ഇറ്റലിയിലെ ആദ്യത്തെ തീരക്കടൽ കാറ്റാടി പാടം

റഷ്യയിൽ നിന്നുള്ള ഫോസിലിന്ധനത്തിന് ബദലായി ഇറ്റലി അവരുടെ ആദ്യത്തെ തീരക്കടൽ കാറ്റാടി പാടത്തിന്റെ പണി പൂർത്തിയാക്കിക്കൊണ്ടിരിക്കുകയാണ്. Taranto തുറമുഖത്താണ് ഈ കാറ്റാടി പാടം. തെക്കെ ഇറ്റലിയിലെ മലിനീകരണമുണ്ടാക്കുന്ന ഉരുക്ക് ഫാക്റ്ററി Ilva സ്ഥിതി ചെയ്യുന്നതിന് അടുത്തുള്ള Beleolico കാറ്റാടി പാടം Taranto തീരത്ത് നിന്ന് 100 മീറ്റർ ഉള്ളിലാണ്. 30 MW ശേഷിയുള്ള നിലയത്തിന് 10 കാറ്റാടികളുണ്ട്. അതിന് 58,000 MWh ഉത്പാദിപ്പിക്കാനാകും. 60 000 ആളുകൾക്ക് ഒരു വർഷം വേണ്ട വൈദ്യുതി ആണ്. വേറൊരു രീതിയിൽ … Continue reading ഇറ്റലിയിലെ ആദ്യത്തെ തീരക്കടൽ കാറ്റാടി പാടം

തൊഴിലില്ലാത്ത കല്‍ക്കരി ഖനി തൊഴിലാളികളെ ചൈനീസ് കാറ്റാടി കമ്പനി ജോലിക്കെടുക്കുന്നു

കുറയുന്ന കല്‍ക്കരി തൊഴിലും കൂടുന്ന പവനോര്‍ജ്ജ സാങ്കേതിക തൊഴിലുകള്‍ക്കും ഇടയിലുള്ള വിടവ് നികത്താനായി വയോമിങ്ങിലെ പുതിയ തൊഴില്‍ പരിശീലന പദ്ധതി ശ്രമിക്കുന്നു. ചൈനയിലെ ഒരു പ്രധാന കാറ്റാടി നിര്‍മ്മാണ കമ്പനിയുടെ പ്രാദേശിക ശാഖയയ Goldwind Americas സൌജന്യമായി തൊഴില്‍ പരിശീലനം നല്‍കുകയാണ്. Bureau of Labor Statistics ന്റെ കണക്ക് പ്രകാരം അമേരിക്കയിലെ പവനോര്‍ജ്ജ വ്യവസായ രംഗത്തെ തൊഴിലുകള്‍ കുതിച്ചുയരുകയാണ്. — സ്രോതസ്സ് greentechmedia.com | May 23, 2017

വെയില്‍സിലെ കാറ്റ് വെയില്‍സിന്

Wales ലെ ഏറ്റവും വലിയ കാറ്റാടി പാടത്തിന് 76 കാറ്റാടികളുണ്ട്. വെയില്‍സിലെ ആറിലൊന്ന് വീടുകള്‍ക്ക് ഇവ വൈദ്യുതി നല്‍കുന്നു. Vattenfall എന്ന കമ്പനിയാണ് അത് പ്രവര്‍ത്തിപ്പിക്കുന്നത്. വെള്ളച്ചാട്ടത്തിന്റെ സ്വീഡിഷ് പേരാണ് ആ കമ്പനിയുടേത്. ആ കമ്പനിയുടെ അടിത്തറ Royal Waterfalls Board എന്ന സര്‍ക്കാര്‍ ജലവൈദ്യുതി കമ്പനിയിലാണ്. 1970കളില്‍ സ്വീഡനില്‍ ആണവനിലയങ്ങള്‍ നിര്‍മ്മിക്കാനായി ആ കമ്പനിയെ വികസിപ്പിച്ചു. പിന്നീട് അവര്‍ യൂറോപ്പ് മൊത്തം പുനരുത്പാദിതോര്‍ജ്ജ വികസനത്തിലേക്ക് മാറി. — സ്രോതസ്സ് earthbound.report | Dec 15, 2022

ലോകത്തിലെ ഏറ്റവും വലിയ തീരക്കടല്‍ കാറ്റാടി പാടമായ ഹോണ്‍സീ 2 ല്‍ നിന്ന് ഊര്‍ജ്ജോത്പാദനം തുടങ്ങി

