ക്യാനഡയിലെ ആദ്യ രാഷ്ട്ര സമൂഹത്തിലെ ഉയര്‍ന്ന ആത്മഹത്യാ നിരക്കിനാല്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു

2,000 ജനങ്ങളുള്ള ക്യാനഡയിലെ ഒരു ആദ്യ രാഷ്ട്ര സമൂഹത്തില്‍ 11 ആളുകള്‍ ആത്മഹത്യക്ക് ശ്രമിച്ചതിനെത്തുടര്‍ന്ന് അവിടെ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. Ontario യിലെ വിദൂരമായ Attawapiskat First Nation വടക്കന്‍ സമൂഹം കഴിഞ്ഞ മാസം 28 പേര്‍ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ക്യാനഡയുടെ 14 ലക്ഷം തദ്ദേശീയ ജനങ്ങള്‍ രാജ്യത്തെ ജനസംഖ്യയുടെ 4% വരും. അവര്‍ കടുത്ത ദാരിദ്ര്യമാണ് സഹിക്കുന്നത്. മറ്റുള്ള ക്യാനഡക്കാരേക്കാള്‍ കുറവ് ആയുര്‍ ദൈര്‍ഘ്യവും, കൂടുതല്‍ ആക്രമണങ്ങളും, കൂടുതല്‍ ലഹരി ആസക്തിയും, കൂടുതല്‍ ജയില്‍ വാസവും അവര്‍ … Continue reading ക്യാനഡയിലെ ആദ്യ രാഷ്ട്ര സമൂഹത്തിലെ ഉയര്‍ന്ന ആത്മഹത്യാ നിരക്കിനാല്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു

ദാരിദ്ര്യമാണ് ഏറ്റവും വലിയ അക്രമം

"റോഡിലെ കലഹിക്കുന്ന ഈ ജനക്കൂട്ടത്തെ കണ്ടാല്‍ മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങിന് എന്ത് തോന്നും?" എന്ന് ഫെര്‍ഗൂസണിന് ശേഷം ധാരാളം ആളുകള്‍ ഇങ്ങനെ ചോദിക്കാറുണ്ട്. പ്രത്യേകിച്ച് ഫെര്‍ഗൂസണിന് ശേഷം തെരുവിലിറങ്ങിയ ചെറുപ്പക്കാരായ ആളുകളെക്കുറിച്ച്. ആ ചോദ്യം പൂര്‍ണ്ണമായും നിന്ദ്യമായതും വെറുപ്പുണ്ടാക്കുന്നതുമായാണ് എനിക്ക് തോന്നുന്നത്. മിക്കപ്പോഴും ആളുകള്‍ സമാധാനത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ അവര്‍ ഉദ്ദേശിക്കുന്നത് ചട്ടത്തെക്കുറിച്ചാണ്(order). ആളുകള്‍ തിരികെ തങ്ങളുടെ പഴയ പണിക്ക് പോകണമെന്നാണ് അവര്‍ ആവശ്യപ്പെടുന്നത്. അത് സത്യത്തില്‍ അക്രമമാണ്. അക്രമത്തെക്കുറിച്ച് ആളുകള്‍ കരുതുന്നത് അത് തീയും, പൊട്ടിത്തെറിയും, വെടിവെപ്പുമൊക്കെയാണ്. … Continue reading ദാരിദ്ര്യമാണ് ഏറ്റവും വലിയ അക്രമം

സിനിമ: മേശപ്പുറത്തെ ഒരു സ്ഥലം

അമേരിക്കയിലെ കുട്ടികളുടെ പട്ടിണിയെക്കുറിച്ച് ഒരു സിനിമ.

തുല്യതയില്ലാത്ത വളര്‍ച്ച

അഞ്ച് വര്‍ഷം കൊണ്ട് സമ്പദ്ഘടന ഇരട്ടിയായി. പക്ഷേ മൂന്നില്‍ രണ്ട് ഈജിപ്റ്റ്കാരും സമ്പദ്ഘടന മോശമാണ് എന്ന് പറഞ്ഞു. എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചു? ഇതായിരിക്കാം കാരണം, അതേകാലത്ത് ദാരിദ്ര്യത്തിലാഴ്ന്ന ഈജിപ്റ്റ്കാരുടെ ശതമാനം: സമ്പദ്ഘടന ഇരട്ടിയായപ്പോള്‍ ഇജിപ്റ്റില്‍ ദരിദ്രരായ ജനങ്ങളുടെ എണ്ണവും കൂടുകയാണ് ഉണ്ടായത്. കലാപം ഉണ്ടാകാന്‍ വേറെ കാരണം വേണൊ? ഇതില്‍ നിന്ന് പഠിക്കേണ്ട രണ്ട് പാഠം: ദാരിദ്ര്യത്തിനുള്ള പരിഹാരം വളര്‍ച്ചയാണെന്ന് രാഷ്ട്രീയക്കാര്‍ നിര്‍ബന്ധപൂര്‍വ്വം പറയുമ്പോള്‍ അത് ശരിയാകണമെന്ന് ഉറപ്പില്ല. ഗുണം തുല്യമായി വിഭജിക്കപ്പെട്ടാല്‍ മാത്രമേ അത് ശരിയാകു. … Continue reading തുല്യതയില്ലാത്ത വളര്‍ച്ച

