ഝാര്‍ഘണ്ടിലെ ഹസാരിബാഗ് പോലീസ് വെടിവെപ്പ് മരണങ്ങളെക്കുറിച്ച് അന്വേഷണം തുടങ്ങി

Barkagaon ബ്ലോക്കിലെ ഭൂമി പ്രതിഷേധങ്ങള്‍ക്കെതിരെ ശനിയാഴ്ച പോലീസ് വെടിവെച്ചതിനെക്കുറിച്ചുള്ള അന്വേഷണം നടത്താന്‍ ഝാര്‍ഘണ്ട് സര്‍ക്കാര്‍ ഒരു അന്വേഷണ സംഘത്തെ നിയോഗിച്ചു. വെടിവെപ്പില്‍ നാലുപേര്‍ മരിക്കുകയും ഒരു ഡസനിലധികം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മരിച്ചവരില്‍ മൂന്ന് പേര്‍ കുട്ടികളാണ്. ധാരാളം സ്ത്രീകള്‍ക്കും പരിക്കേറ്റു. ഭൂമി ഏറ്റെടുക്കുന്നതിനെതിരേയും National Thermal Power Corporation (NTPC) കൊടുക്കുന്ന കുറഞ്ഞ ശമ്പളത്തിനെതിരേയും ആണ് അവര്‍ സമരം ചെയ്യുന്നത്. — സ്രോതസ്സ് timesofindia.indiatimes.com കാറ്റാടികളും സോളാര്‍ പാനലുകളും സ്ഥാപിക്കുക. NTPC സൌര താപനിലയങ്ങളെക്കുറിച്ച് ഗവേഷണം … Continue reading ഝാര്‍ഘണ്ടിലെ ഹസാരിബാഗ് പോലീസ് വെടിവെപ്പ് മരണങ്ങളെക്കുറിച്ച് അന്വേഷണം തുടങ്ങി

പോലീസ് അതിക്രമങ്ങള്‍ക്കെതിരായ കോളിന്‍ കോപ്പര്‍നിക്കിന്റെ ദേശീയഗാന പ്രതിഷേധം പടരുന്നു

ഈ സീസണിലെ Los Angeles Rams ന് എതിരായ തുടക്ക കളിയില്‍ ദേശീയഗാനം ആലപിക്കുന്ന സമയത്ത് NFL 49 കാരായ Colin Kaepernick ഉം അദ്ദേഹത്തിന്റെ ടീം അംഗവുമായ Eric Reid ഉം മുട്ടുകുത്തി നിന്നു. ദേശീയഗാനം ആലപിക്കുന്ന സമയത്ത് എഴുനേറ്റ് നില്‍ക്കാന്‍ കോപ്പര്‍നിക്ക് വിസമ്മതിക്കുകയാണുണ്ടായത്. "കറുത്തവരേയും നിറമുള്ളവരേയും അടിച്ചമര്‍ത്തുന്ന ഒരു രാജ്യത്തിന്റെ കൊടിയെ ബഹുമാനിക്കാന്‍ ഞാന്‍ ഇല്ല", എന്ന് അദ്ദേഹം പറഞ്ഞു. കൂടുതല്‍ കളിക്കാരും ഈ പ്രതിഷേധ സമരത്തില്‍ പങ്കുചേരുകയാണ്. New York Daily News … Continue reading പോലീസ് അതിക്രമങ്ങള്‍ക്കെതിരായ കോളിന്‍ കോപ്പര്‍നിക്കിന്റെ ദേശീയഗാന പ്രതിഷേധം പടരുന്നു