ബ്രിട്ടണിന്റെ കിഴക്കെ തീരത്ത് നിന്ന് 89 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന Hornsea 2 ല്‍ നിന്ന് ആദ്യ ഊര്‍ജ്ജം വന്നുതുടങ്ങി. 2021 ഒക്റ്റോബറിലാണ് അതിന്റെ offshore substation (OSS), ലോകത്തിലെ ഏറ്റവും വലിയ AC substation, reactive compensation station (RCS) എന്നിവ സ്ഥാപിച്ചത്. Hornsea 2 ന്റെ പണി പൂര്‍ത്തിയാകുമ്പോള്‍ അതിന്റെ 373 കിലോമീറ്റര്‍ നീളത്തിലെ array കേബിളുകളാല്‍ ബന്ധിപ്പിക്കപ്പെട്ട 165 കാറ്റാടികളില്‍ നിന്ന് 390 കിലോമീറ്റര്‍ തീരക്കടലിലൂടെ 40 കിലോമീറ്റര്‍ തീരത്തിലൂടെയുള്ള കേബിളുകള്‍ … Continue reading ലോകത്തിലെ ഏറ്റവും വലിയ തീരക്കടല്‍ കാറ്റാടി പാടമായ ഹോണ്‍സീ 2 ല്‍ നിന്ന് ഊര്‍ജ്ജോത്പാദനം തുടങ്ങി

തമിഴ്നാട്ടിലെ പഴയ കാറ്റാടികള്‍ പകരംവെക്കലിന് കാത്തിരിക്കുന്നു

പുനരുത്പാദിതോര്‍ജ്ജ ശേഷിയുടെ കാര്യത്തില്‍ ഇന്‍ഡ്യ തങ്ങളുടെ ശേഷി വര്‍ദ്ധിപ്പിക്കുന്നുവെങ്കിലും പവനോര്‍ജ്ജം വലിയ അവഗണനയാണ് നേരിടുന്നത്. കാലാവസ്ഥ അടിയന്തിരാവസ്ഥയോടുള്ള പ്രതികരണമായി പവനോര്‍ജ്ജ വികസനത്തിനായി ചെറിയ-ഘട്ട നാഴികക്കല്ലുകള്‍ രാജ്യം നടപ്പാക്കണം. Source: MNRE ഇന്‍ഡ്യയിലെ പവനോര്‍ജ്ജ രംഗത്ത് ഏറ്റവും മുകളില്‍ നില്‍ക്കുന്നത് തമിഴ്നാടാണ്. രാജ്യത്തെ പവനോര്‍ജ്ജ ഉത്പാദനത്തിന്റെ 25% ഉം വരുന്നത് അവിടെ നിന്നാണ്. തമിഴ്നാട്ടിലെ ഏറ്റവും പഴയ കാറ്റാടികള്‍ പണ്ട് 1990കളില്‍‌ സ്ഥാപിച്ചവയാണ്. അവയുടെ ചെറിയ hub പൊക്കവും താഴ്ന്ന ശേഷിയും കാരണം ഭാഗികമായേ അവ ഇപ്പോള്‍ ഉപയോഗിക്കുന്നുള്ളു. … Continue reading തമിഴ്നാട്ടിലെ പഴയ കാറ്റാടികള്‍ പകരംവെക്കലിന് കാത്തിരിക്കുന്നു

പവനോര്‍ജ്ജത്തിന്റെ ഭാവി കടലില്‍ പൊങ്ങിക്കിടക്കുന്ന കാറ്റാടികളാണ്

പൊങ്ങിക്കിടക്കുന്ന കാറ്റാടികള്‍ ഉള്‍ക്കടലില്‍ സ്ഥാപിക്കാനാകും. അവിടെ കാറ്റിന് ശക്തി കൂടുതലാണ്, ഒപ്പം കൂടതുല്‍ സ്ഥിരതയും ഉണ്ട്. കുറവ് പക്ഷി സ്പീഷീസുകള്‍ക്കെ അതിന്റെ കറങ്ങുന്ന ഇതളുകള്‍ ദ്രോഹം ചെയ്യു. മല്‍സ്യബന്ധനം നടത്തുന്നവരും കടലിന്റെ മറ്റ് ഉപഭോക്താക്കളുമായി കുറവ് തര്‍ക്കങ്ങളെ ഉണ്ടാകൂ. തീരത്തു നിന്ന് കാണാന്‍ പറ്റാത്തത്ര അകലത്തിലാകും അവ. മൂന്ന് തരം പൊങ്ങിക്കിടക്കുന്ന കാറ്റാടികളാണ് ഇപ്പോള്‍ ഉള്ളത്. 2017 ല്‍ Equinor വികസിപ്പിച്ച Hywind Scotland ആണ് ഇപ്പോള്‍ വിജയകരമായി പ്രവര്‍ത്തിക്കുന്ന പൊങ്ങിക്കിടക്കുന്ന കാറ്റാടിപ്പാടം. — സ്രോതസ്സ് climatecentral.org … Continue reading പവനോര്‍ജ്ജത്തിന്റെ ഭാവി കടലില്‍ പൊങ്ങിക്കിടക്കുന്ന കാറ്റാടികളാണ്