ദാരിദ്ര്യവും മനുഷ്യാവകാശവും

Irene Khan സംസാരിക്കുന്നു: അമേരിക്കയിലെ ദാരിദ്ര്യം ഇപ്പോള്‍ ഉയര്‍ന്ന് 13.2% ആയിരിക്കുകയാണ്. കഴിഞ്ഞ 11 വര്‍ഷങ്ങളിലെ ഏറ്റവും വലിയ നിലയാണിത്. ലോകം മൊത്തം 200 കോടിയാളുകള്‍, മൊത്തം ജനസംഖ്യയുടെ മൂന്നിലൊന്ന്, ദരിദ്രരാണ്. 120 രൂപയില്‍ താഴെ വരുമാനത്തിലാണ് അവര്‍ ദിവസം തള്ളി നീക്കുന്നത്. 100 കോടിയാളുകള്‍ കൊടിയദാരിദ്ര്യത്തിലാണ്. അവരുടെ ദിവസ വരുമാനം 60 രൂപയില്‍ താഴെയാണ്. ഐക്യരാഷ്ട്രസംഭയുടെ കണക്ക് പ്രകാരം 100 കോടിയിലധികം ആളുകള്‍ പട്ടിണികിടക്കുന്നു. ഈ കടുത്ത അവസ്ഥ എല്ലാ കഥയും പറയുന്നില്ല എന്നാണ് Amnesty … Continue reading ദാരിദ്ര്യവും മനുഷ്യാവകാശവും

സാമ്പത്തിക വളര്‍ച്ചയും ദാരിദ്ര്യവും

ദരിദ്ര രാജ്യങ്ങള്‍ തീര്‍ച്ചയായും വളരണം. എന്നാല്‍ ഇപ്പോള്‍ തന്നെ സമ്പന്നരായവര്‍ വളരുന്നതിന്റെ വേഗത കുറക്കുകയും കുറച്ച് biocapacity സ്വതന്ത്രമാക്കുകയും വേണം. ബ്രിട്ടണിലെ ദരിദ്രര്‍ ഇനിയും അങ്ങനെ തന്നെ തുടരണം എന്നാണോ അതിന്റെ അര്‍ത്ഥം? 1960 ന് ശേഷമുള്ള ബ്രിട്ടന്റെ GDP നോക്കൂ. ഇമ്മാതിരി വളര്‍ച്ച വെച്ച് നോക്കിയാല്‍ ദാരിദ്ര്യം ഇല്ലാതാകേണ്ടതാണ്. തലചായ്ക്കാന്‍ വീടില്ലാത്ത, മേശപ്പുറത്ത് ആഹാരം എത്താത്ത ആളുകളുടെ എണ്ണം വളരെ കുറവാണ്. എന്നാല്‍ ദാരിദ്ര്യം ആപേക്ഷികമാണ്. ശരാശരി വാര്‍ഷിക വരുമാനം £5,000 ആയ സ്ഥലത്ത് നിങ്ങള്‍ക്ക് … Continue reading സാമ്പത്തിക വളര്‍ച്ചയും ദാരിദ്ര്യവും

അമേരിക്കയുടെ കുട്ടികള്‍

സമ്പന്ന കോര്‍പ്പറേഷനുകള്‍ക്ക് അമേരിക്കന്‍ കോണ്‍ഗ്രസ്സ് സാമ്പത്തിക സഹായം നല്‍കുമ്പോള്‍ മറുവശം നില്‍ക്കുന്നവരുടെ സ്ഥിതി എന്താണ്? അമേരിക്കയിലെ സമ്പന്നരും ദരിദ്രരും തമ്മിലുള്ള വ്യത്യാസം എറ്റവും കൂടിയ അവസ്ഥയിലാണ്. അത് മറ്റെല്ലാ വികസിത രാജ്യങ്ങളിലും ഉള്ള വ്യത്യാസത്തെക്കാളധികമാണ്. 40 വര്‍ഷങ്ങളായി പാവപ്പെട്ടകുട്ടികളുടെ ഒരു വക്താവാണ് Marian Wright Edelman. 35 വര്‍ഷങ്ങള്‍ക്ക് മുമ്പ് തുടങ്ങിയ Children’s Defense Fund എന്ന സംഘടനയുടെ പ്രസിഡന്റാണ് അവര്‍. കുട്ടികളെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റുക, പീഡനങ്ങളില്‍ നിന്ന് സംരക്ഷിക്കുക, അവര്‍ക്ക് വിദ്യാഭ്യാസവും ആരോഗ്യരക്ഷയും നല്‍കുക … Continue reading അമേരിക്കയുടെ കുട്ടികള്‍