ഒബാമയുടെ ടൌണ്‍ഹാള്‍ മീറ്റിങ് ഒരു “പ്രഹസനം” ആണെന്ന് എറിക് ഗാര്‍ണറുടെ മകള്‍ പറഞ്ഞു

കഴിഞ്ഞ ദിവസം പ്രസി‍ഡന്റ് ഒബാമ നടത്തിയ ടൌണ്‍ഹാള്‍ മീറ്റിങ് വിവാദത്തില്‍ കലാശിച്ചു. 2014 ല്‍ ന്യൂയോര്‍ക്കിലെ പോലീസുകാര്‍ ശ്വാസംമുട്ടിച്ച് കൊന്ന നിരായുധനായ കറുത്ത വംശജന്‍ എറിക് ഗാര്‍ണറുടെ മകള്‍ക്ക് സംസാരിക്കാന്‍ അവസരം കൊടുക്കാത്തതാണ് പ്രശ്നമായത്. പരിപാടിക്ക് മുമ്പ് അവര്‍ക്ക് അവസരമുണ്ടാകും എന്ന വാഗ്ദാനം കൊടുത്തിരുന്നു. ABC News പ്രക്ഷേപണം ചെയ്ത വംശ ബന്ധങ്ങളെക്കുറിച്ചുള്ള ടൌണ്‍ഹാള്‍ മീറ്റിങ് നേരത്തെ ടേപ്പ് ചെയ്യപ്പെട്ടതായിരുന്നു. അതിന്റെ റിക്കോഡിങ് അവസനിച്ചപ്പോള്‍ തന്നെ "railroaded" ചെയ്തു എന്ന് ഗാര്‍ണറുടെ മൂത്തമകളായ എറിക്ക വിളിച്ച് പറയുകയായിരുന്നു … Continue reading ഒബാമയുടെ ടൌണ്‍ഹാള്‍ മീറ്റിങ് ഒരു “പ്രഹസനം” ആണെന്ന് എറിക് ഗാര്‍ണറുടെ മകള്‍ പറഞ്ഞു

പോലീസ് വെടിവെപ്പിനെതിരായ സമാധാനപരമായ പ്രതിഷേധത്തിനെ സംരക്ഷിക്കണം

കറുത്തവരെ പോലീസ് വെടിവെച്ച് കൊന്നതിന്റെ പ്രതിഷേധമായി കഴിഞ്ഞ രാത്രിയില്‍ നടന്ന ധാരാളം റാലികളില്‍ വളരേധികം ആളുകളെ അറസ്റ്റ് ചെയ്തു. Baton Rouge, LA യില്‍ നടന്ന DeRay Mckesson യുടേതുള്‍പ്പടെയുള്ള അത്തരം അറസ്റ്റുകള്‍ Amnesty International USA (AIUSA) പ്രവര്‍ത്തകര്‍ നേരിട്ട് കാണുകയുണ്ടായി. AIUSAയുടെ campaign manager ആയ Jamira Burley അതിനെക്കുറിച്ച് ഈ പ്രസ്ഥാവന ഇറക്കി: “തീവൃ വൈകാരികമായി ഈ ആഴ്ചയില്‍, തങ്ങളുടെ ശബ്ദം കേള്‍ക്കപ്പെടണമെന്ന അവകാശത്തിന് വേണ്ടി സമാധാനപരമായി രാജ്യം മൊത്തമുള്ള ആളുകള്‍ നഗരത്തിലെ … Continue reading പോലീസ് വെടിവെപ്പിനെതിരായ സമാധാനപരമായ പ്രതിഷേധത്തിനെ സംരക്ഷിക്കണം

അമേരിക്കയിലേക്ക് പോകുന്നതിന് ബഹാമാസ് മുന്നറീപ്പ് കൊടുത്തു

അമേരിക്കയിലെ പോലീസ് ആക്രമണം കാരണം അവിടേക്ക് യാത്ര പോകുന്ന തങ്ങളുടെ പൌരന്‍മാര്‍ക്ക് ബഹാമാസ് മുന്നറീപ്പ് കൊടുത്തു. “പോലീസുകാര്‍ കറുത്തവംശജനായ വ്യക്തിയെ വെടിവെച്ച് കൊന്നതിനെ തുടര്‍ന്ന് അമേരിക്കന്‍ നഗരങ്ങളില്‍ അടുത്തിടെയുണ്ടായ അസ്വാരസ്യം Ministry of Foreign Affairs and Immigration ന്റെ ശ്രദ്ധയില്‍ പെട്ടു. അമേരിക്കയിലേക്ക് യാത്രചെയ്യുന്ന എല്ലാ ബഹാമാക്കാരേയും ഉപദേശിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. പോലീസുമായി ഇടപെടുമ്പോള്‍ ചെറുപ്പക്കാരായ ആളുകള്‍ അത്യധികം സൂക്ഷിക്കണം. അവരോട് എതിര്‍പ്പിനൊന്നും പോകരുത്, സഹകരിക്കുക,” എന്ന ഒരു പ്രസ്ഥാവന ബഹാമാസ് ഇറക്കി. പോലീസിന്റെ കൈകളാല്‍ … Continue reading അമേരിക്കയിലേക്ക് പോകുന്നതിന് ബഹാമാസ് മുന്നറീപ്പ് കൊടുത്തു