മുമിയയെ ചികില്‍സിക്കുക

മുമിയക്ക് (മുമിയ അബു ജമാൽ) ഉടന്‍ Hepatitis C ചികില്‍സ നല്‍കണം എന്ന് ധാരാളം വിദഗ്ദ്ധരുടെ ആവശ്യപ്പെട്ടിട്ടും പെന്‍സില്‍വേനിയ Department of Corrections (DOC) അദ്ദേഹത്തിന് വൈദ്യസഹായം നിഷേധിക്കുകയാണ്. PA DOC യെ ഉത്തരവാത്തത്തില്‍ കൊണ്ടുവരാനും മുമിയയുടെ ജീവന്‍ രക്ഷിക്കാനുള്ള Hepatitis C ചികില്‍സക്കുള്ള അവകാശം സംരക്ഷിക്കാനുമായി Abu-Jamal v Kerestes എന്ന കേസുമായി ഞങ്ങള്‍ കോടതിയില്‍ വീണ്ടുമെത്തി. Hepatitis C ക്ക് ചികില്‍സയുണ്ട്. ദിവസവും ഒരു ഗുളിക വീതം 12 ആഴ്ചത്തേക്ക്. മുമിയ ആരോഗ്യ പരിപാലന … Continue reading മുമിയയെ ചികില്‍സിക്കുക

ഗ്വാട്ടിമാലയില്‍ മുമ്പത്തെ സൈനിക ഉദ്യോഗസ്ഥരെ കോടതി ശിക്ഷിച്ചു

ഗ്വാട്ടിമാലയില്‍ നിന്ന് ചരിത്ര പ്രധാനമായ വിധി. 1980കളില്‍ അമേരിക്കയുടെ പിന്‍തുണയോട് നടന്ന വൃത്തികെട്ട യുദ്ധകാലത്ത് 11 മായന്‍ സ്ത്രീകളെ നിര്‍ബന്ധിത ലൈംഗിക അടിമത്തത്തിന് നിര്‍ബന്ധിച്ച മുമ്പത്തെ രണ്ട് സൈനിക ഉദ്യോഗസ്ഥരെ കോടതി ശിക്ഷിച്ചു. മുമ്പത്തെ ഒരു ലഫ്റ്റനന്റ് കേണലും ഒരു പാരാമിലിറ്ററി ഉദ്യോഗസ്ഥനേയും 360 വര്‍ഷം തടവ് ശിക്ഷക്ക് വിധിച്ചു. ദശാബ്ദങ്ങളായി മായന്‍ സ്ത്രീകള്‍ നടത്തിവരുന്ന ശ്രമത്തിന്റെ ഫലമായാണ് ഈ വിചാരണ.

പ്രൊഡ്യൂസര്‍ ബലാല്‍ക്കാരം ചെയ്തു, എങ്കിലും കരാറില്‍ ഉറച്ച് നില്‍ക്കാന്‍ പോപ് സ്റ്റാറിനോട് ജഡ്ജി വിധിച്ചു

18 വയസുള്ളപ്പോള്‍ വലിച്ചിഴക്കുകയും ബലാല്‍ക്കാരം ചെയ്യുകയും ചെയ്ത പ്രൊഡ്യൂസറുമായുള്ള കരാറില്‍ ഉറച്ച് നില്‍ക്കാന്‍ പോപ് സ്റ്റാറായ Keshaയോട് ഒരു ജഡ്ജി ഉത്തരവിട്ടു. ജഡ്ജിയുടെ ഈ വിധികേട്ടപ്പോള്‍ അവള്‍ കോടതിമുറിയില്‍ പൊട്ടിക്കരഞ്ഞു. "വാണിജ്യപരമായി യുക്തിസഹമായ കാര്യം ചെയ്യാനാണ് എന്റെ അന്തര്‍ജ്ഞാനം ആവശ്യപ്പെട്ടത്" എന്ന് മാന്‍ഹാറ്റന്‍ സുപ്രീം കോടതി ജഡ്ജിയായ Shirley Kornreich പറഞ്ഞു. പ്രൊഡ്യൂസര്‍ Luke Gottwald പീഡിപ്പിച്ചെങ്കിലും കരാര്‍ പ്രകാരം Kesha ഇനി ആറ് ആല്‍ബം കൂടി Sony ക്ക് വേണ്ടി ചെയ്യണം. [ഒരുപാട് സ്വാതന്ത്ര്യങ്ങളുള്ള അമേരിക്കയിലെ … Continue reading പ്രൊഡ്യൂസര്‍ ബലാല്‍ക്കാരം ചെയ്തു, എങ്കിലും കരാറില്‍ ഉറച്ച് നില്‍ക്കാന്‍ പോപ് സ്റ്റാറിനോട് ജഡ്ജി വിധിച്ചു