ലോകത്തെ ഏറ്റവും നീളം കൂടിയ കാറ്റാടി ഇതള്‍ Adwen & LM Wind Power പുറത്തിറക്കി

തീരക്കടല്‍ കാറ്റാടി നിര്‍മ്മാതാക്കളായ Adwen ഉം കാറ്റാടി ഇതളുകള്‍ നിര്‍മ്മിക്കുന്ന LM Wind Power ഉം ചേര്‍ന്ന് ലോകത്തിലെ ഏറ്റവും നീളം കൂടിയ കാറ്റാടി ഇതള്‍ നിര്‍മ്മിച്ചു. 180 മീറ്റര്‍ റോട്ടര്‍ വ്യാസമുള്ള 8 MW ന്റെ AD 8-180 എന്ന Adwen കാറ്റാടിക്ക് വേണ്ടിയാണ് 88.4 മീറ്റര്‍ നീളമുള്ള ഈ ഇതള്‍ നിര്‍മ്മിച്ചത്. LM Wind Power ന്റെ ഡന്‍മാര്‍ക്കിലെ Lunderskov ല്‍ ആണ് അത് നിര്‍മ്മിക്കുന്നത്. — സ്രോതസ്സ് cleantechnica.com | 2016

പവനോര്‍ജ്ജത്തില്‍ ചൈന അമേരിക്കയെ കടത്തിവെട്ടി

Bloomberg New Energy Finance വന്ന വിവരം അനുസരിച്ച് 2015 ല്‍ ചൈന 29 ഗിഗാവാട്ട് പുതിയ പവനോര്‍ജ്ജ ശേഷി സ്ഥാപിച്ചു. അവരുടെ മുമ്പത്തെ റിക്കോഡ് ആയ 2014 ലെ 21 GW നെ മറികടക്കുന്നതാണിത്. ഈ വര്‍ഷം ലോകം മൊത്തം സ്ഥാപിച്ച പവനോര്‍ജ്ജ ശേഷിയുടെ 46% ആണിത്. അമേരിക്ക 8.6 GW കൂട്ടിച്ചേര്‍ത്തു. ചൈനക്കും അമേരിക്കക്കും പിറകല്‍ ലോകത്തെ ഏറ്റവും വലിയ പവനോര്‍ജ്ജ കമ്പോളം ജര്‍മ്മനിയാണ്. പിന്നീട് ഇന്‍ഡ്യ, ബ്രസീല്‍ എന്നീ രാജ്യങ്ങളാണ്. ഇവരെല്ലാം യഥാക്രമം … Continue reading പവനോര്‍ജ്ജത്തില്‍ ചൈന അമേരിക്കയെ കടത്തിവെട്ടി

കോവിഡ്-19 മഹാമാരി ഇന്‍ഡ്യയിലെ പവനോര്‍ജ്ജ വികസനത്തെ ഏറ്റവും മന്ദമാക്കി

ഇന്‍ഡ്യ വെറും 1.1 ഗിഗാവാട്ട് പവനോര്‍ജ്ജ പദ്ധതികള്‍ മാത്രമാണ് 2020 ല്‍ സ്ഥാപിച്ചത്. ഈ ദശാബ്ദത്തിലെ ഏറ്റവും കുറഞ്ഞ സ്ഥിതിയാണിത് എന്ന് BloombergNEF എന്ന അന്താരാഷ്ട്ര ഊര്‍ജ്ജ ഗവേഷണ സംഘം പറയുന്നു. India’s Top Wind Suppliers in 2020 എന്ന പ്രബന്ധത്തില്‍ കോവിഡ്-19 മഹാമാരിയാണ് ഈ കുറവിന് കാരണമായി കണ്ടെത്തിയിരിക്കുന്നത്. മഹാമാരി കാരണം 2020 ല്‍ രാജ്യം മൊത്തം ലോക്ക്ഡൌണ്‍ ഉണ്ടായി. അതിനാല്‍ supply chain ഉം, വസ്തുക്കളുടേയും ആളുകളുടേയും സഞ്ചാരത്തില്‍ വലിയ തടസമുണ്ടായി. അതിനാല്‍ … Continue reading കോവിഡ്-19 മഹാമാരി ഇന്‍ഡ്യയിലെ പവനോര്‍ജ്ജ വികസനത്തെ ഏറ്റവും മന്ദമാക്കി