ഹോമന്‍ സ്ക്വയര്‍ ഗസ്റ്റപ്പോ തന്ത്രങ്ങളെക്കുറിച്ച് അന്വേഷണം വേണമെന്ന ആവശ്യം വളരുന്നു

അമേരിക്കന്‍ പൌരന്‍മാരെ ഭേദ്യം ചെയ്യുന്ന രഹസ്യ തടങ്കല്‍ പാളയവും പീഡന കേന്ദ്രവുമായ ചിക്കാഗോയിലെ ഹോമന്‍ സ്ക്വയറിനെക്കുറിച്ച് ഫെഡറല്‍ Department of Justice ന്റെ അന്വേഷണം വേണമെന്ന് Cook County കമ്മീഷണറായ Richard Boykin ഉം U.S. Representative ആയ Danny Davis ഉം കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടു. മനുഷ്യാവകാശ സംഘടകളുടേയും രാഷ്ട്രീയ പ്രവര്‍ത്തകരുടേയും നിരന്തരമുള്ള പരാതി നഗര നേതാക്കള്‍ അവഗണിക്കുകയാണുണ്ടായത്. DOJ യുടെ നേതൃത്വത്തിലുള്ള അന്വേഷണം വേണമെന്ന് Amnesty USA ഉം ആവശ്യപ്പെട്ടു. — സ്രോതസ്സ് commondreams.org

€10 ലക്ഷം യൂറോയുടെ ലഹള ഉപകരണങ്ങള്‍ വാങ്ങി അസംതൃപ്തിയുടെ കൊയ്ത്തുകാലത്തിനായി സ്പെയിന്‍ തയ്യാറാവുന്നു

അസംതൃപ്തിയുടെ കൊയ്ത്തുകാലം നേരിടാനായി സ്പെയിനിലെ സര്‍ക്കാര്‍ തയ്യാറായിരിക്കുകയാണ്. അവിടെ പ്രതിഷേധ സംഘങ്ങള്‍ മുന്നൊരുക്കുക്കങ്ങള്‍ നടത്തുമ്പോള്‍ പോലീസ് സേന €10 ലക്ഷം യൂറോയുടെ ലഹള ഉപകരണങ്ങള്‍(riot gear) വാങ്ങി. ജൂണ്‍ മുതലാണ് ആഭ്യന്തരവകുപ്പ് ഈ ഉപകരണങ്ങള്‍ വാങ്ങാനുള്ള നാല് കരാര്‍ ഒപ്പുവെച്ചത്. പണ്ട് സ്പെയിനിലെ ഏകാധിപത്യ സര്‍ക്കാര്‍ ഉപയോഗിച്ചതിന് ശേഷം പിന്നീട് കണ്ടിട്ടില്ലാത്ത ജല പീരങ്കി ഘടിപ്പിച്ച പുതിയ ട്രക്ക് അതില്‍ ഉള്‍പ്പെടും. — സ്രോതസ്സ് theguardian.com

വാര്‍ത്തകള്‍

അമേരിക്കയുടെ ആധിപത്യം ആണ് ഉക്രെയിന്‍ പ്രശ്നത്തിന്റെ അടിസ്ഥാന കാരണം ഉക്രെയിന്‍ പ്രശ്നത്തെ അമേരിക്കയുടെ ആഗോള ആധിപത്യത്തിനെ അംഗീകരിക്കാതിരിക്കുന്നതിനലേക്ക് ബന്ധപ്പെടുത്താം എന്ന് റഷ്യന്‍ പ്രസിഡന്റായ വ്ലാഡദിമേര്‍ പുട്ടിന്‍ പറഞ്ഞു. "പല രീതിയിലും ഞങ്ങളുടെ വളര്‍ച്ചയെ തടസപ്പെടുത്തുക എന്നത് വ്യക്തമായ യാഥാര്‍ത്ഥ്യമാണ്. സോവ്യേറ്റ് യൂണിയന്റെ തകര്‍ച്ചയെ തുടര്‍ന്ന് രൂപപ്പെട്ട ലോകക്രമം നിലനിര്‍ത്താനുള്ള ശ്രമം നടക്കുന്നുണ്ട്. തനിക്ക് എല്ലാം ചെയ്യാമെന്നാണ് പ്രതിയോഗി ഇല്ലാത്ത ഒരു നേതാവ് സ്വയം കരുതുന്നത്. അയാളുടെ താല്‍പ്പര്യത്തിന് അയാള്‍ അനുവദിക്കുന്ന കാര്യങ്ങള്‍ മാത്രം ചെയ്യാനേ മറ്റുള്ളവരെ അയാള്‍ … Continue reading വാര്‍ത്തകള്‍

