി ഡിസംബറില്‍ Republic Windows and Doors ന്റെ ഷിക്കാഗോയിലെ ഫാക്റ്ററി ജോലിക്കാര്‍ കൈയ്യേറി. കൈയ്യേറി ആറ് ദിവസം കഴിഞ്ഞ് പുതിയ മാനേജ്മെന്റിന്റെ കീഴില്‍ ഫാക്റ്ററി തുറന്ന് പ്രവര്‍ത്തിപ്പിക്കാനുള്ള കരാറില്‍ … Continue reading നിങ്ങളെ രക്ഷപെടുത്തി, ഞങ്ങളെ വിറ്റൂ
അമേരിക്കയില്‍ തൊഴിലാളികള്‍ക്ക് ശ്രദ്ധകിട്ടുന്നു
കഴിഞ്ഞ 6 ദിവസങ്ങളായി നൂറ്കണക്കിന് യൂണിയന്‍ തൊഴിലാളികള്‍ ഫാക്റ്ററിയില്‍ നിന്ന് കുത്തിയിരുപ്പ് സമരം നടത്തുന്നു. 1930കളിലേതിന് സമാനമായ അവസ്ഥയാണിത്. ഫാക്റ്ററി തുറന്ന് പ്രവര്‍ത്തിപ്പിക്കാതെ അവര്‍ അവിടം വിട്ട് പോകില്ല. Bank of America കടം നല്‍കുന്നത് നിര്‍ത്തിയതിന് ശേഷം കഴിഞ്ഞയാഴ്ച്ചയാണ് ഫാക്റ്ററിയടച്ചത്. ധനസഹായം കിട്ടിയതിന്റെ ഒരു പങ്ക് Bank of America ഈ ഫാക്റ്ററി തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ ചിലവാക്കാത്തടത്തോളം ബാങ്കുമായുള്ള സംസ്ഥാന സര്‍ക്കാര്‍ ഇടപാടുകള്‍ നിര്‍ത്തിവെക്കാന്‍ ഗവര്‍ണര്‍ Blagojevich ഉത്തരവിട്ടു. ചൊവ്വാഴ്ച്ച Republic Windows & Doors … Continue reading അമേരിക്കയില്‍ തൊഴിലാളികള്‍ക്ക് ശ്രദ്ധകിട്ടുന്നു
അമേരിക്കയിലെ തൊഴിലാളി വര്‍ഗ്ഗം
നാം അവരെ വിളിക്കുന്നത് ജോലിചെയ്യുന്ന ദരിദ്രര്‍ (working poor) എന്നാണ്. അത് ശരിയായ പദമല്ല എന്നാണ് ഞങ്ങള്‍ കണ്ടെത്തിയത്. ആര്‍ക്കും തൊഴില്‍ ചെയ്ത് ദരിദ്രരാകാന്‍ ആഗ്രഹമില്ലല്ലോ. ആരും ദരിദ്രരെന്നോ താഴ്ന്ന വേതനക്കാരെന്നോ വിളിക്കപ്പെടാനും ആഗ്രഹിക്കുന്നില്ല. ഞങ്ങള്‍ അവരെ ജോലി ചെയ്യുന്ന ദരിദ്രര്‍ , താഴ്ന്ന വേതനക്കാരായ ജോലിക്കാര്‍ എന്നൊക്കെ വിളിച്ച് തുടങ്ങി. അത്തരം ജോലിക്കാരുമായി സംവദിക്കാനും അവരെ മനസിലാക്കാനും ശ്രമിച്ചു. അങ്ങനെ വേറൊരു രീതിയില്‍ വേണം അതിനെക്കുറിച്ച് സംസാരിക്കാന്‍ എന്നും മനസിലാക്കി. അവരെ epithet ആക്കുന്നതിന് പകമുള്ള … Continue reading അമേരിക്കയിലെ തൊഴിലാളി വര്‍ഗ്ഗം
കൊലയാളി ജീന്‍സ്
ജീന്‍സ് കമ്പനിയുടെ sand-blasting വിഭാഗം നടത്തുന്ന കൊലപാതകത്തെക്കുറിച്ച് നാമാരും ആധികം കേട്ടിട്ടുണ്ടാവില്ല. രോഗികളായ തൊഴിലാളികള്‍ എന്നാണ് അവര്‍ അറിയപ്പെടുന്നത്. അവരുടെ മരണത്തിന്റെ കാര്യം സര്‍ക്കാര്‍ ശ്രദ്ധിക്കുന്നില്ല. അവര്‍ നടത്തുന്ന കയറ്റുമതിയും gross national product ഉം അവരുടെ മുതലാളിമാര്‍ കീശയിലാക്കുന്ന ഡോളറും യൂറോയും ഒക്കെയേ ശ്രദ്ധിക്കപ്പെടാറുള്ളു. മിക്കസമയത്തും മുതലാളിയും സര്‍ക്കാരും ഒന്നാകുന്ന രീതിയും കാണാം. വീട്ടില്‍ ഒരു നേരത്തെ ആഹാരം എത്തിക്കാന്‍ തൊഴിലാളികള്‍ക്ക് ഇപ്പോള്‍ തൊഴിലൊന്നും ചെയ്യാനാവുന്നില്ല. മരുന്നു പോലും വാങ്ങാന്‍ കഴിയുന്നില്ല. കോടതിയുല്‍ അവരുടെ അവകാശങ്ങള്‍ … Continue reading കൊലയാളി ജീന്‍സ്
അധികാരിയില്ലാത്ത സ്ഥാപനം
Avi Lewis ഉം Naomi Klein ഉം ചേര്‍ന്ന് നിര്‍മ്മിച്ച ഡോക്കുമെന്ററി സിനിമ ആണ് The Take. അര്‍ജന്റീനയില്‍ തെഴിലാളികള്‍ ഫാക്റ്ററി ഉടമ ഉപേക്ഷിച്ച ഫാക്റ്ററി ഏറ്റെടുത്ത് നടത്തുന്നതിനെക്കുറിച്ചാണ് ഈ സിനിമ. രണ്ട് വര്‍ഷം തൊഴിലാളികളുടെ നിയന്ത്രണത്തിലായ Zanon Ceramics ആണ് ഈ പ്രസ്ഥാനത്തിന്റെ അപ്പുപ്പന്‍. ഇന്ന് 300 പേര്‍ അവിടെ ജോലി ചെയ്യുന്നു. ഒരു തൊഴിലാളിക്ക് ഒരു വോട്ടെന്ന രീതിയിലുള്ള അസംബ്ലിയിലാണ് എല്ലാ തീരുമാനങ്ങളും എടുക്കുന്നത്. എല്ലാവര്‍ക്കും ഒരേ ശമ്പളം ലഭിക്കുന്നു. കമ്പനി ലാഭത്തിലല്ല എന്ന് … Continue reading അധികാരിയില്ലാത്ത സ്ഥാപനം