പടിഞ്ഞാറെ വര്‍ജീനിയയില്‍ ശ്രദ്ധേയമായ രാസവസ്തു ചോര്‍ച്ചക്ക് കാരണമായ കമ്പനിയുടെ CEOക്ക് ഒരു മാസം തടവ് ശിക്ഷ

മൂന്ന് ലക്ഷം പടിഞ്ഞാറെ വര്‍ജീനിയക്കാരുടെ കുടിവെള്ളത്തില്‍ വിഷവസ്തു കലര്‍ത്തിയ കമ്പനിയുടെ മുമ്പത്തെ പ്രസിഡന്റിന് ഒരു മാസം തടവ് ശിക്ഷ. Freedom Industries ന്റെ മുമ്പത്തെ പ്രസിഡന്റായ Gary Southern ന് ആണ് ശിക്ഷ. 2014 ജനുവരിയില്‍ നടന്ന ചോര്‍ച്ചക്ക് അതിനോടൊപ്പം $20,000 ഡോളറിന്റെ പിഴയും Southern അടക്കാന്‍ ജഡ്ജി വിധിച്ചു. സര്‍ക്കാരിന്റെ നിയമമനുസരിച്ച് കുറഞ്ഞത് 24 - 30 മാസം തടവും മൂന്ന് ലക്ഷം ഡോളര്‍ പിഴയും അടക്കേണ്ട കുറ്റമായിരുന്നു അത്. “പ്രതി ഒരു കുറ്റവാളിയൊന്നുമല്ല” എന്ന് … Continue reading പടിഞ്ഞാറെ വര്‍ജീനിയയില്‍ ശ്രദ്ധേയമായ രാസവസ്തു ചോര്‍ച്ചക്ക് കാരണമായ കമ്പനിയുടെ CEOക്ക് ഒരു മാസം തടവ് ശിക്ഷ

നീതി വകുപ്പ് മന്ത്രി രാജിവെച്ചു

ഭീകരവാദത്തിന്റെ പേരില്‍ കുറ്റവാളിയായി ശിക്ഷിച്ചാല്‍ പൌരത്വം ഇല്ലാതാക്കും എന്ന നിയമം നിര്‍മ്മിക്കാന്‍ പോകുന്നു എന്നതിരെയുള്ള പ്രതിഷേധമായി ഫ്രാന്‍സില്‍ നീതി വകുപ്പ് മന്ത്രിയായ Christiane Taubira രാജിവെച്ചു. നവംബര്‍ 13 ന് പാരീസില്‍ 130 പേരെ കൊന്ന ആക്രമണത്തെ തുടര്‍ന്നാണ് പുതിയ പദ്ധതി പാര്‍ളമെന്റില്‍ അവതരിപ്പിച്ചത്. ഫ്രാന്‍സിലെ കറുത്ത വംശജയായ എണ്ണത്തില്‍ കുറഞ്ഞ മുതിര്‍ന്ന രാഷ്ട്രീയക്കാരില്‍ ഒരാളാണ് Taubira. "ചില സമയത്ത് പിടിച്ച് നില്‍ക്കുന്നത് രാജിവെക്കുന്നതിന് തുല്യമാണ്, ചില സമയത്ത് രാജിവെക്കുക എന്നത് പിന്‍മാറുകയാണ്" എന്ന് അവര്‍ പറഞ്ഞു.