വാര്‍ത്തകള്‍

+ വീടില്ലാത്തവര്‍ക്ക് ആഹാരം കൊടുത്തതിന് 90 വയസുകാരനെ ജയിലിലടച്ചു + ചാരപ്പണി ചെയ്യാന്‍ $10.3 കോടി ഡോളര്‍ അംഗത്വ തുക Kiwis കൊടുത്തു + അമേരിക്ക നാസി യുദ്ധ കുറ്റവാളികളെന്ന് സംശയിക്കുന്ന ആളുകള്‍ക്ക് കോടിക്കണക്കിന് ഡോളറിന്റെ സഹായം ചെയ്തു

സ്വകാര്യത എന്തുകൊണ്ട് പ്രാധാന്യമര്‍ഹിക്കുന്നു

Glenn Greenwald കഴിഞ്ഞ 16 മാസമായി ഞാന്‍ പ്രത്യേക ശ്രദ്ധയോടെ ജോലി ചെയ്യുന്ന വിഷയത്തിന്റെ കാതല്‍ എന്നത്, സ്വകാര്യത എന്തുകൊണ്ട് പ്രാധാന്യമര്‍ഹിക്കുന്നു എന്നതിനെക്കുറിച്ചാണ്. സ്വാതന്ത്ര്യത്തിന്റേയും ജനാധിപത്യവല്‍ക്കരണത്തിന്റേയും അഭൂതപൂര്‍വ്വമായ ഉപകരണമെന്ന് വിളംബരം ചെയ്യപ്പെട്ട ഇന്റര്‍നെറ്റിനെ അഭൂതപൂര്‍വ്വമായ സാമൂഹ്യ രഹസ്യാന്വേഷണത്തിനുള്ള ഉപകരണമായി അമേരിക്കയും അവരുടെ സഖ്യകക്ഷികളും മാറ്റിയതിനെക്കുറിച്ച് എഡ്‌വേര്‍ഡ് സ്നോഡന്‍ പുറത്തുവിട്ട വിവരങ്ങള്‍ കാരണം ആ ചോദ്യം ആഗോള തലത്തില്‍ ചര്‍ച്ചകള്‍ക്ക് കാരണമായിട്ടുണ്ട്. സമൂഹ രഹസ്യാന്വേഷണത്തിനോട് അസ്വസ്ഥരായ ആളുകളില്‍ കൂടി, ഈ ചര്‍ച്ചയില്‍ നിന്ന് പൊതുവായ ഒരു മനോവികാരം വരുന്നുണ്ട്. … Continue reading സ്വകാര്യത എന്തുകൊണ്ട് പ്രാധാന്യമര്‍ഹിക്കുന്നു

വാര്‍ത്തകള്‍

+ ഗതാഗതത്താലുള്ള വായൂമലിനീകരണം ഹൃദയത്തിന് നല്ലതല്ല + അമേരിക്കയില്‍ മരങ്ങള്‍ പ്രതിവര്‍ഷം 850 ജീവന്‍ രക്ഷിക്കുന്നു + അമേരിക്കന്‍ അറബികളുടെ ഫോണ്‍ ചോര്‍ത്തി പകര്‍പ്പ് ഇസ്രായേലിന് നല്‍കി + ആസ്ട്രേലിയയിലെ ജീന്‍-പേറ്റന്റ് കേസ് തള്ളി + 2014 ലെ വേനല്‍ക്കാലം ചരിത്രത്തില്‍ ഏറ്റവും ചൂടുകൂടിയത്. + ആദ്യത്തെ വൈദ്യുത സ്കൂള്‍ബസ്സ് കാലിഫോര്‍ണിയയില്‍ ഓടിത്തുടങ്ങി