മാനവരാശിക്കെതിരായ കുറ്റകൃത്യം ചെയ്തതിന് വിരമിച്ച സൈനിക നേതാക്കളെ കുറ്റംചുമത്തി

അമേരിക്കയുടെ പിന്‍തുണയോടെ ആദിവാസികള്‍ക്കെതിര ദശാബ്ദങ്ങളോളം നിഷ്ടൂര ആക്രമണം നടത്തിയ 18 വിരമിച്ച സൈനിക നേതാക്കളെ മാനവരാശിക്കെതിരായ കുറ്റകൃത്യം ചെയ്തു എന്ന കുറ്റത്തിന് ഗ്വാട്ടിമാലയില്‍ പോലീസ് അറസ്റ്റ് ചെയ്തു. കൂട്ടക്കൊലക്ക് ഉത്തരവ് കൊടുത്തത്, ആളുകളെ തട്ടിക്കൊണ്ട് പോകുന്നത്, രണ്ടര ലക്ഷം ആളുകളെ കൊന്നൊടുക്കയതിന് ഇവര്‍ ഇത്തരവാദികളാണ്. മിക്ക സൈനിക നേതാക്കളേയും അമേരിക്ക പിന്‍തുണച്ചിരുന്നു. മുമ്പത്തെ പ്രസിഡന്റ് Romeo Lucas ന്റെ army chief of staff ആയിരുന്ന Manuel Benedicto Lucas García അതില്‍ ഉള്‍പ്പെടുന്നു. അമേരിക്കന്‍ സൈനിക … Continue reading മാനവരാശിക്കെതിരായ കുറ്റകൃത്യം ചെയ്തതിന് വിരമിച്ച സൈനിക നേതാക്കളെ കുറ്റംചുമത്തി

ഊര്‍ജ്ജ നിലയങ്ങളുടെ രസ പരിധി നിയന്ത്രണത്തെ ജഡ്ജി തള്ളി

കല്‍ക്കരി വൈദ്യുതി നിലയങ്ങളില്‍ നിന്നും രസത്തിന്റേയും മറ്റ് പരിസ്ഥിതിക്ക് ദോഷമുണ്ടാക്കുന്ന മാലിന്യങ്ങളുടേയും പുറംന്തള്ളലിനെ നിയന്ത്രിക്കാന്‍ ഒബാമ സര്‍ക്കാര്‍ കൊണ്ടുവന്ന പ്രധാനപ്പെട്ട പരിസ്ഥിതി നിയമം സുപ്രീം കോടതി എടുത്തുകളഞ്ഞു. 5-4 വോട്ടിലായിരുന്നു ഈ വിധി. 5 യാഥാസ്ഥിതിക ജഡ്ജിമാര്‍ Environmental Protection Agency യോട് ആരോഗ്യ ഗുണങ്ങളെക്കാള്‍ കമ്പനികളുടെ ചിലവിന് പ്രാധാന്യം കൊടുക്കുകയായിരുന്നു വേണ്ടീയിരുന്നത് എന്ന് പറഞ്ഞു. — സ്രോതസ്സ് america.aljazeera.com

ഒബാമ എന്തുകൊണ്ട് ബാങ്കുകാരെ ജയിലിലടച്ചില്ല

NAACP യുടെ വാര്‍ഷിക സമ്മേളനത്തില്‍ ഒബാമ ഇങ്ങനെ പറഞ്ഞു: "അമേരിക്കയില്‍ ലോകത്തെ മൊത്തം ജനങ്ങളുടെ 5% മാത്രമാണ് താമസിക്കുന്നത്. എന്നാലും ലോകത്തെ മൊത്തം തടവുകാരില്‍ 25% വും അമേരിക്കക്കാരാണ്. ആലോചിച്ച് നോക്കൂ. നമ്മുടെ incarceration തോത് ചൈനയുടെ നാല് മടങ്ങാണ്. യൂറോപ്പിലെ മുകളിലത്തെ 35 രാജ്യങ്ങളിലെ മൊത്തം തടവുകാരെക്കാള്‍ കൂടുതലാണിത്. എപ്പോഴും ഇങ്ങനെയായിരുന്നില്ല. ഈ പൊട്ടിത്തെറിക്കുന്ന incarceration തോത്. 1980 ല്‍ 5 ലക്ഷം പേരേ അമേരിക്കയില്‍ ജയിലുണ്ടായിരുന്നുള്ളു. ഇന്നത് 22 ലക്ഷമാണ്. 1980 നേക്കാള്‍ നാല് … Continue reading ഒബാമ എന്തുകൊണ്ട് ബാങ്കുകാരെ ജയിലിലടച്ചില്ല